ഡൽഹി സ്ഫോടനം:കേരളത്തിൽ സുരക്ഷ ശക്തമാക്കി

Spread the love

 

ഡല്‍ഹി സ്‌ഫോടനം:രാജ്യ വ്യാപകമായി ജാഗ്രത പ്രഖ്യാപിച്ചു : കേരളത്തിലും പോലീസ് പരിശോധന

ഡല്‍ഹിയില്‍ കാര്‍ സ്‌ഫോടനത്തില്‍ നിരവധിയാളുകള്‍ മരണപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ സുരക്ഷ ശക്തമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ നിര്‍ദേശം നല്‍കി.

 

റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ പോലീസ് പരിശോധന കര്‍ശനമാക്കി .ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ ഏതെങ്കിലും വസ്തുക്കളോ സാധനങ്ങളോ കാണുകയാണെങ്കില്‍ 112-ല്‍ വിളിച്ച് അറിയിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കി

.കോഴിക്കോട്, തിരുവനന്തപുരം റെയിൽവേ സ്റ്റേഷനുകളടക്കം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പോലീസ് പരിശോധന നടത്തി വരുന്നു .