അരൂര്‍-തുറവൂര്‍ ഉയരപ്പാത നിർമാണത്തിനിടെ പിക്കപ്പ് വാനിന് മുകളിലേക്ക് ഗര്‍ഡര്‍ വീണ് ഡ്രൈവർ മരിച്ചു. ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്.
അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെയാണ് അപകടം. ഗര്‍ഡര്‍ സ്ഥാപിക്കുന്നതിനിടെയാണ് അപകടം .ജാക്കി തെന്നി രണ്ട് ഗര്‍ഡറുകള്‍ നിലംപതിക്കുകയായിരുന്നു. അതില്‍ ഒരു ഗര്‍ഡര്‍ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിന് മുകളിലാണ് പതിച്ചത്.
അപകടത്തിന്റെ പശ്ചാത്തലത്തിൽ ദേശീയപാതയിൽ ഗതാഗത നിയന്ത്രണമുണ്ട്. എറണാകുളത്തുപോകുന്ന വാഹനങ്ങൾ ചേർത്തല എക്സറെ ജങ്ഷനിൽ നിന്ന് തിരിഞ്ഞുപോകണം. ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അരൂക്കുറ്റി വഴി തിരിഞ്ഞുപോകണം.