konnivartha.com; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ തിരുവനന്തപുരം പള്ളിപുറത്തെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷിക സ്മരണയ്ക്കായി തിരുവനന്തപുരത്തെ തോന്നയ്ക്കലിലുള്ള കുമാരനാശാൻ സ്മാരകത്തിൽ ബാൻഡ് പ്രകടനം സംഘടിപ്പിച്ചു.
ഗ്രൂപ്പ് സെന്റർ ഡിഐജി പിഎംജി ശ്രീ ധർമ്മേന്ദ്ര സിംഗ് സന്നിഹിതനായിരുന്നു. രാജ്യത്തിന്റെ ദേശസ്നേഹ പൈതൃകം ഉയർത്തിപ്പിടിക്കാനും ആഘോഷിക്കാനുമുള്ള സേനകളുടെ പ്രതിബദ്ധത അടിവരയിടുന്നതായിരുന്നു പ്രകടനം.
ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച വന്ദേമാതരത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ദേശീയ അനുസ്മരണ ആഘോഷത്തിന്റെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. 2026 നവംബർ 7 വരെ ആഘോഷങ്ങൾ തുടരും