അബ്ദുള്ള ആസാദിനെ തിരഞ്ഞെടുത്തു

Spread the love

 

ദക്ഷിണ റെയിൽവേ സോണൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റിയിലേക്ക് അബ്ദുള്ള ആസാദിനെ തിരഞ്ഞെടുത്തു.

konnivartha.com; ദക്ഷിണ റെയിൽവേ സോണൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റിയിലേക്ക് (ZRUCC) അബ്ദുള്ള ആസാദ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ (DRUCC) പ്രതിനിധിയായിട്ടാണ് അബ്ദുള്ള ആസാദിനെ സോണൽ തലത്തിലേക്ക് തിരഞ്ഞെടുത്തത്.

മാവേലിക്കര ചാരുംമൂട് സ്വദേശിയായ അബ്ദുള്ള ആസാദ് നിലവിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമാണ്. മാനേജ്മെന്റിലും സോഷ്യൽ വർക്കിലും ഇരട്ട ബിരുദാനന്തരബിരുദമുള്ള അദ്ദേഹം യാത്രക്കാർക്ക് റെയിൽവേ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പ്രത്യേക താൽപര്യം പുലർത്തുന്ന വ്യക്തിയാണ്.

സോണൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ കേരളത്തിലെ റെയിൽവേ യാത്രക്കാരുടെ പ്രശ്നങ്ങൾ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വിളിക്കുന്ന യോഗത്തിൽ നേരിട്ട് അവതരിപ്പിക്കാൻ ആകും.