പത്തനംതിട്ട ജില്ല : നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നത് 66 കേന്ദ്രങ്ങളില്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ നാമനിര്‍ദേശ പത്രിക 66 കേന്ദ്രങ്ങളില്‍ സ്വീകരിക്കും. അതാത് നിയോജക മണ്ഡലത്തിന്റെ വരണാധികാരിക്കാണ് പത്രിക സമര്‍പ്പിക്കേണ്ടത്.
ജില്ലാ പഞ്ചായത്തു ഡിവിഷനുകളില്‍ സ്ഥാനാര്‍ഥികളുടെ പത്രിക ജില്ല കലക്ടര്‍ക്ക് നല്‍കണം. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും ഒന്നു വീതം റിട്ടേണിംഗ് ഓഫീസര്‍മാരാണുള്ളത്. തിരുവല്ല നഗരസഭയില്‍ രണ്ടു റിട്ടേണിംഗ് ഓഫീസര്‍മാരുണ്ട്.
ജില്ലയിലെ റിട്ടേണിംഗ് ഓഫീസര്‍മാരുടെ പട്ടിക ചുവടെ
ഗ്രാമപഞ്ചായത്ത്
ആനിക്കാട്- അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.ഡബ്ല്യു.ഡി. (റോഡ്‌സ്), മല്ലപ്പള്ളി
കവിയൂര്‍- അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസര്‍, മല്ലപ്പള്ളി
കൊറ്റനാട്- സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍), മല്ലപ്പള്ളി
കല്ലൂപ്പാറ- താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍, തിരുവല്ല
കോട്ടാങ്ങല്‍- സബ് രജിസ്ട്രാര്‍, മല്ലപ്പള്ളി
കുന്നന്താനം- താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍, മല്ലപ്പള്ളി
മല്ലപ്പള്ളി- അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസര്‍, പുല്ലാട്
കടപ്ര- അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.ഡബ്ല്യു.ഡി. (ബില്‍ഡിംഗ്‌സ്), തിരുവല്ല
കുറ്റൂര്‍- ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍, തിരുവല്ല
നിരണം- മണ്ണ് സംരക്ഷണ ഓഫീസര്‍, തിരുവല്ല
നെടുമ്പ്രം- സഹകരണസംഘം അസിസ്റ്റന്റ് ഡയറക്ടര്‍ (ജനറല്‍), തിരുവല്ല
പെരിങ്ങര- അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, മൈനര്‍ ഇറിഗേഷന്‍ സബ് ഡിവിഷന്‍, തിരുവല്ല
അയിരൂര്‍- താലൂക്ക് സപ്ലൈ ഓഫീസര്‍, കോഴഞ്ചേരി
ഇരവിപേരൂര്‍- സഹകരണ സംഘം അസിസ്റ്റന്റ് ഡയറക്ടര്‍ (ഓഡിറ്റ്), തിരുവല്ല
കോയിപ്രം- അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.ഡബ്ല്യു.ഡി. (റോഡ്‌സ്), തിരുവല്ല
തോട്ടപ്പുഴശേരി- താലൂക്ക് സപ്ലൈ ഓഫീസര്‍, തിരുവല്ല
എഴുമറ്റൂര്‍- അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.ഡബ്ല്യു.ഡി. (ബ്രിഡ്ജസ്), തിരുവല്ല
പുറമറ്റം- കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, കോയിപ്രം, പുല്ലാട്
ഓമല്ലൂര്‍- താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍, കോഴഞ്ചേരി
ചെന്നീര്‍ക്കര- സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എല്‍.എ (ജനറല്‍), പത്തനംതിട്ട
ഇലന്തൂര്‍- അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.ഡബ്ല്യു.ഡി. (ബില്‍ഡിംഗ്‌സ്), പത്തനംതിട്ട
ചെറുകോല്‍- കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ്), പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ്, പത്തനംതിട്ട
കോഴഞ്ചേരി- അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസര്‍, ആറന്മുള
മല്ലപ്പുഴശേരി- സഹകരണ സംഘം അസിസ്റ്റന്റ് ഡയറക്ടര്‍ (ഓഡിറ്റ്), കോഴഞ്ചേരി
നാരാങ്ങാനം- അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, മേജര്‍ ഇറിഗേഷന്‍ സബ്ഡിവിഷന്‍, കോഴഞ്ചേരി
റാന്നി പഴവങ്ങാടി- താലൂക്ക് സപ്ലൈ ഓഫീസര്‍, റാന്നി
റാന്നി – ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍, റാന്നി
റാന്നി അങ്ങാടി- അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.ഡബ്ല്യു.ഡി. (റോഡ്‌സ്), റാന്നി
റാന്നി പെരുനാട്- സഹകരണ സംഘം അസിസ്റ്റന്റ് ഡയറക്ടര്‍ (ഓഡിറ്റ്), റാന്നി
വടശേരിക്കര- കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, റാന്നി
ചിറ്റാര്‍- ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍, റാന്നി
സീതത്തോട്- സബ് രജിസ്ട്രാര്‍, പെരുനാട്
നാറാണമൂഴി- അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, റാന്നി
വെച്ചൂച്ചിറ- സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍), റാന്നി
കോന്നി- സര്‍വേ സൂപ്രണ്ട് ലാന്‍ഡ് റെക്കോര്‍ഡ്‌സ് (റീസര്‍വേ), നമ്പര്‍ 2, പത്തനംതിട്ട
അരുവാപ്പുലം- അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.ഡബ്ല്യു.ഡി. (റോഡ്‌സ്) സബ് ഡിവിഷന്‍, പത്തനംതിട്ട
പ്രമാടം- സര്‍വേ സൂപ്രണ്ട് ലാന്‍ഡ് റെക്കോര്‍ഡ്‌സ് (റീസര്‍വേ), നമ്പര്‍ 1, പത്തനംതിട്ട
മൈലപ്ര- തഹസില്‍ദാര്‍ (ആര്‍ ആര്‍) താലൂക്ക് ഓഫീസ്, കോഴഞ്ചേരി
വള്ളിക്കോട്- ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, പത്തനംതിട്ട
തണ്ണിത്തോട്- അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് (സോഷ്യല്‍ ഫോറസ്ട്രി), കോന്നി
മലയാലപ്പുഴ- അസിസ്റ്റന്റ് ഡയറക്ടര്‍, സോയില്‍ സര്‍വേ ഓഫീസ്, പത്തനംതിട്ട
പന്തളം തെക്കേക്കര- അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസര്‍, പന്തളം
തുമ്പമണ്‍- കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, പന്തളം
കുളനട- അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസര്‍, അടൂര്‍
ആറന്മുള- അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, മൈനര്‍ ഇറിഗേഷന്‍, സബ് ഡിവിഷന്‍, ആറന്മുള
മെഴുവേലി-അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസര്‍, കോഴഞ്ചേരി
ഏനാദിമംഗലം- അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.ഡബ്ല്യു.ഡി. (ബില്‍ഡിംഗ്‌സ്) സബ് ഡിവിഷന്‍, അടൂര്‍
ഏറത്ത്- താലൂക്ക് സപ്ലൈ ഓഫീസര്‍, അടൂര്‍
ഏഴംകുളം- സര്‍വേ സൂപ്രണ്ട് ലാന്‍ഡ് റെക്കോര്‍ഡ്‌സ് (റീ സര്‍വേ), അടൂര്‍
കടമ്പനാട്- അസിസ്റ്റന്റ് വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, അടൂര്‍
കലഞ്ഞൂര്‍- അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസര്‍, കോന്നി
കൊടുമണ്‍- സബ് രജിസ്ട്രാര്‍, അടൂര്‍
പള്ളിക്കല്‍- സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍), അടൂര്‍
ബ്ലോക്ക് പഞ്ചായത്ത്
മല്ലപ്പള്ളി- സഹകരണ സംഘം ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍, പത്തനംതിട്ട
പുളിക്കീഴ്- ജില്ലാ രജിസ്ട്രാര്‍ (ജനറല്‍), പത്തനംതിട്ട
കോയിപ്രം- ജില്ലാ ലേബര്‍ ഓഫീസര്‍, പത്തനംതിട്ട
ഇലന്തൂര്‍- അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍), പത്തനംതിട്ട
റാന്നി- ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, റാന്നി
കോന്നി- ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, കോന്നി
പന്തളം – സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍), പത്തനംതിട്ട
പറക്കോട്- എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, മൈനര്‍ ഇറിഗേഷന്‍, പത്തനംതിട്ട
നഗരസഭ
അടൂര്‍- റവന്യു ഡിവിഷണല്‍ ഓഫീസര്‍, അടൂര്‍
പത്തനംതിട്ട- ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍, പത്തനംതിട്ട
തിരുവല്ല- വിദ്യാഭ്യാസ ഉപഡയറക്ടര്‍ തിരുവല്ല, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.ഡബ്ല്യു.ഡി. (ബില്‍ഡിംഗ്‌സ്), പത്തനംതിട്ട
പന്തളം- ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, പത്തനംതിട്ട
ജില്ലാ പഞ്ചായത്ത്
പത്തനംതിട്ട- ജില്ലാ കലക്ടര്‍
സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിശ്ചയിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പ് ചെലവിനായി ഒരു സ്ഥാനാര്‍ഥിക്ക് ഗ്രാമപഞ്ചായത്തില്‍ 25,000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, നഗരസഭയില്‍ 75,000 രൂപ വീതവും ജില്ലാ പഞ്ചായത്തില്‍ 1,50,000 രൂപയുമാണ് പരമാവധി വിനിയോഗിക്കാവുന്ന തുക. സ്ഥാനാര്‍ഥിയോ തിരഞ്ഞെടുപ്പ് ഏജന്റോ ചെലവഴിക്കാവുന്ന പരമാവധി തുകയാണിത്.
സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിന് ജില്ലകളില്‍ ചെലവ് നിരീക്ഷകരുണ്ടാവും. മത്സരിച്ച എല്ലാ സ്ഥാനാര്‍ഥികളും തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് സമര്‍പ്പിക്കണം. ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനകമാണ് ചെലവ് കണക്ക് നല്‍കേണ്ടത്. www.sec.kerala.gov.in ല്‍ Election Expenditure module ല്‍ സ്ഥാനാര്‍ഥികള്‍ ലോഗിന്‍ ചെയ്തു ഓണ്‍ലൈനായും സമര്‍പ്പിക്കാം. സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം ചെയ്യപ്പെട്ട ദിവസം മുതല്‍ ഫലപ്രഖ്യാപനദിവസം വരെയുള്ള ചെലവ് കണക്കാണ് നല്‍കേണ്ടത്. സ്ഥാനാര്‍ഥിയോ തിരഞ്ഞെടുപ്പ് ഏജന്റോ ചെലവാക്കിയ തുക കണക്കില്‍പ്പെടുത്തണം.
കണക്കിനൊപ്പം രസീത്, വൗച്ചര്‍, ബില്ല് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സമര്‍പ്പിക്കണം. അവയുടെ ഒറിജിനല്‍ സ്ഥാനാര്‍ഥി സൂക്ഷിക്കുകയും ആവശ്യപ്പെടുന്ന പക്ഷം പരിശോധനയ്ക്കായി ഹാജരാക്കണം
തദ്ദേശ തിരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ 10.6 ലക്ഷം വോട്ടര്‍മാര്‍
തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിലേക്ക് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ ജില്ലയിലുള്ളത് 10.6 ലക്ഷം വോട്ടര്‍മാര്‍. 4,90,779 പുരുഷന്‍മാരും 5,71,974 സ്ത്രീകളും മൂന്ന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉള്‍പ്പെടെ 10,62,756 വോട്ടര്‍മാരാണുള്ളത്. ഇതിനു പുറമെ, പ്രവാസി വോട്ടര്‍പട്ടികയില്‍ ജില്ലയില്‍ 59 വോട്ടര്‍മാരുമുണ്ട്.
സംസ്ഥാനത്ത് ആകെ 2,86,62,712 വോട്ടര്‍മാരാണുള്ളത്. പുതുക്കിയ വോട്ടര്‍പട്ടിക അതത് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരുടെ പക്കല്‍ പരിശോധനയ്ക്ക് ലഭിക്കും.
നാമനിര്‍ദേശ പത്രിക സമര്‍പ്പണം: പ്രവേശനം സ്ഥാനാര്‍ഥിയടക്കം അഞ്ച് പേര്‍ക്ക്
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് വരണാധികാരിയുടെ/ഉപവരണാധികാരിയു
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്ത് സ്ഥാനാര്‍ഥി/ ഏജന്റിന് വരണാധികാരിയുടെ / ഉപവരണാധികാരിയുടെ ഓഫീസ് പരിസരത്ത് നിന്നും 100 മീറ്ററിനകത്ത് മൂന്ന് വാഹനം മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. നിക്ഷേപ തുക അതത് തദ്ദേശ സ്ഥാപനങ്ങളില്‍ ഒടുക്കിയതിന്റെ രസീത് പത്രികയോടൊപ്പം വരണാധികാരിക്ക് സമര്‍പ്പിക്കണം. പണം നേരിട്ട് വരണാധികാരിക്ക് ഏല്‍പ്പിച്ചും ട്രഷറിയില്‍ അടച്ചും തുക നിക്ഷേപിക്കാം.
നവംബര്‍ 21 വരെ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11നും വൈകിട്ട് മൂന്നിനുമിടയില്‍ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന നവംബര്‍ 22 ന് നടക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24. വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുവരെ. ഡിസംബര്‍ 13 ന് രാവിലെ എട്ടു മുതല്‍ വോട്ടെണ്ണും. തിരഞ്ഞെടുപ്പ് പ്രക്രിയ ഡിസംബര്‍ 18 ന് പൂര്‍ത്തിയാകും.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: 86 നാമനിര്‍ദേശ പത്രിക ലഭിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ജില്ലയില്‍ ഇതുവരെ 86 നാമനിര്‍ദേശക പത്രിക ലഭിച്ചു. അയിരൂര്‍ 17, മല്ലപ്പള്ളി ഏഴ്, കലഞ്ഞൂര്‍, കോന്നി, മെഴുവേലി, ഓമല്ലൂര്‍, പ്രമാടം, തോട്ടപ്പുഴശേരി, പെരിങ്ങര നാല് വീതവും മല്ലപ്പുഴശേരി, തിരുവല്ല നഗരസഭ, നാറാണംമൂഴി മൂന്ന് വീതവും ആറന്മുള, അരുവപ്പുലം, ഏനാദിമംഗലം, കൊറ്റനാട്, കുറ്റൂര്‍, മലയാലപ്പുഴ, മൈലപ്ര, പള്ളിക്കല്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്, കുളനട രണ്ട് വീതവും ഇലന്തൂര്‍, ഏഴംകുളം, കൊടുമണ്‍, പറക്കോട് ബ്ലോക്ക്, റാന്നി അങ്ങാടി ഒന്ന് വീതവും പത്രിക ലഭിച്ചു.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 21 ആണ്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നവംബര്‍ 22 ഉം സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24 മാണ്.
ഡീലിമിറ്റേഷന്‍ കമ്മീഷന്‍ വിജ്ഞാപനം : അപ്പീലുകള്‍ ഡിവിഷന്‍ ബെഞ്ച് തള്ളി
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിനായി സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ പുറപ്പെടുവിച്ച അന്തിമ വിജ്ഞാപനങ്ങള്‍ക്കെതിരായ എല്ലാ റിട്ട് അപ്പീലുകളും കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ഒക്ടോബര്‍ ഏഴിനും 13 നും വന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഹര്‍ജിക്കാര്‍ ഡിവിഷന്‍ ബെഞ്ചിന് നല്‍കിയ അപ്പീലുകളാണ് ഹൈക്കോടതി തള്ളുകയും സിംഗില്‍ ബെഞ്ച് വിധി ശരിവച്ചത്.
നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന കാരണത്താല്‍ 103 ഹര്‍ജികളാണ് സിംഗിള്‍ ബെഞ്ച് കോടതി നേരത്തെ നിരസിച്ചത്. ഹര്‍ജികളില്‍ ഉന്നയിച്ച പരാതികളെല്ലാം സമാനസ്വഭാവമുള്ളതാണെന്ന നിഗമനത്തില്‍ കോടതി എല്ലാ ഹര്‍ജികളെയും ഒരുമിച്ചാണ് പരിഗണിച്ചത്. ഭരണഘടനയുടെ അനുഛേദം 243 O(a) ,243ZG പ്രകാരം ഡീലിമിറ്റേഷന്‍ കമ്മീഷന്റെ ഉത്തരവുകള്‍ കോടതിയില്‍ ചോദ്യം ചെയ്യാന്‍ പാടില്ലാത്തതാണെന്നും സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഹര്‍ജികള്‍ക്കെതിരായി ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഉന്നയിച്ച പ്രാഥമികമായ വാദങ്ങള്‍ക്കെല്ലാം നിയമപരമായ സാധുത ഉണ്ടെന്നും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ വ്യക്തമാക്കി. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവും നിരീക്ഷണങ്ങളും ശരിവച്ചാണ് ഡിവിഷന്‍ ബെഞ്ച് അപ്പീലുകള്‍ തള്ളിയത്. ഡീലിമിറ്റേഷന്‍ കമ്മീഷന് വേണ്ടി സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ അഡ്വ. ദീപു ലാല്‍ മോഹന്‍ ഹാജരായി.
തദ്ദേശ തിരഞ്ഞെടുപ്പ്: പോളിങ് ഉദ്യോഗസ്ഥരുടെ നിയമനം ഒന്നാം ഘട്ട റാന്‍ഡമൈസേഷന്‍ നടത്തി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെട്ട പോളിങ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന്റെ ഭാഗമായി ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ നടത്തി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ആദ്യ ഘട്ട റാന്‍ഡമൈസേഷന്‍ നടത്തി. ജില്ലയിലെ എട്ട് ബ്ലോക്കുകളിലേക്കും നാല് നഗരസഭകളിലേക്കും പോളിങ് ഉദ്യോഗസ്ഥരെ നിയോഗിച്ച ഉത്തരവാണ് ഒന്നാം ഘട്ട റാന്‍ഡമൈസേഷനിലൂടെ തയാറാക്കിയത്. ജില്ലയിലെ എല്ലാ സ്ഥാപന മേധാവികളും തങ്ങളുടെ ഇ ഡ്രോപ് ലോഗിനില്‍ പ്രവേശിച്ച് നിയമന ഉത്തരവ് ഡൗണ്‍ലോഡ് ചെയ്ത് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കേണ്ടതാണെന്നും ഉത്തരവ് വിതരണം ചെയ്ത വിവരം ഇ ഡ്രോപ് പോര്‍ട്ടലില്‍ രേഖപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ഉദ്യോഗസ്ഥര്‍ക്ക് ഇ ഡ്രോപ് ലോഗിന്‍ മുഖേനെയും ഉത്തരവ് ഡൗണ്‍ലോഡ് ചെയ്യാം. നിയമിക്കപ്പെട്ട ബ്ലോക്ക്/ മുന്‍സിപ്പാലിറ്റി സംബന്ധിച്ച വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാകും. ജീവനക്കാര്‍ക്ക് നിയമന ഉത്തരവ് വിതരണം ചെയ്തത് സംബന്ധിച്ച സാക്ഷ്യപത്രം ഓഫീസ് മേധാവികള്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് സമര്‍പ്പിക്കണം. 1722 വീതം പ്രിസൈഡിംഗ്, ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും 3444 സെക്കന്റ് പോളിംഗ് ഓഫീസര്‍മാരെയുമാണ് നിയമിച്ചത്. രണ്ടാം റാന്‍ഡമൈസേഷന്‍ ഡിസംബര്‍ രണ്ടിനാണ്. പ്രിസൈഡിങ്, ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ക്ക് നവംബര്‍ 25 മുതല്‍ 28 വരെ ബ്ലോക്ക്- നഗരസഭ കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കും.
ജില്ലാ മോണിറ്ററിംഗ് സമിതിയുടെ ആദ്യ യോഗം ചേര്‍ന്നു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ മോണിറ്ററിംഗ് സമിതിയുടെ ആദ്യ യോഗം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്നു. ആറന്മുള ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുമായി ബന്ധപ്പെട്ട സംസ്ഥാന പട്ടിക ജാതി പട്ടികവര്‍ഗ കോര്‍പ്പറേഷന്‍ മുഖേന 2.51 കോടി രൂപ 251 ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള അനുമതിക്കുള്ള അപേക്ഷ പരിഗണിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുള്ളതിനാല്‍ അനുമതി നല്‍കേണ്ടതില്ല എന്ന് തീരുമാനിച്ചു. പെരുമാറ്റ ചട്ടം കഴിഞ്ഞതിന് ശേഷം പരിഗണിക്കും.
തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ എ എസ് നൈസാം, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് എസ് ന്യൂമാന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രവീണ്‍ ജി നായര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.