ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക് . മുന്നൊരുക്കങ്ങളുടെ അപര്യാപ്തത മൂലമാണ് തിരക്ക് കൂടിയത് എന്നുള്ള കാര്യം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാർ തന്നെ സമ്മതിച്ചു .കേരളം ആവശ്യപ്പെട്ട കേന്ദ്രസേന ഇതുവരെ എത്താത്തത് നിയന്ത്രണങ്ങള്‍ പാളാന്‍ കാരണമായി. എന്‍ഡിആര്‍എഫ്, ആര്‍എഎഫ് സേനകളുടെ സേവനമാണ് സംസ്ഥാനം നേരത്തേ ആവശ്യപ്പെട്ടിരുന്നു . ഇവര്‍ എത്താൻ രണ്ടുദിവസംകൂടി കഴിയുമെന്ന് ശബരിമലയുടെ ചുമതലയുള്ള എഡിജിപി എസ്. ശ്രീജിത്ത് പറയുന്നു .
മണിക്കൂറുകളോളമാണ് ഭക്തര്‍ ക്യൂ നില്‍ക്കുന്നത് .തിരക്ക് വര്‍ധിച്ചതോടെ സാധ്യമായ എല്ലാവഴികളിലൂടെയും ഭക്തരെ കയറ്റിവിടുകയാണ്. ഇരുമുടിയുമായി എത്തിയവരെ സ്റ്റാഫ് ഗേറ്റ് വഴിയും കടത്തിവിട്ടു . തിരക്ക് ക. തിരക്ക് കാരണം പലവഴികളിലൂടെ ഭക്തരെ കയറ്റിവിടുന്നതിനാല്‍ പലര്‍ക്കും പതിനെട്ടാംപടി ചവിട്ടാനായില്ല. ക്രമം തെറ്റിച്ച് വനത്തിലൂടെയും മറ്റും വരുന്നവര്‍ അത് അവസാനിപ്പിക്കണമെന്നും അതാണ് തിരക്കിന് കാരണമെന്നും പോലീസ് അധികൃതര്‍ പറയുന്നു . തിരക്ക് നിയന്ത്രിക്കാനായി നിലവില്‍ നിലയ്ക്കലില്‍ വാഹനങ്ങളെ നിയന്ത്രിക്കുന്നുണ്ട് .ഒന്നരലക്ഷത്തോളം ഭക്തരാണ് സന്നിധാനത്ത് എത്തിയത്.
കഴിയുന്നതും ഭക്തരെല്ലാം വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത് വരണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു . 70,000 പേരാണ് വെര്‍ച്വല്‍ ക്യൂ വഴി ഒരുദിവസം വരുന്നത്. 25,000-ഓളം പേര്‍ സ്‌പോട്ട് ബുക്കിങ് വഴിയും വരുന്നു. ഒരുലക്ഷത്തോളം പേര്‍ ഒരുമിച്ച് വന്നാല്‍ ശബരിമലയ്ക്ക് അത് ഉള്‍ക്കൊള്ളാനാകില്ല. ഇത്രയും ഭക്തര്‍ ഒന്നിച്ചു എങ്ങനെ വന്നു എന്ന് അധികാരികള്‍ പറയുന്നില്ല .വനത്തിലൂടെ അനധികൃതമായി ആളുകള്‍ സന്നിധാനത്ത് എത്തുന്നത് തടയാന്‍ കഴിയണം . ക്യൂ കോംപ്ലക്‌സുകള്‍ നാളെമുതല്‍ പ്രവര്‍ത്തനക്ഷമമാക്കും. 20,000 പേരെ അതില്‍ ഉള്‍ക്കൊള്ളാനാകും. സ്‌പോട്ട് ബുക്കിങ് 20,000 ആയി നിജപ്പെടുത്തും. കൂടുതല്‍ സ്പോട്ട് ബൂകിംഗ് വന്നോ എന്ന് പരിശോധിക്കും . പതിനെട്ടാം പടിയിലൂടെയുള്ള ഭക്തരുടെ കയറ്റം സാവധാനം ആണ് .ഇതുമൂലവും തിരക്ക് അനുഭവപ്പെടാം .ഒരുമിനിറ്റില്‍ 90 പേര്‍ പടി കയറിയാല്‍ സന്നിധാനത്തെ തിരക്ക് ഒഴിവാക്കാന്‍ കഴിയും .
തീർത്ഥാടനവുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങൾ : കെ ജയകുമാർ സംസാരിക്കുന്നു(ദേവസ്വം ബോർഡ് പ്രസിഡൻറ് )