പരിശീലനം മാറ്റിവച്ചു
തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറിയില്‍ നവംബര്‍ 26 ന് നടത്താനിരുന്ന ടര്‍ക്കി കോഴി വളര്‍ത്തല്‍ പരിശീലനം നവംബര്‍ 27 ലേക്ക് മാറ്റിവച്ചു. ഫോണ്‍ : 0469 2965535.
പ്രവേശനം ആരംഭിച്ചു
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ മാനേജ്‌മെന്റ് ആന്‍ഡ് എയര്‍ലൈന്‍ ക്യാബിന്‍ ക്രൂ (ഒരു വര്‍ഷം ) കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു.
യോഗ്യത : പ്ലസ് ടു/ബിരുദം. ഫോണ്‍ : 7306119753.
തൊഴില്‍മേള
അസാപ് കേരളയുടെ കുന്നന്താനം കിന്‍ഫ്രയില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നവംബര്‍ 29 ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു. പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി, പിജി, ഐടിഐ, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ : 9495999688, 9496085912.
നിയമസഹായ ക്ലിനിക്ക്
വിമുക്ത ഭടന്മാര്‍ക്കാവശ്യമായ നിയമസഹായം ലഭ്യമാക്കുന്നതിന് ജില്ലാ സെനിക ക്ഷേമ ഓഫീസില്‍ നവംബര്‍ 22 രാവിലെ 10.30ന് സിറ്റിംഗ് നടത്തുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2961104.
സൗജന്യ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യമായി മെഴുകുതിരി നിര്‍മാണ പരിശീലനം നല്‍കുന്നു. (സോപ്പ്, ഡിഷ്‌വാഷ്, ഹാന്‍ഡ്‌വാഷ്, അഗര്‍ബത്തി, പേപ്പര്‍ ക്രാഫ്റ്റ് നിര്‍മാണവും ഉള്‍പ്പെടെ). പരിശീലന കാലാവധി 12 ദിവസം. പ്രായപരിധി 18 -50. നവംബര്‍ 21 രാവിലെ 10 ന്. ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, പാസ്ബുക്ക്, രണ്ടുഫോട്ടോ എന്നിവ ഹാജരാക്കണം.
ഫോണ്‍ : 04682992293, 8330010232.
നഷാ മുക്ത് ഭാരത് അഭിയാന്‍
ലഹരി വസ്തുക്കളുടെ ഉപയോഗവും ആസക്തിയും കുറയ്ക്കുന്നതിന് കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ അഞ്ചാം വാര്‍ഷികാഘോഷത്തിന്റെ സമാപനം കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിങ് കോളജില്‍ നടന്നു. സാമൂഹ്യ നീതി വകുപ്പും എക്‌സൈസും ചേര്‍ന്നാണ് സംഘടിപ്പിച്ചത്. ഡിഎല്‍എസ്എ സെക്രട്ടറി ആന്‍ഡ് സിവില്‍ ജഡ്ജ് സീനിയര്‍ ഡിവിഷന്‍ എന്‍. അരുണ്‍ ബെച്ചു ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിനി ജോസഫ് അധ്യക്ഷയായി. ജില്ലാ സാമൂഹ്യ നീതി ഓഫിസര്‍ ജെ ഷംലാ ബീഗം, അസി. പ്രൊഫസര്‍ എബി മേരി സ്‌കറിയ, വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. സിന്ധു എബ്രഹാം, എക്‌സൈസ് പ്രിവന്റീവ് ഓഫിസറും വിമുക്തി മെന്ററുമായ ബിനു വി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.