തദ്ദേശ തിര‍ഞ്ഞെടുപ്പ് : മത്സരിക്കാൻ 57,227 വനിതകള്‍ || 51,352 പുരുഷമ്മാര്‍

Spread the love

 

konnivartha.com; തദ്ദേശ തിര‍ഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം വെള്ളിയാഴ്ച അവസാനിച്ചു .സംസ്ഥാനത്തെ 23,576 തദ്ദേശ വാർഡുകളിലേക്കു മത്സരിക്കാൻ ലഭിച്ചത് 1,08,580 പേരുടെ പത്രികകൾ.57,227 പേർ സ്ത്രീകളും 51,352 പേർ പുരുഷൻമാരുമാണ്.ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മലപ്പുറം ജില്ലയിലാണ്- 13,595. കുറവ് വയനാട്ടിലും- 3,180.

പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24ാം തീയതിയാണ്. അന്ന് അന്തിമ സ്ഥാനാർഥിപ്പട്ടികയാകും.റിട്ടേണിങ് ഓഫിസറുടെ ഓഫിസിലും ബന്ധപ്പെട്ട പഞ്ചായത്ത്/മുനിസിപ്പാലിറ്റി ഓഫിസിലും സ്ഥാനാർഥികളുടെ പട്ടിക പരസ്യപ്പെടുത്തും.

Related posts