തദ്ദേശ തിരഞ്ഞെടുപ്പ് : എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് നാല് പേര്‍

Spread the love

 

konnivartha.com; തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകാനുള്ള സമയം അവസാനിച്ചപ്പോൾ കണ്ണൂരിലെ മലപ്പട്ടം ഗ്രാമപഞ്ചായത്തിലും ആന്തൂർ നഗരസഭയിലും എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ല.

മലപ്പട്ടം പഞ്ചായത്തിലെ 5ാം വാർഡ് അടുവാപ്പുറം നോർത്തിൽ എൽഡിഎഫ് സ്ഥാനാർഥി ഐ.വി.ഒതേനൻ, 6ാം വാർഡിൽ സി.കെ.ശ്രേയ എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.ഈ വാർഡുകളിൽ മറ്റാരും പത്രിക നൽകിയില്ല. ആന്തൂർ നഗരസഭയിൽ മൊറാഴ വാർഡിൽ കെ.രജിതയ്ക്കും പൊടിക്കുണ്ട് വാർഡിൽ കെ.പ്രേമരാജനും എതിരില്ല. എൽഡിഎഫിന്‌ പ്രതിപക്ഷമില്ലാത്ത നഗരസഭയാണ് ആന്തൂർ.സിപിഎമ്മിന്റെ ശക്തി കേന്ദ്രമെന്ന് അറിയപ്പെടുന്ന സ്ഥലമാണ് മലപ്പട്ടം ഗ്രാമപഞ്ചായത്ത്.

Related posts