ചിത്രങ്ങള്‍ വരച്ചുകിട്ടിയ 15105 രൂപ  ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി വിദ്യാര്‍ഥി

Spread the love

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി പത്താം ക്ലാസുകാരന്‍. സ്വന്തമായി വരച്ച ചിത്രങ്ങള്‍ വിറ്റുകിട്ടിയ തുകയായ 15105 രൂപയുടെ ചെക്ക് മണിയാര്‍ സ്വദേശിയായ അമല്‍ കൃഷ്ണ ജില്ലാ കളക്ടര്‍ പി.ബി നുഹിന് കൈമാറി.
ആളുകളുടെ ചിത്രങ്ങളും ഈ മിടുക്കന്‍ വരച്ചു നല്‍കും. ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സഹായങ്ങള്‍ എത്തിയത്. മുപ്പതു പേരുടെ ചിത്രങ്ങള്‍ വരച്ചപ്പോള്‍ കിട്ടിയ തുകയാണ് കൈമാറിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു തുക കൈമാറിയതിനൊപ്പം അമല്‍ കൃഷ്ണ വരച്ച ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ ചിത്രവും കളക്ടര്‍ക്ക് സമ്മാനിച്ചു.
പത്തനംതിട്ട അമൃത വിദ്യാലയം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്ന് പത്താം ക്ലാസ് പാസായി നില്‍ക്കുവാണ് അമല്‍ കൃഷ്ണ. അച്ഛന്‍ പി.വി ബിജു, അമ്മ അര്‍ച്ചന ബിജു, സഹോദരന്‍ അഭയ് കൃഷ്ണ, സിപിഎം വടശേരിക്കര ലോക്കല്‍ സെക്രട്ടറി ബെഞ്ചമിന്‍ ജോസ് ജേക്കബ്ബ് തുടങ്ങിയവര്‍ പങ്കെടുത്തു.