Trending Now

കോന്നി മെഡിക്കല്‍ കോളേജ് റോഡ് വികസനത്തിന് വസ്തു ഏറ്റെടുക്കാൻ 14 കോടി രൂപ അനുവദിച്ചു

Spread the love

 

കോന്നി വാര്‍ത്ത : ഗവ.മെഡിക്കൽ കോളേജ് റോഡ് വികസനത്തിന് വസ്തു ഏറ്റെടുക്കാൻ 14 കോടി രൂപ അനുവദിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. കോന്നി – വട്ടമൺ- മെഡിക്കൽ കോളേജ്, പയ്യനാമൺ- വട്ടമൺ- മെഡിക്കൽ കോളേജ് എന്നീ റോഡുകളുടെ വികസനത്തിനായി ഭൂമി ഏറ്റെടുക്കാനാണ് തുക അനുവദിച്ചത്.
കോന്നിയിൽ നിന്നും ആനകുത്തി വഴി മെഡിക്കൽ കോളേജിലെത്തുന്നതാണ് പ്രധാന റോഡ്.വസ്തു ഏറ്റെടുക്കുന്നതിനായി അളന്ന് കല്ലിട്ട് വേർതിരിച്ചിട്ടുണ്ട്. വസ്തു ഉടമകൾക്ക് പണം നല്കി ഏറ്റെടുക്കുന്നതോടുകൂടി റോഡ് വികസനം വേഗത്തിൽ യാഥാർത്ഥ്യമാകും.
ശബരിമലയിൽ നിന്നും വേഗത്തിൽ മെഡിക്കൽ കോളേജിൽ എത്തിച്ചേരാൻ കഴിയുന്ന നിലയിലാണ് പയ്യനാമൺ- വട്ടമൺ- മെഡിക്കൽ കോളേജ് റോഡ് നിർമ്മിക്കുന്നത്. പയ്യനാമൺ- കുപ്പക്കര വഴിയാണ് റോഡ് മെഡിക്കൽ കോളേജിൽ എത്തുന്നത്.ഈ റോഡിലും വസ്തു അളന്ന് അതിർത്തി നിർണ്ണയിച്ചിട്ടുണ്ട്.
വസ്തു ഉടമകൾക്ക് പണം നല്കി വസ്തു ഏറ്റെടുക്കുന്നതോടെ മെഡിക്കൽ കോളേജിലേക്കുള്ള രണ്ട് റോഡുകളുടെയും നിർമ്മാണം വേഗത്തിലാകുമെന്ന് എം.എൽ.എ പറഞ്ഞു. തുടർന്ന് റോഡ് ടെൻഡർ ചെയ്ത് വൈഡനിംഗ് നടത്തി നിർമ്മാണം ആരംഭിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കാനും പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നല്കിയിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.

error: Content is protected !!