Trending Now

കൃഷി – അനുബന്ധ മേഖലകളില്‍ ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ 16 മുതല്‍

Spread the love

 

കോന്നി വാര്‍ത്ത : ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ ഒക്ടോബര്‍ 16 മുതല്‍ നടത്തും. കൂണ്‍കൃഷി, വാഴയുടെ രോഗകീട നിയന്ത്രണം, വിളകളുടെ സംയോജിത വളപ്രയോഗം, ഫലവൃക്ഷങ്ങളുടെ ശാസ്ത്രീയ പരിചരണരീതികള്‍, ശാസ്ത്രീയ ആടുവളര്‍ത്തല്‍ എന്നീ വിഷയങ്ങളിലാണ് പരിശീലനം.16 ന് രാവിലെ 11 ന് കൂണ്‍ കൃഷി, 20 ന് രാവിലെ 11 ന് വിളകളുടെ സംയോജിത വളപ്രയോഗം, 21ന് രാവിലെ 11 ന് ശാസ്ത്രീയ ആടുവളര്‍ത്തല്‍, 23ന് രാവിലെ 11 ന് വാഴയുടെ രോഗകീട നിയന്ത്രണം, 28ന് രാവിലെ 11 ന് ഫലവൃക്ഷങ്ങളുടെ ശാസ്ത്രീയ പരിചരണരീതികള്‍.
പങ്കെടുക്കാവാന്‍ താല്പര്യമുള്ളവര്‍ http://www.kvkcard.org/calendar.php നല്‍കിയിരിക്കുന്ന ലിങ്കിലൂടെ പരിശീലനത്തില്‍ പ്രവേശിക്കാം. കെവികെയുടെ ഫെയ്സ്ബുക്ക് പേജിലും (https://www.facebook.com/icarkvk.pathanamthittakeralaindia) പരിശീലനം അതതുദിവസങ്ങളില്‍ രാവിലെ 11 മുതല്‍ തല്‍സമയം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8078572094.

error: Content is protected !!