ഒമ്പത് വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

    പ്രധാനമന്ത്രി  നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യ സംവിധാനത്തിലൂടെ ഒമ്പത് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു. ഈ പുതിയ വന്ദേ ഭാരത് ട്രെയിനുകൾ രാജ്യത്തുടനീളമുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും റെയിൽ യാത്രക്കാർക്ക് ലോകോത്തര സൗകര്യങ്ങൾ നൽകുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള ചുവടുവയ്പാണ്.... Read more »

കേരളത്തിന് ദേശീയ തലത്തിൽ 2 പുരസ്‌കാരങ്ങൾ

ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം : കാഴ്ച പരിമിതർക്കായി സജ്ജമാക്കിയ സേവനത്തിന് പ്രത്യേക പുരസ്‌കാരം konnivartha.com: രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ്... Read more »

സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു

  konnivartha.com: അഴിമതി, കൈക്കൂലി ആരോപണങ്ങൾ നേരിടുന്ന ഷോളയൂർ വില്ലേജ് ഓഫിസർ ഇ.എസ്. അജിത് കുമാറിനെ അന്വേഷണ വിധേയമായി സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു റവന്യൂ വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു. വില്ലേജ് ഓഫിസിൽ റവന്യൂ വകുപ്പിന്റെ സംസ്ഥാനതല ഇൻസ്പെക്ഷൻ സ്ക്വാഡ് നടത്തിയ പരിശോധനയുടെയും പൊതുജനങ്ങളിൽനിന്നു ലഭിച്ച... Read more »

സംവിധായകൻ കെ.ജി ജോർജ് (77)അന്തരിച്ചു

  സംവിധായകൻ കെ.ജി ജോർജ് (77)അന്തരിച്ചു.കാക്കനാട് വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം.ആദ്യ ക്യാമ്പസ് ചിത്രമായ ഉൾക്കടൽ, മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ ചിത്രമായ പഞ്ചവടിപ്പാലം, ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയായ ആദാമിന്റെ വാരിയെല്ല്, ഏറ്റവും മികച്ച കുറ്റാന്വേഷണ ചിത്രമായ യവനിക എന്നിങ്ങനെ മലയാളത്തിന് അഭിമാനിക്കാവുന്ന നിരവധി നല്ല... Read more »

കോന്നി പഞ്ചായത്തില്‍ വിജിലന്‍സ് പരിശോധന നടന്നു

  konnivartha.com: കോന്നി പഞ്ചായത്തില്‍ വേനല്‍ കാലത്ത് കുടിവെള്ളം വിതരണം ചെയ്ത സമയത്ത് അഴിമതി നടന്നു എന്നുള്ള പരാതിയില്‍ വിജിലന്‍സ് പരിശോധന നടന്നു . പല സ്ഥലത്തും കുടിവെള്ളം ലഭിച്ചില്ല എങ്കിലും പണം വാങ്ങി എന്നാണ് പരാതി . പരാതിയില്‍മേല്‍ പ്രാഥമിക അന്വേഷണം ആണ്... Read more »

19-ാം ഏഷ്യന്‍ ഗെയിംസിന് വര്‍ണാഭമായ തുടക്കം

  konnivartha.com: 19-ാം ഏഷ്യന്‍ ഗെയിംസിന് വര്‍ണാഭമായ തുടക്കം.ഉദ്ഘാടനച്ചടങ്ങില്‍ ഭാരതത്തിന്‌  വേണ്ടി ഹോക്കി നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങും ബോക്‌സര്‍ ലവ്‌ലിന ബോര്‍ഗോഹെയ്‌നും പതാകയേന്തി.ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ സാന്നിധ്യത്തില്‍ ബിഗ് ലോട്ടസ് എന്ന ഒളിമ്പിക് സ്‌പോര്‍ട്‌സ് സെന്റര്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്. ഒക്ടോബര്‍ എട്ടുവരെ... Read more »

കേന്ദ്ര സഹമന്ത്രി ഡോ എൽ. മുരു​ഗൻ തിരുവനന്തപുരം സന്ദർശിച്ചു

    കേന്ദ്ര വാർത്താവിതരണ – പ്രക്ഷേപണ സഹമന്ത്രി ഡോ എൽ.മുരു​ഗൻ തിരുവനന്തപുരം സന്ദർശിച്ചു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ജീവിതവും പ്രവർത്തനങ്ങളും ആസ്പദമാക്കി തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന ദൃശ്യ നരേന്ദ്രം പ്രദർശനം അദ്ദേഹം സന്ദർശിച്ചു. ഐഎസ്ആർഒ, ദൂരദർശൻ, ആകാശവാണി, സെൻട്രൽ... Read more »

എലിപ്പനിക്കെതിരെ മുന്‍ കരുതല്‍വേണം: ഡി.എം.ഒ

  konnivartha.com: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എലിപ്പനികേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ലെപ്റ്റോസ്പൈറ വിഭാഗത്തില്‍പെട്ട ബാക്ടീരിയ വഴിയാണ് എലിപ്പനി ഉണ്ടാക്കുന്നത്‌ . കാര്‍ന്നുതിന്നുന്ന ജീവികളായ എലി, അണ്ണാന്‍ എന്നിവയും കന്നുകാലികളും... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 23/09/2023)

  സംഘാടക സമിതി രൂപീകരണ യോഗം 30 ന് ജില്ലയിലെ ശിശുദിനാഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും സംഘാടക സമിതി രൂപീകരിക്കുന്നതിനുമായി 30 ന് ഉച്ചയ്ക്ക് 2:30 ന് എഡിമിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി.പൊന്നമ്മ... Read more »

തട്ട ഗവ എല്‍ പി സ്‌കൂളില്‍ വര ഉത്സവം നടത്തി

പ്രീ പ്രൈമറി കുട്ടികളുടെ നൈസര്‍ഗ്ഗികമായ വരക്കുവാനുള്ള കഴിവ് കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന വര ഉത്സവം പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.   വര ഉത്സവത്തില്‍ പങ്കെടുത്ത രക്ഷകര്‍ത്താക്കളും , കുട്ടികളും വിവിധ തരത്തിലുള്ള ചിത്രങ്ങള്‍ വരച്ചു.എസ് എം സി... Read more »
error: Content is protected !!