എണ്ണപ്പനത്തോട്ടം ആദായകരം :”ഓയില്‍പാം ഇന്ത്യാ ലിമിറ്റഡ്’ മാതൃക

ഭക്ഷ്യ എണ്ണയായ പനയെണ്ണ അഥവാ പാമോയിൽ (Palm oil) നിർമ്മിക്കാനുപയോഗിക്കുന്ന പനയാണ്‌ എണ്ണപ്പന. എണ്ണപ്പനയുടെ കായിൽ നിന്നുമാണ്‌ എണ്ണ ഉല്പ്പാദിപ്പിക്കുന്നത്. പനങ്കായുടെ തോട് ആട്ടിയെടുക്കുന്ന എണ്ണയാണ് പാചക ആവശ്യങ്ങൾക്കുപയോഗിക്കുന്നത്. കായ്ക്കുള്ളിലെ കുരു ആട്ടിയെടുക്കുന്ന എണ്ണ മറ്റ് മൂല്യവർദ്ധിത ഉലപന്നങ്ങൾ ഉണ്ടാക്കുന്നതിനുപയോഗിക്കുന്നു.എണ്ണപ്പന കേരളത്തിൽ കൃഷി ചെയ്യപ്പെടുന്നുണ്ട്. മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലാണിത് വ്യാപകമായുള്ളത്. കൊല്ലം ജില്ലയിൽ അഞ്ചലിനടുത്ത് ഭാരതീപുരത്ത് 1969 ൽ കേന്ദ്ര സഹായത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച പൊതുമേഖലാ സ്ഥാപനമാണ് ഓയിൽപാം ഇന്ത്യാ ലിമിറ്റഡ്. 51% കേരളത്തിന്റെയും 49% കേന്ദ്രത്തിന്റെയും മുതൽമുടക്കുള്ള ഒരു സംയുക്ത സംരംഭമാണിത്. 120 ഹെക്ടർ പ്രദേശത്ത് ആരംഭിച്ച കൃഷി ഇന്ന് 3646 ഹെക്ടറായി വ്യാപിച്ചു. യന്ത്രവൽക്കരണത്തിലൂടെ 4500 ടൺ എണ്ണ ഉൽപാദിപ്പിക്കുന്നു. ഫാക്ടറിയുടെ ഉൽപാദനശേഷി 7000 ടണ്ണാണ്. കേരളത്തിലെ ഏക എണ്ണപ്പന കൃഷിപ്പാടമായിരുന്നു ഇത്. ഓയിൽ പാം ഒരു ഹെക്ടറിൽ 3 മുതൽ…

Read More

കോന്നി കല്ലേലി ഹാരിസ്സന്‍ കമ്പനി എസ്റ്റേറ്റ്‌ നിയമ വിരുദ്ധമല്ല

ടാറ്റ, ഹാരിസണ്‍ കമ്പനികളുടെ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് എം.ജി. രാ ജമാണിക്യത്തിന്‍റെ റിപ്പോർട്ട് നിയമസെക്രട്ടറി തള്ളി. കമ്പനികളുടെ കൈയിലിരിക്കുന്ന ഭൂമി നിയമവിരുദ്ധമല്ലെന്നും കാലങ്ങളായി അവർ കൈവശം വച്ചിരിക്കുന്നതുമാണെന്നാണ് നിയമവകുപ്പ് സെക്രട്ടറി ബി. ഹരീന്ദ്രനാഥ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. രാജമാണിക്യത്തിന്‍റെ റിപ്പോർട്ട് അനുസരിച്ച് ഭൂമിയേറ്റെടുക്കാൻ പ്രത്യേക നിയമ നിർമാണം സാധ്യമല്ല. പകരം, ഭൂമിയേറ്റെടുക്കലിന് വ്യവസ്ഥകളും ചട്ടങ്ങളും തയാറാക്കാൻ സ്പെഷ്യൽ ഓഫീസറെ നിയമിക്കണമെന്നും നിയമവകുപ്പ് സെക്രട്ടറി വ്യക്തമാക്കി. സര്‍ക്കാര്‍ മുന്‍കയ്യെടുത്തു പുതിയതായി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന എരുമേലി ചെറുവള്ളി യിലെ വിമാനത്താവളം പദ്ധതി ഉപേഷിച്ച് ഹാരിസ്സന്‍ മലയാളം കമ്പനി കൈവശം വെച്ചിരിക്കുന്ന സര്‍ക്കാരിനു അവകാശ പെട്ട ഭൂമിയില്‍ വിമാനത്താവളം നിര്‍മ്മിക്കണം എന്ന് കോന്നി എം എല്‍ എ യും മുന്‍ റവന്യൂ മന്ത്രിയുമായ അടൂര്‍ പ്രകാശ്‌ ആവശ്യപെട്ടിരുന്നു.അടൂര്‍ പ്രകാശ്‌ റവന്യൂ മന്ത്രി ആയിരിക്കെ നിയമ വിരുദ്ധമായ കമ്പനികളുടെ സ്ഥലം ഏറ്റു എടുക്കാന്‍…

Read More

വിമാനങ്ങള്‍ ഖത്തറിലേക്ക് പറക്കില്ല പ്രവാസികളുടെ വ്യാപാര സ്ഥാപനങ്ങള്‍ പ്രതിസന്ധിയില്‍

ഖത്തറുമായുള്ള നയതന്ത്ര ബന്ധം താല്‍കാലികമായി നാല് അറബ് രാജ്യങ്ങള്‍ നിര്‍ത്തിയതോടെ പ്രവാസികള്‍ വിഷമത്തിലായി . സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിമാന കമ്പനികള്‍ ഖത്തറിലേക്കുള്ള സര്‍വീസുകള്‍ അടിയന്തിരമായി നിര്‍ത്തലാക്കുന്നു .പ്രവാസികള്‍ക്ക് നാട്ടിലേക്ക് എത്താന്‍ തടസം ഇല്ല ഖത്തര്‍ വിമാന കമ്പനിക്കു മിക്ക രാജ്യത്തിലേക്കും വിമാന സര്‍വിസ് ഉണ്ട് .എന്നാല്‍ നാല് അറബ് രാജ്യങ്ങള്‍ ഒത്തു ചേര്‍ന്ന് കൊണ്ടു ഖത്തറുമായുള്ള എല്ലാ ബന്ധവും നിര്‍ത്തിയത് വ്യാപാര മേഖലയില്‍ കടുത്ത നാശം ഉണ്ടാക്കും . എമിറേറ്റ്‌സ് എയര്‍വെയ്‌സ്, ഇത്തിഹാദ്, സൗദിയ, ഗള്‍ഫ് എയര്‍, ഈജിപ്ത് എയര്‍ എന്നീ വിമാന കമ്പനികള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഖത്തറിലേക്ക് സര്‍വീസ് നടത്തില്ല. ഖത്തറിലെ തീര്‍ത്ഥാടകരെ എത്തിക്കുന്നതില്‍ സൗദി അറേബ്യയുടെ വിലക്കില്ല. വിമാന സര്‍വീസുകള്‍ നിര്‍ത്തിയതോടെ യുഎഇ,സൗദി അറേബ്യ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികളെ ഇത് കാര്യമായി ബാധിക്കും…

Read More

എസ്ബിഐയുടെ പുതുക്കിയ സർവീസ് ചാർജുകൾ നിലവിൽ വന്നു

എസ്ബിഐയുടെ പുതുക്കിയ സർവീസ് ചാർജുകൾ ഇന്ന് മുതൽ നിലവിൽ വന്നു. ഐ ഡ്ഡി ഉപഭോക്താക്കൾക്ക് ഏർപ്പെടുത്തിയ എടിഎം സർവീസ് ചാർജ് ഉൾപ്പെടെയുള്ള നിരക്കുകളാണ് ഇന്ന് പ്രാബല്യത്തിൽ വരുന്നത്.എടിഎമ്മിൽനിന്നു പണം പിൻ വലിക്കൽ, ഓണ്‍ലൈൻ ട്രാൻസാക്ഷനുകൾ, ചെക്ക് ബുക്ക് വിതരണം ചെയ്യൽ എന്നിവയ്ക്ക് എസ്ബിഐ ഇന്നു മുതൽ സേവനനിരക്ക് ഈടാക്കും.

Read More

ദേശീയ പാതയോരത്തെ പൂട്ടിയ മദ്യശാലകള്‍ വീണ്ടും തുറക്കും

കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയും ചേര്‍ത്തല മുതല തിരുവനന്തപുരം വരെയുമുള്ള പാതയ്ക്കാണ് ദേശീയ പാത പദവി നഷ്ടപ്പെട്ടത്.അഥവാ സര്‍ക്കാര്‍ നഷ്ട പ്പെടുത്തിയത് .സുപ്രീംകോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് അടച്ചു പൂട്ടപ്പെട്ട ദേശീയപാതയോരത്തെ ബാറുകള്‍ ഹൈവേ അതോറിറ്റിയുടെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ തുറക്കാന്‍ കേരള ഹൈക്കോടതിയാണ് ഉത്തരവ് ഇട്ടത്.ഈ പാതയുടെ ദേശിയ പാത പദവി നഷ്ടപ്പെടുത്തിക്കൊണ്ട്‌ വിജ്ഞാപനമിറക്കിയത് ഹൈവേ അതോറിറ്റിയാണ്.കോടികണക്കിന് ഫണ്ട്‌ ദേശിയ പാതയ്ക്ക് മുന്‍പ് വാങ്ങി എടുത്തിരുന്നു .കണ്ണൂരിനും തിരുവനന്തപുരത്തിനുമിടയിലുള്ള നാല്‍പ്പത് ബാറുകള്‍ക്ക് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുറന്ന് പ്രവര്‍ത്തിക്കാം. കേന്ദ്രഭരണപ്രദേശമായ മാഹിയിലെ 32 ബാറുകളും ഇന്നും നാളെയുമായി തുറക്കും.

Read More

എയർ ഇന്ത്യ വില്‍പനയ്ക്ക്

കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയെ നഷ്ടം സഹിച്ച് പ്രവർത്തിപ്പിക്കേണ്ടതില്ലെന്നു കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റലി. എയർ ഇന്ത്യയെ വിൽക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. 50,000 കോടി രൂപയാണ് നിലവിൽ എയർ ഇന്ത്യയുടെ നഷ്ടം. രാജ്യത്തെ വ്യോമഗതാഗതത്തിന്‍റെ 86 ശതമാനവും സ്വകാര്യ കന്പനികളാണ് നിർവഹിക്കുന്നത്. നൂറു ശതമാനവും സ്വകാര്യ കന്പനികൾ നിർവഹിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. വിമാനങ്ങൾക്കും മറ്റുമായി 20,000-25,000 കോടി രൂപയുടെ ആസ്തി എയർ ഇന്ത്യക്ക് ഉണ്ട്. ബാക്കി പണത്തിനു എന്ത് ചെയ്യുമെന്നും അതുകൊണ്ട് വ്യോമയാന മന്ത്രാലയം എല്ലാ സാധ്യതകളും പരിശോധിക്കണമെന്നും ജെയ്റ്റലി ആവശ്യപ്പെട്ടു.

Read More

ഗര്‍ഭിണികള്‍ക്ക് സ്മാര്‍ട്ട്‌ വളകളില്‍ അവസരം

ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് വേണ്ട വിധത്തിലുള്ള പരിചരണം കിട്ടാതെയും ശിശുമരണവുമായി ബന്ധപ്പെട്ട് മരണം വരെ സംഭവിക്കാറുമുണ്ട്.ഇവര്‍ക്കായി ഒരു പുത്തന്‍ സാങ്കേതികക വിദ്യയുമായി വന്നിരിക്കുകയാണ്.ആവശ്യമായ വിവരങ്ങളും ചുറ്റുമുള്ള അന്തരീക്ഷ മലിനീകരണത്തെ കുറിച്ചുള്ള വിവരങ്ങളും ഇനി സ്വന്തം കൈകളിലേക്കെത്തും.ഒരു വളയുടെ രൂപത്തില്‍. ഇതിനായി സ്മാര്‍ട്ട് വളകളാണ് ഒരുങ്ങുന്നത്. ഇന്റല്‍ സോഷ്യല്‍ ബിസിനസെന്ന കമ്പനിയാണ് വര്‍ണാഭമായ വളകള്‍ പോലുള്ള സ്മാര്‍ട്ട് വെയറബിള്‍ ഡിവൈസ് നിര്‍മിച്ചിരിക്കുന്നത്.വാട്ടര്‍ റെസിസ്റ്റന്റും ഗര്‍ഭാവസ്ഥയുടെ കാലയളവ് മുഴുവന്‍ ചാര്‍ജ് ചെയ്യേണ്ടാത്തതുമായ ദീര്‍ഘകാല ബാറ്ററിയാണ് ഈ ഉപകരണത്തിനുള്ളത്. പ്രവര്‍ത്തിക്കാന്‍ ഇന്റര്‍നെറ്റ് കണക്ഷനും ആവശ്യമില്ല. വളയില്‍ ആഴ്ച തോറും പ്രാദേശിക ഭാഷയില്‍ സന്ദേശങ്ങള്‍ എത്തിക്കാനാവും.എന്തു ഭക്ഷണം കഴിക്കണം, എപ്പോള്‍ ഡോക്ടറെ കാണണം എന്നൊക്കെ കൃത്യസമയത്ത് ഈ വള അറിയിക്കും.മാത്രമല്ല, പാചകം ചെയ്യുമ്പോള്‍ ഉയര്‍ന്ന അളവിലുള്ള കാര്‍ബണ്‍ മോണോക്‌സൈഡ് പുക ഉണ്ടാവുകയാണെങ്കില്‍ അലാറം പ്രവര്‍ത്തിക്കുകയും ചെയ്യും. ഉപകരണം റീചാര്‍ജ് ചെയ്യാനും വീണ്ടും ഉപയോഗിക്കാനുമാകും. 750…

Read More

ഒ​ന്ന​ര​ല​ക്ഷം പേ​രു​ടെ ഡ്രൈവിംഗ് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെയ്യും

തി​രു​വ​ന​ന്ത​പു​രം: ഗ​താ​ഗ​ത​നി​യ​മം ലം​ഘി​ച്ച​വ​രു​ടെ ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്യാ​ൻ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ്. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​നു ശേ​ഷം ഗ​താ​ഗ​ത​നി​യ​മം ലം​ഘി​ച്ച​വ​രു​ടെ ലൈ​സ​ൻ​സാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​ത്. ഇ​തോ​ടെ കേ​ര​ള​ത്തി​ലെ ഒ​ന്ന​ര​ല​ക്ഷം പേ​രു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ടും. മൂ​ന്നു​മാ​സ​ത്തേ​ക്കാ​ണ് സ​സ്പെ​ൻ​ഷ​ൻ. സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് പു​തി​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ത്ത​ര​വ് ശ​നി​യാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​കും. രാ​ജ്യ​ത്ത് റോ​ഡ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ സു​പ്രീം​കോ​ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്. 2016 ഒ​ക്ടോ​ബ​റി​ലാ​ണ് ഈ ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​തെ​ങ്കി​ലും ചി​ല ഇ​ള​വു​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യി​രു​ന്നു.

Read More

കേന്ദ്ര സർക്കാർ “വലിപ്പീരും” നിരോധിച്ചു

ന്യൂഡൽഹി: നക്ഷത്ര ഹോട്ടലുകൾ, റസ്റ്ററന്‍റുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ പുകവലി കേന്ദ്രങ്ങളിൽ ഹൂക്ക വലിക്കുന്നതിന് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തി. പുകവലി സോണിൽ പുക വലിക്കാൻ മാത്രമാണ് അനുവാദമുള്ളത്. എന്നാൽ പല ഹോട്ടലുകളും ഇതു മറയാക്കി പുകവലി കേന്ദ്രങ്ങളിൽ ഹൂക്ക വലിക്കാൻ സൗകര്യമൊരുക്കുന്നതായി നിരവധി പരാതി ലഭിച്ചതിനെ തുടർന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. ഹോട്ടലുകളിലെ പുകവലി കേന്ദ്രങ്ങൾക്കു മുന്നിൽ 60*30 സെന്‍റീമീറ്റർ വലിപ്പത്തിലുള്ള ബോർഡിൽ പുകവലി ആരോഗ്യത്തിനു ഹാനികരമാണെന്ന് രേഖപ്പെടുത്തിയിട്ടുള്ള മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്നും ഉത്തരവിൽ പറയുന്നു.

Read More

ആധാർ നമ്പറുമായി ബന്ധിപ്പിക്കാത്ത എല്ലാ മൊബൈൽ കണക്ഷനുകളും വിച്ഛേദിക്കും

  ഡിപ്പാർട്ടമെന്റ് ഓഫ് ടെലികോം നിലവിലുള്ള എല്ലാ മൊബൈൽ കണക്ഷനുകളും e-KY C റീ വെരിഫിക്കേഷൻ വഴി ആധാർ നമ്പറുമായി ബന്ധിപ്പിക്കാൻ രാജ്യത്തെ മൊബൈൽ കമ്പനി ഓപ്പറേറ്റേഴ്‌സിന് നിർദ്ദേശം നൽകി.* *രാജ്യത്തെ എല്ലാ മൊബൈൽ നമ്പറുകളും വെരിഫൈ ചെയ്‌ത ഉപഭോക്താക്കൾ ആകണം ഉപയോഗിക്കുന്നത് എന്ന ഫെബ്രുവരിയിലെ സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് ഡിപ്പാർട്ടമെന്റ് ഓഫ് ടെലികോം എല്ലാ മൊബൈൽ കണക്ഷനുകളും ആധാർ നമ്പറും ബയോമെട്രിക് വിവരങ്ങളുമായി ബന്ധിപ്പിക്കൻ തീരുമാനിച്ചത് . ആധാർ നമ്പറുമായി ബന്ധിപ്പിക്കാത്ത നിലവിലുള്ള എല്ലാ മൊബൈൽ കണക്ഷനുകളും വിച്ഛേദിക്കും.* *പുതിയ മൊബൈൽ കണക്ഷനുകൾക്കും ആധാർ e-KY C നിർബന്ധമാക്കി. ഇതോടെ ഇനി ആധാർ ഇല്ലാത്തവർക്ക് രാജ്യത്തു മൊബൈൽ കണക്ഷൻ പോയോഗിക്കാൻ സാധിക്കില്ല. ഗവൺമെന്റ് ആനുകൂല്യങ്ങൾ ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കാൻ ഇതു സഹായകമാകും. കൂടാതെ തീവ്രവാദം ഉൾപ്പെടെയുള്ള നിയമപരമല്ലാത്ത പ്രവർത്തനങ്ങൾക്കു മൊബൈൽ കണക്ഷനുകളുടെ ദുർവിനിയോഗം തടയാനും കഴിയും

Read More