വൃക്ക രോഗികൾക്ക് ആശ്വാസമായി കൃത്രിമ വൃക്ക ഉടൻ വിപണിയിൽ. മൂന്ന് വർഷത്തിനുള്ളിൽ ഇവ എത്തുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. അമേരിക്കയിൽ വികസിപ്പിച്ച് എടുത്ത ഈ ഉപകരണം അവിടെത്തന്നെയുള്ള നൂറോളം രോഗികളിൽ പരീക്ഷിച്ചതിന് ശേഷമേ എഫ്ഡിഎ അംഗീകരിക്കുള്ളു. ഹൃദയത്തിൽ നിന്നുള്ള ഊർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ഉപകരണം രക്തം ശുദ്ധീകരിക്കുക, ഹോർമോൺ ഉത്പാദനം, രക്തസമ്മർദ്ദ നിയന്ത്രണം, എന്നിവ അടക്കമുള്ള വൃക്കകളുടെ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയുന്ന രീതിയിലാണ് വികസിപ്പിച്ചെടുത്തിരിക്കുന്നതെന്ന് കൃത്രിമ വൃക്ക രൂപകൽപന ചെയ്ത സംഘത്തിൽ ഉൾപ്പെട്ട കാലിഫോണിയ സർവകലാശാല ഗവേഷകനായ ഷുവോ റോയി പറയുന്നു. ചെന്നൈയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തുകൊണ്ടാണ് ഷുവോ റോയി ഇക്കാര്യം വ്യക്തമാക്കിയത്.
Read Moreവിഭാഗം: Business Diary
ഇന്ത്യയില്‍ കന്നുകാലി കശാപ്പ് നിരോധിച്ചു
ന്യൂഡൽഹി: കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കന്നുകാലി കശാപ്പ് നിരോധിച്ചു. കന്നുകാലികളികളുടെ വിൽപനയ്ക്കും നിരോധനം. ബലി നൽകാനും പാടില്ല. കാർഷിക ആവശ്യങ്ങൾക്ക് മാത്രമേ കന്നുകാലികളെ വിൽക്കാവൂ. പശു, കാള, പോത്ത്, ഒട്ടകം എന്നിവയുടെ വിൽപനയും കശാപ്പുമാണ് നിരോധിച്ചത്. എന്നാൽ അതേസമയം ഉത്തരവു സംബന്ധിച്ച് ചില അവ്യക്തതകളും നിലനിൽക്കുന്നുണ്ട്
Read Moreകേരളം ഇനി ഇരുട്ടില്‍ അല്ല
കേരളത്തിലെ എല്ലാ വീടുകളിലും അംഗനവാടികളിലും വൈദ്യുതി എത്തിച്ച് കേരളം ചരിത്ര നേട്ടം സൃഷ്ടിച്ചതായി വൈദ്യുതി മന്ത്രി എം എം മണി അറിയിച്ചു. സംസ്ഥാനം സമ്പൂർണമായി വൈദ്യുതീകരിച്ചതിന്റെ പ്രഖ്യാപനം മെയ് 29ന് കോഴിക്കോട്ട് മാനാഞ്ചിറ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വൈകുന്നേരം 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്ത് ആദ്യമായി സമ്പൂർണ വൈദ്യുതീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ്. രാജ്യത്തെ ആദ്യ സമ്പൂർണ വൈദ്യുതീകൃത ജില്ലയായി പാലക്കാടിനെ 2009 ഫെബ്രുവരിയിൽ പ്രഖ്യാപിച്ചു. ഗ്രാമങ്ങളിൽ ഏതെങ്കിലും രണ്ട് പബ്ലിക് യൂട്ടിലിറ്റികൾ വൈദ്യുതീകരിക്കുകയും ആകെ വീടുകളിൽ പത്തു ശതമാനത്തിന് വൈദ്യുതി നൽകുകയും ചെയ്താൽ സമ്പൂർണ വൈദ്യുതീകൃതമാകും എന്നതാണ് കേന്ദ്ര സർക്കാർ മാനദണ്ഡം. ഈ നിലയിൽ കണക്കാക്കിയാൽ കേരളം എത്രയോ നേരത്തെ തന്നെ സമ്പൂർണ വൈദ്യുതീകൃതമാണ്. എന്നാൽ എല്ലാ വീടുകളിലും വൈദ്യുതി…
Read Moreബ്യൂട്ടിഫിക്കേഷന്‍ ക്യാമറയുമായി അസൂസ് സെന്‍ഫോണ്‍ ലൈവ്
അസൂസ് സെന്‍ഫോണ്‍ ലൈവ് ഇന്നു മുതല്‍ ഇന്ത്യന്‍ വിപണിയില്‍. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഡല്‍ഹിയില്‍ ഫോണ്‍ ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ നിരവധി ഫീച്ചറുകളുമായാണ് അസൂസ് സെന്‍ഫോണ്‍ ലൈവിൻ്റെ വരവ്. പുതുതലമുറയെ ആകര്‍ഷിക്കും വിധത്തിലായിരിക്കും സെന്‍ഫോണ്‍.പേര് പോലെ തന്നെ ഉപഭോക്താക്കളെ ലൈവാക്കാനുള്ള ഫീച്ചറുകള്‍ സെന്‍ഫോണ്‍ ലൈവിലുണ്ടാകും.ഓണ്‍ലൈനില്‍ കൂടുതല്‍ സാന്നിധ്യമാകാന്‍ സഹായിക്കുന്ന പുതിയ ടെക്‌നോളജിയും അസൂസ് ലൈവിനെ വ്യത്യസ്തമാക്കുന്നു.സെന്‍ഫോണ്‍ ലൈവിൻ്റെ പ്രമോഷനായി നടത്തിയ ഗോ ലൈവ് ക്യാംപയിന് വന്‍ പ്രചരണം ലഭിച്ചിരുന്നു. മുഖത്തെ പാടുകള്‍ ഫോട്ടോയെടുക്കുമ്പോള്‍ തന്നെ നീക്കം ചെയ്യാനുള്ള റിയല്‍ ടൈം ബ്യൂട്ടിഫിക്കേഷന്‍ ക്യാമറ തന്നെയാണ് സെന്‍ഫോണ്‍ ലൈവ് വിപണിയിലിറക്കുമ്പോള്‍ അസൂസ് ഏറ്റവും വലിയ പ്രത്യേകതയായി എടുത്തുകാണിക്കുന്നത്.ഫെയ്‌സ്ബുക്ക് ലൈവിന് സഹായകമാകുന്ന ഫീച്ചറുകളും സെന്‍ഫോണ്‍ ലൈവില്‍ ഉണ്ടാകും.വീഡിയോ എടുക്കുമ്പോള്‍ ബാക്ക് ഗ്രൗണ്ട് നോയിസ് ഒഴിവാക്കാന്‍ കഴിയുന്ന തരം എംഇഎംഎസ് മൈക്രോഫോണ്‍ സെന്‍ഫോണ്‍ ലൈവിനെ കൂടുതല്‍…
Read Moreമുളപ്പിച്ച ഭക്ഷണസാധനങ്ങള്‍ പോഷകമൂല്ല്യങ്ങളുടെ കലവറ
മുളപ്പിച്ച ഭക്ഷണസാധനങ്ങള്‍ പോഷകമൂല്ല്യങ്ങളുടെ കലവറയാണ്. ചെറുപയര്‍, കടല, റാഡിഷ്, അല്‍ഫാല്‍ഫ, ക്‌ളൊവര്‍, സോയാബീന്‍ എന്നിവയെല്ലാം മുളപ്പിച്ച് കഴിക്കാം. ആരോഗ്യ സംരക്ഷണത്തിന് അത്യാവശ്യമായ മാംസ്യം ഉള്‍പ്പെടെയുള്ള പോഷകഘടകങ്ങള്‍ ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുളപ്പിച്ച ആഹാരസാധനങ്ങള്‍ക്ക് ഔഷധ ഗുണങ്ങളും ഉണ്ട്. മുളപ്പിച്ച ആഹാരസാധനങ്ങള്‍ കഴിക്കുന്നവര്‍ക്ക് ചിലതരം അസുഖങ്ങള്‍ ബാധിക്കില്ലെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മുളപ്പിച്ച ആഹാര സാധനങ്ങള്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 1, വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ കെ എന്നിവയാല്‍ സമ്പുഷ്ടമാണ്. ഇരുമ്പ്, ഫോസ്‌ഫറസ്, മെഗ്നീഷ്യം, പൊട്ടാസ്യം, മാംഗനീസ്, കാല്‍സ്യം തുടങ്ങിയ ധാതുലവണങ്ങള്‍, നാരുകള്‍, ഫോളിക് ആസിഡുകള്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. മുളപ്പിച്ച പയര്‍വര്‍ഗ്ഗങ്ങളിലും ധാന്യങ്ങളിലും മറ്റും ഇത്തരം പോഷകമൂല്ല്യങ്ങളുടെ അളവ് സാധരണയിലേതിനേക്കാള്‍ കൂടുതല്‍ ആയിരിക്കും. ഉദാഹരണത്തിന് മുളപ്പിച്ച പയറുകളില്‍ സാധാരണയിലേതിനേക്കാള്‍ എട്ട് മടങ്ങ് കൂടുതല്‍ വിറ്റാമിന്‍ എ ഉണ്ടാകും.…
Read Moreക്രിക്കറ്റ് ദൈവം ‘സച്ചിന്‍ എ ബില്യന്‍ ഡ്രീംസ്’ എത്തി
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ടുല്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘സച്ചിന്‍ എ ബില്യന്‍ ഡ്രീംസ്’ എന്ന ചലച്ചിത്രം ഇന്ന് തിയറ്ററുകളില്‍ എത്തും. ഏഴായിരം തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. സച്ചിന്റെ ആരാധകര്‍ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.സച്ചിന്‍ ടെന്‍ടുല്‍ക്കറെന്ന ക്രിക്കറ്‌റ് ദൈവത്തെ പറ്റി പുറം ലോകം അറിഞ്ഞതും സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രധാന വേഷത്തില്‍ സച്ചിന്‍ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ശണം. എം എസ് ധോണി, വിരേന്ദ്ര സേവാഗ് എന്നിവരും ചിത്രത്തിലുണ്ട്.ജയിംസ് എസ്‌കിന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഹിന്ദി, ഇംഗ്ലീഷ്,മറാട്ടി അടക്കം ആറ് ഭാഷകളിലായാണ് ഒരുക്കിയിരിക്കുന്നത്. എ ആര്‍ റഹമാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് . ഗാനങ്ങള്‍ ഇതിനോടകം തന്നെ ഏറെ ശ്രദ്ധേയമായി കഴിഞ്ഞു.ചരിത്രം എഴുതിയ ബാഹുബലിയുടെ ഏറ്റവും കൂടുതല്‍ തീയറ്ററുകളില്‍ റിലീസ് എന്ന റെക്കോര്‍ഡ് തകര്‍ത്താണ് സച്ചിന്‍ എത്തുന്നത്.ഏഴായിരം തീയറ്ററുകളിലായാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യന്‍ സിനിമ…
Read Moreഇളനീര്‍ ഒരു ശീതള- ഔഷധ പാനീയം
പ്രാചീന കാലം മുതല്‍ തന്നെ ഇളനീര്‍ ഒരു ശീതള- ഔഷധ പാനീയമായി ഇന്ത്യയില്‍ ഉപയോഗിച്ചുവരുന്നു. കേരങ്ങളുടെ നാടായ കേരളത്തിന്റെ തനത് പാനീയം കൂടിയാണിത്. പോഷകവും ഔഷധപരവുമായ പ്രാധാന്യത്തെപ്പറ്റി അറിയാത്തവര്‍ പോലും അതിഥികള്‍ക്ക് ആദ്യം നീട്ടുക ചെത്തിയ ഇളനീരായിരിക്കും. ശരാശരി ഏതാണ്ട് അര ലിറ്റര്‍ വെളളം കരിക്കിലുണ്ടാകും. ഇതില്‍ കൂടുതല്‍ വെളളമുളള ഇനങ്ങളുമുണ്ട്. കേരളീയര്‍ ഇളനീരിനു വേണ്ടി എല്ലായിനം തെങ്ങുകളുടേയും കരിക്ക് ഉപയോഗിക്കാറുണ്ട്. ഓരോ തരം കരിക്കിന്റെയും സ്വാദിനും അളവിനും വ്യത്യാസമുണ്ടാകും. ഔഷധ ഗുണവും പോഷണ ഗുണവും ഒപ്പത്തിനൊപ്പമാണ് ഇളനീരിലുള്ളത്. ഒരു ഗ്ലാസ് ഇളനീരില്‍ അരഗ്ലാസ് പാലിനു തുല്യമായ പോഷണ മൂല്യങ്ങള്‍ അടങ്ങിയിരിക്കുന്നു. കൊഴുപ്പിന്റെ അളവ് പാലിനേക്കാള്‍ കുറവായതിനാല്‍ പൊണ്ണത്തടിയുളളവര്‍ക്ക് ക്ഷീണം തോന്നാതെ തന്നെ തടി കുറയ്ക്കാന്‍ ഇളനീര്‍ നല്ലതാണെന്നറിയുക.
Read Moreഇന്ത്യയിലെ ഏറ്റവും വലിയ പാലം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു
ഇന്ത്യയിലെ ഏറ്റവും വലിയ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമർപിച്ചു. മോദി സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നു വര്‍ഷം പൂര്‍ത്തിയാകുന്നതിന്‍റെ ഭാഗമായാണ് പാലം രാജ്യത്തിനു തുറന്നുകൊടുത്തത്. ലോഹിത് നദിയ്ക്ക് കുറുകെ, അസമിലെ സാധിയയില്‍ നിന്നും ദോലയിലേയ്ക്കാണ് പാലം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, അസം മുഖ്യമന്ത്രി സര്‍ബാനന്ദ സെനോവാൾ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. 9.2 കിലോമീറ്ററാണ് പാലത്തിന്‍റെ നീളം. മുംബൈയിലെ ബാന്ദ്ര- വര്‍ലി സീ ലിങ്കിനേക്കാള്‍ ദൈര്‍ഘ്യമേറിയതാണ് ഈ പാലം.950 കോടി മുതല്‍മുടക്കുള്ള പാലത്തിന്‍റെ നിര്‍മ്മാണത്തിന് 2011 ലാണ് ആരംഭം കുറിയ്ക്കുന്നത്. സൈന്യത്തിനും ഏറെ സഹായകമാകുന്നതാണ് പുതിയ പാലം.
Read More’വെളിപാടിന്റെ പുസ്തകം’ മോഹന്‍ലാല്‍ പ്രഫസർ മൈക്കിൾ ഇടിക്കുളയാകുന്നു
ലാൽ ജോസ് സംവിധാനം ചെയുന്ന ’വെളിപാടിന്റെ പുസ്തകം’ എന്ന ചിത്രത്തിലെ മോഹൻലാലിന്റെ ലുക്ക് പുറത്ത്. പ്രഫസർ മൈക്കിൾ ഇടിക്കുള എന്നാണ് കഥാപാത്രത്തിന്റെ പേര്. സൂപ്പർതാരം തന്നെയാണ് ഫേസ്ബുക്കിൽ ചിത്രം പങ്കുവച്ചത്. തിരുവനന്തപുരത്തെ സെന്റ് സേവ്യേഴ്സ് കോളജിൽ സിനിമയുടെ ചിത്രീകരണം നടന്നുവരികയാണ്. അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇടംനേടിയ രേഷ്മ രാജനാണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത്. ബെന്നി പി. നായരന്പലം തിരക്കഥ രചിച്ച ചിത്രത്തിൽ സലീം കുമാർ, അനൂപ് മേനോൻ, പ്രിയങ്ക എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുന്പാവൂരാണ് സിനിമ നിർമിക്കുന്നത്.
Read Moreഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ അറ്റാദായം ഉയർന്നു
രാജ്യത്തെ പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ അറ്റാദായത്തിൽ വൻ വർധന. 2016-17 ധനകാര്യവർഷത്തിൽ അറ്റാദായം 70 ശതമാനം ഉയർന്ന് 19,106 കോടി രൂപയായി. 2015-16 ധനകാര്യവർഷത്തിൽ അറ്റാദായം 11,242 കോടി രൂപയായിരുന്നു. മാർച്ച് 31ന് അവസാനിച്ച ത്രൈമാസത്തിലെ അറ്റാദായം 85 ശതമാനം ഉയർന്ന് 3,271 കോടി രൂപയായി. തൊട്ടു തലേ വർഷം ഇതേ കാലയളവിൽ 2006 കോടിരൂപയായിരുന്നു. വരുമാനം 24 ശതമാനം ഉയർന്ന് 1,22,285 കോടി രൂപയായി. തലേ വർഷം 98,719 കോടി രൂപയായിരുന്നു. മാർച്ചിൽ അവസാനിച്ച ധനകാര്യവർഷത്തിൽ ഒരു ബാരലിൽ ക്രൂഡ് ശുദ്ധീകരിക്കുന്നതിൽനിന്നുള്ള മാർജിൻ 5.06 ഡോളറിൽനിന്ന് 7.77 ഡോളറായി ഉയർന്നു. മികച്ച റിസൾട്ട് ലഭിച്ചതിനാൽ ഓഹരിയുടമകൾക്ക് പത്തു ശതമാനം ഡിവിഡന്റ് നല്‍കുമെന്ന് ഐഒസി ചെയർമാൻ ബി. അശോക് അറിയിച്ചു.
Read More