എല്ലാവര്‍ക്കും പെൻഷൻ ലഭിക്കുന്ന പദ്ധതി: കേന്ദ്രസർക്കാർ ഒരുങ്ങുന്നു

  konnivartha.com: രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ ഉള്‍പ്പടെ എല്ലാ പൗരന്മാരെയും ഉള്‍ക്കൊള്ളുന്ന  പെന്‍ഷന്‍ പദ്ധതി അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു . അസംഘടിത മേഖലയിലേതുൾപ്പെടെ എല്ലാ പൗരന്മാർക്കും ലഭ്യമാകുന്ന സാർവത്രിക പെൻഷൻ പദ്ധതിക്ക് ആണ് ഊന്നല്‍ നല്‍കുന്നത് . അസംഘടിത മേഖലയിലുള്ള നിർമ്മാണ... Read more »

ഭക്ഷ്യ ഉൽപ്പന്നങ്ങളിലെ മായം: കർശന നടപടി സ്വീകരിക്കണം: ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ

  konnivartha.com:കേരളത്തില്‍ വിവിധ കമ്പനികളുടെ ലേബലിൽ വില്‍ക്കുന്ന വെളിച്ചെണ്ണ, പാൽ, കറി മസാലകൾ തുടങ്ങിയ ഭക്ഷ്യ ഉൽപ്പന്നങ്ങളില്‍ അമിതമായി രാസപദാർത്ഥങ്ങൾ കലര്‍ത്തുന്നു എന്നും ഇത്തരം കെമിക്കലുകള്‍ ചേർത്തുള്ള മായം കലർന്ന ഉൽപ്പന്നങ്ങൾ നിരോധിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ... Read more »

കോന്നി മെഡിക്കല്‍ കോളേജ് പരിസരം :കാട്ടുപോത്തുകളുടെ വിഹാര കേന്ദ്രം

konnivartha.com: കോന്നി മെഡിക്കല്‍ കോളേജ് പരിസരത്ത് വീണ്ടും കാട്ടു പോത്തുകള്‍ കൂട്ടമായി എത്തി . ഒറ്റയ്ക്കും കൂട്ടമായും രാത്രി യാമങ്ങളില്‍ ആണ് കാട്ടു പോത്ത് എത്തുന്നത്‌ . സമീപത്തെ വീടിന് മുന്നില്‍ നിന്നുമാണ് കാട്ടുപോത്ത് പുല്ല് തിന്നുന്നത് . നേരത്തെ കാട്ടാന കൂട്ടമായി ഇറങ്ങുന്ന... Read more »

സാമ്പത്തികത്തട്ടിപ്പില്‍പ്പെട്ടവര്‍ക്ക് ഇ.ഡി. പണം തിരികെ നല്‍കിത്തുടങ്ങി

konnivartha.com: സംസ്ഥാനത്ത് സാമ്പത്തികത്തട്ടിപ്പില്‍ പെട്ടവര്‍ക്ക് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) ഇടപെടലിലൂടെ പണം തിരികെ നല്‍കിത്തുടങ്ങി.ഇ.ഡി. കണ്ടുകെട്ടിയ പ്രതികളുടെ സ്വത്തില്‍നിന്നാണ് പണം തിരികെ നല്‍കുന്നത്. തിരുവനന്തപുരത്തെ കാരക്കോണം സി.എസ്.ഐ. മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. സീറ്റിനായി പണം നല്‍കി വഞ്ചിക്കപ്പെട്ടവര്‍ക്ക് ഇത്തരത്തില്‍ ആദ്യമായി പണം മടക്കിക്കിട്ടി.ആറു കുട്ടികളുടെ... Read more »

കോന്നിയുടെ ഏക സായാഹ്ന പാർക്കിൽ പാർക്ക് ലൈറ്റിന്‍റെ നിര്‍മ്മാണം ആരംഭിച്ചു

  konnivartha.com:കോന്നി ഗ്രാമ പഞ്ചായത്ത് വാർഡ് 14 ഗുരുമന്ദിരം പടി മഠത്തിൽകാവ് ദേവീ ക്ഷേത്രം റോഡിലെ വയോജന സൗഹൃദ സായാഹ്ന വിശ്രമ കേന്ദ്രത്തിൽ ജില്ലാ – ഗ്രാമ പഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയിൽ ഉൾപ്പെടുത്തി 5,25,000 രൂപ (അഞ്ച് ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ ) വകയിരുത്തി... Read more »

വ്യാജ വിസ തട്ടിപ്പ് : ഡൽഹി പോലീസ് മലയാളിയെ പിടികൂടി

  വ്യാജ ഇറ്റാലിയൻ വിസ തട്ടിപ്പിൽ മലയാളിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. പി.ആർ രൂപേഷ് എന്നയാളാണ് പിടിയിലായത്.തട്ടിപ്പിന് ഇരയായ മലയാളിയായ യുവാവിനെ ഇറ്റലി മടക്കി അയച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.മലയാളിയായ ഡിജോ ഡേവീസ് ആണ് തട്ടിപ്പിന് ഇരയായത് .  ... Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 26/02/2025 )

ഡിജിറ്റല്‍ പ്രോപര്‍ട്ടി കാര്‍ഡ് വരുന്നു- മന്ത്രി കെ. രാജന്‍ ഭൂമിയുമായി ബന്ധപ്പെട്ടുള്ള എല്ലാവിവരങ്ങളും ഉള്‍പെടുത്തി ഡിജിറ്റല്‍ പ്രൊപ്പര്‍ട്ടി കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍ എന്ന്  റവന്യു  വകുപ്പ് മന്ത്രി കെ. രാജന്‍. ആധുനിക സൗകര്യങ്ങളോടുകൂടി നിര്‍മിച്ച തിരുവല്ല സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം... Read more »

ഡിജിറ്റല്‍ പ്രോപര്‍ട്ടി കാര്‍ഡ് വരുന്നു- മന്ത്രി കെ. രാജന്‍

  ഭൂമിയുമായി ബന്ധപ്പെട്ടുള്ള എല്ലാവിവരങ്ങളും ഉള്‍പെടുത്തി ഡിജിറ്റല്‍ പ്രൊപ്പര്‍ട്ടി കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍ എന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍. ആധുനിക സൗകര്യങ്ങളോടുകൂടി നിര്‍മിച്ച തിരുവല്ല സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ രണ്ടാം ഭൂപരിഷ്‌കരണമാണ് ഡിജിറ്റല്‍... Read more »

റാന്നി താലൂക്ക് ആശുപത്രി :മെഡിക്കല്‍ ഓഫീസര്‍ നിയമനം

  konnivartha.com: റാന്നി താലൂക്ക് ആശുപത്രിയിലെ ഡി-അഡിക്ഷന്‍ സെന്ററിലേക്ക് താല്‍കാലികമായി മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിനുളള അഭിമുഖം മാര്‍ച്ച് 11ന് രാവിലെ 10.30ന് റാന്നി താലൂക്ക് ആശുപത്രിയില്‍ നടക്കും. എംബിബിഎസ് / റ്റിസിഎംസി രജിസ്‌ട്രേഷന്‍ (സൈക്യാട്രി പി.ജി അഭികാമ്യം) യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 18നും 45നും... Read more »

കോന്നി മെഡിക്കല്‍ കോളേജ് :ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്സ് ഒഴിവ്

  konnivartha.com: കോന്നി മെഡിക്കല്‍ കോളജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ നിയമിക്കുന്നു. ജെപിഎച്ച്എന്‍ യോഗ്യത, കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് , മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം മാര്‍ച്ച് ആറിന് രാവിലെ 10.30ന് വോക്ക്... Read more »
error: Content is protected !!