‘ഇനി ഞാന്‍ ഒഴുകട്ടെ’ മൂന്നാം ഘട്ടത്തിന് തുടക്കമിട്ട് പെരിങ്ങര ഗ്രാമപഞ്ചായത്ത്

  konnivartha.com: പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ‘ഇനി ഞാന്‍ ഒഴുകട്ടെ’ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രസിഡന്റ് എബ്രഹാം തോമസ് നിര്‍വഹിച്ചു. മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ ചാത്തങ്കേരി വളവനാരി തോട് ശുചീകരണ പ്രവര്‍ത്തനത്തിനാണ് തുടക്കം കുറിച്ചത്. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നീര്‍ച്ചാല്‍... Read more »

മാംസോല്‍പന്ന നിര്‍മാണത്തില്‍ സ്വയം പര്യാപ്തരാക്കാന്‍ പരിശീലനം

  konnivartha.com: പട്ടികജാതി വിഭാഗക്കാരെ മാംസോല്‍പന്ന നിര്‍മാണത്തില്‍ സ്വയം പര്യാപ്തരാക്കി സ്വയം-സംരഭകരാക്കുന്ന ദേശീയ പദ്ധതിയിന്‍ കീഴിലുള്ള ആദ്യഘട്ട പരിശീലനപരിപാടി കോയിപ്രം ബ്ലോക്ക് ഓഫീസില്‍ പൂര്‍ത്തിയായി. കേരളത്തില്‍ നിന്ന് കോയിപ്രം ബ്ലോക്കിനെയാണ് പദ്ധതിയുടെ പൈലറ്റ് പ്രോജെക്ടിനായി തിരഞ്ഞെടുത്തത്. ഐ സി എ ആര്‍ – ദേശീയ... Read more »

ഗതാഗത നിയന്ത്രണം:അളിയന്‍മുക്ക് മുതല്‍ കൊച്ചുകോയിക്കല്‍ വരെ

  konnivartha.com: അളിയന്‍മുക്ക് മുതല്‍ കൊച്ചുകോയിക്കല്‍ വരെയുളള റോഡില്‍ കലുങ്കുകളുടെ പ്രവൃത്തി ആരംഭിച്ചതിനാല്‍ ഈ റോഡിലൂടെയുളള വാഹന ഗതാഗതം പൂര്‍ണമായും നിയന്ത്രിച്ചു. അളിയന്‍മുക്കില്‍ നിന്നും കൊച്ചുകോയിക്കല്‍ റോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ചിറ്റാര്‍-ആങ്ങമൂഴി റോഡുവഴി പോകണമെന്ന് പൊതുമരാമത്ത് നിരത്ത് റാന്നി ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്... Read more »

ഭാര്യയെ വെടിവച്ചു കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

  പാലക്കാട് വണ്ടാഴി കിഴക്കേത്തറ ഏറാട്ടുകുളമ്പിൽ കുടുംബനാഥനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഏറാട്ടുകുളമ്പ് ക്യഷ്ണകുമാർ (52) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ സംഗീത (47)യെ കോയമ്പത്തൂരിലെ താമസസ്ഥലത്തു വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.കൃഷ്ണകുമാർ കോയമ്പത്തൂരിലെത്തി സംഗീതയെ കൊലപ്പെടുത്തിയ ശേഷം പാലക്കാട്ട് വീട്ടിലെത്തി പിതാവിന്റെ... Read more »

എഡിഎം നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണ ഹർജി തള്ളി

    എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതി തള്ളി. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. നേരത്തെ സിംഗിൾ ബെഞ്ചും ഹർജി തള്ളിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ഭാര്യ മഞ്ജുഷയുടെ... Read more »

ട്രെയിൻ തട്ടി 2 മരണം: യുവാവിനൊപ്പം മരിച്ചത് ‌3 കുട്ടികളുടെ അമ്മ

  ആലപ്പുഴ എഫ്ഫ് സി ഐ ഗോഡൗണിനു സമീപം രണ്ടു പേർ ട്രെയിൻ തട്ടി മരിച്ചു. അരൂക്കുറ്റി പഞ്ചായത്ത് അഞ്ചാം വാർഡ് പള്ളാക്കൽ സലിംകുമാർ (കണ്ണൻ -38)പാണാവള്ളി പഞ്ചായത്ത് 18-ാം വാർഡ് കൊട്ടുരുത്തിയിൽ ശ്രുതി (35) എന്നിവരാണു മരിച്ചത്. മാവേലി എക്സ്പ്രസ് തട്ടിയാണ് അപകടം.ആത്മഹത്യയാണെന്നാണു... Read more »

കേരളത്തിൽ ഉയർന്ന അൾട്രാവയലറ്റ് :കോന്നിയിൽ രേഖപ്പെടുത്തി 

  Konnivartha. Com :ശരീരത്തിനു ദോഷകരമായി ഭവിക്കുന്ന അൾട്രാവയലറ്റ് രശ്മിയുടെ ഉയർന്ന തോത് കോന്നിയിൽ രേഖപ്പെടുത്തി. ദുരന്ത നിവാരണ വകുപ്പിന്റെ കേരളത്തിലെ 14 സ്ഥലങ്ങളിൽ ഉള്ള കണക്കിൽ കോന്നിയിൽ 10 ഇണ്ടക്സ് രേഖപ്പെടുത്തി. തൊട്ടു പിന്നിൽ കൊട്ടാരക്കര, മൂന്നാർ, തൃത്താല, പൊന്നാനി എന്നിവിടെ 8... Read more »

കലഞ്ഞൂർ പാടത്ത് യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു

  konnivartha.com: പത്തനംതിട്ട കോന്നി  കലഞ്ഞൂർ പാടത്ത് യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു. കോന്നി കലഞ്ഞൂര്‍ പാടം പടയണിപ്പാറ എരുത്വാപ്പുഴ ബൈജു വിലാസത്തില്‍ വൈഷ്ണവിയേയും (28) ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പാടം വിഷ്ണു ഭവനില്‍ വിഷ്ണുവിനെയുമാണ് (30) വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജു വെട്ടിക്കൊലപ്പെടുത്തിയത്. വിഷ്ണുവിന്റെ വാടക... Read more »

മീൻപിടിക്കുന്നതിനിടെ മീൻ തൊണ്ടയിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

  കുളംവറ്റിച്ച് മീൻ പിടിക്കുന്നതിനിടെ മീന്‍ തൊണ്ടയില്‍ കുരുങ്ങി യുവാവ് മരിച്ചു.ഓച്ചിറ തയ്യില്‍ തറയില്‍ അജയന്‍-സന്ധ്യ ദമ്പതികളുടെ മകനായ ആദര്‍ശ്(26) ആണ് മരിച്ചത്.   സുഹൃത്തുക്കളോടൊപ്പം കുളത്തിലെ വെള്ളംവറ്റിച്ച് മീന്‍ പിടിക്കുന്നതിനിടെ പ്രയാര്‍ വടക്ക് കളീക്കശ്ശേരില്‍ ആണ് സംഭവം . മീനിനെ വായില്‍ കടിച്ചുപിടിച്ച്... Read more »

ഉത്സവ എഴുന്നള്ളിപ്പിനിടെ ആനവിരണ്ട് കൂട്ടാനയെ കുത്തി

  തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ ഉത്സവ എഴുന്നള്ളിപ്പിനിടെ ആനവിരണ്ട് കൂട്ടാനയെ കുത്തി.ആന വിരണ്ടത് കണ്ട് ഓടിയവർക്കും ആനകൾക്കു മുകളിലിരുന്ന കീഴ്ശാന്തിമാര്‍ക്കുമാണ് പരുക്കേറ്റത്.വേണാട്ടുമറ്റം ഉണ്ണിക്കുട്ടന്‍ എന്ന ആന വിരണ്ട് ഒപ്പമുണ്ടായിരുന്ന ദേവസ്വത്തിന്‍റെ ജയരാജൻ എന്ന ആനയെ കുത്തി.അല്പം മുന്നോട്ട് കുതിച്ച ജയരാജന്‍ പഴയ ഊട്ടുപുരയ്ക്ക് സമീപത്തേക്ക്... Read more »