തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ആദ്യ ഹിയറിങ് പത്തനംതിട്ടയില്‍ നടന്നു

  konnivartha.com: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ്, ഡിവിഷനുകളുടെ വിഭജനവും അതിര്‍ത്തി നിര്‍ണയവും നടത്തുന്നതിനായി ഡിലിമിറ്റേഷന്‍ കമ്മീഷന്‍ ചെയര്‍മാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുമായ എ. ഷാജഹാന്റെ നേതൃത്വത്തില്‍ ഹിയറിങ് തുടങ്ങി. സംസ്ഥാനത്തെ ആദ്യ ഹിയറിങ് ആണ് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നത്.... Read more »

15 കാരിയെ പീഡിപ്പിച്ച യുവാവും ഒത്താശ ചെയ്ത കുട്ടിയുടെ അമ്മയും പിടിയിൽ

  പത്തനംതിട്ട : ഫോൺ വിളിച്ചും സന്ദേശങ്ങൾ അയച്ചും 15 കാരിയെ വലയിലാക്കി, വിവാഹവാഗ്ദാനം നൽകിയശേഷം താലി ചാർത്തുകയും, തുടർന്ന് മൂന്നാറിലെത്തിച്ച് ബലാൽസംഗം ചെയ്യുകയും ചെയ്ത പ്രതിയെ മലയാലപ്പുഴ പോലീസ് പിടികൂടി. ഇയാൾക്ക് ഒത്താശ ചെയ്തതായി വെളിവായതിനെതുടർന്ന് കുട്ടിയുടെ അമ്മയെയും അറസ്റ്റ് ചെയ്തു. ഇലന്തൂർ... Read more »

പത്തനംതിട്ട പീഡനം: 49 പേര്‍ അറസ്റ്റില്‍ :60 പ്രതികള്‍

  പത്തനംതിട്ട ഇലവുംതിട്ടയിലെ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇത് വരെ 49 പേരെ അറസ്റ്റ് ചെയ്തു . ആകെ 60 പ്രതികള്‍ ആണ് ഉള്ളത് .കേരളത്തിന്‌ പുറത്തുള്ള രണ്ട് പേര്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.   ചെന്നൈയില്‍ നിന്നും കല്ലമ്പലത്തുനിന്നും... Read more »

മൂന്ന് മുന്‍നിര നാവികസേനാ കപ്പലുകൾ രാജ്യത്തിന് സമര്‍പ്പിച്ചു

  പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് മുന്‍നിര നാവിക കപ്പലുകളായ ഐഎന്‍എസ് സൂറത്ത്, ഐഎന്‍എസ് നീലഗിരി, ഐഎന്‍എസ് വാഘ്ഷീര്‍ എന്നിവ മുംബൈയിലെ നേവല്‍ ഡോക്ക് യാര്‍ഡില്‍ കമ്മീഷന്‍ ചെയ്തു. തുടർന്ന് ഇവ രാജ്യത്തിന് സമര്‍പ്പിച്ചു. കരസേനാ ദിനമായി ആചരിക്കുന്ന ജനുവരി 15 ന് രാജ്യത്തിന്റെ... Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 16/01/2025 )

ഡീലിമിറ്റേഷന്‍ കമ്മിഷന്‍ പബ്ലിക് ഹിയറിംഗ് ഇന്ന് (ജനുവരി 16) : സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പങ്കെടുക്കും ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാര്‍ഡ്/നിയോജക മണ്ഡല വിഭജന നിര്‍ദേശങ്ങളിന്‍മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും തീര്‍പ്പാക്കാന്‍ ഡീലിമിറ്റേഷന്‍ കമ്മിഷന്‍ ചെയര്‍മാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുമായ എ.ഷാജഹാന്‍ നേതൃത്വം നല്‍കുന്ന... Read more »

ഏഴംകുളം -കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍: ഡെപ്യൂട്ടി സ്പീക്കര്‍

  ഏഴംകുളം കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു. ഏഴംകുളം പാലമുക്ക് മുതല്‍ ജംഗ്ഷന്‍ വരെയുള്ള സ്ഥലങ്ങളിലാണ് റോഡ് പണി നടക്കുന്നത്. കനാല്‍പ്പാലത്തിന്റെ അടിത്തറ നിര്‍മാണം പൂര്‍ത്തിയാക്കി. ബീമിന്റെ കോണ്‍ക്രീറ്റ് നടത്തുന്നതിനുള്ള തട്ടടി... Read more »

ശബരിമല:പുഷ്പവൃഷ്ടിയാൽ സുഗന്ധം പരത്തി പടിപൂജ

    ശബരിമല തീർത്ഥാടനകാലത്തെ പടിപൂജയ്ക്ക് തുടക്കമായി. വ്രതാനുഷ്ഠാനങ്ങളോടെ ഇരുമുടിക്കെട്ടേന്തി മാത്രം ദർശനത്തിനായി ഭക്തർ കയറുന്ന പവിത്രമായ പതിനെട്ടു പടികളിലും പൂക്കളും പട്ടുവസ്ത്രങ്ങളും ദീപങ്ങളും അർപ്പിച്ചാണ് പടിപൂജ നടത്തിയത്. ദീപപ്രഭയിൽ ജ്വലിച്ച് പുഷ്പവൃഷ്ടിയാൽ സുഗന്ധം പരത്തിനിന്ന പതിനെട്ടുപടികളുടെ അപൂർവ്വ കാഴ്ച സന്നിധാനത്ത് ഭക്തർക്ക് സായൂജ്യമേകി.ദീപാരാധനയ്ക്ക്... Read more »

ശബരിമല വനത്തിനുള്ളിൽ സേനയുടെ റസ്ക്യു ഓപ്പറേഷൻ

  ശബരിമലയ്ക്ക് സമീപം കുന്നാർ ഡാം വനത്തിനുള്ളിലെ പോലിസ് ഡ്യൂട്ടി സ്ഥലത്ത് നിന്നും ശരീരികാസ്വാസ്ഥ്യമുള്ള വ്യക്തിയെ ആശുപത്രിയിലെത്തിച്ചു. പെരിയാർ ടൈഗർ റിസർവ് വനമേഖലയിൽ എട്ടു കിലോമീറ്റർ ഉള്ളിൽ നിന്നാണ് പോലിസ് ഔട്ട്‌ പോസ്റ്റിലെ പാചകക്കാരനായ ഹരിപ്പാട് സ്വദേശി ശശിയെ (62 വയസ്സ്) സേനാംഗങ്ങൾ രക്ഷപെടുത്തിയത്.... Read more »

സന്നിധാനത്ത് ഹോട്ടുകളിലും കടകളിലും 221 പരിശോധനകൾ; 41 കേസുകൾ, മൂന്ന് ലക്ഷം രൂപ പിഴ

  മകരവിളക്കിനോടനുബന്ധിച്ച് സന്നിധാനത്തെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 41 കേസുകളിൽ നിന്നായി 30,2000 രൂപ പിഴയായി ഈടാക്കി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന കടകൾ, അധിക വില ഈടാക്കിയത്, അളവിലും തൂക്കത്തിലും കൃത്രിമം തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങളിൽ... Read more »

ശബരിമലയിലെ (16.01.2025) ലെ ചടങ്ങുകൾ

  പുലർച്ചെ 3ന് നട തുറക്കൽ. നിർമ്മാല്യം 3.05ന് അഭിഷേകം 3.30ന് ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 മണി വരെയും നെയ്യഭിഷേകം 7.30ന് ഉഷപൂജ 12 ന് കളഭാഭിഷേകം 12.30ന് ഉച്ചപൂജ 1 മണിക്ക്... Read more »