സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപത്തട്ടിപ്പ് : മൂന്നുപേർ പിടിയിൽ

  സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ കോടിക്കണക്കിനു രൂപയുടെ നിക്ഷേപം സ്വീകരിച്ചശേഷം തട്ടിപ്പുനടത്തിയ കേസിൽ മൂന്നുപേർ കോയിപ്രം പോലീസിന്റെ പിടിയിലായി. കോയിപ്രം തൊട്ടപ്പുഴശ്ശേരി കുറിയന്നൂർ ശ്രീരാമസദനം വീട്ടിൽ ദാമോദരൻ പിള്ളയുടെ മകൻ അനിൽകുമാർ ഡി (59), ഇയാളുടെ ഭാര്യ ദീപ ഡി എസ് (52), മകൻ... Read more »

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയിൽ

  പത്തനംതിട്ട : ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനെട്ടുകാരിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയി സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കോട്ടയം ചങ്ങനാശ്ശേരി ചെത്തിപ്പുഴ ചീരംചിറ പുതുപ്പറമ്പിൽ വീട്ടിൽ ദാസ്സപ്പന്റെ മകൻ സന്തോഷ്‌ പി ഡി (43) ആണ് കോയിപ്രം പോലീസിന്റെ പിടിയിലായത്.... Read more »

ഉപതിരഞ്ഞെടുപ്പ്: മായ അനില്‍കുമാറിനും അനീഷിനും വിജയം

  ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി മായ അനില്‍കുമാര്‍ 1785 വോട്ടുകള്‍ക്ക് വിജയിച്ചു. മായ അനില്‍കുമാറിന് ആകെ 14772 വോട്ടുകള്‍ ലഭിച്ചു. കേരള കോണ്‍ഗ്രസിലെ ആനി തോമസിന് 12987 വോട്ടുകളും ബിജെപിയിലെ സന്ധ്യമോള്‍ക്ക് 5138 വോട്ടുകളുമാണ്... Read more »

കോന്നി ബിലീവേഴ്സ് ആശുപത്രിയില്‍ ഡ്രൈവേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം നടത്തി

  konnivartha.com :കോന്നി  ബിലിവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ സെന്‍ററിന്‍റെ സഹകരണത്തോടെ കേരള മോട്ടോര്‍ വാഹന വകുപ്പ് പത്തനംതിട്ട ആര്‍ റ്റിഒ നേതൃത്വം നല്‍കുന്ന എം വി ഡി ഓഫീസേര്‍സ് ഡ്രൈവേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം ബിലിവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ സെന്‍ററില്‍ നടന്നു . ഡോ :ഷമ്മി... Read more »

വള്ളിക്കോട് കോട്ടയം നെടുമ്പാറയിൽ ചന്ദ്രഗ്രഹണ ദർശനമൊരുക്കി പ്രമാടം നേതാജി

  konnivartha.com : വി കോട്ടയം നെടുമ്പാറയിൽ കുട്ടികളും നാട്ടുകാരും ഒത്തുകൂടുന്നത് പുതിയ കാര്യമല്ല. പക്ഷെ ഇത്തവണ സംഗമിച്ചത് ചന്ദ്രഗ്രഹണ ദർശനത്തിനാണ്. പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോന്നി കമ്മറ്റിയും ചേർന്നാണ് ചാന്ദ്രം... Read more »

ട്രൈബൽ മേഖലയിലെ ആശുപത്രി വികസനത്തിന് പ്രത്യേക പരിഗണന

ട്രൈബൽ മേഖലയിലെ ആശുപത്രി വികസനത്തിന് പ്രത്യേക പരിഗണന: മന്ത്രി വീണാ ജോർജ് വിവിധ ആശുപത്രികളുടെ വികസനങ്ങൾക്ക് 11.78 കോടി konnivartha.com : സംസ്ഥാനത്തെ ട്രൈബൽ മേഖലയിലെ ആശുപത്രികളുടെ വികസന പ്രവർത്തനങ്ങൾക്കായി 11.78 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പാലക്കാട്... Read more »

ആധാര്‍ – വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കല്‍: പത്തനംതിട്ട ജില്ലയില്‍ 54.1 ശതമാനം പൂര്‍ത്തീകരിച്ചു:കോന്നി – 56.36ശതമാനം

  konnivartha.com : പ്രധാന തിരിച്ചറിയല്‍ രേഖയായ ആധാര്‍ കാര്‍ഡും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖയും ബന്ധിപ്പിക്കുന്ന ജോലി ജില്ലയില്‍ മികച്ച നിലയില്‍ പുരോഗമിക്കുന്നു. ഇവ ബന്ധിപ്പിക്കുന്നതുവഴി വിവരങ്ങളുടെ ആധികാരികത ഉറപ്പു വരുത്താനും പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കാനും കഴിയും. രണ്ടു മാസമായി നടക്കുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി... Read more »

പോക്സോ കേസിൽ 64 കാരൻ അറസ്റ്റിൽ

  എട്ടുവയസ്സുകാരിയെ, വീട്ടിൽ അതിക്രമിച്ചകയറി കടന്നുപിടിച്ച് ലൈംഗികാതിക്രമം കാട്ടിയ 64 കാരനെ അറസ്റ്റ് ചെയ്തു. അടൂർ ഏറത്ത് തൂവയൂർ മണക്കാല വട്ടമലപ്പടി രാജേഷ് ഭവനം വീട്ടിൽ ശങ്കരന്റെ മകൻ രാമചന്ദ്രനെ(64)യാണ് അടൂർ പോലീസ് ശനിയാഴ്ച്ച പിടികൂടിയത്. ഹാളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ദേഹത്ത് കടന്നുപിടിച്ച് വലിച്ച്... Read more »

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ (07/11/2022 )

ആദിവാസികള്‍ക്ക് ഭൂമി പതിച്ചു നല്‍കുന്നു; അപേക്ഷ നല്‍കണം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച വനഭൂമിയും 1977 ജനുവരി ഒന്നിന് മുന്‍പ് ആദിവാസികളുടെ കൈവശത്തിലുണ്ടായിരുന്ന ഭൂമിയും ഭൂരഹിതരായ ആദിവാസികള്‍ക്ക് പതിച്ചു നല്‍കുന്നു. ഇതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി റാന്നി താലൂക്ക് പരിധിയിലെ... Read more »

തിരുവനന്തപുരം മേയറുടെ പരാതി : ക്രൈംബ്രാഞ്ച് അന്വേഷണത്തിനു ഉത്തരവ് നല്‍കി

  തന്‍റെ പേരില്‍ പ്രചരിക്കുന്ന കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ഉത്തരവായി. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്.പി എസ് മധുസൂദനന്‍റെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍ കേസ്... Read more »
error: Content is protected !!