റബര്‍ തോട്ടത്തിലെ മരത്തില്‍ മൃതദേഹം കണ്ടെത്തി

  konnivartha.com : കൊടുമണ്‍ റബര്‍ തോട്ടത്തിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി. ബലാല്‍സംഗ കേസിലെ പ്രതിയാണ് മരിച്ചതെന്ന് സംശയിക്കുന്നു. അങ്ങാടിക്കല്‍ വടക്ക് ആറ്റുവാശേരി എരിയാണി പൊയ്കയില്‍ കുഞ്ഞുകുറ്റിന്റെ റബര്‍ തോട്ടത്തിലാണ് മൃതദേഹം കണ്ടത്. സമീപവാസിയായ മനോവൈകല്യമുള്ള വയോധികയെ ബലാല്‍സംഗം ചെയ്തുവെന്ന പരാതിയില്‍... Read more »

തണ്ണിത്തോടുമൂഴി തേക്ക് തോട്  പ്ലാന്റേഷന്‍-കരിമാന്‍തോട് റോഡ് നിർമ്മാണ പ്രവർത്തിയുടെ പുരോഗതി അഡ്വ. കെ. യു.ജനീഷ് കുമാർ എംഎൽഎ സന്ദർശിച്ചു വിലയിരുത്തി

  KONNI VARTHA.COM : തണ്ണിത്തോടുമൂഴി തേക്ക് തോട്  പ്ലാന്റേഷന്‍-കരിമാന്‍തോട് റോഡ് നിർമ്മാണ പ്രവർത്തിയുടെ പുരോഗതി അഡ്വ. കെ. യു.ജനീഷ് കുമാർ എംഎൽഎ സന്ദർശിച്ചു വിലയിരുത്തി.നിർമാണ കാലാവധിക്കുള്ളിൽ തന്നെ പ്രവർത്തി പൂർത്തീകരിക്കണമെന്ന് എം എൽ എ നിർദേശം നൽകി. തേക്കുതോട്-കരിമാന്‍തോടുകാരുടെ യാത്രാ ദുരിതത്തിനു പരിഹാരമായി... Read more »

ബസ്സിനുള്ളിൽ പെൺകുട്ടിയെ അപമാനിച്ച മധ്യവയസ്കൻ പോക്സോ കേസിൽ അറസ്റ്റിൽ

  പത്തനംതിട്ട : പ്രൈവറ്റ് ബസ്സിൽ യാത്രയ്ക്കിടെ  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ച് അപമാനിക്കുകയും അതിക്രമം കാട്ടുകയും ചെയ്ത മധ്യവയസ്കനെ കീഴ്‌വായ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. കല്ലൂപ്പാറ തുരുത്തിക്കാട് പാലത്തിങ്കൽ പാഴയെരുത്തിക്കൽ വീട്ടിൽ കെ വി മത്തായി മകൻ സജി എന്ന് വിളിക്കുന്ന മാത്യു പി... Read more »

നദികളുടെ പുനരുജ്ജീവനം സാധ്യമാക്കും: ജില്ലാ കളക്ടര്‍

  തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ നദികളുടെ പുനരുജ്ജീവനം സാധ്യമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.  ജില്ലയിലെ നദികളുടെ ശുചീകരണം അവലോകനം ചെയ്യുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.     വെള്ളപ്പൊക്ക സാധ്യതയുള്ള ജില്ലയിലെ... Read more »

ക്ഷയരോഗ നിവാരണത്തില്‍ കേരളം ഏറെ മുന്നില്‍: ഡെപ്യൂട്ടി സ്പീക്കര്‍

  ക്ഷയരോഗ നിവാരണത്തിന്റെ കാര്യത്തില്‍ കേരളം ഏറെ മുന്നിലാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ലോക ക്ഷയരോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനം അടൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷയരോഗനിവാരണത്തില്‍ രാജ്യത്തിന് വഴികാട്ടുന്നത് നമ്മുടെ കേരളമാണ്. രോഗം നിയന്ത്രിക്കുന്ന കാര്യത്തിലും ഒന്നാമതാണ് നമ്മുടെ സംസ്ഥാനം.... Read more »

പത്തനംതിട്ട നഗരസഭാ പ്രദേശത്തെ 147 കുടുംബങ്ങൾക്ക് കുടിവെള്ള ടാങ്കുകളും 41 കുടുംബങ്ങൾക്ക് കട്ടിലുകളും വിതരണം ചെയ്തു

  KONNI VARTHA.COM : നഗരസഭയിലെ പ്രത്യേക ഘടക പദ്ധതിയുടെ ഭാഗമായാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. 500 ലിറ്റർ കുടിവെള്ളം ശേഖരിക്കാൻ കഴിയുന്ന ടാങ്കുകളാണ് വിതരണം ചെയ്തത്. സാമൂഹികമായി പിന്നോക്കം നിൽക്കുന്നവരെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനാവശ്യമായ ഇടപെടലിന്റെ ഭാഗമായാണ് പദ്ധതി നിർവഹണം നടത്തിയത്.   വിതരണോദ്ഘാടനം നഗരസഭാ... Read more »

ബി എസ് എന്‍ എല്‍ ജീവനക്കാരുടെ ഒപ്പുശേഖരണവും പണിമുടക്ക് പ്രചരണ കൺവെൻഷനും നടന്നു

  KONNI VARTHA.COM : ബി എസ് എന്‍ എല്‍ ജീവനക്കാരുടെ  ഏകോപനസമിതിയുടെനേതൃത്വത്തിൽ പത്തനംതിട്ട ടെലിഫോൺഭവൻ പരിസരത്ത് ചേർന്ന യോഗവും തുടർന്ന് നടന്ന നാഷണൽ മോണിറ്റയ് സേഷൻ പൈപ്പ്ലൈൻ വിരുദ്ധ ഒപ്പുശേഖരണവും ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനംചെയ്തു.28-29 തീയതികളിലെ ദേശീയ പണിമുടക്ക്... Read more »

1 മുതൽ 9 വരെയുള്ള ക്ലാസുകൾക്ക് ഇന്നുമുതൽ വാർഷിക പരീക്ഷ

  സംസ്ഥാനത്തെ ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ ഇന്ന് മുതൽ ആരംഭിക്കും. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ വര്‍ക് ഷീറ്റ് മാതൃകയിലാണ് വാര്‍ഷിക പരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കിയിട്ടുള്ളത്. 5 മുതല്‍ 9 വരെയുള്ള ക്ലാസുകൾക്ക് ചോദ്യപേപ്പര്‍ നല്‍കി വാര്‍ഷിക... Read more »

കെ.എസ്.ആർ.ടി. സി യെ സർക്കാർ ഡിപ്പാർട്ട്മെന്റായി സംരക്ഷിക്കുക

  KONNI VARTHA.COM : കെ.എസ്.ആർ.ടി. സി യെ സർക്കാർ ഡിപ്പാർട്ട്മെന്റായി സംരക്ഷിക്കണമെന്ന് കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് സംസ്ഥാന വർക്കിംഗ് പ്രസഡന്റ് എസ് അജയകുമാർ ആവശ്യപ്പെട്ടു. കോന്നി യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിന് യൂണിറ്റ് പ്രസിഡന്റ് സി... Read more »

വന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് ഉൽപ്പന്ന നിരോധനം കർശനമാക്കും

  വനമേഖലകൾ, വന്യജീവി സങ്കേതങ്ങൾ, ഇക്കോ ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കുള്ള നിരോധനം കർശനമായി നടപ്പിലാക്കാൻ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ വനം മേധാവിക്ക് നിർദേശം നൽകി. വന്യജീവി സംരക്ഷണ നിയമത്തിന്റെ വകുപ്പ് 32 പ്രകാരം വന്യജീവികൾക്കും ആവാസ വ്യവസ്ഥയ്്ക്കും ദോഷകരമായി ബാധിക്കുന്ന... Read more »