ആസ്ട്രേലിയയിൽ ജോലി നൽകാമെന്ന് പറഞ്ഞ് മൂന്നുപേരിൽ നിന്ന് 6 ലക്ഷം തട്ടിയ പ്രതിയെ പിടികൂടി

ആസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നുപേരിൽ നിന്നായി 6 ലക്ഷം രൂപ തട്ടിയെടുത്ത പ്രതിയെ പാലക്കാട് നിന്നും തിരുവല്ല പോലീസ് പിടികൂടി. തിരുവല്ല നെടുമ്പ്രം കല്ലുങ്കൽ വെൺപാല വർഷാലയം വീട്ടിൽ വിനീത്, നെടുമ്പ്രം പുതുപ്പറമ്പിൽ മനു പി മോഹൻ, നെടുമ്പ്രം കല്ലുങ്കൽ പാട്ടത്തിൽ പറമ്പിൽ... Read more »

കോന്നി നിയോജക മണ്ഡലത്തിന് ബജറ്റില്‍ അനുവദിച്ച പ്രധാന പദ്ധതികൾ

  KONNI VARTHA.COM :കേരളത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യം വയ്ക്കുന്ന ബജറ്റ് കോന്നി നിയോജക മണ്ഡലത്തിനും വലിയ പരിഗണനയാണ് നല്കിയിരിക്കുന്നതെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കോന്നിയുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ച ബജറ്റിനെ സ്വാഗതം ചെയ്യുന്നതായും എം.എൽ.എ പറഞ്ഞു. മെഡിക്കൽ കോളേജിംനും CFRD കോളേജിനും... Read more »

വില്ലേജ് തല ജനകീയ സമിതികള്‍ പുനര്‍രൂപീകരിച്ച് ഉത്തരവിറങ്ങി

  konnivartha.com : പൊതുജനങ്ങളുടെ സഹകരണത്തോടെ വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം  കൂടുതല്‍    കാര്യക്ഷമമാക്കുന്നതിനും ഭൂമി സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുമായി  എല്ലാ വില്ലേജുകളിലും ജനകീയ സമിതി പുനര്‍രൂപീകരിച്ച് ഉത്തരവിറങ്ങി.   വില്ലേജ് ഓഫീസര്‍ കണ്‍വീനറായി ആണ് ജനകീയ സമിതി പുനര്‍ രൂപീകരിച്ചിട്ടുള്ളത്. എല്ലാ... Read more »

കോന്നി കണ്ണൻ ഇനി കൊച്ചയ്യപ്പൻ

  konnivartha.com : ആനത്താവളത്തിലെ കുട്ടിയാന കണ്ണൻ ഇനി കൊച്ചയ്യപ്പൻ എന്ന പേരിൽ അറിയപ്പെടും.കോന്നിയുടെ ചരിത്രത്തിന്റെ ഭാഗമായിരുന്ന അയ്യപ്പൻ ആനയുടെ സ്മരണാർഥം മന്ത്രി എ.കെ.ശശീന്ദ്രനാണ് കുട്ടിയാനയ്ക്ക് കൊച്ചയ്യപ്പൻ എന്ന പേര് ഔദ്യോഗികമായി നൽകിയത്.     കെ.യു.ജനീഷ് കുമാർ എംഎൽഎ, കലക്ടർ ഡോ.ദിവ്യ എസ്.അയ്യർ,... Read more »

മാമൂലുകള്‍ വഴിമാറണം:കൈക്കൂലി തുടങ്ങിയ പഴയകാല മാമൂലുകള്‍ ഇനി പറ്റില്ല

തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ നവീകരണം ആവശ്യം: മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ നവീകരണം ആവശ്യമുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പത്തനംതിട്ടയില്‍ നവകേരള തദ്ദേശകം 2022 പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാം... Read more »

സഹകരണ മേഖലയുടെ ജില്ലയിലെ പ്രവര്‍ത്തനം മികച്ചത്: ആരോഗ്യ മന്ത്രി

  സഹകരണ മേഖലയുടെ പത്തനംതിട്ട ജില്ലയിലെ പ്രവര്‍ത്തനം മികച്ചതാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അംഗസമശ്വാസനിധി ധനസഹായ വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം പത്തനംതിട്ടയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണ മേഖല വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ജനകീയമായ ഇടപെടലുകളിലൂടെയാണ് സഹകരണ മേഖല മുന്നോട്ടു പോകുന്നതെന്നും... Read more »

കൃഷിയുടെ സവിശേഷതകള്‍ പുതുതലമുറ തൊട്ടറിയുന്നുവെന്നത് പ്രതീക്ഷയുണര്‍ത്തുന്നു: മന്ത്രി വീണാ ജോര്‍ജ്

    കൃഷിയുടെ സവിശേഷതകള്‍ പുതുതലമുറ തൊട്ടറിയുന്നുവെന്നത് ഏറെ പ്രതീക്ഷ ഉണര്‍ത്തുന്നുവെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ളാക പാടശേഖരസമിതിയുടെ കൊയ്ത്തുത്സവം ഇടയാറന്മുളയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.   സമര്‍പ്പണ മനോഭാവത്തോടെയുള്ള പ്രവര്‍ത്തനമാണ് ളാക പാടശേഖസമിതിയെ സവിശേഷമാക്കുന്നത്. ജനകീയ പങ്കാളിത്തം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന കാഴ്ചയാണ്... Read more »

കെട്ടി കിടക്കുന്ന വെളളത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങുന്നവരുടെ ഇടയില്‍ എലിപ്പനി വര്‍ധിക്കുന്നു

    konnivartha.com ; പത്തനംതിട്ട ജില്ലയില്‍ ജലാശയങ്ങളിലും  പാടങ്ങളിലും  കെട്ടി കിടക്കുന്ന  വെളളത്തിലും സ്വകാര്യ കുളങ്ങളിലും  മീന്‍ പിടിക്കാന്‍ ഇറങ്ങുന്നവരുടെ ഇടയില്‍ എലിപ്പനി  കേസുകള്‍ വര്‍ധിക്കുന്നതായി  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതാ കുമാരി  അറിയിച്ചു. ഈ വര്‍ഷം ഇതുവരെ 42 പേര്‍ക്ക്... Read more »

നാനൂറോളം വയോജനങ്ങള്‍ക്ക് “മാതാവായി ” മാറിയ പ്രീഷില്‍ഡയുടെ കഥയറിയാം

  KONNI VARTHA.COM : ആശ്രയമറ്റവരുടെ ആതുരാശ്രമമായ അടൂര്‍ മഹാത്മ ജനസേവനകേന്ദ്രത്തിലേക്ക് അഭയം തേടിയെത്തുന്നവര്‍ക്ക് അഭയവും സാന്ത്വനവുമാകുന്ന കരങ്ങളില്‍ പ്രധാനമാണ് പ്രീഷില്‍ഡ ആന്റണിയെന്ന മഹാത്മയുടെ സെക്രട്ടറിയും, അന്തേവാസികളുടെ മാതൃതുല്യയുമായ സുജ. മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാനും, സ്ഥാപകനുമായ രാജേഷ് തിരുവല്ലയുടെ സഹധര്‍മ്മിണിയായ സുജ അദ്ദേഹത്തിന്റെ നിഴല്‍പോലെ... Read more »

യുക്രെയിനിൽനിന്ന് ഇതുവരെ എത്തിയത് 3093 മലയാളികൾ; ഇന്ന് 119 പേർ

യുക്രെയിനിൽനിന്ന് ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ന്യൂഡൽഹിയിലും മുംബൈയിലുമെത്തിയ 3093 മലയാളികളെ നോർക്ക റൂട്സിന്റെ നേതൃത്വത്തിൽ കേരളത്തിൽ എത്തിച്ചു. ഇന്ന് (08 മാർച്ച്) 119 മലയാളികളാണു കേരളത്തിൽ എത്തിയത്. ഇതിൽ 107 പേർ ഡൽഹിയിൽനിന്നും 12 പേർ മുംബൈയിൽനിന്നും എത്തിയവരാണ്.     ഡൽഹിയിൽനിന്നു... Read more »