കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി നിയോജക മണ്ഡലത്തിൽ ആധുനിക മത്സ്യ-മാംസ വിപണന കേന്ദ്രം സ്ഥാപിക്കും:ഫിഷറീസ് മന്ത്രി സജി ചെറിയാൻ ‘കോന്നി ഫിഷ്’ പദ്ധതിയിലൂടെ കോന്നി നിയോജക മണ്ഡലത്തിലെ അഞ്ഞൂറ് പട്ടികവർഗ്ഗ കുടുംബങ്ങളിൽ നിന്ന് ഒരാൾക്ക് വീതം തൊഴിൽ നല്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആനത്തോട് ഡാമിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഉൾനാടൻ ജലാശയങ്ങളിൽ പരമാവധി മത്സ്യകൃഷി പ്രോത്സാഹിപ്പിക്കും. എവിടെയൊക്കെ ജലം ലഭ്യമാണോ അവിടെയെല്ലാം മത്സ്യകൃഷി എന്നതാണ് സർക്കാരിൻ്റെ നയം. കോന്നി ഫിഷ് പദ്ധതിയിലൂടെ പ്രത്യക്ഷമായി തൊഴിൽ ലഭിക്കുന്നതിൻ്റെ ഇരട്ടിയിലധികം ആളുകൾക്ക് പരോക്ഷമായും തൊഴിൽ ലഭ്യമാകും. ആനത്തോട് ഡാമിനൊപ്പം മറ്റു ഡാമുകളിലും പദ്ധതി വ്യാപിപ്പിക്കും.കോന്നിയിലെ റിസർവോയറുകളിലെ മത്സ്യ കൂടിൻ്റെ എണ്ണം അഞ്ഞൂറായി ഉയർത്തും. ജലസംഭരണികളിലെ കൂട് മത്സ്യ കൃഷിയിലൂടെ 80 കോടിയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള അത്യന്താധുനിക…
Read Moreവിഭാഗം: Editorial Diary
പ്രതികരിക്കാതിരിക്കാൻ നാം ആത്മാവ് നഷ്ടപ്പെട്ടവരല്ല
കോന്നി വാര്‍ത്ത ഡോട്ട് കോം : ജയേട്ടന്‍ സംസാരിക്കും കോന്നി വാര്‍ത്തയിലൂടെ . അധികാരികളില്‍ നിന്നും അനുകൂല അനുമതി ഇല്ല എങ്കില്‍ ആ അധികാരിക്ക് എതിരെ സംസാരിക്കുന്ന ഏക മാധ്യമമായി കോന്നി വാര്‍ത്ത മാറും . സാധാരണ ജനത്തിന് വേണ്ടി നീതി ലഭിക്കും വരെ സംസാരിക്കാന്‍ ജയേട്ടന്‍ എത്തും .അധികാര കസേരയില്‍ മലര്‍ന്ന് ഇരുന്നു നാലും അഞ്ചും ആറും അക്ക ശമ്പളം കിംബളം വാങ്ങുന്ന ചിലര്‍ സാധാരണ ജനത്തിനെ ആട്ടിപ്പായിക്കുന്നു . ആ സര്‍ക്കാര്‍ ജീവനകാരനെ പൊതു ജന സമക്ഷം തുറന്നു കാണിക്കും കോന്നി വാര്‍ത്ത . നേരില്‍ നേരിട്ട് വരും . ജനം സഹകരിക്കുക . നിങ്ങളുടെ വിഷയം സംസാരിക്കുക . പൊതുജന വിഹിതം പറ്റി നമ്മെ ഭരിക്കുവാന്‍ അല്ല നാം ഭരിക്കുക . ഓരോ സര്‍ക്കാര്‍ ഓഫീസും പൊതു ജനം ആണ്…
Read Moreഷെഫീഖ് അഹമ്മദിന്റെ ചികിത്സയ്ക്കായി കൈകോർക്കുക
കോന്നി വാര്‍ത്ത ഡോട്ട് കോം : ഷെഫീഖ് അഹമ്മദിന്റെ ജീവൻ രക്ഷിക്കാൻ ജന്മനാട് കൈകോർക്കുന്നു. ഷെഫീഖ് അഹമ്മദിന്റെ ജന്മനാടായ ചിറ്റാർ പഞ്ചായത്തിലെ ജനങ്ങളാണ് ഷെഫീഖിന്റെ ജീവൻ രക്ഷിക്കാനായി ഞായറാഴ്ച ഒരു ദിവസം കൊണ്ട് ചികിൽസാ ധനസഹായ സമാഹരണം നടത്തുന്നത്. ചിറ്റാർ പന്നിയാർ കോളനിയിൽ തൈക്കാവിൽ വീട്ടിൽ ഷെഫീഖ് അഹമ്മദ് (34) അപൂർവ്വമായ ഒരുതരം ന്യൂമോണിയ രോഗം ബാധിച്ചതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചികിൽസയിലാണ്. അത്യപൂർവ്വം ആളുകൾക്ക് മാത്രമുണ്ടാകുന്ന ഈ ഗുരുതര രോഗത്തിൻ്റെ ചികിൽസ വളരെ ചെലവേറിയതാണ്. നിർധന കുടുംബം ചികിത്സയ്ക്കായി വലിയൊരു തുക ഇതിനോടകം ചെലവഴിച്ചു. ഇതോടെ ഇവർക്കുമേൽ വലിയ കടബാധ്യതയും അവശേഷിക്കുകയാണ്. ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായം കൊണ്ടാണ് അത്യാവശ്യ ചികിത്സകൾ ഇപ്പോൾ നടത്തിവരുന്നത്. ചികിൽസയ്ക്കായി ഉദ്ദേശം 30 ലക്ഷത്തിലധികം രൂപ അടിയന്തിരമായി വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. തുടർ ചികിൽസ അടിയന്തരമായി…
Read Moreഗുരു നിത്യ ചൈതന്യയതിയെ വകയാര്‍ നിവാസികള്‍ മറന്നു : സാംസ്ക്കാരിക നിലയം കോന്നി നിന്നും പോയി
കോന്നി വാര്‍ത്ത ഡോട്ട് കോം : 2017 മുതല്‍ കോന്നി വാര്‍ത്ത ഒരേ ഒരു കാര്യത്തിന് വേണ്ടി ശബ്ദിച്ചു . വകയാര്‍ മ്ലാംന്തടം ജനിച്ചു വളര്‍ന്ന ലോകം ആരാധിക്കുന്ന ഗുരു നിത്യ ചൈതന്യ യതിയുടെ സ്മാരകം വേണ്ടി . 2017 മുതല്‍ കോന്നി വാര്‍ത്ത സാംസ്കാരിക വകുപ്പിലും മുഖ്യ മന്ത്രിയ്ക്കും സ്ഥലം എം എല്‍ എയ്ക്കും നിവേദനം നല്‍കി .ഒടുവില്‍ 2019ല്‍ സാംസ്കാരിക വകുപ്പ് സെക്രട്ടറി കോന്നി വാര്‍ത്തയെ നേരിട്ടു വിളിച്ചു . സ്ഥലം ഉണ്ടെങ്കില്‍ സാംസ്കാരിക നിലയം വരും എന്നും പറഞ്ഞു . എം എല്‍ എ ജനീഷ് കുമാറിന് കോന്നി വാര്‍ത്ത ഇമെയില്‍ആയി നിവേദനം നല്‍കി . സാംസ്കാരിക വകുപ്പില്‍ എം എല്‍ എ ഇടപെട്ടു . പണം അനുവദിച്ചു . 45 കോടി . പക്ഷേ സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞില്ല .ആദ്യം…
Read Moreഅനധികൃതമായി കോവിഡ് പരിശോധന നടത്തിവന്നിരുന്ന ലാബ് പൂട്ടിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : അനധികൃതമായി കോവിഡ് പരിശോധന നടത്തിവന്നിരുന്ന ഇടപ്പള്ളിയിലെ കൊച്ചിൻ ഹെൽത് കെയർ ഡയഗ്നോസ്റ്റിക് സെൻ്റർ പൂട്ടിച്ചു. ലാബുടമയ്ക്ക് എതിരെ പകർച്ചവ്യാധി തടയൽ നിയമം അനുസരിച്ച് കേസ് എടുക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. പരാതികൾ ലഭിച്ചതിനെ തടർന്ന് നടത്തിയ പരിശോധനകളിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. തു ട ർ ന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് , ഡ്രഗ്സ് കൺട്രോൾ വകുപ്പ് തുടങ്ങിയവയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് നടപടി. വരും ദിവസങ്ങളിലും ഇത്തരം പരിശോധനകൾ തുടരും
Read Moreകോന്നി ആനത്താവളത്തില്‍ പുതിയ അതിഥിയായി “കണ്ണന്‍ “എത്തി
കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി ആനത്താവളത്തില്‍ പുതിയ അതിഥിയായി “കണ്ണന്‍ “എത്തി . ഒന്‍പത് മാസം പ്രായമുള്ള ആനകുട്ടിയെ കൊച്ചുകോയിക്കല്‍ നിന്നുമാണ് എത്തിച്ചത് . കൊച്ചു കോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് പാര്‍പ്പിച്ചിരിക്കുന്ന ആനകുട്ടിയെ കോന്നി ആനത്താവളത്തിലേക്ക് ഉടന്‍ മാറ്റാന്‍ വൈല്‍സ് ലൈഫ് വാര്‍ഡന്‍ ഉത്തരവ് ഇറക്കിയിരുന്നു . കോന്നി ആനകൂട്ടിലേക്ക് കുട്ടിയാന എത്തിയതോടെ ആനകളുടെ എണ്ണം ആറായി . കൃഷ്ണ , ഈവ , പ്രിയദര്‍ശിനി , മീന ,നീലകണ്ടന്‍ എന്നീ ആനകള്‍ ആണ് ഉണ്ടായിരുന്നത് . ആങ്ങമൂഴി കിളിയെറിഞ്ഞാൻകല്ല് ചെക്ക് പോസ്റ്റിനു സമീപം ജനവാസ കേന്ദ്രത്തിൽ ആഗസ്റ്റ് 19 ന് വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഒന്നര വയസ്സ് പ്രായം വരുന്ന കുട്ടിക്കൊമ്പനെ കാണുന്നത്. കുറെ സമയം നാട്ടുകാർക്കൊപ്പം ഓടി കളിച്ചും വെള്ളച്ചാട്ടത്തിൽ ചാടി മറിഞ്ഞും ആർത്തുല്ലസിച്ച് നടന്ന കുട്ടിയാനയെ ഏറെ…
Read Moreകോവിഡ് ചികിത്‌സാകേന്ദ്രത്തിൽ പതിനഞ്ചുകാരിക്കുനേരെ ലൈംഗികാതിക്രം; ബാലാവകാശ കമ്മീഷൻ കേസെടുത്തു
കോവിഡ് ചികിത്‌സാകേന്ദ്രത്തിൽ പതിനഞ്ചുകാരിക്കുനേരെ ലൈംഗികാതിക്രം; ബാലാവകാശ കമ്മീഷൻ കേസെടുത്തു പത്തനംതിട്ട കോവിഡ് ചികിത്‌സാകേന്ദ്രത്തിൽ പതിനഞ്ചുകാരിക്കുനേരെ ലൈംഗികാതിക്രം നടന്ന സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ചെയർമാൻ കെ. വി. മനോജ്കുമാർ സ്വമേധയായാണ് കേസെടുത്തത്. പത്തനംതിട്ട ജില്ലാ ബാല സംരക്ഷണ ഓഫീസർ, ആറൻമുള പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ, ജില്ലാ പോലീസ് മേധാവി എന്നിവരോട് സെപ്റ്റംബർ 30 നകം റിപ്പോർട്ട് നൽകാൻ കമ്മീഷൻ നിർദ്ദേശം നൽകി.
Read Moreകുട്ടികൊമ്പന്‍ ഇന്ന് രാത്രിയോ നാളെയോ കോന്നിയില്‍ എത്തും
കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി ആനത്താവളത്തില്‍ പുതിയ അതിഥി ഇന്ന് രാത്രിയോ നാളെയോ എത്തും . ഒന്‍പത് മാസം പ്രായമുള്ള ആനകുട്ടിയെ കൊച്ചുകോയിക്കല്‍ നിന്നുമാണ് എത്തിക്കുന്നത് . കൊച്ചു കോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് പാര്‍പ്പിച്ചിരിക്കുന്ന ആനകുട്ടിയെ കോന്നി ആനത്താവളത്തിലേക്ക് ഉടന്‍ മാറ്റാന്‍ വൈല്‍സ് ലൈഫ് വാര്‍ഡന്‍ ഉത്തരവ് ഇറക്കി . ഉത്തരവ് റാന്നി ഡി എഫ് ഒയ്ക്കു ലഭിച്ചു . കോന്നി ആനകൂട്ടിലേക്ക് കുട്ടിയാന എത്തുന്നതോടെ ആനകളുടെ എണ്ണം ആറാകും . കൃഷ്ണ , ഈവ , പ്രിയദര്‍ശിനി , മീന ,നീലകണ്ടന്‍ എന്നീ ആനകള്‍ ആണ് ഇപ്പോള്‍ ഉള്ളത് . ആങ്ങമൂഴി കിളിയെറിഞ്ഞാൻകല്ല് ചെക്ക് പോസ്റ്റിനു സമീപം ജനവാസ കേന്ദ്രത്തിൽ ആഗസ്റ്റ് 19 ന് വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഒന്നര വയസ്സ് പ്രായം വരുന്ന കുട്ടിക്കൊമ്പനെ കാണുന്നത്.കുറെ സമയം നാട്ടുകാർക്കൊപ്പം ഓടി കളിച്ചും…
Read Moreകോവിഡ് 19 – കെട്ടുകഥകളും യാഥാര്‍ഥ്യവും
കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും ഇന്ത്യയില്‍ കോവിഡ് 19 ജനിതകശ്രേണി പരിശോധനയും വിശകലനവും കുത്തനെ കുറഞ്ഞുവെന്ന് ചില മാധ്യമറിപ്പോര്‍ട്ടുകള്‍ ആരോപിക്കുന്നു. ഇക്കാലമത്രയും രാജ്യത്ത് വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് ഇത്തരം പരിശോധന നടത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്. റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ച സീക്വന്‍സുകളുടെ എണ്ണം ഇന്ത്യന്‍ കോവിഡ് 19 ജീനോം സര്‍വയലന്‍സ് പോര്‍ട്ടലില്‍ നിന്ന് എടുത്തതാണെ ന്നാണ് കരുതുന്നത് (http://clingen.igib.res.in/covid19genomes/). ഐജിഐബി എസ്എഫ്ടിപിയില്‍ വിശകലനം ചെയ്ത സീക്വന്‍സുകള്‍, സാമ്പിളുകള്‍ ശേഖരിച്ച തീയതി അനുസരിച്ചുള്ളതാണ്. ഇവ ഒരു പ്രത്യേക മാസത്തില്‍ പരിശോധിച്ച സാമ്പിളുകളുടെ എണ്ണമല്ല കാണിക്കുന്നത്. ഇന്‍സകോഗ് കണ്‍സോര്‍ഷ്യത്തിന്റെ ലാബുകള്‍ വിശകലനം ചെയ്ത സാമ്പിളുകളും അതത് സംസ്ഥാനങ്ങള്‍ അയച്ച സാമ്പിളുകള്‍ ആശ്രയിച്ചാണിരിക്കുന്നത്. വിവിധ മാസങ്ങളില്‍ വിശകലനം ചെയ്ത സാമ്പിളുകളുടെ എണ്ണം ഇനി പറയുന്നു: മാസം ലഭിച്ച സാമ്പിളുകള്‍ 2021 ജനുവരി 2207 2021ഫെബ്രുവരി 1321 2021 മാര്‍ച്ച് 7806…
Read Moreകോന്നി മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും കോവിഡ് വാര്‍ഡാക്കണം
കോന്നി മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും കോവിഡ് വാര്‍ഡാക്കണം കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം പെരുകുന്ന സാഹചര്യത്തില്‍ കോന്നി മെഡിക്കല്‍ കോളേജിലെ അടിസ്ഥാന സൌകര്യങ്ങള്‍ പ്രയോജനപ്പെടുത്തി പൂര്‍ണ്ണമായും കോവിഡ് വാര്‍ഡാക്കണം. കോന്നിയുടെ സമീപ പഞ്ചായത്തുകളില്‍ നിരവധി വാര്‍ഡുകളില്‍ ഇന്ന് നിയന്ത്രണം ഏര്‍പ്പെടുത്തി . കോന്നി മൂന്നു വാര്‍ഡ് , തണ്ണിത്തോട് 10 വാര്‍ഡ് പ്രമാടം 10വാര്‍ഡ് അരുവാപ്പുലം 6 വാര്‍ഡ് തുടങ്ങി ജില്ലയിലെ മിക്ക പഞ്ചായത്തിലും വാര്‍ഡുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി .സമ്പര്‍ക്കത്തിലൂടെ ആണ് മിക്കവര്‍ക്കും രോഗം പകരുന്നത് . രോഗികളുടെ എണ്ണം കൂടിയാല്‍ കോന്നി മെഡിക്കല്‍ കോളേജ് കോവിഡ് വാര്‍ഡാക്കും എന്നു മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി തന്നെ പറഞ്ഞിരുന്നു . ഏറെ അടിസ്ഥാന സൌകര്യം ഉള്ള കോന്നി മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും കോവിഡ് രോഗികളെ കിടത്തി ചികില്‍സിക്കാന്‍…
Read More