കോവിഡ് : പത്തനംതിട്ട ജില്ലയിലെ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ ഉള്ള വാര്‍ഡുകള്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം :പത്തനംതിട്ട ജില്ലയില്‍ WIPR പ്രകാരം നിയന്ത്രണങ്ങളും ഇളവുകളും ഏര്‍പ്പെടുത്തി പത്തനംതിട്ട ജില്ലാ കളക്ടര്‍ ഉത്തരവ് ഇറക്കി . കോന്നി 5,11,15 വാര്‍ഡുകള്‍ , പ്രമാടം : 6,7,10,11, 13,14,16, 17,18,19 ,അരുവാപ്പുലം 1,3,4,6,9,10 , തണ്ണിത്തോട് : 2,3,4,5,6,8,9,11,12,13 , കലഞ്ഞൂര്‍ 7,8 മറ്റ് പഞ്ചായത്ത് വാര്‍ഡുകള്‍ അറിയുവാന്‍ താഴെ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്യുക covid 6.9.21

Read More

എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ

എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത് കോവിഡ് വന്ന് രോഗമുക്തി നേടിയവരിൽ വിവിധതരം ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ സജ്ജീകരിക്കുന്നതിനുള്ള മാർഗനിർദേശവും സർക്കാർ ഉത്തരവും പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കോവിഡ് മുക്തരായവരിൽ കണ്ടു വരുന്ന വിവിധ തരം രോഗലക്ഷണങ്ങളെയാണ് പോസ്റ്റ് കോവിഡ് സിൻഡ്രോം എന്ന് വിശേഷിപ്പിക്കുന്നത്. കോവിഡ് മുക്തരായ എല്ലാ രോഗികൾക്കും പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ സേവനം ലഭിക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജുകൾ വരെയും സ്വകാര്യ ആശുപത്രികളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ 2…

Read More

പത്തനംതി ട്ട ജില്ലയില്‍ 29 വഴിയോര വിശ്രമകേന്ദ്രങ്ങള്‍  നാളെ ഉദ്ഘാടനം ചെയ്യും 

  കോന്നി വാര്‍ത്ത : സംസ്ഥാനതല ഉദ്ഘാടനത്തോടൊപ്പം പത്തനംതിട്ട ജില്ലയിലെ 25 തദ്ദേശസ്ഥാപനങ്ങളിലെ 29 ടേക്ക് എ ബ്രേക്ക് ടോയ്‌ലറ്റ് സമുച്ചയങ്ങളും വിശ്രമകേന്ദ്രങ്ങളും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി (സെപ്റ്റംബര്‍ 7 ചൊവ്വ) ഉദ്ഘാടനം ചെയ്യും. ശേഷിക്കുന്നവയുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. നേരത്തേയുള്ളവയുടെ നവീകരണവും പുതുതായി നിര്‍മ്മിച്ചവയും ഉദ്ഘാടനം ചെയ്യുന്നവയില്‍ ഉള്‍പ്പെടും. സ്ഥലസൗകര്യമുള്ള കേന്ദ്രങ്ങളില്‍ ശുചിമുറി കേന്ദ്രത്തോടനുബന്ധമായി കോഫീ ഷോപ്പ്, വിശ്രമകേന്ദ്രങ്ങള്‍ എന്നിവകൂടി പ്രവര്‍ത്തിപ്പിക്കും. തദ്ദേശസ്ഥാനങ്ങളുടെ ഫണ്ടും ശുചിത്വമിഷന്‍ ഫണ്ടുമാണ് പദ്ധതിക്കായി ഉപയോഗിച്ചിട്ടുള്ളത്. വഴിയിടം എന്ന പേരിലാണ് ടേക്ക് എ ബ്രേക്ക് ടോയ്‌ലറ്റ് സമുച്ചയങ്ങള്‍ അറിയപ്പെടുക. നിര്‍മ്മാണം മൂന്ന് തരങ്ങളില്‍ സ്ഥലലഭ്യത, സൗകര്യങ്ങള്‍, ഉപയോഗിക്കാന്‍ സാധ്യതയുള്ളവരുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തില്‍ ബേസിക്, സ്റ്റാന്‍ഡേര്‍ഡ്, പ്രീമിയം എന്നീ മൂന്നു രീതികളിലാണ് ടോയ്‌ലറ്റ് സമുച്ചയങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. പ്രീമിയം തലത്തില്‍ വിശ്രമകേന്ദത്തോടൊപ്പം കോഫി ഷോപ്പും പ്രവര്‍ത്തിപ്പിക്കാം. തദ്ദേശസ്ഥാപനങ്ങളിലെ എന്‍ജിനീയറിംഗ്…

Read More

നിപ വൈറസ് ബാധിച്ച് 12-കാരന്‍ മരിച്ചു

നിപ വൈറസ് ബാധിച്ച് 12-കാരന്‍ മരിച്ചു നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ 12-കാരന്‍ മരിച്ചു. കുട്ടിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു നിപ വൈറസ് ബാധ; ചാത്തമംഗലം പഞ്ചായത്ത് കണ്ടെയ്‌ൻമെന്റ് സോണിൽ നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത ചാത്തമംഗലം പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കണ്ടയിമെന്റ് സോണായി പ്രഖ്യാപിച്ചു. മുക്കം നഗരസഭയിലെ 3 കിലോമീറ്റർ പരിധിയിൽ കണ്ടെയ്‌ൻമെന്റ് സോണ്‍. കൊടിയത്തൂർ പഞ്ചായത്തിലെ 3 കിലോമീറ്റർ പരിധിയിലും കണ്ടെയ്‌ൻമെന്റ് സോണ്‍. ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മണിമുതൽ ഉച്ചയ്ക്ക് 2 മണിവരെ തുറക്കാം. ചാത്തമംഗലം പഞ്ചായത്ത് മുഴുവനായും മുക്കം മുന്‍സിപ്പാലിറ്റി, പുത്തൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലെ ചാത്തമംഗലം പഞ്ചായത്തിനോട് ചേര്‍ന്നുകിടക്കുന്ന മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള വാര്‍ഡുകളുമാണ് കണ്ടയിമെന്റ് സോണ്‍ ആയി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി…

Read More

കേരള പോലീസ് സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ ഉടൻ രൂപീകരിക്കും

സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ ഉടൻ രൂപീകരിക്കും ഇതോടെ ഇത്തരമൊരു സാങ്കേതിക വിഭാഗം നിലവിലുളള ഇന്ത്യയിലെ ആദ്യത്തെ പോലീസ് സേനയായിരിക്കും കേരളാപോലീസ് കോന്നി വാര്‍ത്ത ഡോട്ട് കോം : സൈബർ അധിഷ്ഠിത അന്വേഷണം ഏകോപിപ്പിക്കുന്നതിനും സാങ്കേതിക വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കുന്നതിനുമായി സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ വിഭാഗം വൈകാതെ പോലീസിൽ നിലവിൽ വരും. ഇതോടെ ഇത്തരമൊരു സാങ്കേതിക വിഭാഗം നിലവിലുളള ഇന്ത്യയിലെ ആദ്യത്തെ പോലീസ് സേനയായിരിക്കും കേരളാപോലീസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.   ഡാർക്ക് വെബിൽ ഫലപ്രദമായി പോലീസ് നടപടികൾ സ്വീകരിക്കുന്നതിന് ആവശ്യമായ രീതിയിൽ സോഫ്റ്റ് വെയർ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ കേരളാപോലീസ് ഹാക്ക്-പി 2021 എന്നപേരിൽ സംഘടിപ്പിച്ച ഓൺലൈൻ ഹാക്കത്തോണിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡാർക്ക് വെബിലെ നിഗൂഢതകൾ നീക്കുന്നതിനും കുറ്റകൃത്യങ്ങൾ വിശകലനം ചെയ്യുന്നതിനുമായി ഹാക്കത്തോണിലൂടെ നിർമ്മിച്ചെടുത്ത ‘Grapnel 1.0’ എന്ന…

Read More

കോന്നി ഡ്രഗ് ടെസ്റ്റിംഗ് ലാബിന്‍റെ നിർമ്മാണം അവസാന ഘട്ടത്തിൽ

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഡ്രഗ് ടെസ്റ്റിംഗ് ലാബിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിൽ.2019 നവംബറിൽ നിർമ്മാണം ആരംഭിച്ച് സമയബന്ധിതമായി പദ്ധതി യാഥാർത്ഥ്യമാകുന്നു.ഉദ്ഘാടന തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി നിർമ്മാണം ഉടൻ പൂർത്തിയാകുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.സംസ്ഥാന ഡ്രഗ്ഗ് കൺട്രോൾ ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിലുള്ള ലാബിൻ്റെ നിർമ്മാണപുരോഗതി എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് വിലയിരുത്തി. സംസ്ഥാനത്തെ നാലാമത്തെ ലബോറട്ടറിയാണ് കോന്നിയിൽ ആരംഭിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലയിലെ മുളങ്കുന്നത്ത് കാവ് എന്നിവിടങ്ങളിലാണ് നിലവിൽ ലബോറട്ടറി പ്രവർത്തിക്കുന്നത്. കോന്നിയിൽ അരുവാപ്പുലം പഞ്ചായത്തിലെ നെടുംപാറയിൽ ഗവ.മെഡിക്കൽ കോളേജിനു സമീപമുള്ള ഒരേക്കർ സ്ഥലത്താണ് ഡ്രഗ് ടെസ്റ്റിംഗ് ലാബ് നിർമ്മാണം പൂർത്തിയാകുന്നത്. കെട്ടിട നിർമ്മാണവും, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ജോലികളും പൂർത്തിയായിട്ടുണ്ട്. ലാബ് സെറ്റിംഗ് പൂർത്തിയാക്കേണ്ടതുണ്ട്.കെട്ടിടത്തിനു പുറത്ത് പൂട്ടുകട്ട…

Read More

കാട്ടാനകളെ പ്രതിരോധിക്കാൻ ആന മതിൽ : പദ്ധതി കോന്നിയിലും റാന്നിയിലും വേണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കാട്ടാനകളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള കാസര്‍ഗോഡ് കാറഡുക്ക ബ്ലോക്ക് പഞ്ചായത് ആവിഷ്കരിച്ച ആനമതിൽ പദ്ധതി ‌‌‌നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന പ്രതീക്ഷയിൽ കർഷകർ. ബ്ലോക്ക് പഞ്ചായത്തിന്റെ മാതൃകാ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ സംസ്ഥാന സർക്കാരിന്റെ പ്രോത്സാഹന ധനസഹായം ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചതാണ് കർഷകരുടെ പ്രതീക്ഷ വർധിപ്പിക്കുന്നത്. ഈ മാതൃകയില്‍ കോന്നി ,റാന്നി വനം ഡിവിഷനുകളിലും ആന മതില്‍ വേണം എന്നാണ് ആവശ്യം . കാട്ടാനകള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന സ്ഥലങ്ങളില്‍ മുന്നില്‍ ആണ് കോന്നിയുടെ മലയോര മേഖലകള്‍ . കാട്ടാനയുടെ ആക്രമണവും രൂക്ഷമാണ് . വന മേഖലയുമായി ഏറെ ചേര്‍ന്ന് കിടക്കുന്ന സ്ഥലമാണ് കോന്നി . അരുവാപ്പുലം ,കോന്നി ,തണ്ണിത്തോട് ,ചിറ്റാര്‍ സീതത്തോട് മേഖലകളില്‍ ആണ് കാട്ടാന ശല്യം ഏറെ ഉള്ളത് . വന…

Read More

മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് ട്രിപ്പിള്‍ ജീവപര്യന്തം:പത്തനംതിട്ട ജില്ലയില്‍ ഇത്തരത്തിലൊരു ശിക്ഷാവിധി ആദ്യം

മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് ട്രിപ്പിള്‍ ജീവപര്യന്തം:പത്തനംതിട്ട ജില്ലയില്‍ ഇത്തരത്തിലൊരു ശിക്ഷാവിധി ആദ്യം കോന്നി വാര്‍ത്ത ഡോട്ട് കോം : മൂന്നുവര്‍ഷത്തോളം മകളെ ലൈംഗികമായി പീഡിപ്പിച്ചുവന്ന പിതാവിനെ പ്രതിയാക്കി എടുത്ത കേസില്‍ ട്രിപ്പിള്‍ ജീവപര്യന്തം ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ പോക്‌സോ കോടതി. വെച്ചൂച്ചിറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജഡ്ജി കെ.എന്‍. ഹരികുമാര്‍ അപൂര്‍വമായ ശിക്ഷ വിധിച്ചത്. ജില്ലയില്‍ ആദ്യമായാണ് ഇത്തരമൊരു കേസില്‍ ഇങ്ങനെ ഒരു വിധി വന്നിരിക്കുന്നത്. മകളെ പീഡിപ്പിച്ചതിലൂടെ, സംരക്ഷിക്കേണ്ടയാള്‍ തന്നെ പലതവണ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത് അങ്ങേയറ്റം ഗൗരവമേറിയ കുറ്റമെന്ന് കണ്ടെത്തിയ കോടതി, ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 376(2), (എഫ്), 376(ഐ), 376 (എന്‍) എന്നീ വകുപ്പുകള്‍ പ്രകാരം മൂന്ന് വീതം ജീവപര്യന്തവും, 30,000 വീതം ആകെ 90,000 രൂപ പിഴയും ശിക്ഷ വിധിക്കുകയാണുണ്ടായത്. 2016 മുതല്‍ 2019 ഏപ്രില്‍ 17…

Read More

കോന്നി ഗവ. മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം സെപ്റ്റംബര്‍ 11ന് ഉദ്ഘാടനം ചെയ്യും

  ഐസിയു, ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയും അന്നേ ദിവസം പ്രവര്‍ത്തനം ആരംഭിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ. മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം സെപ്റ്റംബര്‍ 11 ന് രാവിലെ 10.30 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും . ഐസിയു, ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയും അന്നേ ദിവസം പ്രവര്‍ത്തനം ആരംഭിക്കും. ആരോഗ്യ വകുപ്പ് മന്ത്രി തിരുവനന്തപുരത്തും, കോന്നിയിലും വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അത്യാഹിത വിഭാഗം എത്രയും വേഗം പ്രവര്‍ത്തനം ആരംഭിക്കണമെന്ന് തീരുമാനിച്ചിരുന്നു. തുടര്‍ന്ന് അതിവേഗത്തിലാണ് അത്യാഹിത വിഭാഗം സജ്ജമായത്. മെഡിക്കല്‍ കോളജിന്റെ ഒപി, ഐപി വിഭാഗങ്ങള്‍ നേരത്തേ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അത്യാഹിത വിഭാഗം പ്രവര്‍ത്തനം ആരംഭിക്കാതിരുന്നതിനാല്‍ അടിയന്തിര സാഹചര്യത്തില്‍ രോഗികള്‍ക്ക് മെഡിക്കല്‍ കോളജിനെ സമീപിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒപിയില്‍ എത്തുന്ന രോഗികള്‍ക്ക് കിടത്തി ചികിത്സ ആവശ്യമുണ്ടെങ്കില്‍ മാത്രമായിരുന്നു നിലവില്‍ രോഗികളെ…

Read More

നമസ്ക്കാരം : ഈ പഞ്ചായത്ത് ഓഫീസില്‍ ‘സാര്‍’, ‘മാഡം’ വാക്കുകള്‍ നിരോധിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പഞ്ചായത്ത് ഓഫീസില്‍ ജീവനക്കാരെ ‘സാര്‍’, ‘മാഡം’ എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് നിരോധിച്ച് പാലക്കാട് ജില്ലയിലെ മാത്തൂര്‍ പഞ്ചായത്ത്. പഞ്ചായത്തില്‍ ചേര്‍ന്ന യോഗമാണ് ഇത്തരം ഒരു തീരുമാനം എടുത്തത്. സാര്‍, മാഡം തുടങ്ങിയ വിളികള്‍ കൊളോണിയല്‍ ഭരണത്തിന്‍റെ ശേഷിപ്പുകളാണ്. ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യ സ്വതന്ത്ര്യം നേടിയിട്ട് 75 വര്‍ഷം പിന്നിട്ടു. ജനാധിപത്യവും ജനധിപത്യ സര്‍ക്കാറുമാണ് നമ്മെ ഭരിക്കുന്നത് – ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ച മാത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പിആര്‍ പ്രസാദ് പറയുന്നു. പഞ്ചായത്ത് ഓഫീസില്‍ എത്തുന്ന ജനങ്ങള്‍ അവിടുത്തെ ജീവനക്കാരെ സാര്‍, മാഡം എന്ന് അഭിസംബോധന ചെയ്യരുത്. അവരുടെ പേരുകളോ സ്ഥാനങ്ങളോ വച്ച് അഭിസംബോധന ചെയ്യാം. ജീവനക്കാരുടെ പേരുകള്‍ അവരുടെ സ്ഥാനങ്ങളില്‍ എഴുതിവയ്ക്കും. മുതിര്‍ന്ന ജീവനക്കാരെ അഭിസംബോധന ചെയ്യാന്‍ സാര്‍, മാഡം എന്നതിന് പകരം ‘ചേട്ട’,’ചേച്ചി’ എന്നീ…

Read More