കോന്നി വാര്ത്ത ഡോട്ട് കോം : കോന്നി മണ്ഡലത്തില് യു ഡി എഫ് സ്ഥാനാര്ഥി പട്ടികയില് മുന്നില് ഉള്ള റോബിന് പീറ്റര് ,കോന്നി മുന് എം എല് എ യും ആറ്റിങ്ങല് എം പിയുമായ അടൂര് പ്രകാശിനും എതിരെ ചില കോണ്ഗ്രസ് നേതാക്കള് എ ഐ സി സിയ്ക്കു നല്കിയ പരാതിയിലെ പലരുടേയും ഒപ്പുകള് വ്യാജം എന്നു പരാതി . തണ്ണിത്തോട് ,പ്രമാടം കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റുമാര് പരാതിയില് ഒപ്പിട്ടില്ല എങ്കിലും ഇവരുടെ പേരും ഒപ്പും ഉണ്ട് . ഈ ഒപ്പ് വ്യാജമാണെന്ന് പരാതി ഉയര്ന്നു . ഇരുവരും പരാതിയില് ഒപ്പിട്ടിട്ടില്ല . കോന്നിയിലെ സ്ഥാനാര്ഥി നിര്ണയവുമായി ബന്ധപ്പെട്ടാണ് ഇപ്പോള് ഉണ്ടായ വിവാദം . റോബിന് പീറ്റര് കോന്നിയില് യു ഡി എഫ് സ്ഥാനാര്ഥിയാകും എന്നു “കോന്നി വാര്ത്ത ഡോട്ട് കോം “വാര്ത്ത നല്കിയതോടെ അന്ന്…
Read Moreവിഭാഗം: election 2021
കേരള കോണ്ഗ്രസില് പെയ്മെന്റ് സീറ്റ് വിവാദം
കോതമംഗലം സീറ്റിനെച്ചൊല്ലി കേരള കോണ്ഗ്രസിലും യു ഡി എഫിലും പെയ്മെന്റ് സീറ്റ് വിവാദം കൊഴുക്കുന്നു. സര്ക്കാര് ഭൂമികൈയ്യേറ്റവും ഒട്ടനവധി സാമ്പത്തിക ആരോപണങ്ങളും നേരിടുന്ന ആദായനികുതി വകുപ്പിന്റെ കണ്ണിലെ കരടായ വ്യക്തിയെ കേരള കോണ്ഗ്രസ് സ്ഥാനാര്ഥിയാക്കുന്നതിനെതിരെയാണ് മുന്നണിക്കുള്ളില് ആരോപണ പ്രത്യാരോപണങ്ങള് ഉയരുന്നത്. എറണാകുളം ജില്ലയിലെ കോണ്ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ ശക്തമായ എതിര്പ്പ് അവഗണിച്ച് യു ഡി എഫ് ജില്ലാ കണ്വീനറും എന്റെ നാട് കോതമംഗല’ ത്തിന്റെ നടത്തിപ്പുകാരനുമായ കേരളാ കോണ്ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറത്തെ സ്ഥാനാര്ഥിയാക്കാനുള്ള പി ജെ ജോസഫിന്റെ നീക്കമാണ് വിവാദങ്ങള്ക്ക് വഴിതുറന്നിരിക്കുന്നത്. പ്രമുഖ സാമ്പത്തിക ധനകാര്യസ്ഥാപനത്തിന്റെ ഉടമ കൂടിയായ ഷിബുവിനെ എറണാകുളം ജില്ലയിലെ കോണ്ഗ്രസ് നേതാക്കളുടെയും പ്രാദേശിക നേതൃത്വത്തിന്റെയും എതിര്പ്പ് അവഗണിച്ച് സ്ഥാനാര്ഥിയാക്കുന്നതിന് പിന്നില് പി ജെ ജോസഫിന് വന് സാമ്പത്തിക നേട്ടങ്ങളുണ്ടെന്ന ആക്ഷേപം ഇതിനകം ഉയര്ന്നുകഴിഞ്ഞു. ജോസഫിന്റെ മകന്…
Read Moreനിയമസഭാ തെരഞ്ഞെടുപ്പ്: ആദായ നികുതി വകുപ്പ് കണ്ട്രോൾ റൂം തുറന്നു
കോന്നി വാര്ത്ത : 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റ് ഓഫ് ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിനോട് തെരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കണക്കിൽപ്പെടാത്ത പണത്തിന്റെ സ്വാധീനം നിയന്ത്രിച്ച് സ്വതന്ത്രവും നീതിപൂർവ്വകവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തമാണ് ഡയറക്ടറേറ്റിനുള്ളത്. ഈ ലക്ഷ്യം മുൻനിർത്തി തെരഞ്ഞെടുപ്പ് ചെലവുകൾക്ക് വിനിയോഗിക്കാൻ സാധ്യതയുള്ള കണക്കിൽപ്പെടാത്ത പണം കണ്ടെത്താനും കണ്ടുകെട്ടാനും സജീവ നടപടികൾ ഡയറക്ടറേറ്റ് കൈക്കൊള്ളും. ഉദ്യമത്തിന്റെ ഭാഗമായി പൊതു ജനങ്ങളിൽ നിന്ന് വിവരങ്ങളും പരാതികളും സ്വീകരിക്കുന്നത് ലക്ഷ്യമിട്ട് എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമും, ടോൾ ഫ്രീ നമ്പറും ഒപ്പം ഫാക്സ്, ഇ-മെയിൽ,വാട്ട്സ് ആപ്പ് തുടങ്ങിയ ആശയവിനിമയ സംവിധാനങ്ങളും കേരളത്തിലെ ഡയറക്ടർ ജനറൽ ഓഫ് ഇൻകം ടാക്സ് (ഇൻവെസ്റ്റിഗേഷൻ) ഒരുക്കിയിട്ടുണ്ട്. ഇവ സംബന്ധിച്ച വിശദ വിവരങ്ങൾ താഴെപ്പറയുന്നു: ടോൾ ഫ്രീ…
Read Moreകോണ്ഗ്രസ് സ്ഥാനാര്ഥി നിര്ണയത്തിനുള്ള സ്ക്രീനിങ് കമ്മിറ്റിയെ പ്രഖ്യാപിച്ചു
നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്ഗ്രസ് സ്ഥാനാര്ഥി നിര്ണയത്തിനുള്ള സ്ക്രീനിങ് കമ്മിറ്റി എ.ഐ.സി.സി. പ്രഖ്യാപിച്ചു.എച്ച്. കെ. പാട്ടീലാണ് സമിതിയുടെ അധ്യക്ഷന്. ദുദില്ല ശ്രീധര് ബാബു, പ്രണിതി ഷിന്ഡെ എന്നിവരാണ് അംഗങ്ങള്. എ.ഐ.സി.സി. ജനറല് സെക്രട്ടറി താരിഖ് അന്വര്, കെ.പി.സി.സി. അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രന്, നിയമസഭാ കക്ഷിനേതാവ് രമേശ് ചെന്നിത്തല, തിരഞ്ഞെടുപ്പ് മേല്നോട്ട സമിതി അധ്യക്ഷന് ഉമ്മന് ചാണ്ടി, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറിമാര് എന്നിവര് സ്ക്രീനിങ് കമ്മിറ്റിയിലെ എക്സ് ഒഫീഷ്യോ അംഗങ്ങളാണ് .
Read Moreനിയമസഭാ തെരഞ്ഞെടുപ്പ്: വീഡിയോ റിക്കാര്ഡിംഗ് ക്വട്ടേഷന് ക്ഷണിച്ചു
കോന്നി വാര്ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ക്വാഡുകള്, റിട്ടേണിംഗ് ഓഫീസര്, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര് എന്നിവരുടെ പ്രവര്ത്തനങ്ങള് വീഡിയോ റിക്കാര്ഡ് ചെയ്യുന്നതിന് നിബന്ധനകള്ക്ക് വിധേയമായി യൂണിറ്റ് ഒന്നിന് (ഒരു വീഡിയോ റിക്കാര്ഡിംഗ് ക്യാമറ, വീഡിയോഗ്രാഫര്) ദിവസവേതന അടിസ്ഥാനത്തില് ക്വട്ടേഷന് ക്ഷണിച്ചു. നേരത്തെ നടത്തിയ ക്വട്ടേഷന് റദ്ദാക്കിയ സാഹചര്യത്തിലാണ് പുതിയ അപേക്ഷ ക്ഷണിച്ചത്. ക്വട്ടേഷനുകള് (മാര്ച്ച് 3) വൈകിട്ട് നാലിന് മുന്പായി പത്തനംതിട്ട ഇലക്ഷന് വിഭാഗത്തില് എത്തിക്കണം. ലഭിക്കുന്ന ക്വട്ടേഷനുകള് വൈകിട്ട് അഞ്ചിന് സന്നിഹിതരായവരുടെ സാന്നിധ്യത്തില് തുറക്കും. ഈ വിഷയത്തില് ജില്ലാ ഇലക്ഷന് ഓഫീസര് കൂടിയായ ജില്ലാകളക്ടറുടെ തീരുമാനം അന്തിമമായിരിക്കും. കൂടുതല് വിവരങ്ങള്ക്ക് ജില്ലയിലെ ഇലക്ഷന് വിഭാഗവുമായി ബന്ധപ്പെടാം. ഫോണ് : 0468 2320940.
Read Moreതെരഞ്ഞെടുപ്പ് ക്രമീകരണങ്ങള് ജില്ലാ കളക്ടര് വിലയിരുത്തി
തിരുവല്ല നിയോജക മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി വിലയിരുത്തി. തിരുവല്ല മണ്ഡലത്തിലെ കളക്ഷന്, ഡിസ്ട്രിബ്യൂഷന്, വോട്ടെണ്ണല് കേന്ദ്രമായ തിരുവല്ല മാര്ത്തോമ റസിഡന്ഷ്യല് സ്കൂളിലെ ക്രമീകരണങ്ങളും മണ്ഡലത്തിലെ പ്രശ്നബാധിത ബൂത്തുകളും അദ്ദേഹം സന്ദര്ശിച്ചു. റാംപ് സൗകര്യം ഇല്ലാത്ത ബൂത്തുകളില് അവ ഒരുക്കണമെന്നും കളക്ടര് നിര്ദേശിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനിയുടെ സാന്നിധ്യത്തിലായിരുന്നു കളക്ടറുടെ സന്ദര്ശനം. നിലവിലുള്ള 208 ബൂത്തുകള്ക്ക് പുറമെ 103 ഓക്സിലറി ബൂത്തുകള് അടക്കം 313 ബൂത്തുകളാണ് തിരുവല്ല നിയോജകമണ്ഡലത്തില് നിലവിലുള്ളത്. തിരുവല്ല ആര്ഡിഒ പി.സുരേഷ്, അഡീഷണല് എസ്പി എന്. രാജന്, എസിപി ഡോ. എസ് സുനീഷ് ബാബു, തിരുവല്ല തഹസില്ദാര് ഡി.സി. ദിലീപ് കുമാര് തുടങ്ങിയവര് ജില്ലാ കളക്ടര്ക്ക് ഒപ്പമുണ്ടായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ്: വെബ്കാസ്റ്റിംഗ് നോഡല് ഓഫീസറെ നിയമിച്ചു…
Read Moreകോന്നിയിൽ ജനീഷ് കുമാറും ആറന്മുളയിൽ വീണാ ജോർജും മത്സരിക്കും
പത്തനംതിട്ടജില്ലയില് സിപിഐ(എം) സാധ്യത പട്ടികയായി. ആറന്മുളയിൽ വീണാ ജോർജും കോന്നിയിൽ ജനീഷ് കുമാറും മത്സരിക്കും. ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റിലാണ് തീരുമാനം. റാന്നിയിൽ രാജു എബ്രാഹാമിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ആയില്ല. ഒരവസരം കൂടി നൽകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റിൽ ഭൂരിപക്ഷവും ആവശ്യപ്പെട്ടു. റാന്നിയിൽ കേരള കോൺഗ്രസ് എമ്മിന് സീറ്റ് നൽകേണ്ടതില്ലെന്നും തീരുമാനമായി. മന്ത്രി തോമസ് ഐസക്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ.തോമസ് എന്നിവർ പങ്കെടുത്തു.
Read Moreസ്വീപ് വോട്ടര് ബോധവത്ക്കരണ പരിപാടി: ലോഗോ പ്രകാശനം ചെയ്തു
പത്തനംതിട്ട ജില്ലയില് കോവിഡ് മാനദണ്ഡങ്ങള് പാലിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് നടത്തും: ജില്ലാ കളക്ടര് ജില്ലയില് കോവിഡ് മാനദണ്ഡങ്ങള് പാലിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ജില്ലാ കളക്ടര് ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള ഒരുക്കങ്ങളും നടപടികളും വിശദീകരിക്കുന്നതിന് കളക്ടറേറ്റില് നടത്തിയ വാര്ത്താസമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട ജില്ലയില് 10,36,488 വോട്ടര്മാര് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജനുവരി 20 ന് പ്രസിദ്ധീകരിച്ച വോട്ടര് പട്ടിക പ്രകാരം 10,36,488 വോട്ടര്മാരാണ് പത്തനംതിട്ട ജില്ലയിലുള്ളത് . ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളില് നിന്നായി 5,44,965 സ്ത്രീകളും 4,91,519 പുരുഷന്മാരും നാല് ട്രാന്സ് ജെന്ഡറുകളും പട്ടികയില് ഉള്പ്പെടുന്നു. ആറന്മുള നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല് വോട്ടര്മാരുള്ളത്. റാന്നി നിയോജക മണ്ഡലത്തില് ഏറ്റവും കുറവും. ആറന്മുളയില് 1,22,960 സ്ത്രീകളും 1,10,404 പുരുഷന്മാരും ഒരു ട്രാന്സ്ജെന്ഡറും ഉള്പ്പടെ 2,33,365 വോട്ടര്മാരാണുള്ളത്.…
Read Moreകോന്നിയിലെ കോൺഗ്രസ്സിൽ നിന്നും കൂടുതൽ നേതാക്കൾ പാർട്ടി വിടാൻ ഒരുങ്ങുന്നു
കോന്നി വാര്ത്ത ഡോട്ട് കോം : ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഡി.സി സി ജനറൽ സെക്രട്ടറിയും കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കോന്നിയൂർ പി.കെ യെ(കെ കുട്ടപ്പന് ) ഇടത് പക്ഷത്ത് എത്തിച്ച മാതൃകയില് കോന്നി മണ്ഡലത്തില് കോണ്ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്ക്കുന്ന ഏഴോളം കോണ്ഗ്രസ് നേതാക്കളെ ഇടത് പാളയത്തില് എത്തിക്കുവാന് ചര്ച്ച നടക്കുന്നു എന്ന് കോന്നി വാര്ത്ത ഡോട്ട് കോം ചീഫ് റിപ്പോര്ട്ടര് അഗ്നി ദേവന് റിപ്പോര്ട്ട് ചെയ്യുന്നു . മുന് കോന്നി എം എല് എ യും നിലവിലെ ആറ്റിങ്ങല് എം പിയുമായ അടൂര് പ്രകാശിനും അടൂര് പ്രകാശിന്റെ വിശ്വസ്തനായ റോബിന് പീറ്റര്ക്കും എതിരെ ഇന്ന് കോണ്ഗ്രസ് സംരക്ഷണ സമിതി എന്ന പേരില് പോസ്റ്ററുകള് പതിച്ചിരുന്നു . കോണ്ഗ്രസ് നേതാവും പ്രമാടം ജില്ലാ പഞ്ചായത്ത് ഡിവിഷന് മെമ്പറുമായ റോബിന് പീറ്ററിനെ കോന്നി…
Read Moreഅടൂർ പ്രകാശിനും റോബിൻ പീറ്റർക്കും എതിരെ പോസ്റ്റർ
കോന്നി വാർത്ത ഡോട്ട് കോം : ആറ്റിങ്ങൽ എംപി അടൂര് പ്രകാശിനും കോന്നിയിലെ കോൺഗ്രസ്സ് നേതാവ് റോബിൻ പീറ്റർ എന്നിവർക്ക് എതിരെ കോന്നിയിൽ വ്യാപകമായി പോസ്റ്ററുകൾ. കോണ്ഗ്രസ് സംരക്ഷണ സമിതിയുടെ പേരിലാണ് പോസ്റ്റർ .പ്രമാടം ,പൂംങ്കാവ് ,കോന്നി നാരായണപുരം ചന്ത , ആനകൂട് ഭാഗം , ചേരീമുക്ക് , ചൈനാ മുക്ക് ഭാഗം , വകയാര് എട്ടാം കുറ്റി എന്നിവിടെ ആണ് പോസ്റ്റര് പതിച്ചത്. റോബിന് പീറ്ററിന്റെ വിശ്വസ്തര് പോസ്റ്ററുകള് നീക്കം ചെയ്തു. ആറ്റിങ്ങല് എംപി അടൂർ പ്രകാശിന്റെ ബിനാമിയാണ് റോബിൻ പീറ്ററെന്നും തെരഞ്ഞെടുപ്പിൽ റോബിൻ മത്സരിപ്പിക്കരുതെന്നുമാണ് പോസ്റ്ററിൽ പറയുന്നത്. കോന്നിയിൽ റോബിൻ പീറ്റർ ആയിരിക്കും മത്സരിക്കുകയെന്ന് ഇന്നലെ “കോന്നി വാർത്ത ഡോട്ട് കോം “റിപ്പോർട്ട് നൽകിയിരുന്നു. കോന്നിയിൽ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ പാർട്ടിയിൽ പോര് രൂക്ഷമായി എന്നതിന് തെളിവാണ് ഈ പോസ്റ്ററുകൾ.…
Read More