കോന്നി വാര്‍ത്ത ഡോട്ട് കോം :നിയമസഭാ തിരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തില്‍ റോബിന്‍ പീറ്റര്‍ യു ഡി എഫ് സ്ഥാനാര്‍ഥിയാകും . പ്രമാടം ജില്ലാ പഞ്ചായത്ത് മെമ്പറും കോണ്‍ഗ്രസിന്‍റെ കോന്നിയിലെ പ്രമുഖ നേതാവുമായ റോബിന്‍ പീറ്ററിന്‍റെ പേര് മാത്രം ആണ് ഇപ്പോള്‍ ഹൈക്കമാന്‍റിന് മുന്നില്‍ ഉള്ളത് . 23 വര്‍ഷം കോന്നി എം എല്‍ എ യും മന്ത്രിയുമായിരുന്ന നിലവിലെ ആറ്റിങ്ങല്‍ എം പി അടൂര്‍ പ്രകാശിന്‍റെ നിര്‍ദേശം ആണ് റോബിന്‍ പീറ്റര്‍ എന്നത് എന്ന് കോന്നി വാര്‍ത്ത ഡോട്ട് കോം ചീഫ് റിപ്പോര്‍ട്ടര്‍ ആര്‍ അജിരാജകുമാര്‍ തിരുവനന്തപുരത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു . അടൂര്‍ പ്രകാശ് നിര്‍ദ്ദേശിക്കുന്ന പെരുകാരന്‍ കോന്നി മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയാകും എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ വാക്ക് . റോബിന്‍ പീറ്റര്‍ സ്ഥാനാര്‍ഥിയാകുന്നതില്‍ ഘടക കക്ഷികള്‍ക്കും എതിര്‍പ്പ്…
Read Moreവിഭാഗം: election 2021
കെ സുധാകരന്‍ കെ പി സി സി അധ്യക്ഷ പദവിയിലേക്ക്.. ?
ആര്‍ അജിരാജകുമാര്‍ തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ ജനകീയമുഖം കെ സുധാകരന്‍ എം പി കെ പി സി സി അധ്യക്ഷ പദവിയിലേക്ക്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം രണ്ടുദിവസത്തിനുള്ളില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി നടത്തും. കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് മൂന്നോളം പ്രീ പോള്‍ സര്‍വ്വേകള്‍ പ്രവചിച്ചതോടെയാണ് നിര്‍ണ്ണായക നീക്കവുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രംഗത്ത് എത്തിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കെ പി സി സി ഭാരവാഹികള്‍ തല്‍സ്ഥാനം രാജിവെക്കണമെന്ന നിര്‍ദേശവും ഹൈക്കമാന്‍ഡ് മുന്നോട്ടുവെച്ചുകഴിഞ്ഞു. യു ഡി എഫിന് മേല്‍ക്കൈയുള്ള വയനാട് ജില്ലയിലെ കല്‍പ്പറ്റ മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് മത്സരിക്കാനാണ് മുല്ലപ്പള്ളി രാമചന്ദ്രനോട് പാര്‍ട്ടി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഉയരാന്‍ സാധ്യതയുള്ള ഗ്രൂപ്പ് സമവാക്യങ്ങളും അടിയൊഴുക്കുകളും കാലേകൂട്ടി തിരിച്ചറിഞ്ഞാണ് സുധാകരനെ പാര്‍ട്ടി പ്രസിഡന്റായി നിയോഗിക്കാന്‍…
Read Moreനിയമസഭാ പൊതു തെരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്നു
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ സുഗമമായ നടത്തിപ്പിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. എല്ലാ ചുമര്‍ രചനകളും പോസ്റ്ററുകള്‍, പേപ്പറുകള്‍ ഒട്ടിക്കല്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും രൂപത്തില്‍ അപകീര്‍ത്തിപ്പെടുത്തല്‍, സര്‍ക്കാര്‍ സ്വത്തിലെ കട്ട് ഔട്ട് / ഹോര്‍ഡിംഗ്, ബാനറുകള്‍, കൊടികള്‍ തുടങ്ങിയവ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം 24 മണിക്കൂറിനുള്ളില്‍ നീക്കംചെയ്യണം. എല്ലാ അംഗീകൃത രാഷ്ട്രീയ പരസ്യങ്ങളും പൊതു സ്വത്തിലും പൊതു ഇടത്തിലും റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ പാലങ്ങള്‍, റോഡുകള്‍, സര്‍ക്കാര്‍ ബസുകള്‍, ഇലക്ട്രിക് അല്ലെങ്കില്‍ ടെലിഫോണ്‍ തൂണുകള്‍, മുനിസിപ്പല്‍ / തദ്ദേശ സ്വയംഭരണ കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ 48 മണിക്കൂറിനുള്ളില്‍ നീക്കംചെയ്യണം. ഒരു സ്വകാര്യ സ്വത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന എല്ലാ അനധികൃത രാഷ്ട്രീയ പരസ്യങ്ങളും തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ 72…
Read Moreസര്‍ക്കാര്‍ പരിസരത്തെ പോസ്റ്റര്‍ നീക്കം ചെയ്തു തുടങ്ങി
ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനത്തിനുള്ള പൊതു നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും സര്‍ക്കാര്‍ പരിസരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ചുമര്‍ എഴുത്ത്, പോസ്റ്റര്‍ / പേപ്പറുകള്‍ ഒട്ടിക്കല്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും രൂപത്തില്‍ അപകീര്‍ത്തിപ്പെടുത്തല്‍, അല്ലെങ്കില്‍ കട്ട് ഔട്ടുകള്‍, ഹോര്‍ഡിംഗുകള്‍, ബാനര്‍, പതാകകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിന് അനുവദിക്കില്ല. പ്രാദേശിക നിയമപ്രകാരം മുദ്രാവാക്യങ്ങള്‍ എഴുതുക, പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കുക, കട്ട് ഔട്ടുകള്‍ സ്ഥാപിക്കുക, ഹോര്‍ഡിംഗുകള്‍, ബാനറുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്നതിനായി പ്രത്യേകം ഏതെങ്കിലും സ്ഥലം അനുവദിച്ചിട്ടുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ എല്ലാ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും തുല്യ അവസരം നല്‍കണം. മുദ്രാവാക്യങ്ങള്‍ എഴുതുക, പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കുക, കട്ട് ഔട്ടുകള്‍ സ്ഥാപിക്കുക, ഹോര്‍ഡിംഗുകള്‍, ബാനറുകള്‍ തുടങ്ങിയവ ഏതെങ്കിലും പൊതു സ്ഥലത്ത് പരസ്യം ചെയ്യുക എന്നത് പ്രാദേശിക നിയമപ്രകാരം അനുവദനീയമാണ്. ഇക്കാര്യത്തില്‍ എല്ലാ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും തുല്യ അവസരം നല്‍കണം. താല്‍ക്കാലികവും എളുപ്പത്തില്‍ നീക്കം ചെയ്യാവുന്നതുമായ പരസ്യ സാമഗ്രികള്‍…
Read Moreനിയമസഭാ തെരഞ്ഞെടുപ്പ്:വീഡിയോ നിരീക്ഷണ, വീക്ഷണ സംഘത്തെ നിയോഗിച്ചു
2021 നിയമസഭാ പൊതുതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ വീഡിയോ നിരീക്ഷണ, വീക്ഷണ സംഘത്തിനെ നിയോഗിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവായി. മാതൃകാ പെരുമാറ്റചട്ടം(മോഡല്‍ കോഡ് ഓഫ് കോണ്ടാക്റ്റ്-എംസിസി) നിരീക്ഷിക്കുന്നതിനും സ്ഥാനാര്‍ത്ഥികളുടെ ചെലവ് കണക്കാക്കുന്നതിനും ഓരോ നിയോജകമണ്ഡലത്തിലും മൂന്നോ അതിലധികമോ വീഡിയോ നിരീക്ഷണ സംഘം (വിഎസ്ടി), വീഡിയോ വീക്ഷണ സംഘത്തി(വിവിടി)നേയും നിയോഗിച്ചു. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നിയോഗിച്ചിരിക്കുന്ന വീഡിയോ നിരീക്ഷണ ടീം ചുവടെ: തിരുവല്ല നിയോജക മണ്ഡലം:-ബി.ആര്‍.ബിന്ദു(നിരണം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി), റാന്നി നിയോജക മണ്ഡലം:- സന്ദീപ് ജേക്കബ്ബ് (റാന്നി അങ്ങാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി), ആറന്മുള നിയോജക മണ്ഡലം:- ടി.ജി.പ്രദീപ് (തോട്ടപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി), കോന്നി നിയോജക മണ്ഡലം:-ടി.ആര്‍.ലീലാമ്മ(മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി), അടൂര്‍ നിയോജക മണ്ഡലം:- സി.അംബിക(പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് സെക്രട്ടറി). നിയോജക…
Read Moreവോട്ടെടുപ്പ് രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രാവിലെ ഏഴു മണി മുതൽ വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നക്‌സൽ ബാധിത പ്രദേശങ്ങളിലെ ബൂത്തുകളിൽ വൈകിട്ട് ആറിന് വോട്ടെടുപ്പ് അവസാനിക്കും. കേരളത്തിൽ 298 നക്‌സൽ ബാധിത ബൂത്തുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നക്‌സൽ ബാധിത ബൂത്തുകളുള്ളത്. നക്‌സൽ ബാധിത ബൂത്തുകളിലും ക്രിട്ടിക്കൽ, വൾനറബിൾ ബൂത്തുകളിലും പോളിംഗ് സ്‌റ്റേഷൻ വളപ്പിനുള്ളിൽ കേന്ദ്ര സേനയെയാണ് നിയോഗിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. 549 ക്രിട്ടിക്കൽ ലൊക്കേഷൻ ബൂത്തുകളും 433 വൾനറബിൾ ബൂത്തുകളുമുണ്ട്. ഇത്തവണ 50 ശതമാനം പോളിംഗ് ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തും. പോളിംഗ് ഉദ്യോഗസ്ഥർ നിഷ്പക്ഷത പാലിക്കണം. നല്ല രീതിയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് സമയത്തും അതിനു ശേഷവും തിരഞ്ഞെടുപ്പ് കമ്മിഷൻ സംരക്ഷിക്കും. കാഴ്ചപരിമിതരായ വോട്ടർമാർക്കായി ബ്രെയിൽ…
Read Moreനിയമസഭാ തെരഞ്ഞെടുപ്പ് വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും
നിയമസഭാ തെരഞ്ഞെടുപ്പ് വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ സഹായ ഫയലുകളും മാനുവലുകളും പരിശീലന സാമഗ്രികളും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ കൈകാര്യം ചെയ്യുന്ന പത്തനംതിട്ട ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://pathanamthitta.gov.in ല്‍ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റില്‍ ലഭ്യമായ വിശദാംശങ്ങള്‍: സ്ഥാനാര്‍ഥിത്വം പിന്‍വലിക്കല്‍, നാമനിര്‍ദേശങ്ങളുടെ സൂക്ഷ്മപരിശോധന, നിയമസഭയിലെ അംഗത്വത്തിന്റെ യോഗ്യതകളും അയോഗ്യതകളും, വോട്ടെടുപ്പ് ദിവസത്തെ ക്രമീകരണങ്ങള്‍, ഓണ്‍ലൈന്‍ നാമനിര്‍ദേശം, നാമനിര്‍ദേശ പ്രക്രിയ, എന്‍കോര്‍ അനുമതി മൊഡ്യൂള്‍, എന്‍കോര്‍ സഹായ മാനുവല്‍, കോവിഡ് -19 ലോജിസ്റ്റിക് പ്രതിരോധ വിശദാംശങ്ങള്‍, ബൂത്ത് ആപ്ലിക്കേഷന്‍, ചിഹ്നങ്ങളുടെ നിശ്ചയം, സി-വിജില്‍ തുടങ്ങിയവ ലഭ്യമാണ്. സ്ഥാനാര്‍ഥി നാമനിര്‍ദേശം ഓണ്‍ലൈനായി ഫയല്‍ ചെയ്യല്‍, ഓണ്‍ലൈന്‍ സൂക്ഷ്മപരിശോധന, നാമനിര്‍ദേശങ്ങള്‍ സ്വീകരിക്കുക, നിരസിക്കുക, എല്ലാ പൗരന്മാര്‍ക്കും മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കും സംശയ നിവാരണത്തിനായി വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്.
Read Moreകേരളമടക്കം 5 സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
കേരളമടക്കം 5 സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു കോന്നി വാര്‍ത്ത : നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.കേരളത്തില്‍ ഏപ്രില്‍ 6 നു തിരഞ്ഞെടുപ്പ് നടക്കും . മൊത്തം 5 സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നു . ദീപക് മിശ്രയെ കേരളത്തിലെ നിരീക്ഷകനായി നിയമിച്ചു . കേരളത്തില്‍ ഏപ്രില്‍ ആറിന് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍. കുഞ്ഞാലിക്കുട്ടി രാജിവച്ചതോടെ ഒഴിവുവന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതിനൊപ്പം നടക്കും. സംസ്ഥാനത്ത് ഇന്ന് മുതല്‍ പെരുമാറ്റച്ചട്ടം നിലവില്‍വന്നു. കോവിഡ് സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് തിരഞ്ഞെടുപ്പ് നടക്കുക.കോവിഡ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കേരളത്തില്‍ ബൂത്തുകളുടെ എണ്ണം 40771 ആയി വര്‍ധിപ്പിച്ചു. കഴിഞ്ഞ തവണ 21,498 ബൂത്തുകളാണ് ഉണ്ടായിരുന്നത്. പോളിങ് സമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിച്ചു.രാവിലെ ഏഴ് മുതല്‍…
Read Moreനിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം തല്സമയം
Press Conference by Election Commission of India *Live updates: EC to announce schedule for assembly elections in Assam, Kerala, Tamil Nadu, West Bengal, Puducherry*
Read Moreനിയമസഭാ തെരഞ്ഞെടുപ്പ്:സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചിലവുകള്‍ നിരീക്ഷിക്കാന്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് രൂപീകരിച്ചു
നിയമസഭാ തെരഞ്ഞെടുപ്പ്:സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചിലവുകള്‍ നിരീക്ഷിക്കാന്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് രൂപീകരിച്ചു നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചിലവുകള്‍ നിരീക്ഷിക്കാന്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് രൂപീകരിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവ് ഇറക്കി. അമിതമായ പ്രചാരണച്ചെലവുകള്‍ സംബന്ധിച്ച് ജാഗ്രത പാലിക്കുന്നതിനായി ഓരോ നിയോജകമണ്ഡലത്തിലും മൂന്നോ അതിലധികമോ ഫ്‌ളൈയിംഗ് സ്‌ക്വാഡുകള്‍ ഉണ്ടായിരിക്കണമെന്ന് റിട്ടേണിംഗ് ഓഫീസര്‍ക്കുള്ള ഹാന്‍ഡ് ബുക്കില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതിന്റെ അടിസ്ഥാനത്തിലാണ് ഫ്‌ളൈയിംഗ് ക്വാഡ് രൂപീകരിച്ചത്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സ്ഥാനാര്‍ഥികള്‍ വോട്ടിനായി പണം നല്‍കുക, സഹായം നല്‍കുക, അനധികൃതമായ ആയുധ കൈവശംവയ്ക്കുക, മദ്യം വിതരണം നടത്തുക, സമൂഹ്യദ്രോഹ നടപടികള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിക്കുന്നതിനുവേണ്ടിയാണു നിയോജകമണ്ഡല അടിസ്ഥാനത്തില്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡുകളെ നിയോഗിച്ചത്. ടീമിന്റെ തലവനായി എക്‌സിക്യൂറ്റീവ് മജിസ്ട്രേറ്റും കൂടാതെ രണ്ട് സായുധ പോലീസ് ഉദ്യോഗസ്ഥര്‍, വീഡിയോഗ്രാഫര്‍ എന്നിവരടങ്ങുന്നതാണ് ഫ്‌ലൈയിംഗ് സ്‌ക്വാഡ്.…
Read More