നിയമസഭാ തിരഞ്ഞെടുപ്പ് സ്പെഷ്യല്‍ വാര്‍ത്ത

“കോന്നി വാര്‍ത്ത ഡോട്ട് കോം” നിയമസഭാ തിരഞ്ഞെടുപ്പ് സ്പെഷ്യല്‍ വാര്‍ത്താ പേജുകള്‍  ഇന്ന് വൈകിട്ട് മുതല്‍ ലഭ്യമാണ് . എല്ലാ സുഹൃത്തുക്കള്‍ക്കും സ്വാഗതം

Read More

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്‌; വാര്‍ത്താ സമ്മേളനം 4.30ന്

  കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. കേരളം കൂടാതെ തമിഴ്‌നാട്, പുതുച്ചേരി, അസം, ബംഗാള്‍ എന്നിവിടങ്ങളിലേയും തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കും. മുതിര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താക്കളാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയത്. തെരഞ്ഞെടുപ്പ് ഘട്ടം ഘട്ടമായിട്ടായിരിക്കും നടത്തുകയെന്നും വിവരം. ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ മൂന്നില്‍ അധികം ഘട്ടങ്ങളായും കേരളത്തില്‍ ഒന്നിലധികം ഘട്ടങ്ങളായും തെരഞ്ഞെടുപ്പ് ഉണ്ടാകും. സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയെന്നും വിവരം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകളുമായി കേന്ദ്രം ചര്‍ച്ച നടത്തി കഴിഞ്ഞിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ ബൂത്തുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായേക്കാം. കേരളത്തിലെ മുന്നണികള്‍ തെരഞ്ഞെടുപ്പിന് തയാറായി കഴിഞ്ഞു. യുഡിഎഫിന്റെ ഐശ്വര്യകേരള യാത്ര കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ ജാഥകള്‍ ഇന്ന് അവസാനിക്കും. കൂടാതെ ബിജെപിയുടെ വിജയ യാത്ര പാതിവഴിയിലാണ്.

Read More

ആരും സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കരുത് : കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി

  ഓരോ നിയമസഭാ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥികളായി പരിഗണിക്കേണ്ടവരുടെ പേര് സമര്‍പ്പിക്കാന്‍ എംപിമാര്‍ക്ക് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിയുടെ നിര്‍ദേശം. സാധ്യതാ നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളും കെപിസിസി അധ്യക്ഷന് നല്‍കണം. സംഘടനാ സംവിധാനം കൂടുതല്‍ ശക്തമാക്കിയതിന് ശേഷമേ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കാവൂ എന്ന് എഐസിസി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. അന്തിമ സ്ഥാനാര്‍ത്ഥി നിര്‍ണയവും പ്രഖ്യാപനവും തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷം മതിയെന്ന അഭിപ്രായമാണ് കെപിസിസിയില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ഉയര്‍ന്നത്. പാര്‍ട്ടി തീരുമാനത്തിന് മുന്‍പ് ആരും സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് രംഗത്തിറങ്ങരുതെന്നാണ് ഉമ്മന്‍ചാണ്ടി അധ്യക്ഷനായ തെരഞ്ഞെടുപ്പ് സമിതിയുടെ കര്‍ശന നിര്‍ദേശം. നിയമസഭ സീറ്റുകളില്‍ പരിഗണിക്കേണ്ടവരുടെ പേരുകള്‍, മാനദണ്ഡങ്ങള്‍ എന്നിവ എംപിമാരും തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളും നിര്‍ദേശങ്ങളായി സമര്‍പ്പിക്കണം. എംപിമാര്‍ കുറഞ്ഞത് അഞ്ച് മണ്ഡലങ്ങളിലെങ്കിലും കൃത്യമായ പ്രവര്‍ത്തനം നടത്തണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.

Read More

എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

  എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. ഹൈക്കോടതിയുടേതാണ് നിര്‍ണായക വിധി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ചില ഇളവുകളുണ്ടായിരുന്നു. ഈ ഇളവുകള്‍ പാടില്ലെന്നായിരുന്നു പൊതുതാത്പര്യ ഹര്‍ജിയിലെ ആവശ്യം. ഇതേ തുടര്‍ന്ന് വിശദമായ വാദം കേട്ടശേഷമാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വിധി തിരിച്ചടിയായേക്കും. എയ്ഡഡ് അധ്യാപകര്‍ക്കുണ്ടായിരുന്ന പരിരക്ഷ ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ ജോലി രാജിവയ്‌ക്കേണ്ടിവരും.

Read More

നിയമസഭ തെരഞ്ഞെടുപ്പ്; പത്തനംതിട്ട ജില്ലയില്‍ 10,36,488 വോട്ടര്‍മാര്‍

  കോന്നി വാര്‍ത്ത : കേരള നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജനുവരി 20 ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക പ്രകാരം പത്തനംതിട്ട ജില്ലയില്‍ 10,36,488 വോട്ടര്‍മാര്‍. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളില്‍ നിന്നായി 5,44,965 സ്ത്രീകളും 4,91,519 പുരുഷന്‍മാരും നാല് ട്രാന്‍സ്ജന്‍ഡറുകളും പട്ടികയില്‍ ഉള്‍പ്പെടുന്നു. ആറന്മുള നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. റാന്നി നിയോജക മണ്ഡലത്തില്‍ ഏറ്റവും കുറവും. ആറന്മുളയില്‍ 1,22,960 സ്ത്രീകളും 1,10,404 പുരുഷന്മാരും ഒരു ട്രാന്‍സ്ജന്‍ഡറും ഉള്‍പ്പടെ 2,33,365 വോട്ടര്‍മാരാണുള്ളത്. തിരുവല്ല നിയോജക മണ്ഡലത്തില്‍ 1,09,218 സ്ത്രീകളും 99,490 പുരുഷന്‍മാരും ഉള്‍പ്പടെ 2,08,708 വോട്ടര്‍മാരും, അടൂര്‍ നിയോജക മണ്ഡലത്തില്‍ 1,08,567 സ്ത്രീകളും 95,168 പുരുഷന്‍മാരും രണ്ട് ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടെ 2,0,3737 വോട്ടര്‍മാരും ഉണ്ട്. കോന്നി നിയോജക മണ്ഡലത്തില്‍ 1,05,769 സ്ത്രീകളും 94,441 പുരുഷന്‍മാരും ഉള്‍പ്പടെ 2,00,210 വോട്ടര്‍മാരും റാന്നി നിയോജക മണ്ഡലത്തില്‍…

Read More

കോന്നിയില്‍ വിജയസാധ്യത നിലനിർത്തിക്കൊണ്ടുള്ള സ്ഥാനാർഥിയെ യു ഡി എഫ് കണ്ടെത്തും

  കോന്നി വാര്‍ത്ത ഡോട്ട് കോം : “കൈ”വിട്ട കോട്ടയായ കോന്നി മണ്ഡലം തിരിച്ച് പിടിക്കാന്‍ ഉള്ള നീക്കം കോണ്‍ഗ്രസ് നേതാക്കള്‍ തിരുവനന്തപുരത്ത് തുടങ്ങി . കോന്നിയിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് കോന്നി മുന്‍ എം എല്‍ എയും നിലവിലെ ആറ്റിങ്ങല്‍ എം പി യുമായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് കണ്ടെത്തുന്ന “പേരുകാരന്‍” കോന്നിയിലെ സ്ഥാനാര്‍ഥിയാകും എന്ന് തന്നെയുള്ള നീക്കമാണ് ഉള്ളത് . കോന്നിയില്‍ മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ ഇറക്കി മണ്ഡലം തിരിച്ച് പിടിക്കുവാന്‍ ആണ് അടൂര്‍ പ്രകാശിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും കിട്ടിയ നിര്‍ദേശം . അടൂര്‍ പ്രകാശിന് കോന്നിയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതില്‍ നിര്‍ണായക സ്ഥാനം നല്‍കിയിട്ടുണ്ട് . 1996 മുതല്‍ 2019 വരെ അടൂര്‍ പ്രകാശ് കോന്നിയുടെ എം എല്‍ എയായിരുന്നു . കോന്നി മണ്ഡലത്തിലെ ഓരോ പ്രദേശത്തിലെയും ജനത്തെ കൃത്യമായി…

Read More

നിയമസഭാ തെരഞ്ഞെടുപ്പ് 2021:നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു

  2021 നിയമസഭാ തെരഞ്ഞെടുപ്പ് പത്തനംതിട്ട ജില്ലയില്‍ സുഗമമായി നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി നിയോഗിച്ച നോഡല്‍ ഓഫീസര്‍മാരുടെ യോഗം ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. നോഡല്‍ ഓഫീസര്‍മാര്‍ അവരവര്‍ക്ക് നല്‍കിയിട്ടുള്ള ഉത്തരവാദിത്വം കൃത്യമായി പഠിച്ച് നടപ്പിലാക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി)കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. സി വിജില്‍, പോസ്റ്റ് ബാലറ്റ് ഫോര്‍ അബ്‌സന്റ് വോട്ടേഴ്‌സ്, മാന്‍പവര്‍ മാനേജ്‌മെന്റ്, എക്‌സ്പന്‍ഡീച്ചര്‍ മാനേജ്‌മെന്റ്, എംസിസി കംപ്ലെയ്ന്റ് റിഡ്രസല്‍ സെല്‍ തുടങ്ങി എല്ലാ നോഡല്‍ ഓഫീസര്‍മാരും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നോഡല്‍ ഓഫീസര്‍മാരേയും അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാരേയും നിയോഗിച്ചുകഴിഞ്ഞു. യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. ചന്ദ്രശേഖരന്‍ നായര്‍, നോഡല്‍ ഓഫീസര്‍മാര്‍…

Read More

നിയമസഭാ തെരഞ്ഞെടുപ്പ്: സെക്ടറല്‍ ഓഫീസര്‍മാരെ ജില്ലയില്‍ നിയോഗിച്ചു

  കോന്നി വാര്‍ത്ത : 2021 നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെക്ടറല്‍ ഓഫീസര്‍മാരെ നിയോഗിച്ച് ജില്ലാ വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവായി. ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലായി 110 ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. തിരുവല്ല നിയോജക മണ്ഡലത്തില്‍ 19, റാന്നി നിയോജക മണ്ഡലത്തില്‍ 23, ആറന്മുള നിയോജക മണ്ഡലത്തില്‍ 25, കോന്നി നിയോജക മണ്ഡലത്തില്‍ 25, അടൂര്‍ നിയോജക മണ്ഡലത്തില്‍ 18 പേരേയുമാണ് സെക്ടറല്‍ ഓഫീസര്‍മാരായി നിയോഗിച്ച് ഉത്തരവായത്. സെക്ടറല്‍ ഓഫീസര്‍മാരുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും സെക്ടറല്‍ ഓഫീസര്‍മാര്‍ സ്വീപ്പ് നോഡല്‍ ഓഫീസറുമായി സഹകരിച്ച് പ്രവര്‍ത്തിക്കണം. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷിന്റെ(ഇവിഎം) പ്രവര്‍ത്തനത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക, വോട്ടെടുപ്പ് സമയത്ത് ഇവിഎം, വിവിവാറ്റ് ശരിയായി പ്രവര്‍ത്തിപ്പിക്കുന്നത് സംബന്ധിച്ച് പരിശീലനം നേടുക, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫ്‌ളൈയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വയ്‌ലന്‍സ് ടീം, വീഡിയോ സര്‍വയ്‌ലന്‍സ് ടീം, ആന്റി…

Read More

നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാര്‍ച്ച് ആദ്യവാരമെന്ന് സൂചന

  കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി മാര്‍ച്ച് ആദ്യ വാരത്തോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപ്പിച്ചേക്കുമെന്ന് സൂചന . ഈ തരത്തില്‍ തന്നെ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കരുതുന്നു . അസമില്‍ നടന്ന പൊതുചടങ്ങിനെ അഭിസംബോധന ചെയ്ത് ഇത്തരത്തില്‍ മോദി സംസാരിച്ചു . കഴിഞ്ഞ തവണ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ മാര്‍ച്ച് നാലിനാണ് പ്രഖ്യാപിച്ചത്.അതുപോലെ ഇത്തവണയും മാര്‍ച്ച് ആദ്യവാരം തിയതികള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന് പുറമേ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ഉള്ള പ്രാഥമിക ഒരുക്കങ്ങള്‍ കേരളത്തില്‍ തുടങ്ങിയിരുന്നു . ജില്ലകളില്‍ ബന്ധപ്പെട്ട കളക്ടര്‍മാര്‍ പല പ്രാവശ്യം യോഗം ചേര്‍ന്നു . വിവിധ വകുപ്പുകളില്‍ നിന്നുള്ള ജീവനകാരെ തിരഞ്ഞെടുപ്പ് ചുമതലകള്‍ ഏല്‍പ്പിച്ചു .

Read More