എൻസിപി വിട്ട മാണി. സി. കാപ്പൻ പുതിയ പാർട്ടി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് കേരള എന്നാണ് പാർട്ടിക്ക് നൽകിയിരിക്കുന്ന പേര്. മാണി. സി. കാപ്പൻ തന്നെയാണ് പാർട്ടി പ്രസിഡന്റ് . പാർട്ടിയുടെ സംസ്ഥാന ഭാരവാഹികളേയും ജില്ലാ പ്രസിഡന്റുമാരേയും മാണി. സി. കാപ്പൻ പ്രഖ്യാപിച്ചു. പാർട്ടിയുടെ രജിസ്ട്രേഷൻ നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് കാപ്പൻ പറഞ്ഞു. യുഡിഎഫിന്റെ ഘടകകക്ഷിയായി നിൽക്കാനുള്ള താത്പര്യം അറിയിച്ചു. തെരഞ്ഞെടുപ്പിൽ പാലായ്ക്ക് പുറമേ രണ്ട് സീറ്റുകൾ കൂടി നൽകണമെന്ന് ആവശ്യപ്പെട്ടതായും മാണി. സി. കാപ്പൻ കൂട്ടിച്ചേർത്തു. എൽഡിഎഫ് തങ്ങളോട് കാണിച്ചത് കടുത്ത അനീതിയാണ്. പാലായിൽ കെ. എം മാണിയുടെ ഭൂരിപക്ഷം പടിപടിയായി കുറയ്ക്കാൻ സാധിച്ചു. പാലായുടെ വികസനത്തിനായി പ്രവർത്തിച്ചുവെന്നും മാണി. സി. കാപ്പൻ വ്യക്തമാക്കി.
Read Moreവിഭാഗം: election 2021
നിയമസഭാ തിരഞ്ഞെടുപ്പ്: അനധികൃത സാധനങ്ങളുടെ കടത്ത് തടയാൻ ചെക്ക്പോസ്റ്റുകളിൽ പരിശോധന
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പണവും ലഹരിവസ്തുക്കളും ഉൾപ്പെടെയുള്ള അനധികൃത സാധനങ്ങളുടെ കടത്ത് തടയാൻ കേരളത്തിന്റെ അതിർത്തി ചെക്ക്പോസ്റ്റുകളിൽ കർശന പരിശോധന നടത്താൻ തീരുമാനമായി. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വി. പി. ജോയ് എന്നിവരുടെ നേതൃത്വത്തിൽ എൻഫോഴ്സ്മെന്റ് ഏജൻസികളുമായി നടന്ന യോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പും ശേഷവും അനധികൃത പണം ഉൾപ്പെടെ വിതരണത്തിനെത്തിക്കാനുള്ള സാഹചര്യം മുൻകൂട്ടി കണ്ട് നടപടി സ്വീകരിക്കാനും നിർദ്ദേശിച്ചു. ചെക്ക്പോസ്റ്റുകളിലെ ക്യാമറ നിരീക്ഷണം ശക്തിപ്പെടുത്തും. സംസ്ഥാനത്തെ വിവിധ ഗോഡൗണുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തും. കേരളവുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ വകുപ്പ് മേധാവികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി അതിർത്തി ജില്ലകളിലെ കളക്ടർമാരും കേരളത്തിലെ എൻഫോഴ്സ്മെന്റ് ഏജൻസി മേധാവികളും ചർച്ച നടത്തുകയും തുടർ നടപടി സ്വീകരിക്കുകയും ചെയ്യും. ഓരോ വിഭാഗവും നടത്തുന്ന പ്രവർത്തനം സംബന്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രതിദിന…
Read Moreപത്തനംതിട്ട ജില്ലയില് നോഡല് ഓഫീസര്മാരേയും അസി.നോഡല് ഓഫീസര്മാരേയും നിയോഗിച്ചു
2021 നിയമസഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില് നോഡല് ഓഫീസര്മാരേയും അസി.നോഡല് ഓഫീസര്മാരേയും നിയോഗിച്ചു കോന്നി വാര്ത്ത : 2021 നിയമസഭാ തെരഞ്ഞെടുപ്പ് പത്തനംതിട്ട ജില്ലയില് സുഗമമായി നടത്തുന്നതിനും ഏകോപനത്തിനുമായി നോഡല് ഓഫീസര്മാരേയും അസിസ്റ്റന്റ് നോഡല് ഓഫീസര്മാരേയും നിയോഗിച്ചു ജില്ലാ കളക്ടര് ഉത്തരവായി. മാന്പവര് മാനേജ്മെന്റ് – നോഡല് ഓഫീസര് ബീന.എസ്.ഹനീഫ്( ഹുസൂര് ശിരസ്തദാര്), അസിസ്റ്റന്റ് നോഡല് ഓഫീര്മാര് വില്ലി ലോയി(ജൂനിയര് സൂപ്രണ്ട്), സുനിത എസ്.സുരേന്ദ്രന്(ഹെഡ് ക്ലാര്ക്ക്). എം.സി.സി കംപ്ലയിന്റ് റിഡ്രസല് സെല്- നോഡല് ഓഫീസര് – മുഹമ്മദ് നവാസ്.എച്ച്(സ്പെ.തഹസില്ദാര്). ഇ വി എം മാനേജ്മെന്റ് – നോഡല് ഓഫീസര് – വി.എസ്.വിജയകുമാര് (എല്.ആര് തഹസില്ദാര്), അസിസ്റ്റന്റ് നോഡല് ഓഫീസര് – കെ.എസ് സിറോഷ്(ജൂനിയര് സൂപ്രണ്ട്). ട്രാന്സ്പോര്ട്ട് മാനേജ്മെന്റ് – നോഡല് ഓഫീസര് -എഫ്.എ.ശങ്കരപിള്ള(ജോയന്റ് ആര്.ടി.ഒ), അസിസ്റ്റന്റ് നോഡല് ഓഫീസര് എം.ആര്.സുരേഷ് കുമാര്(ജൂനിയര് സൂപ്രണ്ട്). ട്രെയ്നിംഗ് മാനേജ്മെന്റ് ആന്ഡ്…
Read Moreയുവാക്കളുടെ കണ്ണീരിൽ ഇടതുപക്ഷ സർക്കാർ വെണ്ണീറാകും: യൂത്ത് കോൺഗ്രസ്സ്
കോന്നി വാര്ത്ത : പി എസ്സ്സിയെ നോക്കുകുത്തിയാക്കി നടത്തുന്ന പിൻവാതിൽ നിയമനത്തിൽ മനം നൊന്ത് സമരം നടത്തുന്ന യുവാക്കളുടെ കണ്ണീരിൽ ഇടതുപക്ഷ സർക്കാർ വെന്ത് വെണ്ണീറാകുമെന്ന് യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ പറഞ്ഞു. യൂത്ത് കോൺഗ്രസ്സ് കോന്നി നിയോജക മണ്ഡലം കമ്മറ്റി നടത്തിയ യുവ രോഷം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോന്നി എം.എൽ.എയുടെ ഭാര്യയുടെ അനധികൃത നിയമനം അന്വേഷിക്കുക, കോന്നി മെഡിക്കൽ കോളേജ് ഉൾപ്പെടെ കോന്നി നിയോജക മണ്ഡലത്തിൽ നടത്തുന്ന പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ശുഹൈബ് രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ്സ് കോന്നി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ യുവ രോഷം എന്ന പേരിൽ കോന്നി ചന്ത മൈതാനിയിൽ ഏകദിന സത്യാഗ്രഹം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ജോയൽ മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്…
Read Moreനിയമസഭാ തെരഞ്ഞെടുപ്പ്: ഇലക്ഷന് ഓഫീസര്മാരുടെ യോഗം ചേര്ന്നു
നിയമസഭാ തെരഞ്ഞെടുപ്പ്: ഇലക്ഷന് ഓഫീസര്മാരുടെ യോഗം ചേര്ന്നു നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ട ജില്ലയിലെ റിട്ടേണിംഗ് ഓഫീസര്മാരുടെയും അഡീഷണല് റിട്ടേണിംഗ് ഓഫീസര്മാരുടെയും ഇലക്ടറല് രജിട്രേഷന് ഓഫീസര്മാരുടെയും ഇലക്ഷന് ഡെപ്യൂട്ടി തഹസിദാര്മാരുടെയും അവലോകന യോഗം ജില്ലാ കളക്ടര് ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില് കളക്ടറേറ്റില് ചേര്ന്നു. പോളിംഗ് ബൂത്തുകളില് കുടിവെള്ളം, വൈദ്യുതി, ടോയ്ലറ്റ്, നെറ്റ് കണക്ഷന് തുടങ്ങിയ അടിസ്ഥാന സൗകര്യം ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്മാര് ഉറപ്പ് വരുത്തണമെന്ന് ജില്ലാ കളക്ടര് നിര്ദേശിച്ചു. റാമ്പില്ലാത്ത പോളിംഗ് ബൂത്തില് അതത് സ്ഥാപന മേധാവികള് അടിയന്തരമായി ചെയ്യണം. ഇതിലേക്ക് ബന്ധപ്പെട്ട ഇലക്ടറല് രജിട്രേഷന് ഓഫീസര്മാര്(ഇ.ആര്.ഒ) സത്വര ശ്രദ്ധ പതിപ്പിക്കണം. കോവിഡ് പശ്ചാത്തലത്തില് ആയിരത്തിലധികം വോട്ടര്മാരുള്ള പോളിംഗ് ബൂത്തുകളില് ഓക്സിലറി പോളിംഗ് ബൂത്തുകള് സജ്ജമാക്കും. പത്തനംതിട്ട ജില്ലയില് ആകെയുള്ള 1530 പോളിംഗ് ബൂത്തുകളില് 453 ഓക്സിലറി പോളിംഗ് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. 80…
Read Moreകേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് (ഫെബ്രുവരി 12) കേരളത്തിലെത്തും
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് (ഫെബ്രുവരി 12) രാത്രി കേരളത്തിലെത്തും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും 15 വരെ കേരളത്തിലുണ്ടാവുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. 13ന് രാവിലെ 10ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമായും പോലീസ് നോഡൽ ഓഫീസറുമായും കൂടിക്കാഴ്ച നടത്തും. 11 മണിക്ക് രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി ചർച്ച നടത്തും. വൈകിട്ട് 3.30ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുമായും എസ്.പി മാരുമായും ചർച്ച നടത്തും. വൈകിട്ട് 6.30ന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു കാര്യനിർവഹണ ഏജൻസികളുമായി ആശയവിനിമയമുണ്ടാവും. 14ന് രാവിലെ 10 മണിക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമായി വീണ്ടും ചർച്ച നടക്കും. വൈകിട്ട് 3.30ന് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പോലീസ്…
Read Moreതെരഞ്ഞെടുപ്പ് തീയതി 15 നുശേഷം; കേരളത്തിൽ ഒറ്റഘട്ടം
ഡൽഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പു തീയതികൾ ഈ മാസം 15നു ശേഷം പ്രഖ്യാപിക്കാൻ ഒരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ.കേരളത്തിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും ഒറ്റ ഘട്ടത്തിൽ തെരഞ്ഞെടുപ്പു നടക്കും. പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് ആറോ ഏഴോ ഘട്ടവും ആസാമിൽ രണ്ടു ഘട്ടവുമുണ്ടാവും.കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഈ ദിവസങ്ങളിൽ പര്യടനം നടത്തും. ആസാമിലും പശ്ചിമബംഗാളിലും നേരത്തേ സന്ദർശനം നടത്തിയിരുന്നു. ചീഫ് ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ, കമ്മീഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവർ തമിഴ്നാട് സന്ദർശിക്കും. പന്ത്രണ്ടിന് പുതുച്ചേരിയിലും പതിമൂന്നിന് കേരളത്തിലും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ സന്ദർശനത്തിനെത്തും. തെരഞ്ഞെടുപ്പു കമ്മീഷൻ വിവിധ രാഷ്ട്രീയ കക്ഷികളിൽനിന്നും അഭിപ്രായം ആരായുന്നുണ്ട്.
Read More