ആഘോഷങ്ങളില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതിനു നിയന്ത്രണം

  ദീപാവലി, ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങളുടെ ഭാഗമായിതിരുവനന്തപുരം ജില്ലയില്‍ പടക്കം പൊട്ടിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. ദീപാവലിക്കു രാത്രി എട്ടിനും പത്തിനും ഇടയില്‍ മാത്രമേ പടക്കം പൊട്ടിക്കാന്‍ പാടുള്ളൂ. ക്രിസ്മസ്, ന്യൂഇയര്‍ ദിനങ്ങളില്‍ രാത്രി 11.55 മുതല്‍ പുലര്‍ച്ചെ... Read more »

നൈപുണ്യ പരിശീലനം

  കുടുംബശ്രീ മുഖേന നഗരസഭകളില്‍ നടപ്പിലാക്കി വരുന്ന ദേശീയ നഗര ഉപജീവനമിഷന്റെ ഭാഗമായി നൈപുണ്യ പരിശീലനവും തൊഴില്‍ ഉറപ്പാക്കലും എന്ന ഘടകത്തിന്റെ കീഴില്‍ കേരളത്തില്‍ വിവിധ ജില്ലകളില്‍ നൈപുണ്യ പരിശീലനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, സി.എന്‍.സി ഓപ്പറേറ്റര്‍, ക്യൂ.സി ഓപ്പറേറ്റര്‍, ഓട്ടോ... Read more »

ഷിക്കാഗോ സെന്‍റ് തോമസ് കത്തീഡ്രലില്‍ വി. യൂദാസ് ശ്ശീഹായുടെ തിരുനാള്‍ ആചരിച്ചു

  ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രലില്‍ വി. യൂദാസ് തദേവൂസിന്റെ തിരുനാള്‍ ഭക്തിപൂര്‍വം ആചരിച്ചു. ഫാ. ഏബ്രഹാം വെട്ടുവേലില്‍ തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. ജോണിക്കുട്ടി പുലിശേരില്‍, ഫാ. ടോം തോമസ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ദേവാലയത്തിലെ... Read more »

വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി മൃഗസംരക്ഷണ വകുപ്പ്

  കഴിഞ്ഞ നാലര വര്‍ഷങ്ങളില്‍ മൃഗസംരക്ഷണ വകുപ്പ് മുഖേന പത്തനംതിട്ട ജില്ലയില്‍ നിരവധി വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും നടത്തുകയും നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. മൃഗാരോഗ്യ പരിപാലനം, പ്രജനനം, മൃഗ പക്ഷി ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനം, വിജ്ഞാന വ്യാപനം, ജന്തു ജന്യ രോഗങ്ങളുടെ നിയന്ത്രണം, സംരംഭകത്വ വികസനം,... Read more »

കൊടുമണ്‍ ഗ്രാമപഞ്ചായത്തിന് ജില്ലാ ഭരണകൂടത്തിന്റെ ആദരം

  ജില്ലയിലെ ആദ്യ ടേക്ക് എ ബ്രേക്ക് ടോയ്‌ലറ്റ് സമുച്ചയവും വിശ്രമ കേന്ദ്രവും പൂര്‍ത്തീകരിച്ച കൊടുമണ്‍ ഗ്രാമപഞ്ചായത്തിന് ജില്ലാ ഭരണകൂടത്തിന്റെ ആദരം. മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ള പ്രാധാന്യം നല്‍കേണ്ട പന്ത്രണ്ടിന പരിപാടികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ‘ടേക്ക് എ ബ്രേക്ക്’ പദ്ധതി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ... Read more »

നിസ്വാർഥ പുരസ്കാരം ഡോ. എം എസ്‌ സുനിലിന് ലഭിച്ചു

  റേഡിയോ മാക്ഫാസ്റ്റ്-90.4 സ്‌റ്റേഷൻ ഡയറക്ടറായിരുന്ന വി ജോർജ്‌ മാത്യുവിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ ‘നിസ്വാർഥ’ പുരസ്കാരത്തിന്‌ പ്രശസ്ത സാമൂഹിക പ്രവർത്തക ഡോ എം എസ് സുനിലിനെ തെരഞ്ഞെടുത്തു. ഈ മാസം തിരുവല്ല മാക് ഫാസ്റ്റ് കോളേജിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ തിരുവല്ല ആർച്ച്... Read more »

ഒഹായോ സെന്‍റ് മേരീസ് സീറോ മലബാര്‍കത്തോലിക്കാ മിഷനില്‍ പരി.കന്യാമറിയത്തിന്‍റെ തിരുനാള്‍ ആഘോഷിച്ചു

  ജോയിച്ചന്‍ പുതുക്കുളം കൊളംബസ്,ഒഹായോ: സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ മിഷനില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു .തിരുനാളിന് ഒരുക്കമായി സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ എട്ടു നോമ്പാചാരണവും ആരാധനയും റവ.ഫാ.ദേവസ്യ കാനാട്ട് നയിച്ചു. 2020 സെപ്റ്റംബര്‍ 13 നു... Read more »

സൊളസ് ചാരിറ്റീസ് വാര്‍ഷിക ബാങ്ക്വറ്റ് നവംബര്‍ 21 ന്

  ജോയിച്ചന്‍ പുതുക്കുളം സാന്‍ ഫ്രാന്‍സിസ്‌ക്കോ: സൊളസ് ചാരിറ്റീസിന്റെ ആനുവല്‍ ബാങ്ക്വറ്റ് ഇക്കൊല്ലം നവമ്പര്‍ 21ന് ഓണ്‍ലൈന്‍ ആയി നടത്തും. കാലിഫോര്‍ണിയ സമയം വൈകുന്നേരം 6:30 മണിക്ക് ആരംഭിക്കുന്ന പരിപാടി ഫേസ്ബുക്ക് ലൈവിലൂടെയാണ് സംപ്രേക്ഷണം ചെയ്യുക. കേരളത്തില്‍ നിന്ന് സൊളസിന്റെ സ്ഥാപക സെക്രട്ടറി ഷീബ... Read more »

നന്മ- നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് മലയാളി അസോസിയേഷന്‍ രൂപീകൃതമായി

  ജോയിച്ചന്‍ പുതുക്കുളം അര്‍ക്കന്‍സാസ്: നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് മലയാളികളുടെ കൂട്ടായ്മ “നന്മ’ എന്ന പേരില്‍ രൂപീകൃതമായി. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നാം തീയതി നന്മയുടെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നടത്തപ്പെട്ടു. ഇരുനൂറില്‍പ്പരം മലയാളി കുടുംബങ്ങള്‍ താമസിക്കുന്ന ഈ സ്ഥലത്ത് ആദ്യമായാണ് ഒരു മലയാളി... Read more »

റേഷൻ കടകളെല്ലാം സപ്ലൈകോ ഏറ്റെടുക്കുന്നെന്ന പ്രചാരണം അടിസ്ഥാനരഹിതം

  റേഷൻ കടകളെല്ലാം സപ്ലൈകോ ഏറ്റെടുക്കുന്നുവെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് ഭക്ഷ്യ-പൊതുവിതരണമന്ത്രി പി. തിലോത്തമൻ വ്യക്തമാക്കി.ലൈസൻസി സറണ്ടർ ചെയ്ത തിരുവനന്തപുരം നഗരത്തിലെ ഒരു കടയാണ് സപ്ലൈകോ ഏറ്റെടുത്ത് നടത്തുന്നത്. ഈ കട മാതൃകാ റേഷൻകടയായി പ്രവർത്തിക്കണമെന്നാണ് സർക്കാരിന്റെ താത്പര്യം. അല്ലാതെ റേഷൻകടകളെല്ലാം സപ്ലൈകോ ഏറ്റെടുക്കണമെന്ന തീരുമാനത്തിന്റെ... Read more »