സമഭാവനയുടെ പുകള്‍പെറ്റ സന്നിധാനം …കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് ………………………………………………………………………………………………… ചരിത്ര പ്രസിദ്ധവും അതി പുരാതനവും ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസം കുടികൊള്ളുന്ന ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് .സര്‍വ്വ ചരാചരങ്ങള്‍ക്കും നാഥനായ അപ്പൂപ്പന്‍ വാഴും കല്ലേലി അപ്പൂപ്പന്‍ കാവ് പാരമ്പര്യ കലകളുടെ സംഘമ ഭൂമി കൂടിയാണ്.ഭാരതാംബയുടെ മണ്ണില്‍ ആദ്യം രൂപം കൊണ്ട കലാരൂപം ഭാരതകളി,തലയാട്ടം കളി ,കുംഭ പാട്ട് ,പടേനി കളി എന്നിവ നടക്കുന്ന കാവാണ് കല്ലേലി കാവ്.കൂടാതെ സര്‍വ്വ ഐശ്വര്യ പൂജ, പ്രകൃതി സംരക്ഷണ പൂജ, സ്ഥലകാല ദോഷപൂജ, ശത്രു സംഹാരപൂജ, വ്യാപാര ഐശ്വര്യ പൂജ, വാഹന ഐശ്വര്യ പൂജ, മംഗല്യപൂജ, വിദ്യാഭ്യാസ പൂജ, സന്താനസൌഭാഗ്യ പൂജ, മൃഗസംരക്ഷണ പൂജ, രോഗശാന്തി പൂജ, പിതൃപൂജ, പ്രശ്നചിന്ത പരിഹാര പൂജ എന്നിവ പ്രധാന പൂജകളായി സമര്‍പ്പിക്കാം. ആദിത്യ പൊങ്കാലയും മലയ്ക്ക് പടേണിയുമാണ്…
Read Moreവിഭാഗം: Entertainment Diary
Here’s where the tribal rhythm goes wild
INDIA ,KERALA,PATHANAMTHITTA :sree Kalleli Oorali Appooppan rules over a pantheon of 999 hill deities. At the sacred grove inside Konny reserve forest he is awakened through kumbha pattu, a ritual art form that dates back to ancient times. Bamboos and stones come together to make their mysterious music, a wild tribal rhythm that resonates in the primeval stillness of the night. “Kalleli Kavu is the only place of worship where this art is still performed,” says kavu p.r.o jayan konni and c. V Shantakumar, temple committee president A ritual that…
Read Moreതുടര്‍ച്ചയായി 11 മാസം പിന്നിട്ടുകൊണ്ട് കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ രഥ ഘോക്ഷയാത്ര ലോക ശ്രദ്ധയിലേക്ക്
ചരിത്ര പ്രസിദ്ധവും അതി പുരാധനവും പൂര്‍ണ്ണമായും പ്രകൃതിസംരക്ഷണ പൂജകള്‍ നടത്തുന്ന കാവായ പത്തനംതിട്ട കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ തൃപ്പാദ മണ്ഡപ നവീകരണവുമായി ബന്ധപെട്ട് 2016 ആഗസ്റ്റ് 17 ന്( ചിങ്ങം ഒന്നിന് ) തുടക്കം കുറിച്ച രഥ ഘോക്ഷയാത്രയുടെ പ്രയാണം തുടര്‍ച്ചയായി 11 മാസം പിന്നിട്ടു കൊണ്ട് പ്രയാണം തുടരുന്നു . തമിഴ്‌നാട്ടിലെയും കേരളത്തിലെയും പതിനായിരത്തില്‍ പരം ക്ഷേത്രങ്ങള്‍, കാവുകള്‍ കളരികള്‍, കൊട്ടാരങ്ങള്‍ എന്നിവടങ്ങില്‍ ദര്‍ശനം നടത്തി കായല്‍ കരയില്‍ , കടല്‍ കരയില്‍ പുഴക്കരയില്‍ ജല സംരക്ഷണ പൂജകള്‍ അര്‍പ്പിച്ച് മലക്ക് പടേനി നടത്തി പൂര്‍ണ്ണമായും പ്രകൃതിയില്‍ അധിഷ്ടിതമായ പൂജകള്‍ അര്‍പ്പിച്ചു കൊണ്ട് തമിഴ്നാട്, കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ,ആലപ്പുഴ പ്രദേശങ്ങള്‍ കടന്നുകൊണ്ടാണ് രഥ ഘോക്ഷയാത്ര പത്തനംതിട്ട ജില്ലയില്‍ പ്രവേശിച്ചത്. ലോകത്ത് ആദ്യമായാണ് ഏറ്റവും കൂടുതല്‍ കാലം നീണ്ടു നിന്ന…
Read Moreടെലിവിഷന്‍ താരങ്ങള്‍ എല്ലാവരും അഭിനയിക്കുന്ന മെഗാ സീരിയല്‍ വരുന്നു : മാമാങ്കം
അസോസിയേഷന്‍ ഓഫ് ടെലിവിഷന്‍ മീഡിയ ആര്‍ട്ടിസ്റ്റില്‍ അംഗങ്ങള്‍ ആയിട്ടുള്ള മുഴുവന്‍ താരങ്ങളും അഭിനയിക്കുന്ന ആത്മയുടെ സ്വന്തം സീരിയല്‍ ഫ്ലവേര്‍സ് ചാനലില്‍ ഉടന്‍ സംപ്രേക്ഷണം ചെയ്യും .മാമാങ്കം എന്ന് പേരിട്ടിരിക്കുന്ന സീരിയലിന്‍റെ പൂജ നടന്നു .സംഘടനയിലെ മുഴുവന്‍ താരങ്ങളും അഭിനയിക്കുന്ന മെഗാ സീരിയല്‍ എന്ന അംഗീകാരം ഇതിലൂടെ ആത്മ നേടുകയാണ് .മാമാങ്കത്തിന്‍റെ പൂജാ ചടങ്ങുകള്‍ ശബരി പാര്‍ക്ക് ഹോട്ടലില്‍ നടന്നു .ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ ,സംവിധായകന്‍ വിജി തമ്പി ,ആത്മ യുടെ പ്രസിഡന്റ് കെ.ബി ഗണേഷ് കുമാര്‍ എം എല്‍ എ ,സെക്രട്ടറി ദിനേശ് പണിക്കര്‍ മറ്റു വിശിഷ്ട അതിഥികള്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു .ഉടന്‍ തന്നെ സീരിയല്‍ ചിത്രീകരണം തുടങ്ങും .
Read Moreതാരസംഘടന “അമ്മ “പിരിച്ചു വിടണം :രമേശ് ചെന്നിത്തല
താരസംഘടനയായ അമ്മ പിരിച്ചു വിടണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യ പെട്ടു.സംഘടനയുടെ പ്രവര്‍ത്തനം തന്നെ പ്രതികളെ രക്ഷിക്കുന്ന തരത്തില്‍ ആയിരുന്നു .നടി ആക്രമിക്കപ്പെട്ട കേസിനോടനുബന്ധിച്ച ഗൂഢാലോചനയില്‍ താരസംഘടനയുടെ ഭാരവാഹികളും ഇടതുപക്ഷ ജനപ്രതിനിധികളുമായ ഇന്നസെന്റ്, മുകേഷ്, കെ.ബി.ഗണേശ്കുമാര്‍ എന്നിവരുടെയും പങ്കിനെയും കുറിച്ചും അന്വേഷണം വേണം. ഇപ്പോള്‍ അറസ്റ്റിലായ ദിലീപിനെ സംരക്ഷിക്കാനും ന്യായീകരിക്കാനും ഇവര്‍ കാണിച്ച അമിതമായ വ്യഗ്രതയാണ് സംശയത്തിന് ഇടനല്‍കുന്നത് .വിവാദവിഷയത്തിൽ ഉയർന്ന ചോദ്യങ്ങളോട് അസഹിഷ്ണുതയോടെ പൊട്ടിത്തെറിക്കുകയാണ് ഇവർ ചെയ്തത് . ദിലീപിന്റെ വക്കീലിനെ പോലെ രംഗത്തിറങ്ങിയ ഇന്നസെന്റിന് അമ്മയുടെ പ്രസിഡന്റ്,ജനപ്രതിനിധി എന്നീ സ്ഥാനങ്ങളിൽ ഇരിക്കാൻ അർഹതയില്ല ജയിൽപുള്ളികളുടെ ഇടപെടൽ മൂലം കുറ്റകൃത്യത്തിലെ ഗൂഢാലോചനയുടെ ചുരുൾ അഴിഞ്ഞ കേസ് എന്ന പ്രത്യേകത നടൻ ദിലീപിന്റെ അറസ്റ്റിനു പിന്നിലുണ്ട് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു . നടിയെ ആക്രമിച്ചതിന് പിന്നിൽ ഗൂഢാലോചന ഇല്ലെന്നു…
Read Moreപത്തനംതിട്ട ജില്ലയുടെ വനത്തിലും ,വന ഭാഗം ചേര്‍ന്ന ഗ്രാമങ്ങളിലെ പറമ്പുകളിലും കൂണുകള്‍ കണ്ടു തുടങ്ങി
കാലവര്‍ഷം ശക്തമാകുകയും ഇടയ്ക്കു ഇടി വെട്ടുകയും ചെയ്തതോടെ പത്തനംതിട്ട ജില്ലയുടെ വനത്തിലും ,വന ഭാഗം ചേര്‍ന്ന ഗ്രാമങ്ങളിലെ പറമ്പുകളിലും കൂണുകള്‍ കണ്ടു തുടങ്ങി . നിലമുളപ്പന്‍, അരിക്കൂണ്‍, പെരുംകൂണ്‍ എന്നിവയാണ് മുളച്ചു പൊന്തുന്നത് .നല്ല മഴയുള്ള ദിവസങ്ങളില്‍ രാവിലെ യാണ് ഭൂമിക്കു മേല്‍ കൂണുകള്‍ കാണുന്നത് .മഴയ്ക്ക് ഒപ്പം ചെറിയ ഇടി കൂടി ഉണ്ടെങ്കില്‍ കൂണ്‍ ചാകരയാണ് .ഇടി വെട്ടിയാല്‍ കൂണ്‍ മുളക്കും എന്നതിന് ശാസ്ത്രീയ വശം കണ്ടെത്തി ഇല്ലെങ്കിലും പഴമയുടെ തുടിതാളം ഇടിക്കും മഴക്കും കൂണിനും മാറ്റി വെക്കാന്‍ കഴിയില്ല.ചപ്പു ചവറും മരവും കാലങ്ങളായി ഭൂമിക്കടിയില്‍ കിടന്നു ദ്രവിച്ചാണ് കൂണുകള്‍ സ്വാഭാവികമായി ഉണ്ടാകുന്നത് .മുള വന്നാല്‍ ഉടന്‍ പറിച്ചെടുത്തു ഉടനെ തന്നെ പാകം ചെയ്യണം .കുട വിടര്‍ന്നാല്‍ പുഴുക്കള്‍ ധാരാളം ഉണ്ടാകും .ഉടന്‍ തന്നെ പാകം ചെയ്താലേ ഗുണങ്ങള്‍ ലഭിക്കൂ.റാന്നി ,കോന്നി വനത്തില്‍ കൂണുകള്‍…
Read Moreദേവസ്വം ബോർഡ് ഇത്തവണ മുതൽ രാമായണ മാസം ആചരിക്കും
പമ്പ: ദേവസ്വം ബോർഡ് ഇത്തവണ മുതൽ രാമായണ മാസം ആചരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻഡ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. ശബരിമലയിൽ അടിക്കടി സംഭവിക്കുന്ന അനിഷ്ഠ സംഭങ്ങളിൽ നിന്ന് മുക്തി നേടുന്നതിനായി ഭാരതീയ ഹിന്ദു ആചാര്യസഭ സംസ്ഥാന കൗൺസിലിെൻറ നേതൃത്വത്തിൽ പമ്പ മണൽപുറത്ത് നടന്ന പ്രാർത്ഥനാ യജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. കർക്കിടക മാസം ഒന്നാം തീയതി പമ്പയിൽ വിപുലമായ രാമായണ സമ്മേളനം സംഘടിപ്പിക്കും. 180 രൂപ വിലയുള്ള രാമായണം 100 രൂപക്ക് വിതരണം ചെയ്യും. രാമായണ തത്വം വിളമ്പരം ചെയ്യുന്ന നൃത്തശിൽപം അരങ്ങിൽ അവതരിപ്പിക്കും. പ്രത്യേകം തയ്യാറാക്കിയ ഇതിെൻറ സി.ഡി രാമായണ മാസം മുഴുവൻ ക്ഷേത്രങ്ങളിൽ കേൾപ്പിക്കും. ഹൈന്ദവ ഏകീകരണത്തിന് പ്രസംഗങ്ങളും, പ്രസ്ഥാവനകളും മാത്രമല്ല, പ്രാർത്ഥനാ യജ്ഞങ്ങളും നടക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഞ്ഞൂറ് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ മതപാഠശാലകൾ ആരംഭിച്ചു കഴിഞ്ഞു. പന്തളം രാജപ്രധിനിധികൾക്ക്…
Read Moreകൊടുമണ്‍ ഗോപാല കൃഷ്ണന്‍റെ തൂലികയില്‍ മഹാ കവി ശക്തി ഭദ്രന്‍റെ ജീവിതം നാടകമാക്കുന്നു
ആശ്ചര്യ ചൂഢാമണിയുടെ കർത്താവും ചെന്നീർക്കര സ്വരൂപത്തിന്‍റെ അധിപനുമായ ശക്തിഭദ്രനുമായി ബന്ധപ്പെട്ട് കൊടുമണ്‍ ഗോപാല കൃഷ്ണന്‍ രചിക്കുന്ന സംസ്കൃത നാടകമാണ് മഹാകവി ശക്തി ഭദ്രന്‍.നാടക രംഗത്ത് നിരവധി പുരസ്കാരം ലഭിച്ച ഗോപാലകൃഷ്ണന്‍ നാടക രചനയിലാണ് .സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളില്‍ ഗോപാലകൃഷ്ണന്‍ അണിയിച്ചൊരുക്കുന്ന നാടകങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നുണ്ട് .പത്തനംതിട്ട കൊടുമണ്‍ നിവാസിയായ ഗോപാലകൃഷ്ണന് ശക്തി ഭദ്രന്‍റെ ജീവിത കഥ നാടകമാക്കുവാന്‍ ഉള്ള രചനയിലാണ് .ശക്തിഭദ്രൻ കുന്നത്തൂർ താലൂക്കിൽ ഉൾപെട്ട കൊടുമൺ പകുതിയിൽപെട്ട ചെന്നീർക്കര സ്വരൂപം എന്ന ബ്രാഹ്മണ പ്രഭുകുടുംബത്തിലാണ് ജനിച്ചത് . ചെന്നീർക്കര സ്വരൂപത്തെക്കുറിച്ച് ഉള്ള ആധികാരിക രേഖകളും കണ്ടെത്തലുകളും പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ വീരയോദ്ധാവായ ശ്രീ.വേലുത്തമ്പി ദളവ വീരമൃത്യുവരിച്ച മണ്ണടിയിൽ ഉള്ള വാക്കവഞ്ഞിപ്പുഴ മഠവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കാലക്രമത്തിൽ ചെന്നീർക്കര സ്വരൂപത്തിൽ ആൺ പ്രജകൾ ഇല്ലാതാവുകയും ശക്തിഭദ്രര് സാവിത്രി, ശക്തിഭദ്രര് ശ്രീദേവി എന്നീ രണ്ട് അന്തർജനങ്ങൾ മാത്രം…
Read Moreസന നമ്പ്യാര്‍ കാന്‍ജ് മിസ് ഇന്ത്യ 2017
അമേരിക്കയിലെ മലയാളി അസ്സോസിയേഷനുകളുടെ ചരിത്രത്തില്‍ ആദ്യമായി ലോക നിലവാരത്തില്‍ ഒരു മിസ് ഇന്ത്യ സൗന്ദര്യ മത്സരം വിജയകരമായി അവതരിപ്പിച്ചു എന്ന ഖ്യാതി ഇനി കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയ്ക്കു സ്വന്തം, അഭിമാനത്തോടെ സംഘാടകര്‍. വൈകിട്ട് കൃത്യം അഞ്ചു മണിക്ക് തന്നെ മത്സരത്തിന് തുടക്കം കുറിച്ചു, നിറഞ്ഞ കൈയ്യടികള്‍ക്കിടയില്‍ വേദിയില്‍ എത്തിയ പ്രസിഡന്റ് സ്വപ്ന രാജേഷ് ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയ എല്ലാ അതിഥികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. കാന്‍ജ് ഇങ്ങനെ ഒരു സൗന്ദര്യ മത്സരം സംഘടിപ്പിച്ചതിനു പിന്നിലെ ലക്ഷ്യങ്ങളെക്കുറിച്ചു സംസാരിച്ച സ്വപ്ന രാജേഷ് “മാനവി” എന്ന വനിതകള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സംഘടനയ്ക്ക് വേണ്ടിയും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വാചാലയായി, ഇത്രയും ചിലവേറിയ ഒരു മത്സരം സംഘടിപ്പിക്കുന്നതിന് സഹായിച്ച എല്ലാ പ്രായോജകരെയും പ്രസിഡന്റ് ചടങ്ങിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് വേദി പ്രമുഖ അവതാരകന്‍ വിക്രം സിങ്ങിനു കൈമാറി, കൂടെ മിസ് ടീന്‍…
Read Moreഓണത്തിന് ഒരു മുറം പച്ചക്കറി: മികച്ച കൃഷിക്ക് ഒരു ലക്ഷം രൂപ സമ്മാനം
കൃഷി വകുപ്പിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി മികച്ച കൃഷിക്ക് ഒരു ലക്ഷം രൂപ സമ്മാനം നല്‍കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ അറിയിച്ചു. എല്ലാ വീട്ടിലും കുറഞ്ഞത് അഞ്ച് ഇനം പച്ചക്കറിയെങ്കിലും ഓണത്തിന് സ്വന്തമായി കൃഷി ചെയ്ത് ഉത്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഏറ്റവും നന്നായി പദ്ധതി നടപ്പിലാക്കുന്ന കുടുംബത്തിന് അല്ലെങ്കില്‍ ഗ്രൂപ്പിന് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കും. രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം 50,000, 25,000 രൂപ വീതം നല്‍കും. ജില്ലാതലത്തില്‍ സമ്മാനാര്‍ഹരാകുന്നവര്‍ക്ക് 15,000, 7,500, 5,000 രൂപ നിരക്കിലാണ് സമ്മാനം. സ്വന്തം ഉത്പാദനം വിപണനം എന്നീ രണ്ടു മേഖലകളില്‍ പ്രാധാന്യം കൊടുത്തുകൊണ്ടുളള പദ്ധതിയാണിത്. പദ്ധതി നടത്തിപ്പിനുളള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ വകുപ്പ് തുടങ്ങി. ഇതിനായി 57 ലക്ഷം വിത്തുപായ്ക്കറ്റുകള്‍, 45 ലക്ഷം പച്ചക്കറി തൈകള്‍, ഒരു ലക്ഷത്തിലധികം…
Read More