തദ്ദേശ വോട്ടർ പട്ടികയിൽ 2.685 കോടി വോട്ടർമാർ; അനർഹരായ 8.76 ലക്ഷം പേരെ ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ

konnivartha.com: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെ 1034 തദ്ദേശസ്ഥാപനങ്ങളിലെയും വോട്ടർ പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചു. അന്തിമ വോട്ടർപട്ടികയിൽ 2,68,51,297 വോട്ടർമാരാണുള്ളത്. ഇതിൽ 1,27,26,359 പുരുഷൻമാരും 1,41,24,700 സ്ത്രീകളും 238 ട്രാൻസ്ജെൻഡർകളുമാണുള്ളത്. സംക്ഷിപ്ത പുതുക്കലിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിലെ അനർഹരായ 8,76,879 വോട്ടർമാരെ... Read more »

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 17/10/2023)

ഷീ- കാമ്പയിന്‍ സംഘടിപ്പിച്ചു ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച ഷീ- കാമ്പയിന്റെ പഞ്ചായത്തുതല ഉദ്ഘാടനം ഓതറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പാരിഷ് ഹാളില്‍ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് കെ. ബി. ശശിധരന്‍ പിള്ള നിര്‍വഹിച്ചു. കേരളാ സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഷീ... Read more »

തൊടല്ലേ തട്ടിപ്പാണ് :കേരള പോലീസ് അറിയിപ്പ്

  konnivartha.com: ഫേസ് ബുക്ക് ഉൾപ്പെടെയുള്ള വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ പുതിയ തന്ത്രവുമായി രംഗത്തെത്തിയ   തട്ടിപ്പ്ക്കാര്‍ക്ക് എതിരെ  ജാഗ്രത പുലർത്തണം എന്ന് കേരള പോലീസ് മീഡിയ വിഭാഗം അറിയിച്ചു . ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ... Read more »

സംഗീതിന്‍റെ മൃതദേഹം ആറന്മുള പമ്പാനദിയില്‍ നിന്നും കണ്ടെത്തി

  konnivartha.com: 16 ദിവസമായി കാണാതായ പത്തനംതിട്ട വടശ്ശേരിക്കര കുമ്പളത്താമൺ താന്നിനിൽക്കുംകാലായിൽ സംഗീതിന്‍റെ മൃതദേഹം ആറന്മുള പമ്പാനദിയില്‍ നിന്നും കണ്ടെത്തി. ഒക്ടോബർ ഒന്നിന് 4 മണിക്ക് കൂട്ടുകാരൻ പ്രദീപിനൊപ്പം പുറത്തുപോയ സംഗീത് തിരികെ രാത്രി ഏഴരയോടെ വീട്ടിലെത്തി അവിടെയുണ്ടായിരുന്ന ഓട്ടോയിൽ കയറി പോയി.പ്രദീപിന്റെ കുട്ടിക്കു... Read more »

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട്: തിരുവനന്തപുരം വിമാനത്താവള റൺവേ 23 ന് 5 മണിക്കൂര്‍ അടച്ചിടും

  പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേ ഈ മാസം 23ന് 5 മണിക്കൂർ അടച്ചിടും. വൈകിട്ട് നാലു മുതൽ രാത്രി 9 മണിവരെയാണ് റണ്‍വേ അടച്ചിടുക. ഈ അഞ്ച് മണിക്കൂര്‍ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര... Read more »

വെള്ളം കയറിയ പ്രദേശങ്ങളില്‍ കഴിയുന്നവര്‍ മുന്‍കരുതല്‍ പാലിക്കണം

  വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവര്‍ ആരോഗ്യപ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍ അനിതകുമാരി അറിയിച്ചു. പാമ്പുകടി, ജലജന്യരോഗങ്ങള്‍, ജന്തുജന്യരോഗങ്ങള്‍, കൊതുകുജന്യരോഗങ്ങള്‍, മലിനജലസമ്പര്‍ക്കം മൂലമുണ്ടാകുന്നരോഗങ്ങള്‍ എന്നിവയ്ക്കെതിരെ കരുതല്‍വേണം. ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍ ജലജന്യരോഗങ്ങള്‍ തടയാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഭക്ഷണത്തിന്... Read more »

എച്ച്.ഐ.വി എയ്ഡ്സ് ബോധവല്‍ക്കരണം ഫോക് കാമ്പയിന് ജില്ലയില്‍ തുടക്കമായി

  പത്തനംതിട്ട : കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി, ജില്ലാമെഡിക്കല്‍ ഓഫീസ്(ആരോഗ്യം), ജില്ലാ ടി.ബി. സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പൊതുജനങ്ങളിലും യുവാക്കളിലും വിദ്യാര്‍ഥികളിലും എച്ച്.ഐ.വി.എയ്ഡ്സ് ബോധവല്‍ക്കരണം നടത്തുക എന്ന ഉദ്ദേശത്തോടെ’ ഒന്നായി പൂജ്യത്തിലേക്ക് ‘എന്ന ലക്ഷ്യത്തിലേക്കുള്ള ഫോക് കാമ്പയിന് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ... Read more »

അറിവിന്‍റെ ആഗോളമലയാളി സംഗമവുമായി കേരളീയം മെഗാ ഓണ്‍ലൈന്‍ ക്വിസ്

  konnivartha.com: അറിവിന്റെ ലോകത്ത് ആഗോളമലയാളി സംഗമം ഒരുക്കി കേരളീയത്തിന്റെ മെഗാ ഓണ്‍ലൈന്‍ ക്വിസ്. കേരളം നാളിതുവരെ നേടിയ നേട്ടങ്ങളുടെ പ്രദര്‍ശനവുമായി നവംബര്‍ ഒന്നു മുതല്‍ ഏഴുവരെ തിരുവനന്തപുരം നഗരത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഒരുക്കുന്ന കേരളീയം മഹോത്സവത്തിന്റെ ഭാഗമാണ് പങ്കാളിത്തം കൊണ്ടു ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന... Read more »

നാല് വയസ്സുള്ള മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി

  ആലപ്പുഴ ചെങ്ങന്നൂര്‍ മാന്നാറിൽ മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു .മാന്നാർ സ്വദേശിയായ മിഥുൻകുമാർ (34) ആണ് മകൻ നാലുവയസ്സുകാരൻ ഡൽവിൻ ജോണിനെ ശ്വാസംമുട്ടിച്ചുകൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത് മിഥുൻകുമാറിന്റെ ഭാര്യ സെലിൻ ​ഗൾഫിൽ നഴ്സാണ്. പത്ത് വർഷമായി ​ഗൾഫിൽ ജോലി... Read more »

തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

konnivartha.com: കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനംവിവിധ ജില്ലകളിൽ ഇന്ന് (15-10-2023) ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിയ്ക്കുന്നു ഓറഞ്ച് അലർട്ട് 15-10-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ 16-10-2023: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ... Read more »