Trending Now

തിരുവല്ലയിലെയും മല്ലപ്പള്ളിയിലെയും ദുരിതാശ്വാസ ക്യാമ്പുകള്‍ റവന്യു മന്ത്രി സന്ദര്‍ശിച്ചു

തിരുവല്ല മണ്ഡലത്തിലെ തിരുമൂലപുരം സെന്റ് തോമസ് എച്ച് എസ് എസിലെയും മല്ലപ്പള്ളി സി എം എസ് എച്ച് എസിലെയും ദുരിതാശ്വാസ ക്യാമ്പുകള്‍ റവന്യു മന്ത്രി കെ. രാജന്‍ സന്ദര്‍ശിച്ചു. സെന്റ് തോമസ് എച്ച് എസ് എസ് ക്യാമ്പില്‍ അന്തേവാസികള്‍ക്കായി രാവിലെ ഭക്ഷണം തയാറാക്കുന്ന സമയത്താണ്... Read more »

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കുക

  മഴ ശക്തി പ്രാപിച്ചതോടെ ജില്ലയിലെ പല മേഖലകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 28 ക്യാമ്പുകളിലായി 561 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ കോവിഡിന്റെയും മറ്റ് പകര്‍ച്ചവ്യാധികളുടെയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധചെലുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.... Read more »

ഫ്ളഡ് ടൂറിസം അനുവദിക്കില്ല; ജാഗ്രത തുടരണം: മന്ത്രി കെ. രാജന്‍

  konnivartha.com : പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് തുടരുന്ന സാഹചര്യത്തില്‍ ഫ്ളഡ് ടൂറിസം അനുവദിക്കില്ലെന്നും ജനങ്ങള്‍ ജാഗ്രത കൈവെടിയരുതെന്നും റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ, മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ഓണ്‍ലൈനായി തിരുവല്ലയില്‍ നിന്നു... Read more »

കൈപ്പട്ടൂര്‍ പാലത്തിലൂടെ ഭാരമുള്ള വാഹനങ്ങള്‍ കടത്തിവിടില്ല: മന്ത്രി വീണാ ജോര്‍ജ്

അതിതീവ്രമായ മഴ തുടരുന്ന സാഹചര്യത്തില്‍ കൈപ്പട്ടൂര്‍ പാലത്തിലൂടെ ഭാരമുള്ള വാഹനങ്ങള്‍ കടത്തി വിടുന്നത് ഒഴിവാക്കാന്‍ തീരുമാനമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കൈപ്പട്ടൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ അടിഭാഗത്തു നിന്ന് മണ്ണ് ഒലിച്ചു വരുന്നത് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.   യാത്രാ... Read more »

12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി( 03/08/2022 )

12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി( 03/08/2022 ) konnivartha.com : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.(പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, കൊല്ലം, തിരുവനന്തപുരം )... Read more »

നിറപുത്തരി ആഘോഷങ്ങൾക്ക് ശബരിമല നട ഇന്ന് തുറക്കും

  നിറപുത്തരി ആഘോഷങ്ങൾക്കായി ശബരിമല നട‌ ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. നാളെ പുലർച്ചെ 5.40നും ആറിനും ഇടയിലാണ് നിറപുത്തരി ചടങ്ങുകൾ. പതിനെട്ടാംപടിക്ക് താഴെ നെൽക്കതിർ ശുദ്ധിവരുത്തി മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരിയും പരികർമ്മികളും ചേർന്ന് പടി ചവിട്ടി സന്നിധാനത്ത് കിഴക്കേ മണ്ഡപത്തിൽ എത്തിക്കും.... Read more »

അതിതീവ്രമഴ; ജനങ്ങൾ ജാഗരൂകരായിരിക്കണം

  വടക്കൻ ജില്ലകളിൽ ഇന്ന് രാത്രി മുതൽ ശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുള്ളതിനാൽ ജനങ്ങൾ ജാഗരൂകരായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.   ഇന്ന് പല സ്ഥലങ്ങളിലും ഉരുൾപൊട്ടലും വെള്ളക്കെട്ടും ഉണ്ടായിട്ടുണ്ട്. എങ്കിലും കാര്യങ്ങൾ നിയന്ത്രണവിധേയമാണ്. അണക്കെട്ടുകളുടെ ജലനിരപ്പ് നിരീക്ഷിക്കാനും വേണ്ട നടപടികൾ കൈക്കൊള്ളാനും ചീഫ്... Read more »

ശബരിമല തീര്‍ഥാടകര്‍ ജാഗ്രത പുലര്‍ത്തണം; പമ്പാ സ്‌നാനം അനുവദിക്കില്ല

  കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ശബരിമല നിറപുത്തരി ഉത്സവത്തിനായി എത്തുന്ന തീര്‍ഥാടകര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയില്‍ ഓഗസ്റ്റ് രണ്ട്, മൂന്ന്, നാല് തീയതികളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച... Read more »

ശക്തമായ മഴ: പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

  അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനു ജില്ല സജ്ജം: മന്ത്രി വീണാ ജോര്‍ജ്   ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ അടിയന്തിര സാഹചര്യം നേരിടുന്നതിന് പത്തനംതിട്ട ജില്ല സജ്ജമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മഴക്കെടുതിയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കളക്ടറേറ്റില്‍... Read more »

പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി ( (3/08/22)

  konnivartha.com : ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലെ അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഗസ്റ്റ് മൂന്നിന്അവധി പ്രഖ്യാപിച്ചു. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. Read more »
error: Content is protected !!