കക്കി – ആനത്തോട് ഡാം : നാലു ഷട്ടറുകള്‍ ഓഗസ്റ്റ് എട്ടിന് രാവിലെ 11നു ശേഷം തുറക്കും

കക്കി – ആനത്തോട് ഡാമിന്‍റെ നാലു ഷട്ടറുകള്‍ ഓഗസ്റ്റ് എട്ടിന് രാവിലെ 11നു ശേഷം തുറക്കും പുറത്തേക്ക് ഒഴുകുന്ന ജലം ഏകദേശം രണ്ടു മണിക്കൂറിനു ശേഷം പമ്പ ത്രിവേണിയിലും ആറ് മണിക്കൂറിനു ശേഷം റാന്നിയിലും എത്തിച്ചേരും കക്കി-ആനത്തോട് ഡാമിന്റെ നാല് ഷട്ടറുകള്‍ ഓഗസ്റ്റ് എട്ടിനു രാവിലെ 11ന് ശേഷം ക്രമാനുഗതമായി ഉയര്‍ത്തി 30 ക്യുമെക്‌സ് മുതല്‍ 100 ക്യുമെക്‌സ് വരെ ജലം ജനവാസ മേഖലകളില്‍ പരമാവധി 15 സെന്റീ മീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ പമ്പാ നദിയിലേക്ക് ഒഴുക്കി വിടുന്നതിന് അനുമതി നല്‍കി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. പുറത്തേക്ക് ഒഴുകുന്ന ജലം പമ്പാ നദിയിലൂടെ ഏകദേശം രണ്ടു മണിക്കൂറിനു ശേഷം പമ്പ ത്രിവേണിയിലും ആറ് മണിക്കൂറിനു ശേഷം റാന്നിയിലും എത്തിച്ചേരും.   പമ്പാ നദിയിലെ ജലനിരപ്പ്…

Read More

പത്തനംതിട്ട : കക്കി അണക്കെട്ട് നാളെ (08.08.22) രാവിലെ 11ന് തുറക്കും

  കക്കി അണക്കെട്ട് (08.08.22) രാവിലെ 11ന് തുറക്കും. സംസ്ഥാന റൂൾലെവൽ മോണിറ്ററിംഗ് കമ്മിറ്റിയുടെ നിർദേശം അനുസരിച്ചാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഡാം തുറക്കാൻ തീരുമാനിച്ചത്. ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള സാഹചര്യങ്ങൾ ജില്ലാ ഭരണകൂടം വിലയിരുത്തി. ഡാം തുറക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം. കക്കി അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന വിവരം മാധ്യമങ്ങളിലൂടെ ഉൾപ്പെടെ അറിയിപ്പ് നൽകിയിട്ടുണ്ട്. 981.46 മീറ്ററാണ് കക്കി ഡാമിന്റെ പരമാവധി സംഭരണശേഷി. എന്നാൽ ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമാണെങ്കിലും ജനസാന്ദ്രത മേഖലയിൽ മഴ ഇല്ലയെന്നത് ആശ്വാസകരമാണ്. നദി തീരങ്ങളിലുള്ളവർ കർശനമായ ജാഗ്രത പാലിക്കുന്നതിനൊപ്പം ആവശ്യമെങ്കിൽ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറണം. യാതൊരു കാരണവശാലും സാഹസികതയ്ക്ക് മുതിരരുത്. അതോടൊപ്പം നദികളിൽ ഇറങ്ങുകയോ മുറിച്ചു കടക്കാനോ പാടില്ല. റാന്നി, കോഴഞ്ചേരി, തിരുവല്ല എന്നീ താലൂക്കുകളിൽപ്പെട്ട വെള്ളമെത്താൻ സാധ്യതയുള്ള പഞ്ചായത്തുകളിൽ ഇത് സംബന്ധിച്ച മുന്നറിയിപ്പ്…

Read More

നാളെ 9 ജില്ലകളിൽ മഞ്ഞ അലർട്ട് (8/8/2022 )

  കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ നാളെ (8) മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരള-ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ ഈമാസം 10 വരെ മത്സ്യബന്ധനത്തിന് പോകുന്നതും വിലക്കിയിട്ടുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണിത്.

Read More

കക്കി- ആനത്തോട് റിസര്‍വോയര്‍ : റെഡ് അലര്‍ട്ട്

അതീവ ജാഗ്രതാ നിര്‍ദേശം കെഎസ്ഇബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി- ആനത്തോട് റിസര്‍വോയറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയുടെ ഫലമായും റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാലും റിസര്‍വോയറിന്റെ അനുവദനീയമായ പരമാവധി ശേഷിയിലേക്കു ജലനിരപ്പ് എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണ്. റിസര്‍വോയറിന്റെ പരമാവധി ശേഷി 981.46 മീറ്ററാണ്. എന്നാല്‍, 2022 ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 10 വരെയുള്ള കാലയളവില്‍ റിസര്‍വോയറില്‍ സംഭരിക്കാന്‍ അനുവദിക്കപ്പെട്ട പരമാവധി ജലനിരപ്പ് (അപ്പര്‍ റൂള്‍ ലെവല്‍) 975.75 മീറ്റര്‍ ആണ്. കക്കി- ആനത്തോട് റിസര്‍വോയറിന്റെ നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 973.75 മീറ്റര്‍, 974.75 മീറ്റര്‍, 975.25 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്. ഇത്തരത്തില്‍ ജലനിരപ്പ് എത്തിച്ചേര്‍ന്നതിനാല്‍ ഓഗസ്റ്റ് അഞ്ചിന് നീല അലര്‍ട്ടും ഓഗസ്റ്റ് ആറിന് ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചു. ഇന്ന്(7-8-22) പുലര്‍ച്ചെ ഒരു മണിക്ക് റിസര്‍വോയറിന്റെ ജലനിരപ്പ് 975.25…

Read More

ഇടുക്കി അണക്കെട്ട്‌ ഇന്ന്‌ തുറക്കും

ഇടുക്കി അണക്കെട്ട്‌ ഇന്ന്‌ തുറക്കും ഇടുക്കി അണക്കെട്ട്‌ ഇന്ന്‌ തുറക്കും. രാവിലെ 10ന്‌ ചെറുതോണി ഡാമിന്റെ അഞ്ച്‌ ഷട്ടറിൽ മധ്യത്തിലുള്ളത്‌ 70 സെന്റിമീറ്റർ ഉയർത്തി 50 ക്യുമെക്സ് (സെക്കൻഡിൽ 50,000 ലിറ്റർ) ജലമാണ് പെരിയാറിലൂടെ ഒഴുക്കുക. കരകളിലുള്ളവർക്ക്‌ ജാഗ്രതാ നിർദേശം നൽകി. ജലനിരപ്പ്‌ 2382.53 അടി ആയതോടെ ശനി പുലർച്ചെ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു. വൈകിട്ട്‌ 2383.10 അടിയിലെത്തി. സംഭരണശേഷിയുടെ 77 ശതമാനമാണിത്‌. 2021ൽ 2398 പിന്നിട്ടപ്പോഴാണ്‌ തുറന്നത്‌. 2403 അടിയാണ്‌ പരമാവധി ശേഷി. മുൻകരുതലായാണ്‌ അണക്കെട്ട്‌ തുറക്കുന്നതെന്ന്‌ മന്ത്രി റോഷി അഗസ്‌റ്റിൻ പറഞ്ഞു. മൂലമറ്റത്ത്‌ വൈദ്യുതോൽപ്പാദനം വർധിപ്പിച്ചു.

Read More

ഡിസംബറോടെ പൊതുജനങ്ങൾക്ക് സേവനങ്ങൾ എല്ലാം വിരൽത്തുമ്പിൽ ലഭിക്കും: മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ

  ഡിസംബറോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങളെല്ലാം ജനങ്ങൾക്ക് മൊബൈൽ ആപ്പിലൂടെ വിരൽത്തുമ്പിൽ ലഭ്യമാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇൻഫർമേഷൻ കേരള മിഷൻ ജീവനക്കാർക്കുള്ള ലാപ്ടോപ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാസ്ത്ര സാങ്കേതിക മേഖലയിൽ വൈദഗ്ധ്യമുള്ളവരാക്കി മാറ്റി പൊതുജനത്തിന് സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ഐകെഎം വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിനുള്ള നടപടികൾ ഈ വർഷം ഡിസംബറോടെ പൂർത്തിയാകുമെന്ന് മന്ത്രി വിശദീകരിച്ചു. വിജ്ഞാന സമൂഹമായി വളരുന്ന സംസ്ഥാനത്തെ വിജ്ഞാന സാമ്പത്തിക സമൂഹമാക്കി മാറ്റുകയെന്നതാണ് സർക്കാർ ലക്ഷ്യം. കെ ഫോൺ കേരളത്തിനല്ലാതെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാൻ പോലും സാധിക്കാത്ത ഡിജിറ്റൽ വിപ്ലവ ആശയമാണ്. ഇതുമാത്രമല്ല തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ഒരു ലക്ഷം സംരംഭങ്ങൾ സംസ്ഥാനത്തെ തൊഴിലില്ലായ്മ ഇല്ലാതാക്കും. 20 ലക്ഷത്തോളം അഭ്യസ്തവിദ്യരായ 58.3 ശതമാനം സ്ത്രീകളുൾപ്പെട്ട യുവാക്കൾക്ക്…

Read More

കേരളം , ഡല്‍ഹി, കര്‍ണാടക, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് കോവിഡ് വ്യാപന മുന്നറിയിപ്പ്

  കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതായി കേന്ദ്രം.  ഏഴു സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കേരളം , ഡല്‍ഹി, കര്‍ണാടക, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് ആണ് മുന്നറിയിപ്പ് . കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ .കോവിഡ് പരിശോധനകളും വാക്‌സിനേഷനും വര്‍ധിപ്പിക്കണമെന്നും പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കണം എന്നും മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കണമെന്നുമാണ് നിര്‍ദേശം . കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ്‍ ആണ് ഈ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്. വരാനിരിക്കുന്ന ഉത്സവങ്ങളും ഒത്തുകൂടലുകളും കോവിഡ് കേസുകള്‍ വ്യാപകമാകാന്‍ ഇടയാക്കുമെന്ന് ഏഴ് സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു .ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധനകള്‍ വേഗത്തിലാക്കാന്‍ അദ്ദേഹം ഈ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ മാര്‍ഗനിര്‍ദശങ്ങള്‍ പാലിക്കണമെന്നും കത്തില്‍ വ്യക്തമാക്കി

Read More

ഇന്ത്യയിലെ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും കേന്ദ്ര സര്‍ക്കാരിന്‍റെ വെൽഫെയർ സ്കീം

  konnivartha.com : ഇന്ത്യയിലെ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ കീഴില്‍ ഉള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ വകുപ്പില്‍ നിന്നും വെൽഫെയർ സ്കീം അനുസരിച്ച് ആനുകൂല്യങ്ങള്‍ ലഭിക്കും .  കേരളത്തിലെ മുഴുവന്‍  മാധ്യമ പ്രവര്‍ത്തകര്‍ക്കും ഈ ആനുകൂല്യം  ലഭിക്കും എന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കേരള ലക്ഷദ്വീപ്‌  ചുമതല ഉള്ള അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (റീജിയന്‍ )വി. പളനിച്ചാമി പറഞ്ഞു . കേന്ദ്ര ഗവണ്മെന്‍റ് കീഴില്‍ പ്രവര്‍ത്തിക്കുന്ന മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് വകുപ്പില്‍ നിന്നുമാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നത് . അഞ്ചു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കും ലഭിക്കും . മാധ്യമ പ്രവര്‍ത്തന ജോലിയ്ക്ക് ഇടയില്‍ മരണപെട്ടാല്‍ കുടുംബത്തിനു അഞ്ചു ലക്ഷം രൂപ വരെയുള്ള ആനുകൂല്യം ലഭിക്കും . അപകടത്തില്‍ അംഗഭംഗം സംഭവിച്ചാല്‍ മൂന്നു ലക്ഷത്തിനു അര്‍ഹത ഉണ്ട് . ചികിത്സാ…

Read More

വിവാഹവാഗ്ദാനം നൽകി ബലാൽസംഗം : പ്രതി അറസ്റ്റിൽ

  konnivartha.com : സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാകുകയും തുടർന്ന് വിവാഹവാഗ്ദാനം നൽകുകയും ചെയ്തശേഷം പലയിടങ്ങളിലെത്തിച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിലായി. റാന്നി അങ്ങാടി ശനീശ്വരം ക്ഷേത്രത്തിനുസമീപം അങ്ങാടി ലക്ഷംവീട് കോളനിയിൽ പീടികയിൽ വീട്ടിൽ നിന്നും കൊറ്റനാട് തീയടിക്കൽ കുരിശുമുട്ടം രാമൻ കല്ലിൽ വീട്ടിൽ താമസിക്കുന്ന പ്രകാശ് പി ഗോപാൽ മകൻ ആകാശ് എന്ന് വിളിക്കുന്ന വിഷ്ണു പ്രകാശ് (22) ആണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. 2019 ഏപ്രിൽ മുതൽ കഴിഞ്ഞമാസം 10 വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. പെരുമ്പെട്ടി സ്വദേശിനിയായ 22 കാരിയാണ് പീഡനത്തിന് ഇരയായത്. 2019 ഏപ്രിലിൽ ഒരുദിവസം യുവതിയെ പടുതോടു നിന്നും തന്റെ ബൈക്കിൽ കയറ്റി കൊണ്ടുപോയ പ്രതി കുരിശുംമുട്ടത്തുള്ള വാടകവീട്ടിൽ എത്തിച്ച് അന്നും പിന്നീട് പലതവണയും, തുടർന്ന് കഴിഞ്ഞമാസം 10 ന് കാറിൽ കയറ്റികൊണ്ടുവന്ന് കരിമ്പോള തുണ്ടിയിലെ വാടകവീട്ടിൽ എത്തിച്ച്…

Read More

പത്തനംതിട്ടയില്‍ പതിനേഴുകാരിക്ക് പീഡനം: വിവാഹിതനും രണ്ടു മക്കളുടെ പിതാവുമായ ആനപാപ്പാന്‍ പിടിയില്‍

  konnivartha.com/ പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 17 വയസ്സുള്ള പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ശേഷം മൂന്നു മാസങ്ങളായി പലതവണ പെൺകുട്ടിയുടെ വീടിന് സമീപം വച്ച് ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര നെല്ലിക്കുന്ന് വിഷ്ണു ഭവനിൽ ബാബുവിന്റെ മകൻ, വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ വിഷ്ണു(25) വാണ് അറസ്റ്റിലായത്. ഇയാൾ ആനപാപ്പാനാണ്.   പോലീസ് ഇൻസ്പെക്ടർ ജിബു ജോണിന്റെ നേതൃത്വത്തിൽ സബ്ഇൻസ്പെക്ടർ രതീഷ് കുമാർ സി പി ഓ മാരായ അരുൺ, സനൽ, ഷാനവാസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ കൊട്ടാരക്കരയുള്ള വീട്ടിൽ നിന്നും പിടികൂടിയത്. പ്രതിയെ പത്തനംതിട്ട പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read More