വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനം രാജസ്ഥാനില്‍ തകര്‍ന്ന് വീണു; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

  വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനം രാജസ്ഥാനില്‍ തകര്‍ന്ന് വീണു; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു Two Indian Air Force pilots were killed when their twin-seater Mig-21 trainer aircraft met with an accident near Barmer in Rajasthan രാജസ്ഥാനിലെ ബാര്‍മറിന് സമീപം ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്ന് വീണു. മിഗ്-21 യുദ്ധവിമാനമാണ് തകര്‍ന്ന് വീണത്. അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു.വിമാനത്തിന്റെ ഭാഗങ്ങളിലും പ്രദേശത്തും തീപടര്‍ന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. പുറത്തുവിട്ടിട്ടുണ്ട്. അപകടകാരണത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്

Read More

യുവജനങ്ങൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കൂടുതൽ അവസരങ്ങൾ

konnivartha.com : യുവജനങ്ങൾക്ക് 17 വയസ്സ് തികഞ്ഞാലുടൻ ഇനി മുതൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന്   മുൻകൂറായി അപേക്ഷിക്കാം. ഒരു വർഷത്തിന്റെ ജനുവരി 1-ന് 18 വയസ്സ് തികഞ്ഞിരിക്കണമെന്നുള്ള മാനദണ്ഡം പാലിക്കാൻ ഇനി കാത്തിരിക്കേണ്ടതില്ല. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ രാജീവ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ അനുപ് ചന്ദ്ര പാണ്ഡെ എന്നിവരുടെ നേതൃത്വത്തിലുള്ള കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ, എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർമാർ / ഇലക്ടറൽ രെജിസ്ട്രേഷൻ ഓഫിസർമാർ / അസിസ്റ്റന്റ് ഇലക്ടറൽ രെജിസ്ട്രേഷൻ ഓഫിസർമാർ എന്നിവരോട് സാങ്കേതിക പരിഹാരങ്ങൾ തയ്യാറാക്കാൻ നിർദ്ദേശം നൽകി. ജനുവരി 1 മാത്രമല്ല; ഏപ്രിൽ 01, ജൂലൈ 01, ഒക്ടോബർ 01 എന്നിവയും യോഗ്യതാ തീയതികൾ ആയി പരിഗണിക്കും. ഇനി മുതൽ, എല്ലാ പാദത്തിലും വോട്ടർപ്പട്ടിക പുതുക്കും. അർഹരായ യുവജനങ്ങൾക്ക് 18 വയസ്സ് പൂർത്തിയാക്കിയ ശേഷം വരുന്ന…

Read More

വയറിളക്ക രോഗങ്ങൾക്കെതിരെ അതീവ ശ്രദ്ധ വേണം

വയറിളക്ക രോഗങ്ങൾക്കെതിരെ അതീവ ശ്രദ്ധ വേണം: മന്ത്രി വീണാ ജോർജ് ജൂലൈ 29 ലോക ഒ. ആർ. എസ്. ദിനം വയറിളക്ക രോഗങ്ങൾക്കെതിരെ അതീവ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളിൽ രണ്ടാമത്തെ മരണ കാരണം വയറിളക്ക രോഗങ്ങളാണ്. ഒ.ആർ.എസ്. പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവൻ രക്ഷിക്കാനാകും. സംസ്ഥാനത്തെ എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഒ.ആർ.എസ്., സിങ്ക് എന്നിവ സൗജന്യമായി ലഭ്യമാണ്. വയറിളക്കം കുറയാതിരിക്കുക, രക്തം പോകുക, പനി, അമിതദാഹം, നിർജലീകരണം, പാനീയങ്ങൾ കുടിക്കാൻ പറ്റാത്ത അവസ്ഥ, മയക്കം, കുഴിഞ്ഞു താണ കണ്ണുകൾ, വരണ്ട വായും നാക്കും തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ഡോക്ടറുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.   എല്ലാ വർഷവും ജൂലൈ 29 ലോക ഒ.ആർ.എസ്. ദിനമായി ആചരിക്കുന്നു. മഴക്കാലമായതിനാൽ…

Read More

അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി ഓൺലൈൻ രജിസ്‌ട്രേഷൻ ഓഗസ്റ്റ് 5ന്

konnivartha.com : ഇന്ത്യൻ ആർമിയുടെ അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലിയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നതിനുള്ള തീയതി സാങ്കേതിക കാരണങ്ങളാൽ ഓഗസ്റ്റ് അഞ്ചാം തീയതിലേക്കു മാറ്റി.   ഓഗസ്റ്റ് 05 മുതൽ  സെപ്തംബർ 03 വരെ www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.   തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ പുരുഷ ഉദ്യോഗാർത്ഥികൾക്കായുള്ള അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലി 2022 നവംബർ 15 മുതൽ നവംബർ 30 വരെ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും.

Read More

ആധുനിക കൃഷി രീതികൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു

  konnivartha.com : കോന്നി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ എസ് പി സി യുണിറ്റ് സ്കൂൾ സയൻസ് ക്ലബ്ബുമായി യോജിച്ച് ആധുനിക കൃഷി രീതികൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കൃഷി അസി്റ്റൻ്റ് ഓഫീസർ ഷമീന ബീഗം ക്ലാസ്സ് നയിച്ചു. സ്ക്കൂൾ ഹെഡ് മിസ്ട്രെസ് പി. വി ശ്രീജ സെമിനാർ ഉദ്ഘാടനം ചെയ്തു.അദ്ധ്യാപകരായ രാജി കുമാർ, സൗമ്യ കെ നായർ, മഞ്ജുഷ, ജീന. കേ. സുതൻ, കെ.എസ്.അജി, സിവിൽ പോലീസ് ഓഫീസർ കെ.രാജേഷ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ എസ്. സുഭാഷ് എന്നിവർ സംസാരിച്ചു.

Read More

എറണാകുളത്ത് ഇന്ന് (ജൂലൈ 27) നോർക്ക സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഇല്ല

നോർക്ക റൂട്ട്‌സിന്റെ എറണാകുളം സെന്ററിൽ ജൂലൈ 27ന് സാങ്കേതിക കാരണങ്ങളാൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഉണ്ടായിരിക്കില്ലെന്ന് സെന്റർ മാനേജർ അറിയിച്ചു.

Read More

കോന്നി മഞ്ഞകടമ്പിൽ നിന്നും കാച്ചാനം പോകുന്ന വഴി കെ എസ് ഇ ബി ലൈനിലേക്ക് മരകൊമ്പുകള്‍

  konnivartha.com : കോന്നി മഞ്ഞകടമ്പിൽ നിന്നും കാച്ചാനം പോകുന്ന വഴിയില്‍ കെ എസ് ഇ ബി ലൈനിലേക്ക് മരകൊമ്പുകള്‍ ചാഞ്ഞു കിടക്കുന്നു . ഈ മഴക്കാലത്ത്‌ ഏറെ അപകടം . ചെറിയ കൊമ്പുകള്‍ പോലും മുറിക്കുന്ന കെ എസ് ഇ ബി അധികാരികള്‍ ഇത് കാണുന്നു എങ്കില്‍ ഉടന്‍ ഇടപെടുക .(കെ എസ് ഇ ബി പോസ്റ്റ്‌ നമ്പര്‍ : (mkk: 86 ) കെ എസ് ഇ ബി അനാസ്ഥ ഇവിടെ ഉണ്ട് . കോന്നി വിപഞ്ചിക ജംഗ്ഷന് സമീപം ഉള്ള അംഗൻവാടിയിലേക്ക് പോകുന്ന വഴിക്ക് ഉള്ള ലൈനിലേക്ക് കയറി കിടക്കുന്ന തേക്കിൻ കമ്പുകൾ റോഡിലേക്ക് താഴ്ന്നുകിടക്കുന്നത് അപകടത്തിനു ഇടയാക്കും എന്ന് പ്രദേശ വാസികള്‍ അറിയിച്ചു . പ്രദേശത്ത് എത്തുന്ന കെ എസ് ഇ ബി ജീവനക്കാരോടും പ്രദേശ വാസികള്‍ പറഞ്ഞു എങ്കിലും അവര്‍…

Read More

കോന്നി എം എല്‍ എ യുടെ ആദരം നാളെ നടക്കും

  konnivartha.com/ കോന്നി : കോന്നി നിയോജക മണ്ഡലത്തിൽ 2022 എസ് എസ് എല്‍ സി , പ്ലസ് ടു, പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും, മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങളിൽ 100% വിജയം കൈവരിച്ച സ്കൂളുകളെയും കോന്നി എം എൽ എ ആദരിക്കുന്ന ചടങ്ങ് നാളെ ഉച്ചക്ക് (26-07-2022, ചൊവ്വ ) രണ്ടു മണിക്ക് എലിയറയ്ക്കൽ ശാന്തി ഓഡിറ്റോറിയത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യും.അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷനാകും.   ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ മുഖ്യഥിതിയാകും, പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ മുഖ്യ പ്രഭാഷണം നടത്തും. മണ്ഡലത്തിലെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്മാർ, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്‌ഥർ, രാഷ്ട്രീയ…

Read More

പത്തനംതിട്ടയിൽ രണ്ട് വിദ്യാർത്ഥികളെ കാണാനില്ല, പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി

  പത്തനംതിട്ടയിൽ സുഹൃത്തുക്കളായ രണ്ടു വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. പെരുനാട് സ്വദേശി ഷാരോൺ, മലയാലപ്പുഴ സ്വദേശി ശ്രീശാന്ത് എന്നിവരെയാണ് കാണാതായത്. പോലീസ് അന്വേഷണം തുടരുകയാണ്. ശനിയാഴ്ച വൈകിട്ട് മുതലാണ് ഇരുവരെയും കാണാതായത്. ഇന്നാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. ശ്രീശാന്തിന് 16 വയസാണ്. കാണാതാകുമ്പോൾ മെറൂൺ കളറിൽ പുള്ളികളോട് കൂടിയ നിക്കറും ചുവന്ന ബനിയനുമായിരുന്നു ശ്രീശാന്തിന്റെ വേണം. ശ്രീശാന്തിന്റെ വലത് പുരികത്തിൽ മുറിവുണങ്ങിയ പാടുണ്ട്. വിവരം ലഭിക്കുന്നവർ 06482300333, 9497908048, 9497980253, 9497907902 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം എന്ന് മലയാലപ്പുഴ പൊലീസ് അറിയിച്ചു.  

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

  പത്തനംതിട്ടയില്‍ പരിപാടി ജൂലൈ 30ന് ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി: വൈദ്യുതി മഹോത്സവം 27ന് മണ്ണടി വേലുത്തമ്പി ദളവ സ്മാരകത്തില്‍ സ്വാതന്ത്ര്യത്തിന്റെ 75-ാംമത് വാര്‍ഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവുമായി സഹകരിച്ച് കേന്ദ്ര ഊര്‍ജ വകുപ്പും സംസ്ഥാന വൈദ്യുതി ബോര്‍ഡും സംഘടിപ്പിക്കുന്ന ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി പവര്‍ അറ്റ് 2047 വൈദ്യുതി മഹോത്സവം 27ന് ഉച്ചകഴിഞ്ഞ് 3.30ന് മണ്ണടി വേലുത്തമ്പി ദളവ സ്മാരകത്തില്‍ നടക്കും. ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി അധ്യക്ഷത വഹിക്കും. എംഎല്‍എമാരായ അഡ്വ. മാത്യു ടി. തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി.…

Read More