അറുപത്തി മൂന്നുകാരിയെ വി കോട്ടയത്ത് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

  konnivartha,com : തൊഴിലുറപ്പ് തൊഴിലാളിയായ അറുപത്തി മൂന്നുകാരി വി കോട്ടയത്ത് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.ഇന്ന് വൈകുന്നേരം ആറരയോടെയാണ് തോട്ടിൽ കണ്ടെത്തിയത്.തലയിൽ ആഴത്തിൽ മുറിവേട്ടിട്ടുണ്ട്.   വി കോട്ടയത്ത് തടത്തിൽ വീട്ടിൽ അറുപത്തി മൂന്ന് വയസ്സുകാരി തങ്കമ്മയാണ് മരിച്ചത്.തൊഴിലുറപ്പ് കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന വഴിക്ക് കാൽ തെറ്റി തോട്ടിലേക്ക് വീണതെന്നാണ് പ്രാഥമിക നിഗമനം.തങ്കമ്മയെ കാണാതെ വന്നതോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് തോട്ടിൽ വീണനിലയിൽ കണ്ടെത്തിയത്. കോന്നി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു

Read More

തദ്ദേശ ഉപതിരഞ്ഞെടുപ്പ് : പോളിംഗ് 73 ശതമാനം

    സംസ്ഥാനത്തെ 20 തദ്ദേശ വാർഡുകളിൽ നടന്ന വോട്ടെടുപ്പിൽ 72.98 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 10 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത് രണ്ട് ബ്ലോക്ക് പഞ്ചായത്ത് നാല് മുനിസിപ്പാലിറ്റി പതിമൂന്ന് ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇരുപത് വാർഡുകളിലായി 59,948 പുരുഷൻമാരും 64,471 സ്ത്രീകളും ഒരു ട്രാൻസ്‌ജെന്ററും ഉൾപ്പെടെ ആകെ 1,24,420 വോട്ടർമാരുണ്ടായിരുന്നു. വോട്ടെടുപ്പ് സമാധാനപരമായിരുന്നു. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയത്. വോട്ടെണ്ണൽ ഇന്ന് (22 ജൂലൈ) രാവിലെ 10നു വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഫലം കമ്മീഷന്റെ www.lsgelection.kerala.gov.in സൈറ്റിലെ TREND -ൽ ലഭിക്കും. പോളിംഗ് ശതമാനം വാർഡ്തലത്തിൽ; കൊല്ലം – ചവറ ഗ്രാമപഞ്ചായത്തിലെ കൊറ്റംകുളങ്ങര-82.79, ഇളമ്പള്ളൂർ ഗ്രാമ പഞ്ചായത്തിലെ ആലുംമൂട്-75.99. ആലപ്പുഴ – പാലമേൽ ഗ്രാമപഞ്ചായത്തിലെ എരുമക്കുഴി-79.23. കോട്ടയം – കാണക്കാരി ഗ്രാമപഞ്ചായത്തിലെ കുറുമുള്ളൂർ-63.84…

Read More

കേരളത്തില്‍നിന്ന് ഒരു എം.എല്‍.എയുടെ വോട്ട് ദ്രൗപദി മുര്‍മുവിന് രേഖപ്പെടുത്തി

  രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ക്രോസ് വോട്ടിങ്. 140 എം.എല്‍.എമാരില്‍ ഒരാള്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിന് വോട്ട് രേഖപ്പെടുത്തി എന്നുള്ള വാര്‍ത്ത വന്നു .ആ എം എല്‍ എ സാധാരണക്കാര്‍ക്ക് വേണ്ടി നിലപാട് എടുക്കുന്നയാള്‍ എന്ന് കരുതുന്നു . പ്രതിപക്ഷ പൊതുസ്ഥാനാര്‍ഥിക്കായിരുന്നു സംസ്ഥാനത്തെ എല്‍.ഡി.എഫ്.-യു.ഡി.എഫ്. എം.എല്‍.എമാര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഒരാള്‍ ഈ തീരുമാനത്തിന് വിരുദ്ധമായി വോട്ട് രേഖപ്പെടുത്തുകയായിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത് . മലയോര നാടിന്‍റെ മണി മുത്താണോ ആ എം എല്‍ എ എന്നും സംശയിക്കുന്നവര്‍ ഉണ്ടായിരുന്നു . കേരളത്തിലെ 140 എംഎൽഎമാരിൽ ഒരാളുടെ വോട്ട് എൻഡിഎ സ്ഥാനാർഥിയായ മുർമുവിനാണ് ലഭിച്ചത്. ഇതാരുടെ വോട്ടെന്ന ചർച്ചയാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നടക്കുന്നതും. ഇരുമുന്നണികളെയും ഞെട്ടിച്ചുകൊണ്ടാണ് ഒരു വോട്ട് മുർമുവിന് ലഭിച്ചുവെന്ന വാർത്ത പുറത്തുവന്നത്.   ഇരുമുന്നണിയിലെയും ചില ഘടകകക്ഷി എംഎൽഎമാരെയാണ് നേതൃത്വം സംശയിക്കുന്നത്.യശ്വന്ത് സിൻഹയ്ക്ക്…

Read More

ദ്രൗപദി മുര്‍മു രാജ്യത്തിന്‍റെ പതിനഞ്ചാം രാഷ്ട്രപതി

  ചരിത്രം കുറിച്ച് ദ്രൗപദി മുര്‍മു. പ്രതിപക്ഷ പൊതുസ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയെ വന്‍ഭൂരിപക്ഷത്തില്‍ പിന്നിലാക്കിയാണ് രാജ്യത്തിന്‍റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി തിരഞ്ഞെടുക്കപ്പെട്ടു ഇന്ത്യയുടെ രാഷ്ട്രപതിപദത്തിലെത്തുന്ന രണ്ടാമത്തെ വനിതയും ആദ്യത്തെ ഗോത്രവംശജയുമാണ്.നിലവിലെ രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24-ന് അവസാനിക്കും. 5,77,777 വോട്ട് മൂല്യമാണ് ദ്രൗപദി മുർമുവിന് ലഭിച്ചിരിക്കുന്നത്.17 എംപിമാരും 104 എംഎൽഎ മാരും ദ്രൗപദി മുർമുവിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്തു.അതേസമയം പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയുടെ വോട്ട് മൂല്യം 2,61,062 ആണ്. രാവിലെ 11 മണി മുതലാണ് വോട്ടുകൾ എണ്ണിത്തുടങ്ങിയത്. തുടക്കം മുതൽ ദ്രൗപദി മുർമു വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നുമന്ത്രിയായും ഗവർണറായുമുള്ള ഭരണ മികവ് കൂടിയാണ് മുർമുവിനെ പരമോന്നത പദവിയിൽ എത്തിച്ചത്. droupadi murmu Droupadi Murmu is the 15th President of India

Read More

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍

വിദ്യാര്‍ഥികളുടെ യാത്രാ സൗജന്യം : യോഗം ആഗസ്റ്റ് രണ്ടിന് 2022-23 അധ്യയന വര്‍ഷത്തിലെ വിദ്യാര്‍ഥികളുടെ യാത്രാ സൗജന്യം സംബന്ധിച്ച് സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റിയുടെ യോഗം ആഗസ്റ്റ് രണ്ടിന് രാവിലെ 10.30ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യരുടെ അധ്യക്ഷതയില്‍ പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്നും സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റിയുടെ എല്ലാ അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പ് പത്തനംതിട്ട ആര്‍.ടി.ഒ എ.കെ ദിലു അറിയിച്ചു. സെമിനാര്‍ സംഘടിപ്പിച്ചു ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ എന്ന രോഗത്തെപ്പറ്റി പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പന്നി വളര്‍ത്തല്‍ കര്‍ഷകര്‍ക്ക് ബോധവത്കരണ സെമിനാര്‍ റാന്നി മേഖലാ മൃഗസംരക്ഷണ കേന്ദ്രം ട്രെയിനിംഗ് ഹാളില്‍ സംഘടിപ്പിച്ചു. കര്‍ഷകര്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ അടക്കമുള്ള ബയോ സെക്ക്യൂരിറ്റി നടപടി ക്രമങ്ങളെപ്പറ്റി കര്‍ഷകര്‍ക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ജ്യോതിഷ് ബാബു, ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ.…

Read More

കോന്നിത്താഴം വെൽഡിംഗ് വര്‍ക്ക് ഷോപ്പിന് സമീപം കാര്‍ അപകടത്തില്‍പ്പെട്ടു

  konnivartha.com : കോന്നിത്താഴം വെൽഡിംഗ് വര്‍ക്ക് ഷോപ്പിന് സമീപം കാര്‍ നിയന്ത്രണം വിട്ടു വന്നിടിച്ചു . സമീപ കെട്ടിട മതിലില്‍ ആണ് കാര്‍ വന്നിടിച്ചത് . തണ്ണിതോട് നിവാസിയാണ് വാഹനം ഓടിച്ചത് . വളവില്‍ ആണ് അപകടം ഉണ്ടായത് വാഹനം ഓടിച്ച ആളിന് ചെറിയ പരിക്ക് പറ്റി

Read More

കല്ലേലിയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ക്ക്‌ പരിക്ക്

  konnivartha.com : കോന്നി കല്ലേലി റോഡില്‍ ചെക്ക് പോസ്റ്റിനു സമീപം സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ക്ക്‌ പരിക്ക് പറ്റി . വകയാര്‍ കൈതക്കര നിവാസിയ്ക്ക് ആണ് പരിക്ക് പറ്റിയത് എന്ന് അറിയുന്നു .ഇയാളെ കോന്നിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . കൊക്കാതോടിനു ഉള്ള സ്വകാര്യ ബസ്സ്‌ വരുന്നത് കണ്ടു സൈഡ് ഒതുക്കുന്നതിന് ഇടയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത് എന്ന് കരുതുന്നു . ഇയാള്‍ക്ക് ഒപ്പം പിറകില്‍ ഇരുന്നു യാത്ര ചെയ്ത ആളിന് പരിക്ക് ഇല്ല . ചെക്ക് പോസ്റ്റ്‌ മുതല്‍ കല്ലേലി പാലം വരെ റോഡിനു വീതി കുറവാണ് .കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞു വീണത്‌ പല സ്ഥലത്തും മുറിച്ചു മാറ്റി ഗതാഗത സൌകര്യ പൂര്‍വ്വം ഇട്ടിട്ടില്ല . മുറിച്ച മരങ്ങള്‍ റോഡിനോട് ചേര്‍ന്നു തന്നെ ഇട്ടു .ഇത് പലപ്പോഴും ഗതാഗത തടസ്സം സൃഷ്ടിക്കുന്നു .…

Read More

ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവ കൂട്ടിലായി

  വയനാട്ടിലെ വാകേരിയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവ കൂട്ടിലായി. വാകേരി ഏദൻ വാലി എസ്റ്റേറ്റിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഇന്നലെ   രാവിലെ 11 മണിയോടെ കടുവ കുടുങ്ങിയത്. വളർത്തുനായയെ ആക്രമിക്കുന്ന കടുവയുടെ സി.സി.ടി.വി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 14 വ‌യസ് തികഞ്ഞ പെൺകടുവ പ്രായാധിക്യം മൂലം ഇര തേടാനാവാതെ വന്നതോടെ നാട്ടിലേക്കിറങ്ങുകയായിരുന്നെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നി​ഗമനം

Read More

ആറന്മുള വള്ളംകളി: കടവുകളില്‍ സംയുക്ത സംഘം അടിയന്തിര പരിശോധന നടത്തണം

    konnivartha.com : പള്ളിയോടങ്ങള്‍ അടുക്കുന്നതിന് തടസമായുള്ള ചെളി നീക്കുന്നതിന്റെ ഭാഗമായി കടവുകളില്‍ ഇറിഗേഷന്‍, പഞ്ചായത്ത്, പള്ളിയോട സേവാ സംഘം എന്നിവയുടെ പ്രതിനിധികള്‍ അടങ്ങുന്ന സംഘം അടിയന്തിരമായി സംയുക്ത പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. ആറന്മുള വള്ളസദ്യ, അഷ്ടമിരോഹിണി വള്ളസദ്യ, ഉത്തൃട്ടാതി ജലോത്സവം എന്നിവയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍തലത്തില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ നിശ്ചയിക്കുന്നതിന് ഓണ്‍ലൈനായി ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിപുലമായ രീതിയില്‍ ഇത്തവണ വള്ളം കളിയും വള്ളസദ്യയും നടത്തും. നദിയില്‍ ശേഷിക്കുന്ന മണല്‍ പുറ്റുകള്‍ ഉടന്‍ നീക്കം ചെയ്യും. കോഴഞ്ചേരി പാലം പണി നടക്കുന്ന സ്ഥലത്ത് പള്ളിയോടങ്ങള്‍ സുഗമമായി കടന്നു പോകുന്നതിനുള്ള സൗകര്യമൊരുക്കും. പള്ളിയോടങ്ങള്‍ പോകുന്നതിന് തടസമായുള്ള താല്‍ക്കാലിക തടയണകള്‍ ജലസേചന വകുപ്പ് നീക്കം ചെയ്യണം. അടുത്ത ഘട്ട അവലോകന യോഗം…

Read More

കരിമാൻതോട് പാലം പുനർ നിർമ്മിക്കുന്നതിനായി രണ്ടര കോടി രൂപ അനുവദിച്ചു

  konnivartha.com : കോന്നി കരിമാൻതോട് പാലം പുനർ നിർമ്മിക്കുന്നതിനായി രണ്ടര കോടി രൂപ അനുവദിച്ചതായി അഡ്വ. കെ.യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. തേക്ക് തോട് കരിമാൻ തോട് റോഡിൽ സ്ഥിതിചെയ്യുന്ന കരിമാൻതോട് പാലത്തിന് 40 വർഷത്തെ പഴക്കമുണ്ട്. വർഷങ്ങളായി പാലം തുരുമ്പെടുത്ത് അപകടാവസ്ഥയിൽ ആയിരുന്നു. കനത്ത മഴയിൽ തോട്ടിൽ ജലനിരപ്പ് ഉയരുമ്പോൾ പാലത്തിനു മുകളിൽ കൂടി വെള്ളം കടന്നു പോകുന്നത് അപകടകരമായിട്ടാണ്. തൂമ്പാക്കുളം ആലുവാംകുടി ക്ഷേത്രം കരി മാൻ തോട് മന്ദിരം ഭാഗം ഉൾപ്പെടെ നിരവധി പ്രദേശത്തെ ജനങ്ങൾ സഞ്ചരിക്കുന്ന പ്രധാന പാലമാണ്.നിലവിൽ ഏഴര മീറ്റർ വീതിയും 16 മീറ്റർ നീളവും രണ്ടര മീറ്റർ ഉയരവുമാണ് പാലത്തിനുള്ളത്.   പുതിയ ഹൈ ലെവൽ ബ്രിഡ്ജിന് 11 മീറ്റർ വീതിയിലും 16 മീറ്റർ നീളത്തിലും 5 മീറ്റർ ഉയരത്തിലുമാണ് നിർമ്മിക്കുക. പാലത്തിന്റെ ഉയരം വർദ്ധിക്കുന്നതോടെ തോട്ടിൽ…

Read More