കോന്നി താലൂക്ക് ആശുപത്രിയിലെ അഭിമുഖം മാറ്റി

  konnivartha.com : കോന്നി താലൂക്ക് ആശുപത്രിയില്‍ ഈ മാസം 14ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം 21ലേക്ക് മാറ്റിയെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Read More

കോന്നി മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്നത് വന്‍ വികസന പദ്ധതികള്‍: മന്ത്രി വീണാ ജോര്‍ജ്

കോന്നി മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്നത് വന്‍ വികസന പദ്ധതികള്‍: മന്ത്രി വീണാ ജോര്‍ജ് അത്യാധുനിക ലേബര്‍ റൂമും ബ്ലഡ്ബാങ്കും konnivartha.com / തിരുവനന്തപുരം: കോന്നി മെഡിക്കല്‍ കോളേജില്‍ ഘട്ടം ഘട്ടമായുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മറ്റ് പ്രധാന മെഡിക്കല്‍ കോളോജുകളെപ്പോലൈ കോന്നി മെഡിക്കല്‍ കോളേജിനേയും മാറ്റാന്‍ വലിയ പ്രയത്‌നമാണ് നടന്നു വരുന്നത്. സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ സജ്ജമാക്കും. ലേബര്‍ റൂമും ബ്ലഡ് ബാങ്കും യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രമിക്കുന്നത്. എം.ആര്‍.ഐ., കാത്ത്‌ലാബ്, ന്യൂറോളജി സേവനനങ്ങള്‍, ഐസിയു, ഡയാലിസിസ് യൂണിറ്റുകള്‍, കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസി എന്നിവയും ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി. പത്തനംതിട്ടയില്‍ ഒരു മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിന് 2012ല്‍ റവന്യു വകുപ്പിന്റ 50 ഏക്കര്‍ ഭൂമി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു എങ്കിലും വര്‍ഷങ്ങളോളം കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നില്ല.…

Read More

അജ്ഞാതനായ വയോധികനെ പോലീസ് മഹാത്മയിലെത്തിച്ചു

  konnivartha.com : കൊടുമൺ- തെരുവിൽ രാത്രി സമയത്ത് അലഞ്ഞ് തിരിഞ്ഞ് കണ്ടതിനെ തുടർന്ന് ഉദേശം 85 വയസ്സ് തോന്നിക്കുന്ന വയോധികനെ കൊടുമൺ പോലീസ് സബ് ഇൻസ്പെക്ടർ അശോക് കുമാർ, മെമ്പർ വിജയൻ നായർ എന്നിവരുടെ നേതൃത്വത്തിൽ അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിലെത്തിച്ചു. പരസ്പര വിരുദ്ധമായി സംസാരിക്കുന്ന ഇദ്ദേഹം ദാവീദ് എന്ന് പേര് പറഞ്ഞെങ്കിലും പിന്നീട് മാറ്റി മാറ്റിപ്പറയുകയാണ്.വാർദ്ധക്യ രോഗങ്ങളും ഓർമ്മക്കുറവും ഉണ്ട്, ഇദ്ദേഹത്തെ തിരിച്ചറിയുന്നവർ അടൂർ മഹാത്മ ജന സേവന കേന്ദ്രത്തിൽ വിവരം നല്കണമെന്ന് മഹാത്മ ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു. ഫോൺ നമ്പർ – 04734299900

Read More

ആർ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കണമെന്ന് പരാതി

  വിവാദ വെളിപ്പെടുത്തലിന് പിന്നാലെ മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കണമെന്ന് പരാതി. മനുഷ്യാവകാശ പ്രവർത്തക കുസുമം ജോസഫാണ് തൃശ്ശൂർ റൂറൽ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പൾസർ സുനിക്കെതിരെയുള്ള ക്രിമിനൽ കുറ്റങ്ങൾ അറിഞ്ഞിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ല. ഇത് ഗുരുതര തെറ്റാണെന്നും കുസുമം പരാതിയിൽ ഉന്നയിക്കുന്നു. സിനിമാ മേഖലയിലെ നിരവധി പേരെ പൾസർ സുനി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് തനിക്കറിയാമെന്നാണ് ആർ ശ്രീലേഖ വെളിപ്പെടുത്തിയത്. ക്രിമിനൽ കുറ്റത്തെപ്പറ്റി അറിഞ്ഞിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ല? സുനിക്കെതിരെ കേസെടുത്തിയിരുന്നെങ്കിൽ പല കുറ്റങ്ങളും തടയാമായിരുന്നു. ഒരു സ്ത്രീയെന്ന ഇടപെടൽ പോലും ഇവർ നടത്തിയില്ല. മുൻ ജയിൽ ഡിജിപി ചെയ്തത് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഗുരുതര തെറ്റാണെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് ആർ ശ്രീലേഖ വിവാദ വെളിപ്പെടുത്തലുകൾ നടത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് മുൻ ഡിജിപി…

Read More

കുട്ടികൾക്ക് ദേശീയ ധീരതാ അവാർഡിന് അപേക്ഷിക്കാം

കുട്ടികൾക്കായുള്ള ധീരതാ പ്രവർത്തനത്തിന് ദേശീയ ശിശുക്ഷേമ സമിതി ഇൻഡ്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ നൽകുന്ന ദേശീയ ധീരതാ അവാർഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നിർദ്ദിഷ്ട ഫോറത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിക്ക് നൽകണം. സംഭവം നടക്കുമ്പോൾ ആറിനും 18 വയസിനുമിടയ്ക്കുള്ള അർഹരായ കുട്ടികൾക്ക് അപേക്ഷിക്കാം. സാമൂഹ്യ തിൻമകൾ, മറ്റ് കുറ്റകൃത്യങ്ങൾ ഇവയ്‌ക്കെതിരായും അപ്രതീക്ഷിത അപകടസന്ധിയിൽ നിന്നും സ്വന്തം ജീവന് അപകടവും ഗുരുതരമായ പരിക്കുകൾ പറ്റുമെന്നതൊന്നും കണക്കിലെടുക്കാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ അവസരോചിതമായി നടത്തിയ ധീരതയും സാഹസികതയും വ്യക്തമാക്കുന്ന പ്രവർത്തനങ്ങൾക്ക് ആസ്പദമായ സംഭവങ്ങൾക്കാണ് അവാർഡ്. 2021 ജൂലൈ ഒന്നിനും 2022 സെപ്റ്റംബർ 30നും ഇടയിക്കായിരിക്കണം സംഭവം. 2021 ജൂലൈ ഒന്നിന് മുൻപുള്ള ആറ് മാസത്തെ കാലയളവിൽ നടന്ന ധീര സംഭവങ്ങളും അനുയോജ്യമെന്ന് കണ്ടാൽ പരിഗണിക്കും. അതു കൂടി ഉൾപ്പെട്ടാവും അവാർഡ് പ്രഖ്യാപനം. സ്വർണ്ണം, വെള്ളി മെഡലുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവയ്ക്ക്…

Read More

കാണാതായ പത്താം ക്ലാസുകാരിയേയും സ്വകാര്യ ബസ് ഡ്രൈവറെയും കോട്ടയത്തെ ലോഡ്ജില്‍ കണ്ടെത്തി

  konnivartha.com : പത്തനംതിട്ട മൂഴിയാറില്‍ നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയേയും സ്വകാര്യ ബസ്സ്‌ ഡ്രൈവറെയും കോട്ടയം ബസ്സ്‌ സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജില്‍ നിന്നും കണ്ടെത്തി . ഇരുവരെയും മൂഴിയാര്‍ പോലീസ് കണ്ടെത്തി .പെണ്‍കുട്ടിയെ വൈദ്യ പരിശോധന നടത്തും .പീഡനം നടന്നു  എങ്കില്‍ ഡ്രൈവര്‍ക്ക് എതിരെ കേസ് എടുക്കും . രണ്ടു കുട്ടികളുടെ പിതാവായ സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് ഒപ്പം ആയിരുന്നു പത്താം ക്ലാസുകാരി കടന്നു കളഞ്ഞത്. നിങ്ങളുടെ മകള്‍ എന്റെ കൈയില്‍ സേഫായിരിക്കുമെന്ന് മാതാവിന് സന്ദേശം കിട്ടിയിരുന്നു. ഇരുവര്‍ക്കുമായി ലുക്കൗട്ട് നോട്ടീസ് മൂഴിയാര്‍ പൊലീസ് പുറത്തിറക്കിയിരുന്നു . പോലീസ് നടത്തിയ ശക്തമായ അന്വേഷണത്തിന് ഒടുവിലാണ് ഇരുവരെയും കോട്ടയത്ത്‌ നിന്നും കണ്ടെത്തിയത് . വിവാഹിതനും 2 കുട്ടിയുടെ പിതാവുമായ ആവേ മരിയ എന്ന സ്വകാര്യ ബസ്സിന്‍റെ ഡ്രൈവര്‍ ചിറ്റാര്‍ പേഴുംപാറ നിവാസി ഷിബിന് ( 33…

Read More

സ്വകാര്യ ബസ് ഡ്രൈവര്‍ പത്താം ക്ലാസുകാരിയുമായി കടന്നു: നിങ്ങളുടെ മകള്‍ എന്റെ കൈയില്‍ സേഫായിരിക്കുമെന്ന് മാതാവിന് സന്ദേശം: ഇരുവര്‍ക്കുമായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

  konnivartha.com : രണ്ടു കുട്ടികളുടെ പിതാവായ സ്വകാര്യ ബസ് ഡ്രൈവര്‍ പത്താം ക്ലാസുകാരിയുമായി കടന്നു: നിങ്ങളുടെ മകള്‍ എന്റെ കൈയില്‍ സേഫായിരിക്കുമെന്ന് മാതാവിന് സന്ദേശം: ഇരുവര്‍ക്കുമായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി മൂഴിയാര്‍ പൊലീസ് വിവാഹിതനും 2 കുട്ടിയുടെ പിതാവുമായ സ്വകാര്യ ബസ്സ്‌ ഡ്രൈവര്‍ പത്താം ക്ലാസുകാരിയുമായി മുങ്ങി . ആവേ മരിയ എന്ന സ്വകാര്യ ബസ്സിന്‍റെ ഡ്രൈവര്‍ ചിറ്റാര്‍ പേഴുംപാറ നിവാസി ഷിബിന് ( 33 )ഒപ്പമാണ് പെണ്‍കുട്ടി മുങ്ങിയത് . കൊച്ചു കോയിക്കല്‍ എന്ന സ്ഥലത്ത് ഇയാള്‍ വാടകയ്ക്ക് താമസിക്കുന്നു . മാതാവിന്‍റെ ഫോണില്‍ ആണ് പെണ്‍കുട്ടി ഇയാളുമായി ബന്ധപെട്ടിരുന്നത് . സംശയം തോന്നിയ മാതാവ് ഫോണ്‍ റിക്കോര്‍ഡില്‍ ഇട്ടിരുന്നു . ഇതില്‍ നിന്നുമാണ് മകള്‍ ഇയാളുമായി മുങ്ങിയ വിവരം മനസ്സിലാക്കിയത് .മകള്‍ക്ക് കാവല്‍ ഇരിക്കുന്നതിനു ഇടയില്‍ മാതാവ് മയങ്ങി പോവുകയും പെണ്‍കുട്ടി ഇയാളുടെ…

Read More

പ്ലസ് വൺ, വിഎച്ച്എസ്ഇ പ്രവേശന ഓൺലൈൻ അപേക്ഷ തിങ്കളാഴ്‌ച ആരംഭിക്കും

  പ്ലസ്‌ വൺ: 56,935 അധിക സീറ്റുകൂടി ; യോഗ്യതയുള്ള മുഴുവൻ വിദ്യാർഥികൾക്കും ആദ്യ അലോട്ട്‌മെന്റിൽത്തന്നെ പ്രവേശനം പ്ലസ് വൺ, വിഎച്ച്എസ്ഇ പ്രവേശന ഓൺലൈൻ അപേക്ഷ തിങ്കളാഴ്‌ച ആരംഭിക്കുംമുമ്പുതന്നെ 56,935 പ്ലസ്‌ വൺ സീറ്റ്‌ അധികമായി അനുവദിച്ച്‌ പ്രവേശന ഷെഡ്യൂളിൽ ഉൾപ്പെടുത്തി. അരലക്ഷത്തിലേറെ അധിക സീറ്റ്‌ ഉറപ്പാക്കി പ്ലസ്‌വൺ പ്രവേശന നടപടി ആരംഭിക്കുന്നത്‌ ഇതാദ്യമാണ്‌. ഇതോടെ മികച്ച യോഗ്യതയുള്ള മുഴുവൻ വിദ്യാർഥികൾക്കും ആദ്യ അലോട്ട്‌മെന്റിൽത്തന്നെ പ്രവേശനം ഉറപ്പാകും. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ഗവ. ഹയർ സെക്കൻഡറികളിൽ 30 ശതമാനം സീറ്റും എയ്ഡഡ് ഹയർ സെക്കൻഡറികളിൽ 20 ശതമാനം സീറ്റുമാണ്‌ വർധിപ്പിച്ചത്‌. എയ്ഡഡിൽ മാനേജ്‌മെന്റ്‌ ആവശ്യപ്പെട്ടാൽ ഇനിയും 10 ശതമാനം വർധന അനുവദിക്കും. കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിലെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറികളിൽ 20 ശതമാനം സീറ്റും വർധിപ്പിച്ചു. കഴിഞ്ഞവർഷം…

Read More

മഴ: വയനാട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

  കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ തിങ്കളാഴ്ച (11.7.2022) അവധി പ്രഖ്യാപിച്ചു. ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. കാസർകോട് ജില്ലയിൽ കനത്ത മഴ തുടരുകയും ജലാശയങ്ങൾ കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തിൽ നാളെ (ജൂലൈ 11 തിങ്കൾ ) ജില്ലയിലെ അങ്കണവാടികൾക്കും സ്ക്കൂളുകൾക്കും ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധി പ്രഖ്യാപിച്ചു. കോളേജുകൾക്ക് അവധി ബാധകമല്ല.മുൻകൂട്ടി പ്രഖ്യാപിച്ച (എസ് എസ് എൽ സി സേ പരീക്ഷ ഉൾപ്പെടെയുള്ള )പരീക്ഷകൾക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു

Read More

പതിനാറുകാരിയ്ക്ക് ലൈംഗിക പീഡനം : അമ്മയും സുഹൃത്തും പിടിയിൽ

  പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ, കുട്ടിയുടെഅമ്മയുടെ സുഹൃത്തും അമ്മയും പിടിയിൽ. കോയിപ്രം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. പെരുനാട് കൊല്ലം പറമ്പിൽ ദേവസ്യയുടെ മകൻ ഷിബു ദേവസ്യ (46) ആണ് ഒന്നാം പ്രതി. കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം. കുട്ടിയും അമ്മയും താമസിക്കുന്ന വീട്ടിൽ നിന്നും, ഒന്നാം പ്രതിയുടെ കുറ്റൂർ തലയാറുള്ള വാടകവീട്ടിൽ എത്തിച്ച് ഇയാൾ പീഡിപ്പിക്കുകയായിരുന്നു. അമ്മയുടെ സഹായത്തോടെയാണ് കുട്ടിയെ ഇവിടെ എത്തിച്ചത്.കുട്ടിയുടെ പരാതിയെതുടർന്ന് കോയിപ്രം പോലീസ് കഴിഞ്ഞമാസം 16 ന് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ പ്രതികളെ അറസ്റ്റ് ചെയ്തത്. കേസ് എടുത്തതിനെതുടർന്ന് ഒളിവിൽ പോയ പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് ജില്ലാ സൈബർ പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതികൾ ആലപ്പുഴ പൂച്ചാക്കൽ ഉണ്ടെന്ന് വ്യക്തമായി. വനിതാപോലീസ് ഉൾപ്പെടെയുള്ള സംഘം അവിടെയെത്തി രാത്രി കസ്റ്റഡിയിൽ…

Read More