സമയബന്ധിതമായി ഉന്നത നിലവാരത്തില്‍ റോഡുകളുടെ നവീകരണം പൂര്‍ത്തിയാക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കേരളത്തിലെ റോഡുകളുടെ നവീകരണം സമയബന്ധിതമായി ഉന്നത നിലവാരത്തില്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടികളോട് അനുബന്ധിച്ച് ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്ന പുതമണ്‍ കുട്ടത്തോട് റോഡിന്റെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 5.6 കിലോമീറ്ററുള്ള റോഡ് ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്നതിനായി 5.4 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് നിര്‍മിക്കുന്ന റോഡുകള്‍ സുതാര്യതയോടെ പൂര്‍ത്തിയാക്കാനുള്ള ഉത്തരവാദിത്വമുണ്ട്. തെറ്റായ പ്രവണത വകുപ്പില്‍ ഒരുകാരണവശാലും അനുവദിക്കുകയില്ല. കാരണം ജനങ്ങള്‍ കാവല്‍ക്കാരാണ് കാഴ്ചക്കാര്‍ അല്ല- ഇതാണ് സര്‍ക്കാരിന്റെ നയം. റോഡുകളുടെ വികസനത്തിനൊപ്പം ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും, ആവശ്യമായിടത്ത് വികസന പദ്ധതികളും വകുപ്പ് തയാറാക്കും. റോഡിന്റെ പരിപാലനത്തിനും പ്രത്യേക പദ്ധതികളുണ്ട്. ഇതിനെല്ലാം ജനങ്ങളുടെ പിന്തുണ വളരെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.   പുരോഗതിയുടെ രാഷ്ട്രീയമാണ് ഇന്നിന്റെ ആവശ്യമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച…

Read More

മനോജ് പാണ്ഡെ പുതിയ കരസേന മേധാവിയാകും

  konnivartha.com : കരസേന മേധാവി സ്ഥാനത്തേക്ക് തയ്യാറെടുത്ത് ആര്‍മി ലഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ. നിലവിലെ കരസേനാ മേധാവി എം എം നരവാനെ ഈ മാസം അവസാനത്തോടെ വിരമിക്കാനിരിക്കെയാണ് കരസേന മേധാവി സ്ഥാനത്തേക്ക് ആര്‍മി ലഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ എത്തുന്നത്. നിലവില്‍ കരസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.   1982ല്‍ ബോംബെ സാപ്പേഴ്‌സ് യൂണിറ്റിലാണ് ലഫ്. ജനറല്‍ പാണ്ഡെ കമ്മിഷന്‍ഡ് ഓഫീസറായി ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. ഓപ്പറേഷന്‍ വിജയ്, ഓപ്പറേഷന്‍ പരാക്രം തുടങ്ങിയവയില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.   ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ എന്‍ജിനീയര്‍ റെജിമെന്റിലും ഇന്‍ഫന്‍ട്രി ബ്രിഗേഡിലും പടിഞ്ഞാറന്‍ ലഡാക്കിലെ പര്‍വത നിരകളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ അതിര്‍ത്തികളിലും സുപ്രധാന ചുമതലകള്‍ വഹിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.   എത്യോപ്യ, എറിത്രിയ രാജ്യങ്ങളിലെ യു.എന്‍ ദൗത്യങ്ങളിലും അദ്ദേഹം പങ്കെടുത്തു. ഡല്‍ഹിയില്‍ കരസേനാ ആസ്ഥാനത്ത് വിവിധ ചുമതലകളുള്ള…

Read More

ഹാജര്‍ പുസ്തകത്തില്‍ തിരുത്തലുകള്‍ വരുത്തിയ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു

  konnivartha.com :   അനധികൃതമായി ഓഫീസില്‍ ഹാജരാകാതിരിക്കുകയും ഹാജര്‍ പുസ്തകത്തില്‍ തിരുത്തലുകള്‍ വരുത്തുകയും ചെയ്തതിനെത്തുടര്‍ന്ന്  ചളവറ വില്ലേജിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ എ. എസ് ശശിധരനെ സസ്‌പെന്‍ഡ് ചെയ്തതായി പാലക്കാട് ജില്ലാ കലക്ടര്‍ അറിയിച്ചു

Read More

മഴവെള്ള സംഭരണ സംവിധാനങ്ങൾക്ക് പഞ്ചായത്തുകൾക്ക് അപേക്ഷിക്കാം

konnivartha.com : സംസ്ഥാന സർക്കാരിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കെ.ആർ.ഡബ്ല്യൂ.എസ്.എ നടപ്പിലാക്കുന്ന ‘മഴവെള്ളസംഭരണം- ഭൂജലപരിപോഷണം’ പരിപാടിയിലൂടെ വിവിധ പ്രവൃത്തികൾ പങ്കാളിത്താധിഷ്ടിത മാതൃകയിൽ നടപ്പാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.   വ്യക്തിഗത കുടുംബങ്ങൾക്ക് 10,000 ലിറ്റർ സംഭണ ശേഷിയുള്ള മഴവെള്ള സംഭരണികളുടെ നിർമ്മാണം, കിണർ റീ ചാർജിങും അറ്റകുറ്റപ്പണികളും നടത്തി കിണറുകൾ ശുചിത്വമുള്ളതും സുരക്ഷിതവുമാക്കുന്ന പദ്ധതി, പട്ടികവർഗ/ പട്ടികജാതി/ പിന്നാക്ക കോളനികളിൽ പൊതുമഴവെള്ള സംഭരണികളുടെ നിർമ്മാണം എന്നിവയാണ് നടത്തുന്നത്.   പദ്ധതിയുടെ ആനുകൂല്യം ലഭിക്കുവാൻ താൽപര്യമുള്ള ഗ്രാമപഞ്ചായത്തുകൾ അപേക്ഷ സമർപ്പിക്കണം. എക്‌സിക്യൂട്ടീവ് ഡയറക്ടർ, കെ.ആർ.ഡബ്ല്യൂ.എസ്.എ, പി.ടിസി ടവർ, മൂന്നാംനില, എസ്.എസ്.കോവിൽ റോഡ്, തമ്പാനൂർ, തിരുവനന്തപുരം-1 എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയിലിലേക്കോ അയയ്ക്കണം. അപേക്ഷകൾ ഏപ്രിൽ 13 വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2320848, 2337003.

Read More

റമദാന്‍ വ്രതം മറ്റന്നാള്‍ മുതല്‍: സൗദിയില്‍ നാളെ റമദാന്‍ വ്രതാരംഭം

konnivartha.com  റമദാന്‍ വ്രതം മറ്റന്നാള്‍ മുതല്‍ മാസപ്പിറവി കാണാത്തതിനാല്‍ റമദാന്‍ വ്രതാരംഭം മറ്റന്നാള്‍. കേരള ഹിലാല്‍ കമ്മിറ്റിയുടേതാണ് തീരുമാനം. റമദാന്‍ ഒന്ന് ഞായറാഴ്ചയായി കണ്ട് ഒരു മാസത്തോളമാണ് ഇസ്ലാം മതവിശ്വാസികള്‍ പുണ്യമാസത്തില്‍ വ്രതമെടുക്കുന്നത്. ( ramadan fasting from sunday) സൗദിയില്‍ നാളെ റമദാന്‍ വ്രതാരംഭം   സൗദി അറേബ്യയുടെ ചില ഭാഗങ്ങളില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമായതായി മാസപ്പിറവി നിരീക്ഷക സമിതികള്‍ അറിയിച്ചു. തുമൈര്‍, തായിഫ്, ഹോത്ത സുദൈര്‍ എന്നിവിടങ്ങളിലാണ് മാസപ്പിറവി ദൃശ്യമായത്. സൗദിയില്‍ നാളെ റമദാന്‍ വ്രതം ആരംഭിക്കും. മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശമുള്ളതിനാല്‍ നിരീക്ഷണ സമിതികള്‍ തുമൈര്‍, ഹോത്ത സുദൈര്‍, തായിഫ് എന്നിവിടങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ സൂര്യാസ്തമയത്തിന് മുമ്പ് തന്നെ സജ്ജീകരണങ്ങളുമായി നിലയുറപ്പിച്ചിരുന്നു. തെളിഞ്ഞ കാലാവസ്ഥയായിരുന്നു എല്ലായിടത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി ദര്‍ശിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്ന

Read More

ഇളകൊള്ളൂരില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു

  konnivartha.com : ഇളകൊള്ളൂർ ബ്ലോക്ക്  പഞ്ചായത്ത്  ഓഫീസിന്   സമീപം കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു.വാഹനത്തിൽ ഉണ്ടായിരുന്നവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ബ്ലോക്ക് ഓഫീസിനു സമീപം പാർക്ക് ചെയ്തിരുന്നതെന്ന് വിവരം.പിക്കപ്പ് വാൻ കുമ്പഴ ഭാഗത്ത് നിന്നുമാണ് എത്തിയത്. പാഴ്‌സൽ ഇറക്കിയ ശേഷം വന്നതാണ് പിക്കപ്പ്. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.പിക്കപ്പ് വാൻ ബ്ലോക്ക് ഓഫീസിന്റെ മതിലിലും ഇടിച്ചു .

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 01.04.2022)

konnivartha.com  വാക്ക് ഇന്‍ ഇന്റര്‍വ്യൂ മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് ഏപ്രില്‍ 11 ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. യോഗ്യരായവര്‍ അന്നേ ദിവസം രാവിലെ 10 ന് മുന്‍പായി മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ ഹാജരാകണം.  ഉയര്‍ന്ന പ്രായപരിധി 2022 ഏപ്രില്‍ ഒന്നിന് 40 വയസ്. യോഗ്യത :ജി.എന്‍.എം /ബിഎസ് സി നഴ്സിംഗ്, നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍.   വാക്ക് ഇന്‍ ഇന്റര്‍വ്യൂ മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ്  തസ്തികയിലേക്ക് ഏപ്രില്‍ 11 ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. യോഗ്യരായവര്‍ അന്നേ ദിവസം ഉച്ചയ്ക്ക്  1.30 ന് മുന്‍പായി മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ ഹാജരാകണം.  ഉയര്‍ന്ന പ്രായപരിധി 2022 ഏപ്രില്‍ ഒന്നിന് 40 വയസ്.  യോഗ്യത :ഗവണ്‍മെന്റ് അംഗീകൃത ബി.ഫാം /ഡി.ഫാം, ഫാര്‍മസി കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. വാക്ക് ഇന്‍…

Read More

എ കെ പി എ കോന്നി യൂണിറ്റ് തല ഐ ഡി കാര്‍ഡ് വിതരണം ഏപ്രില്‍ ഒന്നിന് നടക്കും

  konnivartha.com : ആള്‍ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ കോന്നി യൂണിറ്റ് തല ഐ ഡി കാര്‍ഡ് വിതരണവും ജോസഫ് ചെറിയാന്‍ അനുസ്മരണവും ഏപ്രില്‍ ഒന്നിന് ഉച്ചയ്ക്ക് 3 മണിയ്ക്ക് കോന്നിയില്‍ നടക്കുമെന്ന് മേഖല സെക്രട്ടറി അറിയിച്ചു  

Read More

ടാക്സി വാഹനങ്ങൾക്കായി ക്വട്ടേഷൻ ക്ഷണിച്ചു

  konnivartha.com : കണയന്നൂർ, കൊച്ചി, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിൽ ഡിജിറ്റൽ റിസർവ്വേ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരുടെ യാത്രാ സൗകര്യത്തിനും , ബന്ധപ്പെട്ട സ്ഥലങ്ങളിൽ സർവ്വേ ഉപകരണങ്ങൾ എത്തിക്കുന്നതിനും അസിസ്റ്റന്റ് ഡയറക്ടർ, റിസർവ്വേ കാക്കനാട് ഓഫീസിലേക്ക് ടാക്സി വാഹനങ്ങൾ ആവശ്യമുണ്ട്.   സർക്കാർ നിശ്ചയിച്ച മാസ വാടക നിരക്കിൽ (ഡ്രൈവർ, ഇന്ധനം ഉൾപ്പടെ ) വാഹനങ്ങൾ വാടകയ്ക്ക് നൽകാൻ താല്പര്യമുള്ളവർ മുദ്ര വെച്ച കവറിൽ ക്വട്ടേഷനുകൾ സമർപ്പിക്കണം. അവസാന തീയതി -ഏപ്രിൽ 8 ഉച്ചക്ക് 12 മണി. അന്നേ ദിവസം ഉച്ചക്ക് 2.30 ന് ക്വട്ടേഷനുകൾ തുറന്ന് പരിശോധിക്കും.   വാഹനങ്ങൾ നല്ല കണ്ടീഷനിൽ ഉള്ളതും നിയമപരമായി ആവശ്യമുള്ള എല്ലാ രേഖകൾ ഉള്ളതും ആയിരിക്കണം. ഡ്രൈവർക്ക് ലൈസൻസ് ഉണ്ടായിരിക്കണം. ഫോൺ : 0484 2427503

Read More

റാന്നി മണ്ഡലത്തിലെ 43 റോഡുകള്‍ പുനരുദ്ധരിക്കും

  konnivartha.com : റാന്നി നിയോജകമണ്ഡലത്തിലെ 43 റോഡുകള്‍ ദുരന്തനിവാരണ വകുപ്പ് കാലവര്‍ഷക്കെടുതിയില്‍ ഉള്‍പ്പെടുത്തി ഉടന്‍ പുനരുദ്ധരിക്കും. നേരത്തെ അനുവദിച്ച റോഡുകള്‍ക്കൊപ്പം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ അഭ്യര്‍ഥന പ്രകാരം പുതിയ റോഡുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഓരോ റോഡിനും നാലു ലക്ഷം രൂപ വീതം 172 ലക്ഷം രൂപയാണ് പുനരുദ്ധാരണത്തിന് അനുവദിച്ചിരിക്കുന്നത്. ഇതുകൂടാതെ 25 റോഡുകള്‍ക്ക് പുനരുദ്ധാരണത്തിന് നേരത്തെ കാലവര്‍ഷക്കെടുതിയില്‍ ഉള്‍പ്പെടുത്തി അനുമതി ലഭിച്ചിരുന്നു. റോഡുകളുടെ പേര്, പഞ്ചായത്ത് ബ്രാക്കറ്റില്‍ എന്ന ക്രമത്തില്‍: കൊണ്ടൂര്‍ പടി -ഞുഴൂര്‍ ഹരിജന്‍ കോളനി റോഡ് (അയിരൂര്‍), തോട്ടുപുറം – നാല് സെന്റ് കോളനി റോഡ് തോടുകല്‍ – ആലുങ്കല്‍ പടി റോഡ് (അയിരൂര്‍), എഴുമറ്റൂര്‍ കൊച്ചു കാല-അയ്യന്‍കോവില്‍ പടി (എഴുമറ്റൂര്‍), ളാഹേത്തു പടി – പാലകുന്ന് റോഡ് (എഴുമറ്റൂര്‍), പുത്തേഴം – കുളത്തുങ്കല്‍ പടി (അയിരൂര്‍),…

Read More