konnivartha.com : സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഐഎല്‍ജിഎംഎസ് സോഫ്റ്റ്‌വെയര്‍ വിന്യസിക്കുന്ന പ്രവര്‍ത്തനം നടക്കുന്ന സാഹചര്യത്തില്‍ ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ ലഭിക്കുന്ന അപേക്ഷകള്‍ ഫ്രണ്ട് ഓഫീസ് മുഖേന സ്വീകരിക്കാന്‍ കഴിയില്ലെന്ന് ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കൂടാതെ ഏപ്രില്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ ഐഎല്‍ജിഎംഎസ് മുഖേനയുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാകില്ല.
Read Moreവിഭാഗം: Information Diary
എൻ ഐ ഓ എസ് – സെക്കണ്ടറി & സിനിയർ സെക്കണ്ടറി ഏപ്രിൽ-മെയ്, 2022 തിയറി പരീക്ഷകൾ ഏപ്രിൽ 4 മുതൽ
konnivartha.com : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗിൽ സെക്കണ്ടറി & സിനിയർ സെക്കണ്ടറി ഏപ്രിൽ-മെയ്, 2022 തിയറി പരീക്ഷകൾ ഏപ്രിൽ 4 മുതൽ നടത്തപ്പെടും. ഹാൾടിക്കറ്റ് sdmis.nios.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷാർത്ഥികൾ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിക്കേണ്ടതാണെന്ന് റീജിയണൽ ഡയറക്ടർ നിർദേശിച്ചു . കൂടുതൽ വിവരങ്ങൾക്കായി [email protected] എന്ന ഇമെയിലിലും 0484-2310032/ 9746888988 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.
Read Moreവിമാനയാത്രാക്കൂലി ഗവണ്മെന്റിന്റെ നിയന്ത്രണത്തിന് വിധേയമല്ല
konnivartha.com : വിമാനയാത്രാക്കൂലി പൊതുവെ ഗവണ്മെന്റിന്റെ നിയന്ത്രണത്തിന് വിധേയമല്ല. 1937 ലെ എയർക്രാഫ്റ്റ് ചട്ടം 135, ഉപ ചട്ടം (1) പ്രകാരം, പ്രവർത്തനച്ചെലവ്, സേവന സവിശേഷതകൾ, ന്യായമായ ലാഭം, നിലവിലുള്ള പൊതു യാത്രാക്കൂലി എന്നിവയുൾപ്പെടെയുള്ള പ്രസക്ത ഘടകങ്ങൾ പരിഗണിച്ച് ന്യായമായ യാത്രാക്കൂലി നിശ്ചയിക്കാൻ വിമാനക്കമ്പനികൾക്ക് സ്വാതന്ത്ര്യമുണ്ട്. 1937 ലെ എയർക്രാഫ്റ്റ് ചട്ടത്തിന്റെ, ചട്ടം 135, ഉപ ചട്ടം (2 ) പ്രകാരം, വിമാനക്കമ്പനികൾ നിശ്ചയിക്കപ്പെട്ട വിമാനയാത്രാക്കൂലി അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നു. ആഭ്യന്തര വിമാനക്കമ്പനികൾ ഈടാക്കുന്ന അമിത നിരക്കും വിമാനക്കൂലിയിലെ പെട്ടെന്നുള്ള വൻവർദ്ധനവും തടയുന്നതിനായി, DGCA 2010-ൽ എയർ ട്രാൻസ്‌പോർട്ട് സർക്കുലർ 02 പുറപ്പെടുവിച്ചു. അതിൽ വിമാനക്കമ്പനികൾ അതത് വെബ്‌സൈറ്റുകളിൽ അവരുടെ സമസ്ത ശൃംഖലകളിലും വിവിധ തരം നിരക്കുകളിലുള്ള താരിഫ് ഷീറ്റ് പ്രദർശിപ്പിക്കേണ്ടതുണ്ട്. DGCA യ്ക്ക് ഒരു താരിഫ് മോണിറ്ററിംഗ് യൂണിറ്റ് നിലവിലുണ്ട്. വിമാനക്കമ്പനികൾ…
Read Moreരജിസ്‌ട്രേഷൻ ഇൻസ്‌പെക്ടർ ജനറലിന്റെ കാര്യാലയ അറിയിപ്പ് : ടെലിഫോൺ നമ്പർ മാറ്റം
konnivartha.com : രജിസ്‌ട്രേഷൻ ഇൻസ്‌പെക്ടർ ജനറലിന്റെ കാര്യാലയത്തിലെ വിവിധ വിഭാഗങ്ങളിലേക്ക് നേരിട്ട് ബന്ധപ്പെടുന്നതിനായി പുതിയ ടെലിഫോൺ നമ്പറുകൾ നിലവിൽ വന്നു. വിശദാംശം https://keralaregistration.gov.in/ ൽ ലഭ്യമാണ്. പുതിയ നമ്പറുകൾ: ഓൺലൈൻ രജിസ്‌ട്രേഷൻ സംബന്ധിച്ച സംശയങ്ങൾ പരാതികൾ: 0471 2703423/22/21, പാർട്ട്ണർഷിപ്പ് ഫോമുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ: 0471 2703450/51/52/53/54, ചിട്ടി: 0471 2703482/83, രജിസ്‌ട്രേഷൻ ചട്ടങ്ങൾ, അണ്ടർവാല്വേഷൻ, ഇന്റേണൽ ഓഡിറ്റ്: 0471 2703430/33/38, ജനറൽ എൻക്വയറി: 0471 2703400.
Read Moreമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ (Thalekkunnil Basheer ) അന്തരിച്ചു.( 79)
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ (Thalekkunnil Basheer ) അന്തരിച്ചു.( 79) തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ (Thalekkunnil Basheer ) അന്തരിച്ചു. 79 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വെമ്പായത്തെ വീട്ടിൽ വെച്ച് പുലര്‍ച്ചെ നാലരയോടെയായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് അഞ്ച് വർഷത്തോളമായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി വിശ്രമത്തിൽ ആയിരുന്നു. 1977 ല്‍ കഴക്കൂട്ടത്ത് നിന്നാണ് ബഷീര്‍ നിയമസഭയിലെത്തുന്നത്.
Read Moreപത്തനംതിട്ട ജില്ലയില്‍ വനിതകള്‍ക്കായി എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ മേള
konnivartha.com : വനിതാ ശിശുവികസന വകുപ്പിന്റെയും ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ച് ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായി എംപ്ലോയ്മെന്റ് എക്സേഞ്ച് രജിസ്ട്രേഷന്‍ മേള സംഘടിപ്പിക്കും. മാര്‍ച്ച് 26 ന് രാവിലെ 10 മുതല്‍ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തുന്ന വനിതകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. നേരത്തെ രജിസ്റ്റര്‍ ചെയ്ത വനിതകള്‍ക്ക് പുതിയ യോഗ്യതകള്‍ കൂട്ടിച്ചേര്‍ക്കാനും മേളയിലൂടെ കഴിയും. ഫോണ്‍ -9495608900.
Read Moreസിൽവർ ലൈൻ പദ്ധതിക്ക് അനുമതി തേടി മുഖ്യമന്ത്രി, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
സിൽവർ ലൈൻ പദ്ധതിക്ക് അനുമതി തേടി മുഖ്യമന്ത്രി, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഓഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. കേരളത്തിൽ സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി. പദ്ധതിയുമയി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികളും വിശദീകരിച്ചു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി കെ റെയിൽ എം.ഡി, റെയിൽവേ ബോർഡ് ചെയർമാനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിപിആറിൽ റെയിൽവേ ബോർഡ് ഉന്നയിച്ച സംശയങ്ങൾ ദൂരീകരിക്കുന്നതിനായിരുന്നു കെ റെയിൽ എംഡിയുമായുള്ള കൂടിക്കാഴ്ച. സിൽവർ ലൈൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമ്പോൾ തത്വത്തിലുളള അംഗീകാരം മാത്രമാണ് കേന്ദ്രം നൽകയിട്ടുളളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സാമൂഹികാഘാത പഠനവുമായി സർക്കാർ മുന്നോട്ട് പോകുന്നത്. അന്തിമ അനുമതി ലഭിച്ചാൽ മാത്രമെ സ്ഥലമേറ്റെടുക്കൽ…
Read Moreസ്വകാര്യ ബസ് സമരം: ക്രമീകരണവുമായി കെഎസ്ആർടിസി, കൂടുതൽ സർവീസുകൾ
konnivartha.com : സ്വകാര്യ ബസ് പണിമുടക്കിനെ നേരിടാൻ ക്രമീകരണവുമായി കെഎസ്ആർടിസി. യൂണിറ്റുകളിലെ മുഴുവൻ ബസുകളും സർവീസ് നടത്തണമെന്ന നിർദേശം അധികൃതർ നൽകി. സർവീസ് നടത്താൻ കഴിയുന്ന തരത്തിലുള്ള മുഴുവൻ ബസുകളും നിരത്തിലിറക്കാനാണ് ശ്രമം.കോന്നി യൂണിറ്റിലെ 9 കെ എസ് ആര്‍ ടി സി ബസ്സും അതാത് റൂട്ടില്‍ സര്‍വീസ് നടത്തും എന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ സി എ ഗോപാലകൃഷ്ണന്‍ നായര്‍ പറഞ്ഞു . നിരക്ക് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരം ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് കൂടുതൽ സർവീസുകൾ ആരംഭിക്കാൻ കെഎസ്ആർടിസി തീരുമാനിച്ചത്. ബസ് ഉടമകളുടെ നഷ്ടം സർക്കാരിന് വ്യക്തമാണെങ്കിലും നിരക്ക് വർധിപ്പിക്കുന്നതിൽ സമയം വേണമെന്ന നിലപാടിലാണ് ഗതാഗത മന്ത്രി ആൻ്റണി രാജു മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും 12 രൂപയാക്കണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. നിരവധി തവണ ചർച്ച നടന്നെങ്കിലും മന്ത്രിയിൽ…
Read Moreകോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ വാര്‍ഷിക പൊതു യോഗം മാര്‍ച്ച് 27 ഞായറാഴ്ച
konnivartha.com : കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ വാര്‍ഷിക പൊതു യോഗം മാര്‍ച്ച് 27 ഞായറാഴ്ച പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളില്‍ ചേരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും വാര്‍ഷിക റിപ്പോര്‍ട്ട് കണക്ക് അവതരണം എന്നിവ നടക്കും.
Read Moreകേരളത്തില്‍ നിന്നുള്ള അഞ്ജു ബിസ്റ്റിനും ആര്‍ദ്ര ചന്ദ്ര മൗലിക്കും നിതി ആയോഗ് പുരസ്‌കാരം
കേരളത്തില്‍ നിന്നുള്ള അഞ്ജു ബിസ്റ്റിനും ആര്‍ദ്ര ചന്ദ്ര മൗലിക്കും നിതി ആയോഗ് പുരസ്‌കാരം രാജ്യത്തിനു മാറ്റംസൃഷ്ടിക്കുന്ന സ്ത്രീകള്‍ക്കുള്ള പുരസ്‌കാരമാണ് തിരുവനന്തപുരം-കൊല്ലം സ്വദേശികള്‍ നേടിയത് ഇന്ത്യയില്‍ മാറ്റംസൃഷ്ടിക്കുന്ന സ്ത്രീകള്‍ക്കുള്ള പുരസ്‌കാരങ്ങളുടെ അഞ്ചാം പതിപ്പൊരുക്കി നിതി ആയോഗ് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് 75 വനിതകളെ ആദരിച്ചു KONNI VARTHA.COM : രാജ്യത്തിനു മാറ്റംസൃഷ്ടിക്കുന്ന സ്ത്രീകള്‍ക്കുള്ള നിതി ആയോഗിന്റെ പുരസ്‌കാരം നേടിയ 75 പേരില്‍ കേരളത്തില്‍ നിന്ന് രണ്ടുപേര്‍ ഉള്‍പ്പെട്ടു. അമൃത സെര്‍വെയുടെ അഞ്ജു ബിസ്റ്റും (സൗഖ്യം റീയൂസബിള്‍ പാഡ്) എയ്ക ബയോകെമിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആര്‍ദ്ര ചന്ദ്ര മൗലിയുമാണ് പുരസ്‌കാരം സ്വന്തമാക്കിയത്. ‘കരുത്തുറ്റതും കഴിവുറ്റതുമായ ഭാരതത്തിലേക്ക്’ രാജ്യത്തെ മാറ്റിയെടുക്കുന്നതില്‍ സ്ത്രീകള്‍ നിര്‍ണായക പങ്കാണു വഹിക്കുന്നത്. വിവിധരംഗങ്ങളില്‍ ഇത്തരത്തില്‍ സേവനമനുഷ്ഠിക്കുന്ന സ്ത്രീകള്‍ക്ക് ആദരമര്‍പ്പിക്കുന്നതിനാണ് നിതി ആയോഗ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഈ വര്‍ഷം രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന…
Read More