konnivartha.com : കോന്നി മുന്‍ എം എല്‍ എ വകയാര്‍ എസ്റ്റേറ്റില്‍ പി ജെ തോമസ് (98)അന്തരിച്ചു. റബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ,കെ പിസിസി അംഗം ,ഡി സി സി ഭാരവാഹി ഗ്രാമ പഞ്ചായത്ത് അധ്യക്ഷനായിരുന്നു .സംസ്കാരം 21/03/2022 രാവിലെ 11 മണിയ്ക്ക് . ഭൗതിക ശരീരം നാളെ (തിങ്കൾ ) രാവിലെ 10 മണിക്ക് കോന്നി കോൺഗ്രസ് ഭവനിൽ പൊതുദർശനത്തിനായി എത്തിക്കുമെന്നു മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് റോജി എബ്രഹാം അറിയിച്ചു കേരളത്തിലെ ഒരു പൊതുപ്രവർത്തകനും കോൺഗ്രസ് നേതാവും നിയമസഭാംഗവുമായിരുന്നു പി.ജെ. തോമസ്. 3 തവണ കോന്നി എം എൽ എയും 22 വർഷം കോന്നി പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.റബര്‍ ബോര്‍ഡ് ചെയര്‍മാനായിരിക്കെ റബര്‍ വ്യവസായത്തിന് വേണ്ടി ഏറെ പദ്ധതികള്‍ കൊണ്ടുവന്നു .1965 ല്‍ കോന്നി നിയമസഭാ മണ്ഡലത്തില്‍ ആദ്യമായി മത്സരിച്ചു ജയിച്ചു…
Read Moreവിഭാഗം: Information Diary
പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 19-3-2022 )
പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പത്തനംതിട്ട ജില്ലയില്‍ 18 ലൊക്കേഷനുകളില്‍ പുതുതായി അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷ, ഓണ്‍ലൈന്‍ പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജില്ലാ വെബ്‌സൈറ്റ്(https://pathanamthitta.nic.in) അക്ഷയ വെബ്‌സൈറ്റ് (www.akshaya.kerala.gov.in)എന്നിവിടങ്ങളില്‍ ലിസ്റ്റ് പരിശോധനയ്ക്ക് ലഭിക്കും. ആക്ഷേപമുള്ളവര്‍ക്ക് പ്രസിദ്ധീകരണ തീയതി മുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ ജില്ലാ കളക്ടര്‍, അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ എന്നിവര്‍ക്ക് പരാതി നല്‍കാം. ഫോണ്‍: 04682 -322706, 322708. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം: ഭൂമിയുടെ സ്വഭാവ വ്യതിയാനവുമായി ബന്ധപ്പെട്ട് അടൂരില്‍ അദാലത്ത് നടത്തി കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനം അനുവദിച്ച് ലഭിക്കുന്നതിന് അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ നല്‍കിയിരുന്ന അപേക്ഷകളില്‍ കാലതാമസം വന്ന ഫയലുകളില്‍ അടിയന്തിരമായി തീര്‍പ്പ് കല്‍പ്പിക്കുന്നതിന് അദാലത്ത് നടത്തി. റവന്യൂ വകുപ്പ്…
Read Moreജാഗ്രതാ നിര്‍ദേശം
കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ള ശബരിഗിരി പദ്ധതിയില്‍ പരമാവധി വൈദ്യുതോത്പാദനം നടത്തുകയാണ്. വൈദ്യുതോത്പാദനം നടത്തുന്ന ജലം കക്കാട് പവര്‍ ഹൗസിലെ വൈദ്യുതോത്പാദനത്തിന് ആവശ്യമുള്ളതിനേക്കാള്‍ കൂടുതലാണ്. അതിനാല്‍ മൂഴിയാര്‍ ഡാമിലെ അധികജലം ഡാമിന്റെ പരമാവധി ശേഷിയായ 192.63 എത്തുമ്പോള്‍ മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ പരമാവധി 30 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി 50 കുമെക്‌സ് എന്ന നിരക്കില്‍ ഏതു സമയത്തും ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതാണ്. ഇപ്രകാരം തുറന്നു വിടുന്ന ജലം മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയില്‍ 15 സെമി വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം. കക്കാട്ടാറിന്റെയും പ്രത്യേകിച്ചു മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയുള്ള ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ…
Read Moreഅരുവാപ്പുലം പഞ്ചായത്തിന് സമീപം റോഡില്‍ തടികള്‍ കൂട്ടിയിട്ടു : വാഹനാപകട സാധ്യത
konni vartha.com : അരുവാപ്പുലം പഞ്ചായത്ത് പടിയ്ക്കും അക്കരക്കാല പടിയ്ക്കും ഇടയിലായി തടി വ്യാപാരികള്‍ ഇറക്കിയ തടികള്‍ ദിവസങ്ങളായി റോഡില്‍ കൂടി കിടക്കുന്നു . രാത്രി കാലങ്ങളില്‍ വാഹനാപകട സാധ്യത ഉണ്ട് . ഈ തടികളില്‍ വാഹനങ്ങള്‍ ഇടിയ്ക്കാന്‍ ഇടയായാല്‍ വലിയ ദുരന്തം ഉണ്ടാകും എന്ന് പ്രദേശ വാസികള്‍ പറയുന്നു . റോഡിനു രണ്ടു സൈഡിലും തടികള്‍ കുന്നു കൂട്ടിയിട്ടിരിക്കുന്നു . ഇരു ചക്ര മുച്ചക്ര വാഹന യാത്രികര്‍ ആണ് കൂടുതല്‍ ഭയപ്പെടുന്നത് . റോഡു ഓരങ്ങളില്‍ തടികള്‍ ഇടുന്നവര്‍ ഉടന്‍ ഇവിടെ നിന്നും ഇത് മാറ്റി ഇടുവാന്‍ ശ്രദ്ധിക്കണം . അരുവാപ്പുലം പഞ്ചായത്ത് അധികാരികളുടെ അടിയന്തിര നടപടി ഉണ്ടാകണം എന്ന് പ്രദേശ വാസികള്‍ ആവശ്യം ഉന്നയിച്ചു . തടി വ്യാപാരികള്‍ റോഡു വശങ്ങളില്‍ നിന്നും തടികള്‍ മാറ്റി ഇടണം എന്നാണു ആവശ്യം . മാറ്റുന്നില്ല…
Read Moreകൃഷി വകുപ്പിന്റെ കർഷക അവാർഡുകൾ പ്രഖ്യാപിച്ചു
konnivartha.com : കൃഷി വകുപ്പിന്റെ 2021-22 വർഷത്തെ കർഷക അവാർഡുകൾ പ്രഖ്യാപിച്ചു. ജനറൽ വിഭാഗത്തിൽ 32 ഇനങ്ങളിലും പച്ചക്കറി വിഭാഗത്തിൽ 14 ഇനങ്ങലിലും ജൈവ അവാർഡ് വിഭാഗത്തിൽ ഒരു ഇനത്തിലുമായി ആകെ 47 ഇനങ്ങളിലാണു പുരസ്‌കാരങ്ങൾ നൽകുന്നതെന്ന് അവാർഡുകൾ പ്രഖ്യാപിച്ചുകൊണ്ട് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. പുരസ്‌കാര ജേതാക്കൾ മികച്ച ഗ്രൂപ്പ് ഫാമിങ് സമിതി – പോളേപ്പാടം പാടശേഖര നെല്ലുത്പാദക സമിതി, തകഴി, ആലപ്പുഴ മികച്ച കർഷകൻ – ശിവാനന്ദ, ബളക്കില, പുത്തിഗൈ, കാസർകോഡ് മികച്ച യുവ കർഷക – ആശാ ഷൈജു, കളവേലിൽ, മായിത്തറ പി.ഒ, ചേർത്തല മികച്ച യുവ കർഷകൻ – മനു ജോയി, തയ്യിൽ ഹൗസ്, ബളാൽ പി.ഒ, കാസർകോഡ് മികച്ച തെങ്ങ് കർഷകൻ – ഇ. സച്ചിദാനന്ദ ഗോപാലകൃഷ്ണൻ, കടൻമാൻപാറ, മീനാക്ഷിപുരം,…
Read Moreപത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ (18-3-2022)
റാന്നി നോളജ് വില്ലേജ് വിദ്യാഭ്യാസ മാര്‍ഗരേഖയുടെയും ഇ-ബുക്ക് ആവിഷ്‌കാറിന്റേയും പ്രകാശനം 21ന് റാന്നി നോളജ് വില്ലേജ് വിദ്യാഭ്യാസ മാര്‍ഗരേഖയുടെയും ഇ-ബുക്ക് ആവിഷ്‌കാറിന്റേയും പ്രകാശനം മാര്‍ച്ച് 21ന് ഉച്ചകഴിഞ്ഞ് 2.30ന് റാന്നി എംഎസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് വിദ്യാഭ്യാസ മാര്‍ഗരേഖ സ്വീകരിക്കും. നോളജ് വില്ലേജ് കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് എസ് വള്ളിക്കോട് മാര്‍ഗരേഖ അവതരണവും എസ്‌ഐഇടി ഡയറക്ടര്‍ ബി. അബുരാജ് മാര്‍ഗരേഖ അവലോകനവും നടത്തും. യോഗത്തില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനാകും. അങ്കണവാടി മുതല്‍ ഉന്നത വിദ്യാഭ്യാസ രംഗം വരെയുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശയും ലക്ഷ്യവും നല്‍കാന്‍ നോളജ് വില്ലേജ് പ്രവര്‍ത്തനങ്ങള്‍ വഴി കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായുള്ള ഇന്നവേഷന്‍ ഹബ് ഉള്‍പ്പെടെയുള്ള സ്‌കില്‍ പാര്‍ക്ക് ആരംഭിക്കാന്‍ സംസ്ഥാന…
Read Moreതണ്ണിത്തോട് പേരുവാലി കുടിവെള്ള പദ്ധതി :11.57 കോടി രൂപ ചിലവ്
KONNI VARTHA.COM : തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിലെ ഒറ്റപെട്ടുകിടക്കുന്ന മണ്ണീറ, എലിമുള്ളുംപ്ലാക്കൽ തുടങ്ങിയ വാർഡുകളിൽ കുടിവെള്ളം എത്തിക്കുന്നതിനായി പേരുവാലിയിൽ കുടിവെള്ള പദ്ധതി നടപ്പാക്കുമെന്ന് തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. രണ്ട് വാർഡുകളിലായി ഏകദേശം ആയിരം കുടുംബങ്ങൾക്ക് പ്രയോജനപെടുന്നതാണ് പദ്ധതി.11.57 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. കല്ലാറിന്റെ തീരത്ത് പേരുവാലി തട്ടാത്തി കയം കേന്ദ്രീകരിച്ചാണ് കിണറും പമ്പ് ഹൌസും സ്ഥാപിക്കുന്നത്. മണ്ണീറ തലമാനം, എലിമുള്ളുംപ്ലാക്കൽ എന്നിവടങ്ങൾ കേന്ദ്രീകരിച്ച് രണ്ട് വാട്ടർ ടാങ്കുകളും നിർമ്മിക്കും. ഇതിനോടൊപ്പം ബൂസ്റ്റർ പമ്പുകളും സ്ഥാപിക്കും.2021 – 22 വാർഷിക പദ്ധതിയിൽ തണ്ണിത്തോട് പഞ്ചായത്ത് ആദ്യ ഘട്ടമായി 1,44,66,608 രൂപ ജല അഥോറിട്ടിയിലേക്ക് നൽകിയിരുന്നു. ഏകദേശം ആറുകോടി രൂപ തൃതല പഞ്ചായത്തിൽ നിന്നും എം എൽ എ, എം പി ഫണ്ടിൽ നിന്നും ബാക്കി തുക ജലജീവൻ പദ്ധതിയിൽ…
Read Moreസ്കൂള്‍ കുട്ടിയുടെ ഫോണിലേക്ക് അശ്ലീലസന്ദേശങ്ങൾ : കോന്നി മുറിഞ്ഞകൽ നിവാസി മനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു
konnivartha.com : പഠനാവശ്യത്തിനായി പതിനഞ്ചുകാരൻ ഉപയോഗിക്കുന്ന മൊബൈൽ ഫോണിലേക്ക് നിരന്തരംവാട്സാപ് വഴി ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയക്കുകയും, പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് വശീകരിക്കുകയും ചെയ്ത യുവാവിനെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. കൂടൽ മുറിഞ്ഞകൽ മനീഷ് വിലാസത്തിൽ മനോഹരൻ മകൻ മനീഷാ (32)ണ് പോക്സോ നിയമപ്രകാരമെടുത്ത കേസിൽ അറസ്റ്റിലായത്. ഈമാസം 7 മുതൽ 12 വരെയുള്ള കാലയളവിലാണ് ഇയാൾ കുട്ടിയോട് ഇപ്രകാരം പ്രവർത്തിച്ചത്. 13 ന് കുട്ടിയുടെ മൊഴി വാങ്ങി കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് സംഘം അന്ന് രാത്രിതന്നെ ഇയാളെ മുറിഞ്ഞകൽ നിന്ന് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്നശേഷം വിശദമായി ചോദ്യം ചെയ്തതിനെ തുടർന്ന് ഇന്നലെ (14.03.2022) രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.ഇയാള്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ആണ് . കോന്നി മുന്‍ എം എല്‍ എ യും നിലവില്‍ ആറ്റിങ്ങല്‍ എം…
Read Moreകഞ്ചാവ് കടത്തിയ കാറിടിപ്പിച്ച് എസ് ഐയെ പരിക്കേൽപ്പിച്ച കേസിൽ നാലാം പ്രതി പിടിയിൽ
കഞ്ചാവ് കടത്തിയ കാറിടിപ്പിച്ച് എസ് ഐയെ പരിക്കേൽപ്പിച്ച കേസിൽ നാലാം പ്രതി പിടിയിൽ പത്തനംതിട്ട : തമിഴ്നാട് കമ്പത്തിന് സമീപം പുതുപ്പെട്ടിയിൽനിന്നും കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കാർ, വാഹനപരിശോധനയ്ക്കിടെ കൈകാണിച്ചു നിർത്താൻ ശ്രമിച്ച തിരുവല്ല എസ് ഐ അനീഷ് എബ്രഹാമിനെ ഇടിച്ചിട്ട് കടന്നുപോയതിന് എടുത്ത കേസിൽ നാലാം പ്രതി അറസ്റ്റിൽ. ഇടുക്കി ഏലപ്പാറ പീരുമേട് ഫയർ ഫീൽഡ് ബോണോവ് എന്ന സ്ഥലത്തുനിന്നും കവിയൂർ കമ്മാളത്തകിടി പുളിൻകീഴിൽ വീട്ടിൽ സണ്ണി മകൻ ഫിലോമോൻ സണ്ണി (22) യാണ് തിരുവല്ല പോലീസിന്റെ പിടിയിലായത്.സംഭവത്തിന് ശേഷം രണ്ടുപ്രതികളെ അറസ്റ്റ് ചെയ്തിരുന്നു, ഇനി ഒരാളെ കൂടി പിടികൂടാനുണ്ട്. കഴിഞ്ഞമാസം രണ്ടാം തിയതി ഉച്ചയ്ക്കുശേഷം വാഹന പരിശോധന നടത്തിവരവേ ഇരവിപേരൂരിൽ വച്ച് പ്രതികൾ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കാർ കൈകാണിച്ചുനിർത്തി പരിശോധിക്കാൻ തുടങ്ങവേ, പിന്നിലിരുന്ന പ്രതികൾ ആവശ്യപ്പെട്ടതുപ്രകാരം ഒന്നാം പ്രതിയായ ഡ്രൈവർ, കാർ പെട്ടെന്ന് പിന്നോട്ടെടുത്തും…
Read More12–14 വയസ്സിന് ഇടയിൽ പ്രായമുള്ളവരില്‍ കൊവിഡ്-19 വാക്സിൻ നൽകാൻ തീരുമാനിച്ചു
KONNI VARTHA.COM : 2022 മാർച്ച് 16 മുതൽ, 12-13 വയസ്സിനും 13-14 വയസ്സിനും ഇടയിൽ പ്രായമുള്ളവരിലേക്ക് കൊവിഡ്-19 വാക്സിനേഷൻ വിപുലീകരിക്കാൻ കേന്ദ്ര ഗവണ്മെന്റ് തീരുമാനിച്ചു 60-വയസ്സിലധികം പ്രായമുള്ളവരിൽ അനുബന്ധ രോഗമുള്ളവർക്ക് മാത്രം മുൻകരുതൽ ഡോസ് എന്ന വ്യവസ്ഥ നീക്കം ചെയ്തു; 60 വയസ്സിന് മുകളിലുള്ള എല്ലാവർക്കും 2022 മാർച്ച് 16 മുതൽ കോവിഡ് വാക്‌സിന്റെ മുൻകരുതൽ ഡോസിന് അർഹതയുണ്ട് കേന്ദ്ര ഗവൺമെന്റ്, വിവിധ ശാസ്ത്ര സ്ഥാപനങ്ങളുമായി ചേർന്ന് നടത്തിയ കൃത്യമായ ആലോചനകൾക്ക് ശേഷം 12-13 വയസ്സിനും 13-14 വയസ്സിനും ഇടയിലുള്ളവർക്ക് (2008, 2009, 2010 വർഷങ്ങളിൽ ജനിച്ചവർ – അതായത് ഇതിനകം 12 വയസ്സിന് മുകളിലുള്ളവർ) 2022 മാർച്ച് 16 മുതൽ കോവിഡ്-19 വാക്സിൻ നൽകാൻ തീരുമാനിച്ചു. ഹൈദരാബാദിലെ ബയോളജിക്കൽ ഇ. ലിമിറ്റഡ് നിർമ്മിക്കുന്ന കോർബെവാക്‌സ് ആയിരിക്കും കൊവിഡ്-19 വാക്‌സിൻ ആയി…
Read More