ചെറിയ ആരോഗ്യ പ്രശ്നങ്ങൾ പോലും അവഗണിക്കരുത്: മന്ത്രി വീണാ ജോർജ് konnivartha.com : സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ വളരെയേറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ യഥാസമയം കണ്ടെത്തി മികച്ച ചികിത്സ ഉറപ്പുവരുത്തുന്നതിനായി എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. ചൂട് മൂലമുള്ള ചെറിയ ആരോഗ്യ പ്രശ്നങ്ങൾ പോലും അവഗണിക്കരുത്. അന്തരീക്ഷ താപം ക്രമാതീതമായി ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലായി ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളും തകരാറിലായേക്കാം. ഇത്തരം അവസ്ഥയിലേക്ക് പോകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. കൃത്യമായ അവബോധവും പരിചരണവും ചികിത്സയും കൊണ്ട് ഗുരുതരമാകാതെ സംരക്ഷിക്കാൻ കഴിയും. അതിനാൽ എല്ലാവരും ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ * ദാഹം…
Read Moreവിഭാഗം: Information Diary
പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 14-3-2022)
ഓഫീസ് കെട്ടിടം മാറ്റി നിലവില്‍ കണ്ണങ്കരയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ രജിസ്ട്രാര്‍ ഓഫീസ് കെട്ടിടത്തിന്റെ പ്രവര്‍ത്തനം കുമ്പഴ റോഡിലെ മുനിസിപ്പാലിറ്റി വക കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലേക്ക് മാറ്റിയതായി പത്തനംതിട്ട ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു. ഡ്രൈവര്‍മാര്‍ക്ക് ത്രിദിനപരിശീലനം സ്ഫോടകവസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉല്‍പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവയുടെ സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനം ഈ മാസം 16 മുതല്‍ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തില്‍ നടക്കും. ഫോണ്‍ :0471 -2779200, 9074882080. ലേലം വല്ലന സമൂഹികാരോഗ്യ കേന്ദ്രത്തിലെ പഴയതും ഉപയോഗശൂന്യവുമായ 71 ഇനം സാധനങ്ങള്‍ ഈ മാസം 23 ന് രാവിലെ 11 ന് ലേലം ചെയ്ത് വില്‍ക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ 50 രൂപ നിരതദ്രവ്യം അടച്ച് ലേലത്തില്‍ പങ്കെടുക്കണം. വിശദവിവരങ്ങള്‍ ഓഫീസില്‍ നിന്നും അറിയാം.…
Read More1 മുതൽ 9 വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 23 മുതൽ
ഉന്നത വിദ്യാഭ്യാസ പ്രവേശന പ്രക്രിയയിൽ, കേരളത്തിലെകുട്ടികൾ പുറത്താകാതിരിക്കുക എന്ന ലക്ഷ്യത്തോടെ സമയബന്ധിതമായി പൊതുപരീക്ഷകൾ നടത്തും konnivartha.com : 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ 2 വരെയുള്ള തീയതികളിലായി നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പ്രായോഗികമായ നിരവധി വസ്തുതകൾ കണക്കിലെടുത്തുകൊണ്ടാണ് പരീക്ഷാതീയതി നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിൽ മാസത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പൊതുപരീക്ഷകൾ നടക്കുകയാണ്. കൂടാതെ ഏപ്രിൽ, മെയ് മാസത്തിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന അധ്യാപക പരിശീലനം, എസ്.എസ്.എൽ.സി, ഹയർസെക്കന്ററി/ വി.എച്ച്.എസ്.ഇ മൂല്യ നിർണ്ണയം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ ഏപ്രിൽ 2-ന്പൂർത്തീകരിക്കാൻ തീരുമാനിച്ചിട്ടുള്ളത്. പാഠഭാഗങ്ങൾ പൂർത്തിയാക്കി എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ സുഗമമായി നടത്തുന്നതിനുള്ള നടപടികൾ വിദ്യാഭ്യാസവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശന പ്രക്രിയയിൽ നിന്ന്…
Read Moreദേശീയ ഗുണനിലവാര അംഗീകാര നിറവില്‍ തിരുവല്ല, ഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍
konnivartha.com : ജില്ലയിലെ ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തിരുവല്ല നഗര കുടുംബാരോഗ്യ കേന്ദ്രത്തിനും ഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിനും ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍ക്യുഎഎസ് ലഭിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രതിസന്ധികള്‍ക്കിടയിലും ഈ നേട്ടം കൈവരിക്കാനായത് ജില്ലയിലെ ആരോഗ്യ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ്. സര്‍വീസ് പ്രൊവിഷന്‍, പേഷ്യന്റ് റൈറ്റ്‌സ്, ഇന്‍പുട്ട്‌സ്, സപ്പോര്‍ട്ടീവ് സര്‍വീസസ്, ക്ലിനിക്കല്‍ സര്‍വീസസ്, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ക്വാളിറ്റി മാനേജ്‌മെന്റ്, ഔട്ട്കം എന്നീ വിഭാഗങ്ങളിലായി 70 ശതമാനത്തിനു മുകളില്‍ സ്‌കോര്‍ ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍ക്യുഎ എസ് ) അംഗീകാരം നല്‍കുന്നത്. തിരുവല്ല നഗര കുടുംബാരോഗ്യ കേന്ദ്രത്തിന് 94.8 ശതമാനവും, ഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് 90 ശതമാനവും സ്‌കോര്‍ നേടാനായി. ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നതിനായി ജില്ലാ, സംസ്ഥാന, ദേശീയതലത്തിലുള്ള പ്രത്യേക ഗുണനിലവാര സമിതി നടത്തുന്ന…
Read Moreജാഗ്രത : താപനില സാധാരണയിൽ നിന്ന് 2-3°C വരെ ഉയരാൻ സാധ്യത
കേരളത്തിൽ അടുത്ത മൂന്ന് ദിവസം വരണ്ട കാലാവസ്ഥ തുടരാൻ സാധ്യത. ആറ് ജില്ലകളിൽ താപനില ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം ,ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ചൂട് കൂടുക.മൂന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്. അടുത്ത മൂന്ന് ദിവസങ്ങളിൽ ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read MoreChina imposes lockdown in industrial centre amid new COVID-19 outbreak; 9 million residents to stay indoors
കോവിഡ് വ്യാപനം; ചൈനയിൽ 90 ലക്ഷം ജനസംഖ്യയുള്ള നഗരത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു കോവിഡ് വ്യാപനത്തെത്തുടർന്ന് ചൈനയിൽ 90 ലക്ഷം ജനസംഖ്യയുള്ള നഗരത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ചൈനയുടെ വടക്ക് കിഴക്കൻ നഗരമായ ചാങ്ചുനിലാണ് ലോക്ക് ഡൗൺ. നഗരത്തിലേക്കുള്ള വാഹനഗതാഗതവും റദ്ദാക്കി ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും മൂന്ന് തവണ കോവിഡ് ടെസ്റ്റിന് വിധേയനാകണമെന്നും അധികൃതർ നിർദേശിച്ചു China Friday imposed a lockdown on 9 million residents in the northeastern industrial center of Changchun amid a new COVID-19 outbreak. As per the orders issued, the residents cannot leave their homes for reasons not specified and they have to undergo three rounds of mass testing. Further, the…
Read Moreപത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസ് അറിയിപ്പ് : എല്ലാ രജിസ്ട്രേര്‍ഡ് ഏജന്റുമാരും ശ്രദ്ധിക്കുക
KONNI VARTHA.COM : കേന്ദ്ര ലോട്ടറീസ് റെഗുലേഷന്‍ ആക്ട് 1998 പ്രകാരമുള്ള ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കേരള സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ ഓണ്‍ലൈനിലൂടെയുള്ള വില്‍പ്പന, വലിയ തോതില്‍ ടിക്കറ്റുകളുടെ അവസാന നാലക്കങ്ങള്‍ ഒരുപോലെ വരുന്ന രീതിയില്‍ സെറ്റായി വില്‍ക്കുക, സോഷ്യല്‍ മീഡിയ വഴി എഴുത്തുലോട്ടറി നടത്തുക തുടങ്ങിയ അനഭിലഷണീയമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ക്കെതിരെ ഏജന്റുമാരെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ഭാഗ്യക്കുറി വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് മാര്‍ച്ച് 15 ന് ഉച്ചക്ക് 2.30-ന് പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസിനോട് ചേര്‍ന്നുള്ള ഹാളില്‍ നടത്തും. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വില്‍പന വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ മായ എന്‍ പിള്ള, ക്ഷേമനിധി ബോര്‍ഡ് അംഗം റ്റി. ബി. സുബൈര്‍, പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍, ലോട്ടറി ഉപദേശസമിതി അംഗങ്ങള്‍ എന്നിവര്‍…
Read Moreഅസാപ്പ് വാര്‍ഷിക പരിശീലന കലണ്ടര്‍ പ്രകാശനം ചെയ്തു
അസാപ്പ് വാര്‍ഷിക പരിശീലന കലണ്ടറിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അസാപ്പ് ജില്ലാ പ്രോഗ്രാം മാനേജര്‍ ബാസിലിനു നല്‍കി കലണ്ടര്‍ പ്രകാശനം ചെയ്തു. അസാപ്പിന്റെ കീഴില്‍ ലഭ്യമാകുന്ന എല്ലാ കോഴ്‌സുകളുടേയും വിശദവിവരങ്ങള്‍ അസാപ്പ് കേരള ആനുവല്‍ ട്രെയ്‌നിംഗ് 2022-23 കലണ്ടറില്‍ ലഭ്യമാണ്. 14 സെക്ടറുകളിലായി 103 കോഴ്‌സുകളുടെ വിവരങ്ങളാണ് കലണ്ടറില്‍ ഉള്ളത്. പ്രോഗ്രാം മാനേജര്‍മാരായ ശ്രീജിത്ത്, ബെന്‍സി, ജിനോയ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Read Moreപയ്യനാമണ്ണ് നിവാസിയുടെ വിലപിടിപ്പുള്ള രേഖയും പണവും കോന്നിയില്‍ വെച്ച് നഷ്ടപ്പെട്ടു
konnivartha.com : കോന്നി പഞ്ചായത്ത് ഓഫീസിനു സമീപത്തു വെച്ച് പയ്യനാമണ്ണ് താവളപ്പാറ കാനപള്ളിആന്റണി തോമസിന്‍റെ പേഴ്‌സ് നഷ്ടപ്പെട്ടു . ഇതില്‍ ഉള്ള പാന്‍ കാര്‍ഡ് , എ റ്റി എം , ആധാര്‍ കാര്‍ഡ് പണം എന്നിവയാണ് നഷ്ടപെട്ടത് .കണ്ടു കിട്ടുന്നവര്‍ ദയവായി ബന്ധപ്പെടുക Antony Thomas Kanapally house Thavalappara,konni 9847767533,8848149775
Read Moreകാട്ടുപന്നിയെ ശല്യ മൃഗമായി പ്രഖ്യാപിക്കാനുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്രം നിരാകരിച്ചത് അപലപനീയം
കാട്ടുപന്നിയെ ശല്യ മൃഗമായി പ്രഖ്യാപിക്കാനുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്രം നിരാകരിച്ചത് അപലപനീയം: മന്ത്രി എ.കെ. ശശീന്ദ്രന്‍ കാട്ടുപന്നിയെ ശല്യ മൃഗമായി പ്രഖ്യാപിക്കാനുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ നിരാകരിച്ചത് തികച്ചും അപലപനീയമാണെന്ന് വനം – വന്യ ജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. പ്ലാപ്പള്ളി മാതൃക ഫോറസ്റ്റ് സ്റ്റേഷന്‍, ഇലവുങ്കല്‍ ഫോറസ്റ്റ് ചെക്ക് പോസ്റ്റ് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഏറെ കാലമായി കേരളം മുന്നോട്ടു വച്ച ആവശ്യമായിരുന്നു കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാക്കുന്ന കാട്ടുപന്നികളെ ശല്യ മൃഗമായി പ്രഖ്യാപിക്കണം എന്നുള്ളത്. ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഈ കാര്യത്തില്‍ എത്രത്തോളം അധികാരം പ്രയോഗിക്കാന്‍ കഴിയും എന്നുള്ളത് പരിശോധിക്കും. കൂടാതെ, വന്യ മൃഗ ശല്യം ഉള്ള കൂടുതല്‍ സ്ഥലങ്ങളെ ഹോട്ട് സ്‌പോട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. ജനങ്ങളുടെ ജീവനും സ്വത്തിനും…
Read More