ജാഗ്രതാ നിര്‍ദേശം

  കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ള കക്കാട് പവര്‍ ഹൗസിന്റെ ഭാഗമായ സര്‍ജ് ഷാഫ്ടിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചതിനാല്‍ വൈദ്യുതോത്പാദനം പുനരാരംഭിക്കുന്നതിനു വേണ്ടി ഇന്ന് (മാര്‍ച്ച്11) രാവിലെ ആറു മുതല്‍ ടണലിലെ ജലനിരപ്പ് പൂര്‍വസ്ഥിതിയില്‍ എത്തിക്കുന്നതിനായി മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ പരമാവധി 60 സെന്റീ മീറ്റര്‍ എന്ന തോതില്‍ ഉയര്‍ത്തി 78 കുമെക്‌സ് എന്ന നിരക്കില്‍ മൂന്നു ദിവസത്തേക്ക് ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതാണ്.     ഇപ്രകാരം തുറന്നു വിടുന്ന ജലം മൂഴിയാര്‍ ഡാമില്‍ നിന്നും കക്കാട് പവര്‍ ഹൗസ് വരെ എത്താന്‍ ഏകദേശം രണ്ടു മണിക്കൂര്‍ സമയം എടുക്കും. ഷട്ടറുകള്‍ ഉയര്‍ത്തുന്നതു മൂലം നദിയില്‍ 25 സെമി വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം. കക്കാട്ടാറിന്റെയും പ്രത്യേകിച്ച് മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയുള്ള ഇരു കരകളില്‍ താമസിക്കുന്നവരും ആളുകളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും…

Read More

കോന്നി ബിലീവേഴ്സ് ഹോസ്പിറ്റലിൽ ഓർത്തോപീഡിക് ക്യാമ്പ്

  കോന്നി ബിലീവേഴ്സ് ഹോസ്പിറ്റലിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ഓർത്തോപീഡിക് ക്യാമ്പ് മാർച്ച് 26 വരെ നടക്കും . പ്രശസ്ത അസ്ഥി ,സന്ധി ,വാത രോഗ വിദഗ്​ധൻ ഡോക്ടർ ജെറി മാത്യു ക്യാമ്പിന് നേതൃത്വം നൽകുന്നു . മുട്ടുമാറ്റിവെയ്ക്കല്‍ ,ജോയിന്‍റ് റീപ്ലയിസ്മെന്‍റ് ,സ്പൈന്‍ സര്‍ജറി ,തോള്‍ സര്‍ജറി തുടങ്ങിയവ ഉണ്ട് . കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കാം 0468 2245666 ,9072245666 ബുധന്‍ ,ശനി ദിവസങ്ങളില്‍ ഡോ ജെറി മാത്യൂവിന്‍റെ ഒ പി പ്രവര്‍ത്തിച്ചു വരുന്നു

Read More

ഹോട്ട് സ്‌പോട്ട് പട്ടികയില്‍ പുതിയ വില്ലേജുകളെ ഉള്‍പ്പെടുത്തും;അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി നല്‍കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും: മന്ത്രി എ.കെ. ശശീന്ദ്രന്‍

  ജില്ലയില്‍ ലഭിക്കുവാനുള്ള 7000 പട്ടയങ്ങളുടെ നിയമ തടസങ്ങള്‍ നീക്കി അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി നല്‍കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.   നിയമപരമായ തടസങ്ങള്‍ മൂലം ജില്ലയിലെ ഏഴായിരം പേര്‍ക്ക് പട്ടയം ലഭിക്കുന്ന പദ്ധതി തളര്‍ന്നു കിടക്കുകയാണ്. ഇതു പുനരുജ്ജീവിപ്പിച്ച് നിയമപരമായ തടസങ്ങള്‍ നീക്കി എത്രയും പെട്ടെന്ന് അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. വന്യമൃഗങ്ങള്‍ കൃഷി നാശനഷ്ടം വരുത്തുന്ന കര്‍ഷകര്‍ക്കുള്ള കുടിശിക ഉള്‍പ്പടെയുള്ള നഷ്ടപരിഹാരത്തുക ഏപ്രില്‍ അവസാനത്തോടെ കൊടുത്തു തീര്‍ക്കും. ജില്ലയിലെ വിവിധ ടൂറിസം വികസന സാധ്യതകളേക്കുറിച്ചുള്ള പ്രശ്‌നങ്ങള്‍ സംസ്ഥാന ടൂറിസം വകുപ്പിന്റേയും, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും പരിഗണനയില്‍ കൊണ്ടുവരും. ഇതിനായി എംഎല്‍എമാരെ ഉള്‍പ്പെടുത്തി തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും. സര്‍ക്കാര്‍ പരാതി പരിഹാര സെല്‍ പോലെയുള്ള…

Read More

അധ്യാപകർ ചുമതലപ്പെട്ട ജോലിയിൽ നിന്നും മാറി മറ്റു ജോലികൾ ചെയ്യുന്ന രീതി ആശാസ്യമല്ല

  അധ്യാപകരായി ജോലിയിൽ പ്രവേശിച്ച് ദീർഘകാല അവധിയിലോ ഡെപ്യൂട്ടേഷനിലോ പോയവരുടെ കണക്കെടുക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അധ്യാപകർ ചുമതലപ്പെട്ട ജോലിയിൽ നിന്നും മാറി മറ്റു ജോലികൾ ചെയ്യുന്ന രീതി ആശാസ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി.   പി എസ് സി അഡൈ്വസ് മെമ്മോ നൽകിയിട്ടും പലയിടത്തും വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർമാർ നിയമനം നൽകുന്നില്ലെന്ന് ചില പരാതികൾ ഉയർന്നിട്ടുണ്ട്. എയിഡഡ് സ്‌കൂൾ അധ്യാപകരുടെ നിയമന അംഗീകാര ഫയലുകളും തീർപ്പാക്കാൻ താമസിക്കുന്നു എന്ന് പരാതിയുണ്ട്. ഇങ്ങനെ പരാതി ഉയരാത്ത സാഹചര്യം ഉദ്യോഗസ്ഥർ ഉണ്ടാക്കണം. ഒരു സാഹചര്യത്തിലും ഫയൽ കെട്ടികിടക്കുന്ന സാഹചര്യം ഉണ്ടാവരുത്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസുകളുടെ പ്രവർത്തനം സംബന്ധിച്ചുള്ള പരാതികളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സത്വര നടപടികൾ ഇക്കാര്യത്തിൽ ഉണ്ടാകും. അദാലത്തിലൂടെ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ നടപടിയുണ്ടാകും. വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകളിൽ…

Read More

പാല്‍ ഉത്പാദന രംഗത്ത് വലിയ നേട്ടം കൈവരിക്കാന്‍ കേരളത്തിന് സാധിച്ചു: ഡെപ്യൂട്ടി സ്പീക്കര്‍

പാല്‍ ഉത്പാദന രംഗത്ത് വലിയ നേട്ടം കൈവരിക്കാന്‍ കേരളത്തിന് സാധിച്ചു: ഡെപ്യൂട്ടി സ്പീക്കര്‍   പാല്‍ ഉത്പാദന രംഗത്ത് വലിയ നേട്ടം കൈവരിക്കാന്‍ കേരളത്തിന് സാധിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സമഗ്ര സഹകരണ പരിപാടിയുടെ ഭാഗമായി ക്ഷീരവികസന വകുപ്പ് പത്തനംതിട്ട ജില്ലാ ഗുണ നിയന്ത്രണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മാവര ക്ഷീരോത്പാദക സംഘത്തില്‍ സംഘടിപ്പിച്ച പാല്‍ ഉപഭോക്താക്കളുടെ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. വാര്‍ഡ് കൗണ്‍സിലര്‍ അച്ചന്‍കുഞ്ഞ് ജോണ്‍ അധ്യക്ഷനായിരുന്നു. സംഘം പ്രസിഡന്റ് പ്രൊഫ. കൃഷ്ണപിള്ള, കൗണ്‍സിലര്‍മാരായ ഉഷാ മധു, കോമളവല്ലി, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. സിന്ധു, ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പി. അനിത തുടങ്ങിയവര്‍ സംസാരിച്ചു

Read More

പുനലൂർ മൂവാറ്റുപുഴ പാത വികസനം: ഏറ്റെടുത്ത ഭൂമി പൂർണ്ണമായി ഉപയോഗിച്ചില്ലെങ്കിൽ കർശന നടപടി: അഡ്വ.കെ.യു.ജനീഷ് കുമാർ എം എൽ എ

    konnivartha.com : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത വികസന പ്രവർത്തനവുമായി ബന്ധപ്പെട്ട് കോന്നി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വിളിച്ച് ചേർത്ത യോഗത്തിൽ കരാറുകാർക്കെതിരെ രൂക്ഷ വിമർശനമുയർന്നു.     സംസ്ഥാന പാത വികസനവുമായി ബന്ധപെട്ട് കെ എസ് റ്റി പി ഏറ്റെടുത്തിരിക്കുന്ന ഭൂമി പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നില്ലെന്ന് വ്യാപകമായി പരാതി ഉയർന്നിട്ടുണ്ട്. മഴകാലത്തിന് മുൻപ് നിർമ്മാണ പ്രവർത്തനങ്ങൾ തീർക്കണമെന്ന് കഴിഞ്ഞ യോഗത്തിൽ നിർദേശം നൽകിയിരുന്നു.     മാർച്ച് ഇരുപത്തിനകം ടാറിങ് നടത്തുമെന്നാണ് പറഞ്ഞിരുന്നത്. പരമാവധി വീതി പ്രയോജനപ്പെടുത്തി ഫുട്ട് പാത്ത് നിർമ്മിക്കണം.പല സ്ഥലങ്ങളും സർവേ കല്ലുകൾ ഓട നിർമ്മിക്കുന്നതിന് പുറത്താണ്. ചിലയിടങ്ങളിൽ സ്വകാര്യ വ്യക്തികളെ സഹായിക്കാനെന്ന മട്ടിൽ വീതി എടുത്തിട്ടുമില്ല. എന്നാൽ ചിലയിടങ്ങളിൽ കൂടുതൽ വീതി എടുത്തിട്ടുമുണ്ട്. ഇവക്ക് ഒക്കെ പരിഹാരം കാണണം എന്നും എം എൽ എ പറഞ്ഞു.    …

Read More

റോഡുകളിലെ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നത് സമയബന്ധിതമായി പൂര്‍ത്തീകരിക്കണം

  തിരുവല്ല നിയോജകമണ്ഡലത്തില്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്ന മല്ലപ്പള്ളി, കല്ലൂപ്പാറ, പുറമറ്റം പഞ്ചായത്തുകളിലെ റോഡുകളിലെ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് കെ എസ്റ്റിപിയുടെയും കേരള വാട്ടര്‍ അതോററ്റിയുടെയും സംയുക്ത അവലോകന യോഗം മാത്യു ടി. തോമസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ തിരുവല്ല റസ്റ്റ് ഹൗസില്‍ ചേര്‍ന്നു.   നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്ന റോഡുകളില്‍ കുടിവെള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനായി വാട്ടര്‍ അതോറിറ്റി തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവൃ ത്തികള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഈ പ്രവൃത്തികള്‍ മുന്‍ഗണനാ ക്രമത്തില്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു. നിര്‍മാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന കേടുപാടുകള്‍ അതത് സമയത്ത് തന്നെ പരിഹരിക്കണമെന്നും എം എല്‍എ ആവശ്യപ്പെട്ടു. 102.89 കോടി രൂപയ്ക്ക് 23 കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മിക്കുന്ന റോഡിന്റെ രൂപരേഖ കെ എസ്റ്റിപിക്കു വേണ്ടി ഓസ്‌ട്രേലിയന്‍ കമ്പനിയാണ്…

Read More

കുളളാര്‍ അണക്കെട്ട് തുറക്കും

  ശബരിമല മീനമാസ പൂജയും ഉത്സവവും നടക്കുന്നതിനാല്‍ ജലലഭ്യത ഉറപ്പാക്കുന്നതിന് കുളളാര്‍ അണക്കെട്ടില്‍ നിന്നും പ്രതിദിനം 25000 ഘന മീറ്റര്‍ ജലം മാര്‍ച്ച് (8) മുതല്‍ 19 വരെ തുറന്നു വിടുന്നതിന് ജില്ലാകളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവിട്ടു.

Read More

നെടുമണ്‍കാവ്- കലുങ്ക് പൊളിക്കുന്നതിനാല്‍ ഈ മാസം 10 മുതല്‍ ഗതാഗത നിയന്ത്രണം

  konnivartha.com : ആനയടി – കൂടല്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് നെടുമണ്‍കാവ്- കലുങ്ക് പൊളിക്കുന്നതിനാല്‍ ഈ മാസം 10 മുതല്‍ ഈ റോഡില്‍ വാഹന നിയന്ത്രണം ഉണ്ടായിരിക്കും. വാഹനങ്ങള്‍ പാലൂര്‍ റോഡ് ഗാന്ധി ജംഗ്ഷന്‍ വഴി തിരിഞ്ഞു പോകണമെന്ന് പത്തനംതിട്ട കെ.ആര്‍.എഫ്.ബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Read More

സ്വതന്ത്രത സൈനിക് സമ്മാൻ യോജന: 2025-26 വരെ തുടരാൻ കേന്ദ്ര ഗവണ്മെന്റ് അനുമതി

  സ്വതന്ത്രത സൈനിക് സമ്മാൻ യോജനയും (SSSY) അതിന്റെ ഘടകങ്ങളും സാമ്പത്തിക വര്ഷം 2021-22 മുതൽ 2025-26 വരെ തുടരാൻ കേന്ദ്ര ഗവണ്മെന്റ് അനുമതി. നേരത്തെ 31.03.2021 വരെ ആയിരുന്നു പദ്ധതിയുടെ കാലാവധി. 3,274.87 കോടി രൂപയുടെ മൊത്തം സാമ്പത്തിക വിഹിതം പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. പദ്ധതി തുടരുന്നതിനുള്ള ശുപാർശ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആണ് നൽകിയത്. SSSY പദ്ധതിയുടെ ഗുണഭോക്താക്കൾ സ്വാതന്ത്ര്യ സമര സേനാനികളും അവരുടെ അർഹരായ ആശ്രിതരും ആണ്. നിലവിൽ പദ്ധതിയുടെ കീഴിൽ രാജ്യത്ത് ഒട്ടാകെ 23,566 ഗുണഭോക്താക്കൾ ഉണ്ട്. Government led by Prime Minister, Shri Narendra Modi has approved continuation of Swatantrata Sainik Samman Yojanya (SSSY) for Financial Years 2021-22 to 2025-26 The Government led by Prime Minister, Shri Narendra Modi…

Read More