യുക്രൈനില്‍ കുടുങ്ങിയ മലയാളികൾക്കായി ഹെൽപ് ലൈൻ ആരംഭിച്ചു. ഇന്ത്യൻ എംബസിയെ +380997300483, +380997300428 എന്ന നമ്പറുകളിൽ സഹായത്തിനായി ബന്ധപ്പെടാം. കൂടാതെ യുക്രൈനിലുള്ളവർക്ക് ബന്ധപ്പെടാനുള്ള ഇ മെയിൽ ഐ ഡി; [email protected]. നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ബന്ധപ്പെടാം. നോര്‍ക്ക ടോള്‍ഫ്രീ നമ്പര്‍ 1800 425 3939. ഇ മെയില്‍ ഐ ഡി; [email protected]. കൂടാതെ അടിയന്തര സഹായത്തിന് വിദേശകാര്യ വകുപ്പിനെയും ബന്ധപ്പെടാം. വിദേശകാര്യ വകുപ്പിന്റെ ടോള്‍ഫ്രീ നമ്പര്‍ 1800118797 +91 11 23012113 +91 11 23014101 +91 11 23017905 യുക്രൈയിനെതിരെ റഷ്യയുടെ യുദ്ധ പ്രഖ്യാപനതിന് പിന്നാലെ രാജ്യത്ത് കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ നാട്ടിൽ തിരിച്ചെത്തിക്കാൻ നടപടികളുമായി നോർക്ക .ഇതുവരെ 152 പേരാണ് നോർക്കയിൽ രജിസ്റ്റർ ചെയ്തതിട്ടുള്ളത്. ഇന്ത്യയിലേക്ക് മടങ്ങുന്നവർക്ക് സഹായത്തിനായി ഇന്ത്യൻ എംബസിയുടെയും നോർക്കയുടെയും ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാൻ സൗകര്യം ഒരുക്കിയിട്ടുള്ളതായി നോർക്ക റൂട്ട്സ്…
Read Moreവിഭാഗം: Information Diary
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഫെബ്രുവരി 27 ന്
konnivartha.com : സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും *ലക്ഷ്യം വയ്ക്കുന്നത് 5 വയസിന് താഴെയുള്ള 24.36 ലക്ഷം കുട്ടികൾ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാന വ്യാപകമായി ഫെബ്രുവരി 27 ന് നടക്കും. സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജില്ലയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. കോവിഡ് സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചായിരിക്കും പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ചെയ്യുകയെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കേരളത്തിലെ അഞ്ച് വയസ് വരെയുള്ള 24,36,298 കുട്ടികൾക്ക് ഈ ദിനത്തിൽ പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി പോളിയോ തുള്ളിമരുന്ന് നൽകുവാനാണ് ലക്ഷ്യമിടുന്നത്. ട്രാൻസിറ്റ്, മൊബൈൽ ബൂത്തുകൾ ഉൾപ്പെടെ 24,614 ബൂത്തുകളാണ് പ്രവർത്തിക്കുന്നത്. തുളളിമരുന്ന് വിതരണം ചെയ്യുന്നതിനായി 49,228 വോളണ്ടിയർമാർക്കും 2,183 സൂപ്പർവൈസർമാർക്കും പരിശീലനം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. …
Read Moreവന്യ ജീവി ആക്രമണം : എട്ടു കോടി രൂപ നഷ്ടപരിഹാരമായി നല്‍കി: മന്ത്രി എ.കെ. ശശീന്ദ്രന്‍
വില്ലേജുകളെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും: മന്ത്രി എ.കെ. ശശീന്ദ്രന്‍ konnivartha.com : കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പട്ടിക തയാറാക്കിയപ്പോള്‍ ഉള്‍പ്പെടാതെ പോയ വില്ലേജുകളെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് സംസ്ഥാന വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലിന്റെ ഭാഗമായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നല്‍കിയ നോട്ടീസിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തില്‍ നിന്നുള്ള എംപിമാരോടും കേന്ദ്ര സര്‍ക്കാരിനോടും ഈ വിഷയം ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് ആദ്യം നല്‍കിയ എണ്ണത്തില്‍ കുറവ് വരുത്തിയത്. കാട്ടുപന്നിയുടെ ആക്രമണം ഉള്ള പല വില്ലേജുകളും ഇനിയും ചേര്‍ക്കാനുണ്ട്. കൂടുതല്‍ വില്ലേജുകളെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെടും. ഈ വര്‍ഷത്തെ ബജറ്റില്‍ മനുഷ്യ – വന്യജീവി സംഘര്‍ഷത്തിന്…
Read Moreവിമുക്തഭടൻമാരുടെ സംരംഭങ്ങൾക്ക് ധനസഹായം
KONNIVARTHA.COM : സ്വയം തൊഴിൽ പദ്ധതി പ്രകാരം വിമുക്തഭടൻമാർ നടത്തുന്ന സംരംഭങ്ങളിൽ, ബാങ്കുകളിൽ നിന്നോ കേന്ദ്ര സംസ്ഥാന ഏജൻസികളിൽ നിന്നോ സ്വീകരിച്ചിരിക്കുന്ന ലോണുകളിൽ മേൽ ഒറ്റത്തവണ ടോപ്പ് അപ്പ് ആയി തുക നൽകുന്നതിന്, വിജയകരമായി സ്വയം തൊഴിൽ പദ്ധതികൾ നടത്തിവരുന്ന വിമുക്തഭടൻമാരിൽ നിന്നും അവരുടെ വിധവകളിൽ നിന്നും അപേക്ഷകൾ സ്വീകരിക്കുന്നു. പദ്ധതിയുടെ വിശദാംശങ്ങൾക്കായി അതാതു ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം.
Read Moreപൂനയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ വകയാർ നിവാസി മരണപ്പെട്ടു
പൂനയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ വകയാർ നിവാസി മരണപ്പെട്ടു. Konnivartha. Com :പൂനയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ കോന്നി വകയാർ ഷിബു വില്ലയിൽ രവി കുമാർ (48)മരണപെട്ടു. പൂനയിൽ എസ് ആർ കെ എന്റർ പ്രൈസസ് എന്ന സ്ഥാപന കമ്പനി നടത്തി വരികയായിരുന്നു. ഇന്നലെ രാത്രിയിൽ ആണ് അപകടം നടന്നത്. മൃതദേഹം നാളെ രാവിലെ വീട്ടിൽ എത്തിക്കും. ഭാര്യ :ഷീബ മകൻ :ശരത്
Read Moreയുക്രെയ്നിൽ നിന്നുള്ള എയർ ഇന്ത്യ വിമാന സർവീസ് ഇന്ന് ആരംഭിക്കും
യുക്രെയ്നിൽ നിന്നും ഇന്ത്യൻ പൗരൻമാർക്ക് മടങ്ങാനായി സജ്ജീകരിച്ച എയർ ഇന്ത്യ വിമാന സർവീസ് ഇന്ന് ആരംഭിക്കും. ബോറിസ്പിൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് ഇന്ത്യയിലേക്ക് സർവീസ്അടിയന്തരമായി തുടരേണ്ടതില്ലാത്ത എല്ലാ പൗരൻമാരും എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും ഉടൻ മടങ്ങണമെന്നാണ് കേന്ദ്ര സർക്കാർ നിർദേശം. 24,26 തിയതികളിൽ എയർ ഇന്ത്യയുടെ രണ്ട് സർവീസുകൾ കൂടി നിശ്ചയിച്ചിട്ടുണ്ട്.ഏത് നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയുകെ, ജർമനി, ഇന്ത്യ തുടങ്ങി പന്ത്രണ്ടിലേറെ രാജ്യങ്ങളും പൗരന്മാരോട് ഉടൻ ഉക്രൈൻ വിടണമെന്ന നിർദേശം നൽകി
Read Moreവിവരാവകാശ നിയമം: രേഖകൾക്ക് നിശ്ചിത ഫീസ് ഈടാക്കും
konnivartha.com ; റവന്യൂ വകുപ്പിൽനിന്നു വിതരണം ചെയ്യുന്ന ബേസിക് ടാക്സ് രജിസ്റ്റർ, സ്ഥലത്തിന്റെ സ്‌കെച്ചിന്റെ പകർപ്പ്, സാറ്റലൈറ്റ് മാപ്പിങ്, രജിസ്ട്രേഷൻ വകുപ്പിൽനിന്നുള്ള എൻകംബ്രൻസ് സർട്ടിഫിക്കറ്റ്, തദ്ദേശ സ്വയംഭരണ, പൊതുമരാമത്ത് വകുപ്പുകളിൽനിന്നുള്ള വിവിധ രേഖകൾ, പി.എസ്.സി. ഒ.എം.ആർ. ഷീറ്റിന്റെ പകർപ്പ്, സർവകലാശാല ഉത്തരക്കടലാസിന്റെ പകർപ്പുകൾ തുടങ്ങി സർക്കാരിൽനിന്നു വിതരണം ചെയ്യുന്ന വിവിധ ഇനം രേഖകൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാലും സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫീസ് ഈടാക്കി മാത്രമേ വിതരണം ചെയ്യാൻ പാടുള്ളൂവെന്ന് പൊതുഭരണ വകുപ്പ് നിർദേശിച്ചു. ഇതു സംബന്ധിച്ച ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണു തീരുമാനം.
Read Moreവരവ് -ചെലവ് കണക്ക് സമര്‍പ്പിക്കാത്ത സ്ഥാനാര്‍ഥികളെ അയോഗ്യരാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
konnivartha.com : 2020 തദ്ദേശ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിച്ച വരവ് -ചെലവ് കണക്ക് സമര്‍പ്പിക്കാത്ത സ്ഥാനാര്‍ത്ഥികള്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളിലേക്ക് മത്സരിച്ച 485, ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച 27, ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച 4, മുന്‍സിപ്പാലിറ്റികളിലേക്ക് മത്സരിച്ച 84 സ്ഥാനാര്‍ഥികളാണ് ഇനിയും കണക്ക് സമര്‍പ്പിക്കാത്തത്. കണക്ക് സമര്‍പ്പിക്കാത്ത സ്ഥാനാര്‍ഥികളുടെ പേര് വിവരങ്ങള്‍ കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം തദ്ദേശസ്ഥാപനങ്ങളുടെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ച ശേഷവും തെരഞ്ഞെടുപ്പ് ചെലവ് കണക്ക് സമര്‍പ്പിക്കാത്ത സ്ഥാനാര്‍ഥികളുടെ കരട് ലിസ്റ്റ് കമ്മീഷന്റെ വെബ് സൈറ്റില്‍ മാര്‍ച്ച് 17 ന് പ്രസിദ്ധീകരിക്കും. മാര്‍ച്ചില്‍ സ്ഥാനാര്‍ഥികളെ അയോഗ്യരാക്കി പ്രഖ്യാപിച്ച് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.
Read Moreബിരുദ വിദ്യാർത്ഥികൾക്കായുള്ള പ്രതിഭ ധനസഹായ പദ്ധതിയിൽ (21/02/2022) മുതൽ അപേക്ഷിക്കാം
സ്‌കോളർഷിപ്പ് തുക ഒരു ലക്ഷം രൂപ konnivartha.com : മുഖ്യമന്ത്രിയുടെ 10 ഇനപരിപാടിയിൽ ഉൾപ്പെടുത്തി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രതിഭാധനരായ ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സ്‌കോളർഷിപ്പ് നൽകും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ https://dcescholarship.kerala.gov.in എന്ന പോർട്ടലിലൂടെ ഇന്ന് (21/02/2022) മുതൽ മാർച്ച് അഞ്ച് വരെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 2020-21 അധ്യയന വർഷം അവസാന വർഷ ഡിഗ്രി ബിരുദ പരീക്ഷ പാസായവരിൽ നിന്നും പരീക്ഷയിൽ ലഭിച്ച ആകെ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് അർഹരെ തെരഞ്ഞെടുക്കുന്നത്. സംസ്ഥാനത്തെ 14 സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിൽനിന്നും 2020-21 അധ്യയന വർഷം വിജയകരമായി പഠനം പൂർത്തീകരിച്ച, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും 75 ശതമാനത്തിന് മുകളിൽ മാർക്കുള്ളവരുമായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ വാർഷിക വരുമാനം 2.5 ലക്ഷം രൂപയ്ക്ക് താഴെയായിരിക്കണം. ബിരുദ സർട്ടിഫിക്കറ്റ്, കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, ഏറ്റവും…
Read Moreജാഗ്രതാ നിർദ്ദേശം
കെ എസ് ഇ ബി ലിമിറ്റെഡിന്റെ അധീനതയിലുള്ള കക്കാട്പവർ ഹൗസിൻറെ ഭാഗമായ സർജ് ഷാഫ്ടിന്റെ അറ്റ കുറ്റപണി നടക്കുന്നതിനാൽ 16/02/2022 മുതൽ 15/03/2022 വരെ പൂർണമായി അടച്ചിട്ടു വൈദ്യുതല്പാദനം നിർത്തി വെച്ചതിനാൽ ജല നിരപ്പ് ക്രമീകരിക്കുന്നതിനായി മൂഴിയാർ ഡാമിന്റെ 3 ഷട്ടറുകൾ പരമാവധി 30 സെന്റിമീറ്റർ എന്ന തോതിൽ ഉയർത്തി 50 കുമിക്സ് എന്ന നിരക്കിൽ ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതിന് നിലവിൽ അനുമതി നൽകിയിരുന്നതാണ്. എന്നാൽ ഇപ്പോൾ ടി പദ്ധതിയുടെ സർജ്ഷാഫ്ടിലും ടണലിലും ഉള്ള അറ്റ കുറ്റപണിയുടെ ഭാഗമായി സ്ലുയിസ്ഗേറ്റുകൂടി തുറന്നു 28 കുമെ ക്സ്എന്ന നിരക്കിൽ അധിക ജലം കൂടി കക്കാട്ട് ആറിലേക്ക് ഒഴുക്കി ആകെ 78 കുമെക്സ് ജലം തുറന്നു വിടുന്നതിന് തീരുമാനിച്ചിരിക്കുന്നു . ഇപ്രകാരം തുറന്നു വിടുന്ന അധിക ജലം നദിയിലെ നിലവിലെ ജലനിരപ്പിൽ കാര്യമായ മാറ്റം വരുത്തില്ലെങ്കിലും…
Read More