പുതുമുഖ നേതൃത്വത്തിന് അവസരം ഒരുക്കി കുടുംബശ്രീ

konnivartha.com : കോവിഡ് മഹാമാരിയെ  തുടര്‍ന്ന് ജില്ലയിലെ മാറ്റിവച്ച കുടുംബശ്രീ സംഘടന സംവിധാനത്തിന്റെ തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തീകരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് ക്ലസ്റ്റര്‍ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിച്ചത്.     എ.ഡി.എസ് തലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 11 അംഗങ്ങളില്‍ നിന്നും ഒരു സിഡിഎസ് അംഗത്തെ തെരഞ്ഞെടുത്തു. വാര്‍ഡുകളുടെ എണ്ണത്തിന് തുല്യമായ സിഡിഎസ് അംഗങ്ങളില്‍ നിന്നും ചെയര്‍പേഴ്‌സണെയും വൈസ്‌ചെയര്‍പേഴ്‌സണെയും തെരഞ്ഞെടുത്തു.   ബൈലോയില്‍ ഉണ്ടായ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ ഭൂരിപക്ഷം സിഡിഎസുകളിലും പുതുമുഖങ്ങളാണ് അമരത്തേയ്ക്ക് എത്തിയിരിക്കുന്നത്. ആകെ 58 സിഡിഎസുകളില്‍ 42 സിഡിഎസുകള്‍ പുതുമുഖങ്ങളെ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. ജില്ലാകളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നിയോഗിച്ച ജില്ലാതെരഞ്ഞെടുപ്പ് വരണാധികാരിയും ഇലക്ഷന്‍ ഡപ്യൂട്ടി   കളക്ടറുമായ ആര്‍. രാജലക്ഷ്മിയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ വരണാധികാരികളും ഉപവരണാധികാരികളുമാണ് സിഡിഎസ് തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിച്ചത്.     വിവിധ വകുപ്പുകളിലെ…

Read More

അഹമ്മദാബാദ് സ്‌ഫോടന പരമ്പരക്കേസ്: മൂന്ന് മലയാളികളടക്കം 38 പ്രതികള്‍ക്ക് വധശിക്ഷ

  56 പേര്‍ കൊല്ലപ്പെട്ട അഹമ്മദാബാദ് സ്‌ഫോടന പരമ്പര കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ 49 പേരില്‍ 38 പേര്‍ക്ക് വധശിക്ഷ. വധശിക്ഷ ലഭിച്ചവരില്‍ മൂന്നുപേര്‍ മലയാളികളാണെന്നാണ് ലഭ്യമായ വിവരം.     ഷാദുലി, ഷിബിലി, ഷറഫുദീന്‍ എന്നീ മലയാളികള്‍ക്കാണ് വധശിക്ഷ ലഭിച്ചതെന്നാണ് വിവരം. 11 പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു. ആദ്യമായിട്ടാണ് ഒരു കേസില്‍ ഇത്രയധികം പേര്‍ക്ക് വധശിക്ഷ ലഭിക്കുന്നത് 2008 ജൂലായ് 26-നാണ് അഹമ്മദാബാദ് നഗരത്തിലെ വിവിധ ഇടങ്ങളില്‍ ബോംബ് സ്ഫോടനങ്ങളുണ്ടായത്. 70 മിനിറ്റുകള്‍ക്കിടെ നഗരത്തിലെ 21 ഇടങ്ങളിലുണ്ടായ സ്ഫോടനങ്ങളില്‍ 56 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തിന് പിന്നില്‍ തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനാണെന്ന് തുടക്കത്തില്‍ തന്നെ പോലീസ് കണ്ടെത്തിയിരുന്നു. 2002-ലെ ഗോധ്ര കലാപത്തിന് പ്രതികാരമായാണ് തുടര്‍ സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തതെന്നും പോലീസ് കണ്ടെത്തി. കേസില്‍ 85 പേരെയാണ് ഗുജറാത്ത് പോലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നത്.…

Read More

താനെയെയും ദിവയെയും ബന്ധിപ്പിക്കുന്ന റെയിൽവേ ലൈനുകൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

KONNIVARTHA.COM ; താനെയെയും ദിവയെയും ബന്ധിപ്പിക്കുന്ന രണ്ട് അധിക റെയിൽവേ ലൈനുകൾ 2022 ഫെബ്രുവരി 18 ന് വൈകുന്നേരം 4:30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. മുംബൈ സബർബൻ റെയിൽവേയുടെ രണ്ട് സബർബൻ ട്രെയിനുകളും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും, തുടർന്ന് അദ്ദേഹം ചടങ്ങിനെ അഭിസംബോധനയും ചെയ്യും.   സെൻട്രൽ റെയിൽവേയുടെ പ്രധാന ജംഗ്ഷനാണ് കല്യാൺ. രാജ്യത്തിന്റെ വടക്ക് ഭാഗത്തുനിന്നും തെക്ക് ഭാഗത്തുനിന്നും വരുന്ന ഗതാഗതം കല്യാണിൽ ലയിച്ച് സി എസ്സ്  എം ടി  (ഛത്രപതി ശിവജി മഹാരാജ് ടെർമിനസ്) ലേക്ക് നീങ്ങുന്നു. കല്യാണിനും സിഎസ്ടിഎമ്മിനും ഇടയിലുള്ള നാല് ട്രാക്കുകളിൽ രണ്ട് ട്രാക്കുകൾ സ്ലോ ലോക്കൽ ട്രെയിനുകൾക്കും രണ്ട് ട്രാക്കുകൾ ഫാസ്റ്റ് ലോക്കൽ, മെയിൽ എക്സ്പ്രസ്, ഗുഡ്സ് ട്രെയിനുകൾക്കും ഉപയോഗിച്ചു. സബർബൻ, ദീർഘദൂര ട്രെയിനുകളെ വേർതിരിക്കുന്നതിനാണ് , രണ്ട് അധിക…

Read More

ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ ഒപ്പിട്ടു: പൊതുഭരണ സെക്രട്ടറി കെ. ആര്‍ ജ്യോതിലാലിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി

  നിയമസഭാ സമ്മേളനം വെള്ളിയാഴ്ച ചേരാനിരിക്കെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് ഒരുമണിക്കൂര്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.     നയ പ്രഖ്യാപന പ്രസംഗം അംഗീകരിക്കണമെങ്കില്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന നടപടി റദ്ദാക്കണമെന്നതടക്കം ചില ഉപാധികള്‍ ഗവര്‍ണര്‍ മുന്നോട്ടുവച്ചു. മുഖ്യമന്ത്രി രാജ്ഭവനിലെത്തി അനുനയനീക്കം നടത്തിയെങ്കിലും ആരിഫ് മുഹമ്മദ് ഖാന്‍ നിലപാടില്‍ ഉറച്ച് നിന്നു.     ഗവര്‍ണറുടെ അഡീഷണല്‍ പി.എ ആയി ഹരി എസ് കര്‍ത്തയെ നിയമിക്കണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ അതൃപ്തിയോടെയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.അതൃപ്തി അറിയിച്ച് പൊതുഭരണ സെക്രട്ടറി കെ. ആര്‍ ജ്യോതിലാല്‍ രാജ്ഭവനിലേക്ക് കത്തയക്കുകയും ചെയ്തു. ഇതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. ഗവര്‍ണര്‍ വഴങ്ങുന്നില്ലെന്ന് തിരിച്ചറിഞ്ഞ മുഖ്യമന്ത്രി എ.കെ ജി സെന്ററിലെത്തി മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തി.     അനുരഞ്ജനത്തിന്റെ ഭാഗമായി കത്തയച്ച ജ്യോതിലാലിനെ മിന്നല്‍…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ (17/02/2022 )

യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കും;ടൂറിസം വികസന പദ്ധതി നടപ്പാക്കും പത്തനംതിട്ട ജില്ലയില്‍ നെല്ല് ഉത്പാദനത്തില്‍ മുന്നിട്ട് നില്‍ക്കുന്ന ഗ്രാമപഞ്ചായത്താണ് പെരിങ്ങര. ജില്ലയില്‍ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന പഞ്ചായത്തുകളില്‍ ഒന്നാണിത്. കഴിഞ്ഞ വര്‍ഷം 11 തവണയാണ് വെള്ളപൊക്കമുണ്ടായത്. വെള്ളപ്പൊക്കത്തിന്റെ കെടുതികളെയും കൃഷിനാശത്തെയും നേരിടുന്നതിനൊപ്പം കാര്‍ഷിക മുന്നേറ്റത്തിനുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മാത്തന്‍ ജോസഫ് സംസാരിക്കുന്നു. പഞ്ചായത്തിലെ കൃഷി, നേരിടുന്ന വെല്ലുവിളി ജില്ലയില്‍ നെല്‍ക്കൃഷി ഏറ്റവും കൂടുതല്‍ ഉള്ളത് പെരിങ്ങര പഞ്ചായത്തിലാണ്. 950 ഹെക്ടര്‍ കൃഷിഭൂമിയിലായി 27 പാടശേഖരങ്ങള്‍ ഇവിടെയുണ്ട്. നെല്‍ക്കൃഷിക്കാണ് പഞ്ചായത്ത് മുന്‍തൂക്കം നല്‍കുന്നതെങ്കിലും തെങ്ങ്, വാഴ, പച്ചക്കറി കൃഷികളും ഉണ്ട്. മഴക്കാലത്ത് ഏറ്റവും കൂടുതല്‍ വെള്ളം പൊങ്ങുന്നത് പെരിങ്ങരയിലാണ്. വെള്ളപ്പൊക്കം നേരിടാന്‍ ഷെല്‍റ്റര്‍ നിര്‍മിക്കും കഴിഞ്ഞ വര്‍ഷം 11 വെള്ളപ്പൊക്കങ്ങളാണ് ഉണ്ടായത്. വെള്ളപ്പൊക്കം നേരിടുന്നതിന്റെ ഭാഗമായി നാലു ഫൈബര്‍ ബോട്ടുകള്‍ വാങ്ങാന്‍ പദ്ധതിയുണ്ട്.…

Read More

പാലം പണിക്കുള്ള ഇരുമ്പുകമ്പികൾ മോഷ്ടിച്ചവരെ  വലയിലാക്കി

  KONNIVARTHA.COM :   കൊടുമൺ ചന്ദനപ്പള്ളി പാലം പണി നടക്കുന്ന സ്ഥലത്തുനിന്ന് കോൺക്രീറ്റിന് ഉപയോഗിക്കുന്നഇരുമ്പുകമ്പികളും മറ്റും മോഷ്ടിച്ച മൂന്നുപേരെ പോലീസ് രാത്രികാല പട്രോളിംഗ് സംഘം വലയിലാക്കി.     കോന്നി പയ്യനാമൺ കിഴക്കേചരുവിൽ ബിജു കെ (46), കൊല്ലം പത്തനാപുരം പിറവന്തൂർ പൂവൻ മുന്നൂർ ശ്യാംകുമാർ (31), കോന്നി പ്രമാടം വെള്ളപ്പാറ പുത്തൻവിളയിൽ  ഗോപേഷ് കുമാർ (41) എന്നിവരാണ് പോലീസിന്റെ  പിടിയിലായത്.   ഇന്നലെ (15.02.2022) വെളുപ്പിന് 1.20 മണിക്ക് കൊടുമൺ പോലീസ് രാത്രികാല പട്രോളിങ് നടത്തിവരവേ ചന്ദനപ്പള്ളി വലിയപ്പള്ളി കഴിഞ്ഞ് പാലത്തിനടുത്ത് എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽ പെട്ടത്. കെ ഏൽ 80 /1965 നമ്പറുള്ള പിക്ക് അപ്പ്‌ വാനിൽ പ്രതികൾ ഇരുമ്പുകമ്പികളും മറ്റും കയറ്റിക്കൊണ്ടിരിക്കവേയാണ് പോലീസ് പാർട്ടി എത്തിയത്. പോലീസ് ജീപ്പ് കണ്ട ഉടൻ ഇവർ വാഹനത്തിൽ കയറി ചന്ദനപ്പള്ളി കൂടൽ റോഡേ അതിവേഗം കടന്നു.…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ / വാര്‍ത്തകള്‍ ( 16/02/2022 )

  ജാഗ്രതാ നിര്‍ദേശം കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ള കക്കാട് പവര്‍ ഹൗസിലെ ജനറേറ്ററിന്റെ വാര്‍ഷിക അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ പരമാവധി 30 സെന്റി മീറ്റര്‍ എന്ന തോതില്‍ ഉയര്‍ത്തി 50 കുമെക്സ് എന്ന നിരക്കില്‍ ഏതുസമയത്തും ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടാന്‍ സാധ്യതയുണ്ട്.     ഇപ്രകാരം തുറന്നു വിടുന്ന ജലം മൂഴിയാര്‍ ഡാമില്‍ നിന്നും കക്കാട് പവര്‍ ഹൗസ് വരെ എത്താന്‍ ഏകദേശം രണ്ടു മണിക്കൂര്‍ സമയം എടുക്കും. ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം നദികളില്‍ 15 സെ.മി. വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം. കക്കാട്ടാറിന്റെയും, പ്രത്യേകിച്ചു മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയുള്ള ഇരു കരകളില്‍ താമസിക്കുന്നവരും, ജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും, നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ.…

Read More

കോന്നിയിലെ കേന്ദ്രീയ വിദ്യാലയത്തിന്റെ കെട്ടിടത്തില്‍ വരുന്ന അധ്യയന വര്‍ഷം പഠനം ആരംഭിക്കാന്‍ കഴിയും

    konni vartha.com ; വരുന്ന അധ്യയന വര്‍ഷം കോന്നിയിലെ കേന്ദ്രീയ വിദ്യാലയത്തിന്റെ പുതിയ കെട്ടിടത്തില്‍ പഠനം ആരംഭിക്കാന്‍ കഴിയുമെന്ന് അന്റോ ആന്റണി എംപി പറഞ്ഞു. കോന്നിയില്‍ നിര്‍മാണം നടക്കുന്ന കേന്ദ്രീയ വിദ്യാലയത്തിന്റെ കെട്ടിടം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരോടൊപ്പം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു എംപി. കേന്ദ്രീയ വിദ്യാലയത്തിന്റെ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച സൗകര്യമുള്ള അധുനിക കേന്ദ്രീയ വിദ്യാലയമാണ് കോന്നിയില്‍ പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്നത്. ഇന്‍ഡോര്‍ കോര്‍ട്ട്, മള്‍ട്ടി പര്‍പ്പസ് ഹാള്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് എന്നിവ സഹിതമാണ് പുതിയ കേന്ദ്രീയ വിദ്യാലയത്തിന്റെ സ്‌കൂള്‍ കെട്ടിട നിര്‍മാണമെന്നും എംപി പറഞ്ഞു.   നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനത്തില്‍ മികച്ച പുരോഗതിയുണ്ട്. പത്തനംതിട്ട ജില്ലയ്ക്കും, കോന്നിക്കും…

Read More

സ്‌കൂളുകൾ 21 മുതൽ സാധാരണ നിലയിലേക്ക്‌; 1 മുതൽ 9 വരെ ക്ലാസുകൾ ബാച്ചുകളായി നാളെ ആരംഭിക്കും

  konnivartha.com : സംസ്ഥാനത്ത്‌ ഒന്നു മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളും തിങ്കൾ മുതൽ സ്‌കൂളുകളിൽ പുനരാരംഭിക്കും. നിലവിലെ മാനദണ്ഡപ്രകാരം രാവിലെ മുതൽ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിലായിരിക്കും ക്ലാസുകൾ. 10, 11, 12 ക്ലാസുകൾ നിലവിലുള്ളതുപോലെ 19 വരെ തുടരും.     21 മുതൽ ഒന്നു മുതൽ 12 വരെ ക്ലാസുകളിൽ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി കോവിഡ്‌കാലത്തിന്‌ മുമ്പെന്നപോലെ സാധാരണ നിലയിൽ വൈകിട്ടുവരെ ക്ലാസുകൾ ആരംഭിക്കാനും തീരുമാനിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതത് സ്‌കൂളുകളുടെ സാധാരണ നിലയിലുളള ടൈംടേബിൾ അനുസരിച്ച് ക്ലാസുകൾ ക്രമീകരിക്കണം.     നേരത്തെ ഈ മാസം അവസാന ആഴ്‌ചമുതൽ മുഴുവൻ സമയം ക്ലാസുകൾ തുടങ്ങാനായിരുന്നു ആലോചനയെങ്കിലും കുട്ടികൾക്ക്‌ പഠനത്തിന്‌ കൂടുതൽ സമയം ലഭ്യമാക്കാനാണ്‌ ഒരാഴ്‌ച മുമ്പേ ക്ലാസുകൾ സാധാരണ നിലയിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.   പ്രീ പ്രൈമറി…

Read More

സുഭാഷ് നഗര്‍- മണ്ണുംകല്‍പടി- അറബി കോളജ് റോഡ് നാടിന് സമര്‍പ്പിച്ചു

സുഭാഷ് നഗര്‍- മണ്ണുംകല്‍പടി- അറബി കോളജ് റോഡ് നാടിന് സമര്‍പ്പിച്ചു ബൈപാസ് റോഡിന്റെ  പ്രയോജനം ചെയ്യും: മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ട നഗരസഭയിലെ സുഭാഷ് നഗര്‍- മണ്ണുംകല്‍പടി -അറബി കോളജ് റോഡ് ബൈപാസ് പോലെ ഉപയോഗിക്കാന്‍ കഴിയുന്ന റോഡാണെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച  20 ലക്ഷം രൂപ ഉപയോഗിച്ച് പുനര്‍നിര്‍മാണം നടത്തിയ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.     റോഡ് പുനര്‍നിര്‍മാണം യാഥാര്‍ഥ്യമായിരിക്കുകയാണ്. റോഡിന്റെ നവീകരണം ഏറ്റവും അടിയന്തിരപ്രാധാന്യം ഉള്ളതായിരുന്നു.  2017 റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും ചില കാരണങ്ങളാല്‍ അന്ന് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പുതിയ പത്തനംതിട്ട നഗരസഭാ ഭരണ സമിതി അധികാരത്തിലെത്തിയതോടെയാണ് പുനര്‍നിര്‍മാണത്തിനുള്ള തുടര്‍നടപടികള്‍ വേഗത്തിലായത്. നഗരസഭയുടെ 14,  21  വാര്‍ഡുകളിലൂടെ കടന്നുപോകുന്നതാണ് ഈ റോഡ്.   റോഡിന്റെ  ഓരോ നിര്‍മാണ ഘട്ടത്തിലും നിരവധി   പ്രതിസന്ധികള്‍…

Read More