പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന അറിയിപ്പുകള്‍ ( 05/02/2022 )

    കോവിഡ് പ്രതിരോധം: പത്തനംതിട്ട ജില്ല ബി കാറ്റഗറിയില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി. ബി കാറ്റഗറിക്ക് ബാധകമായ നിയന്ത്രണങ്ങള്‍: രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മതപരമായ, സാമുദായിക, പൊതുപരിപാടികള്‍ ഉള്‍പ്പെടെ യാതൊരുവിധ കൂടിചേരലുകളും അനുവദിക്കുന്നതല്ല. വിവാഹം, മരണാന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കുകയുളളൂ. 2022 ജനുവരി 23, 30 തീയതികളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ 2022 ഫെബ്രുവരി 06 ഞായറാഴ്ചയും തുടരുന്നതാണ്. അനുമതി നല്‍കിയിട്ടുള്ള അവശ്യസര്‍വീസുകള്‍ക്ക് 2022 ഫെബ്രുവരി 06 ഞായറാഴ്ച്ച പ്രവര്‍ത്തിക്കാവുന്നതാണ്. ആരാധനാലയങ്ങളില്‍ പരമാവധി 20 പേരെ മാത്രം ഉള്‍പ്പെടുത്തി 2022 ഫെബ്രുവരി 06 ഞായറാഴ്ച്ച ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ ആരാധന നടത്താവുന്നതാണ്. പൊതുമാര്‍ഗനിര്‍ദേശങ്ങള്‍: സര്‍ക്കാര്‍/ സ്വകാര്യ…

Read More

കേരളത്തിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

  കേരളത്തിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അന്താരാഷ്ട്ര യാത്രക്കാരുടെ അഭ്യർഥന പരിഗണിച്ചും സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിദഗ്ധസംഘം വിലയിരുത്തിയുമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൂടിയ അവലോകന യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.   എല്ലാ അന്താരാഷ്ട്ര യാത്രക്കാരും അവരുടെ സ്വന്തം സുരക്ഷയ്ക്കും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയ്ക്കുമായി മാർഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു. കേരളത്തിൽ വരുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും കേരളത്തിൽ താമസിക്കുന്ന കാലയളവ് പരിഗണിക്കാതെ സ്വയം രോഗ നിരീക്ഷണം നടത്തുകയും രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആർടിപിസിആർ പരിശോധന നടത്തേണ്ടതുമാണ്. കോവിഡ് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കണം.   വിമാനത്തിലെ അന്താരാഷ്ട്ര യാത്രക്കാരിൽ രണ്ട് ശതമാനം പേർക്ക് റാൻഡം പരിശോധന നടത്തും. എയർലൈൻ ജീവനക്കാരാണ് ഇവരെ കണ്ടെത്തതി നൽകേണ്ടത്. പരിശോധനയുടെ ചെലവ് സംസ്ഥാനം വഹിക്കും. അന്താരാഷ്ട്ര യാത്രക്കാർ സംസ്ഥാനത്ത് എത്തിച്ചേരുന്ന…

Read More

വീടുകളിൽ സൗജന്യമായി എങ്ങനെ ഡയാലിസിസ് നടത്താം

വീടുകളിൽ സൗജന്യമായി എങ്ങനെ ഡയാലിസിസ് നടത്താം വീട്ടിലെ സൗജന്യ ഡയാലിസിസ് പദ്ധതി സംസ്ഥാന വ്യാപകമാക്കും: മന്ത്രി വീണാ ജോർജ് *വീടുകളിൽ സൗജന്യമായി എങ്ങനെ ഡയാലിസിസ് നടത്താം?   konnivartha.com : ആശുപത്രികളിൽ എത്താതെ രോഗികൾക്ക് വീട്ടിൽത്തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി സംസ്ഥാന വ്യാപകമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വൃക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഡയാലിസിസ് പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കിയിട്ടുണ്ട്.     92 ആശുപത്രികളിലായി പ്രതിമാസം 40,000ത്തോളം രോഗികൾക്കാണ് ഈ കേന്ദ്രങ്ങളിലൂടെ ഹീമോഡയാലിസിസ് നൽകി വരുന്നു. ഇതുകൂടാതെ 10 മെഡിക്കൽ കോളേജുകൾ മുഖേന 10,000ത്തോളം ഡയാലിസിസുകളും നടത്തുന്നുണ്ട്.     ഹീമോഡയാലിസിസ് ചെലവേറിയതും ആശുപത്രികളിൽ മാത്രം ചെയ്യാൻ സാധിക്കുന്ന ഒരു പ്രക്രിയയാണ്. ഇടവിട്ടുള്ള ദിവസങ്ങളിൽ ആശുപത്രിയിൽ പോകേണ്ടിയും കാത്തിരിക്കേണ്ടിയും വരുന്നു. ഇതിനൊരു പരിഹാരമായിട്ടാണ്…

Read More

കോന്നി ടൌണില്‍ റോഡ്‌ പണി തകൃതി : പൈപ്പ് പൊട്ടിക്കലും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കെ എസ് ടി പി പണികള്‍ കോന്നിയിലും തകൃതിയായി നടക്കുന്നു .കോന്നി ടൌണ്‍ ഭാഗത്ത്‌ പണികള്‍ നടക്കുമ്പോള്‍ ഒരു ഭാഗത്ത്‌ പൈപ്പുകള്‍ കുത്തി പൊട്ടിക്കുന്ന കലാപരിപാടി നടന്നു വരുന്നു .   കോന്നി കെ എസ് ആര്‍ ടി സി ഭാഗത്ത്‌ സപ്ലെകോയുടെ മുന്നില്‍ ആണ് ഇന്നത്തെ കലാപരിപാടി നടന്നത് . ഓരം ചേര്‍ന്ന് ലക്കും ലഗാനവും ഇല്ലാതെ ആണ് ആഴത്തില്‍ ഓട നിര്‍മ്മാണത്തിന് വേണ്ടി മണ്ണ് എടുക്കുന്നത് . കോന്നി മേഖലയിലേക്ക് ഉള്ള പൈപ്പ് തകര്‍ത്തു കൊണ്ടാണ് ഈ റോഡ്‌ പണികള്‍ നടക്കുന്നത് .കെട്ടിടങ്ങളുടെ ചുവര്‍ ഭാഗം അടക്കം ആണ് പൊളിച്ചത് . ഏറെ നേരം വെള്ളം ഒഴുകി .ഈ വേനല്‍ കാലത്ത് ആണ് ഇങ്ങനെ ജലം കളയുന്നത് . പല ഭാഗത്തെയും പൈപ്പുകള്‍ റോഡു പണിയുടെ…

Read More

ഒന്നു മുതൽ ഒമ്പതു വരെ ക്ലാസ്സുകൾ ഫെബ്രുവരി 14 മുതൽ

  ഒന്നു മുതൽ ഒമ്പതു വരെ ക്ലാസ്സുകൾ, ക്രഷുകൾ, കിൻഡർ ഗാർട്ടനുകൾ തുടങ്ങിയവ ഫെബ്രുവരി 14 മുതൽ ആരംഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളും ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസ്സുകളും ഫെബ്രുവരി ഏഴ് മുതൽ ആരംഭിക്കും. പരീക്ഷകൾ മുടക്കമില്ലാതെ നടത്തും.   നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും അന്താരാഷ്ട്ര യാത്രികരെയും കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം പരിശോധിച്ചാൽ മതി. രോഗലക്ഷണമുള്ളവർക്ക് മാത്രമേ സമ്പർക്കവിലക്ക് ആവശ്യമുള്ളൂ. അന്താരാഷ്ട്ര യാത്രികർ യാത്ര കഴിഞ്ഞതിന്റെ എട്ടാമത്തെ ദിവസം ആർ.ടി.പി.സി.ആർ. ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിർദ്ദേശം യോഗം അംഗീകരിച്ചു. എയർപോർട്ടുകളിൽ റാപ്പിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ളവയ്ക്ക് അന്യായമായ നിരക്ക് ഈടാക്കാൻ പാടില്ല. പ്രവാസികൾക്ക് താങ്ങാൻ പറ്റുന്ന നിരക്ക് മാത്രമെ ഈടാക്കാവൂ. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആരോഗ്യ…

Read More

കല്ലൂപ്പാറയിൽ യുവാവ് തലക്കടിയേറ്റ് മരിച്ചു, 2 പ്രതികൾ അറസ്റ്റിൽ

    konnivartha.com : പത്തനംതിട്ടകീഴ്‌വായ്‌പ്പൂർ കല്ലൂപ്പാറയിൽ വീട്ടിൽ യുവാവ് തലക്കടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികൾ ഉടനെ കുടുങ്ങിയത് നൈറ്റ്‌ പട്രോളിങ് ഓഫീസർ എസ് ഐ സുരേന്ദ്രന്റെ അവസരോചിതമായ കർത്തവ്യനിർവഹണം കാരണമെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ IPS. സമയോചിതമായ പ്രവർത്തനത്തിലൂടെ പ്രതികൾ കുടുങ്ങിയ സംഭവത്തിൽ എസ് ഐ പ്രത്യേക പ്രശംസ അർഹിക്കുന്നതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. എസ് ഐയും ഡ്രൈവർ എസ് സി പി ഓ സജി ഇസ്മയിലും പോലീസ് സ്റ്റേഷന് താഴെയുള്ള എസ് ബി ഐ യിലെ പട്ടാ ബുക്കിൽ ഒപ്പിട്ട ശേഷം പട്രോളിങ് തുടരവേ കല്ലൂപ്പാറ അമ്പാട്ടുഭാഗം എന്ന സ്ഥലത്ത് ഒരു വീട്ടിൽ സഹോദരിയെ ഇളയ സഹോദരൻ ഉപദ്രവിക്കുന്നെന്ന സന്ദേശം വാഹനത്തിലെ ടാബിൽ സ്വീയകരിച്ചതിനെ തുടർന്ന്, രാത്രി ഒരു മണിയോടെ അവിടെയെത്തി പ്രശ്നം പരിഹരിച്ച്, പിറ്റേന്ന് രാവിലെ സ്റ്റേഷനിൽ…

Read More

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ബിരുദധാരികളുടെ നിർബന്ധിത എൻറോൾമെന്റ് സംബന്ധിച്ച്

  konnivartha.com : രാജ്യത്തുടനീളമുള്ള ജില്ലകളിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ബിരുദധാരികൾ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല . തൊഴിലുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭിക്കുന്നതിന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലെ രജിസ്‌ട്രേഷൻ സ്വമേധയാ ചെയ്യേണ്ടതാണ് . കരിയറുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി മന്ത്രാലയം നാഷണൽ കരിയർ സർവീസ് (എൻസിഎസ്) പദ്ധതി നടപ്പിലാക്കുന്നു. ജോലി തിരയൽ , കരിയർ കൗൺസിലിംഗ്, വൊക്കേഷണൽ ഗൈഡൻസ്, നൈപുണ്യ വികസന കോഴ്സുകളെക്കുറിച്ചുള്ള വിവരങ്ങൾ മുതലായവ ഇതിലൂടെ ലഭ്യമാക്കുന്നു .നാഷണൽ കരിയർ സർവീസ് പോർട്ടലിൽ (www.ncs.gov.in). ഈ സേവനങ്ങൾ ഓൺലൈനായി ലഭ്യമാണ്.   Mandatory Enrollment of Graduates at Employment Exchange   Government does not have any proposal to make it mandatory for graduates to register at employment exchange at districts across the country. The…

Read More

പാത ഇരട്ടിപ്പിക്കല്‍: 6 ട്രെയിന്‍ ആലപ്പുഴ വഴി

  ഏറ്റുമാനൂര്‍–കോട്ടയം–ചിങ്ങവനം സെക്ഷനില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ വെള്ളിയാഴ്ച മുതല്‍ മാര്‍ച്ച് അഞ്ച് വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.     22647 കോര്‍ബ–കൊച്ചുവേളി ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് അഞ്ച് മുതല്‍ മാര്‍ച്ച് നാല് വരെ ആലപ്പുഴ വഴിയാണ് സര്‍വീസ് നടത്തുക. 17230 ശബരി എക്സ്പ്രസ് 13 മുതല്‍ മാര്‍ച്ച് നാല് വരെയും 16649 പരശുറാം എക്സ്പ്രസ് 14 മുതല്‍ 23 വരെയും 12625 കേരള എക്സ്പ്രസ് 14 മുതല്‍ 23 വരെയും 12202 ഗരീബ്രഥ് എക്സ്പ്രസ് 17, 20 തീയതിയിലും 18567 വിശാഖപട്ടണം–കൊല്ലം 17,18 തീയതിയിലും ആലപ്പുഴ വഴിയാണ് സര്‍വീസ് നടത്തുക.

Read More

ശനിയാഴ്ച മുതൽ 72 മണിക്കൂർ തീവണ്ടി ഗതാഗത തടസം; 52 ദീർഘദൂര ട്രെയിനുകൾ റദ്ദാക്കി

  അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 72 മണിക്കൂറോളം തീവണ്ടി ഗതാഗതം ഭാഗികമായി തടസപ്പെടും. താനെ-ദിവ സ്റ്റേഷനുകൾക്കിടയിൽ അഞ്ച് ആറ് ലൈനുകൾ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുന്നതിനാലാണ് ഗതാഗതം ഭാഗികമായി തടസപ്പെടുന്നത്. ഇതിന്റെ ഭാഗമായി ശനിയാഴ്ച മുതൽ 52 ദീർഘദൂര വണ്ടികൾ സർവീസ് റദ്ദാക്കിയിട്ടുണ്ട്. റദ്ദാക്കിയ ട്രെയിനുകളിൽ കൊച്ചുവേളി എക്സ്‌പ്രസും, തുരന്തോ എക്സ്‌പ്രസും ഉൾപ്പെടുന്നു. കൂടാതെ നേത്രാവതി എക്സ്പ്രസ് പനവേൽവരെ മാത്രമേ ഓടുകയുള്ളൂ. ഇവിടെ നിന്നാവും പുറപ്പെടുന്നതും. സിഎസ്ടി, ദാദർ, എൽടിടി എന്നിവിടങ്ങളിൽ നിന്നും പൂനെ, കർമാലി, മഡ്‌ഗാവ്, ഹൂബ്ലി, നാഗ്‌പൂർ, നാന്ദഡ് എന്നിവിടങ്ങളിലേക്ക് ഓടുന്ന ദീർഘദൂര തീവണ്ടികളും റദ്ദാക്കിയിട്ടുണ്ട്. ദിവ-രത്നഗിരി, ദിവ-സാവന്ത്വാഡി പാസഞ്ചറും റദ്ദാക്കിയിട്ടുണ്ട്.

Read More

കോന്നി താലൂക്ക് ആശുപത്രിയിലെ ഉപയോഗശൂന്യമായ മൂന്ന് കെട്ടിടങ്ങള്‍ ലേലം ചെയ്യുന്നു

  konnivartha.com : കോന്നി താലൂക്ക് ആശുപത്രിയിലെ കോമ്പൗണ്ടിലെ ഉപയോഗശൂന്യമായ മൂന്ന് കെട്ടിടങ്ങള്‍ ഈ മാസം 14 ന് രാവിലെ 11 ന് പൊളിച്ചു നീക്കി പരസ്യമായി ലേലം ചെയ്യും. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ലേലത്തില്‍ രാവിലെ 10.30 മുതല്‍ 11 വരെയുളള സമയത്ത് 5000 രൂപ നിരതദ്രവ്യം കെട്ടിവെച്ച് ലേലത്തില്‍ പങ്കെടുക്കാം.

Read More