കോന്നി മെഡിക്കല്‍ കോളജില്‍ എല്ലാ ഒപി വിഭാഗങ്ങളും എല്ലാ ദിവസവും പ്രവര്‍ത്തിക്കും

കോന്നി മെഡിക്കല്‍ കോളജില്‍ എല്ലാ ഒപി വിഭാഗങ്ങളും എല്ലാ ദിവസവും പ്രവര്‍ത്തിക്കും KONNIVARTHA.COM : കോന്നി മെഡിക്കല്‍ കോളജില്‍ ഇനി എല്ലാ ഒ.പി വിഭാഗവും എല്ലാ ദിവസവും പ്രവര്‍ത്തിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. സ്‌പെഷ്യാലിറ്റി ഒപികള്‍ ഉള്‍പ്പടെ എല്ലാ ദിവസവും പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അറുനൂറോളം രോഗികളാണ് ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്നത്. എല്ലാ ഒപി വിഭാഗങ്ങളും എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നതോടെ ചികിത്സ തേടി എത്തുന്ന ആളുകളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടാകും. രോഗികള്‍ കൂടുന്നത് അനുസരിച്ച് കൂടുതല്‍ ഡോക്ടര്‍മാരേയും ജീവനക്കാരേയും നിയമിക്കുകയും, പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. കോവിഡ് മൂന്നാംതരംഗ സാധ്യത കൂടി മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമെന്നും എംഎല്‍എ അറിയിച്ചു.   പഠനം ആരംഭിക്കുന്നതിന് സഹായകരമായ നിലയില്‍ ഏറ്റവും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളാണ് കോന്നി മെഡിക്കല്‍ കോളജിന് വേണ്ടി ആശുപത്രി വികസന സൊസൈറ്റി നടത്തേണ്ടതെന്ന്…

Read More

കോവിഡ് വ്യാപനം :തിരുവനന്തപുരം ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചു

കോവിഡ് വ്യാപനം :തിരുവനന്തപുരം ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചു കോവിഡ് വ്യാപന നിരക്ക് ഉയർന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ജില്ലയിൽ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കി. 50ൽ കുറവ് ആളുകൾ പങ്കെടുക്കുന്ന യോഗങ്ങളും ഒത്തുചേരലുകളും അനുവദിക്കില്ലെന്നും നേരത്തേ നിശ്ചയിച്ചു പോയ ഇത്തരം യോഗങ്ങൾ ഉണ്ടങ്കിൽ സംഘാടകർ അത് മാറ്റിവെക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ കളക്ടർ അറിയിച്ചു. കല്യാണങ്ങൾക്കും മരണാനന്തരചടങ്ങുകൾക്കും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 50 ആയി നിജപ്പെടുത്തി. കർശന നിരീക്ഷണത്തിന് സിറ്റി, റൂറൽ ജില്ലാ പോലീസ് മേധാവിമാർക്കും നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓൺലൈൻ ആയി നടത്തണം. മാളുകളിലും വ്യാപാരസ്ഥാപനങ്ങളിലും ജനത്തിരക്ക് അനുവദിക്കില്ല. വ്യാപാരസ്ഥാപനങ്ങളിൽ 25 സ്‌ക്വയർ…

Read More

കേരളത്തിലെ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു

  സംസ്ഥാനത്തെ ഷോപ്പിംഗ് മാളുകളിൽ നിയന്ത്രണം. മാളുകളിൽ 25 സ്‌ക്വയർ ഫീറ്റിന് ഒരാളെന്ന നിലയിൽ ആളുകളെ നിയന്ത്രിക്കാൻ നിർദേശം നൽകി. കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൊവിഡ് വ്യാപനം ഏറ്റവും അധികമുള്ളത്.   കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളും ഭാഗികമായി അടക്കും. ഒൻപതാം തരം വരെയുള്ള ക്ലാസുകളാണ് അടയ്ക്കുക. ഈ മാസം 21 മുതൽ സ്‌കൂൾ അടയ്ക്കും. എന്നാൽ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിൽ ഓഫ്‌ലൈനായി പഠനം തുടരും.   സർക്കാർ ഓഫിസുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓൺലൈൻ ആയി നടത്തേണ്ടതാണെന്നും കൊവിഡ് വലോകന യോഗത്തിൽ തീരുമാനമായി.…

Read More

കോവിഡ് നിയന്ത്രണങ്ങള്‍; ശനി, ഞായര്‍ ദിവസങ്ങളിലെ 12 ട്രെയിനുകള്‍ റദ്ദാക്കി

  കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ശനി, ഞായര്‍ ദിവസങ്ങളില്‍ 12 ട്രെയിനുകള്‍ റദ്ദാക്കി ദക്ഷിണ റെയില്‍വേ. തിരുവനന്തപുരം ഡിവിഷനിലെ നാല് ട്രെയിനുകളും പാലക്കാട് ഡിവിഷനുകളിലെ എട്ട് ട്രെയിനുകളുമാണ് റദ്ദാക്കിയത് റദ്ദാക്കിയ ട്രെയിനുകൾ ഇവയാണ്: തിരുവനന്തപുരം ഡിവിഷൻ 1) നാഗർകോവിൽ-കോട്ടയം എക്സ്പ്രസ്(16366). 2) കോട്ടയം-കൊല്ലം അൺറിസർവ്ഡ് എക്സ്പ്രസ്(06431). 3) കൊല്ലം – തിരുവനന്തപുരം അൺറിസർവ്ഡ് എക്സ്പ്രസ്(06425) 4) തിരുവനന്തപുരം – നാഗർകോവിൽ അൺറിസർവ്ഡ് എക്സ്പ്രസ്(06435) പാലക്കാട്‌ ഡിവിഷൻ 1) ഷൊർണൂർ-കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06023) 2) കണ്ണൂർ-ഷൊർണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06024) 3) കണ്ണൂർ – മംഗളൂരു അൺറിസർവ്ഡ് എക്സ്പ്രസ് (06477). 4) മംഗളൂരു-കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06478) 5) കോഴിക്കോട് – കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06481). 6) കണ്ണൂർ – ചെറുവത്തൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06469) 7) ചെറുവത്തൂർ-മംഗളൂരു അൺറിസർവ്ഡ് എക്സ്പ്രസ് (06491) 8) മംഗളൂരു-കോഴിക്കോട്…

Read More

തൈപ്പൊങ്കൽ: ആറ് ജില്ലകൾക്ക് നാളെ (14ന്) അവധി

തൈപ്പൊങ്കൽ: ആറ് ജില്ലകൾക്ക് നാളെ 14ന് അവധി തൈപ്പൊങ്കൽ പ്രമാണിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്ക് 14ന് അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവായി. നേരത്തെ സർക്കാർ കലണ്ടർ അനുസരിച്ച് 15നായിരുന്നു അവധി.

Read More

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ (13/01/2022 )

  ടിപ്പര്‍ ലോറികളുടെ ഗതാഗത നിയന്ത്രണം നീട്ടി ശബരിമല മകരവിളക്കുമായി ബന്ധപ്പെട്ടുള്ള തിരക്ക് കണക്കിലെടുത്ത് തീര്‍ഥാടകരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ജില്ലയിലെ റോഡുകളില്‍ ടിപ്പര്‍ ലോറികള്‍ക്ക് ജനുവരി 13, 14 തീയതികളില്‍ ഏര്‍പ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം 15 ലേക്കു കൂടി ദീര്‍ഘിപ്പിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി. മകരവിളക്കിനു ശേഷവും തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതു കണക്കിലെടുത്താണ് ഗതാഗത നിയന്ത്രണം ദീര്‍ഘിപ്പിച്ചത്. അപേക്ഷ ക്ഷണിച്ചു അടൂര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ദേശീയ നഗര ഉപജീവന മിഷന്‍ (എന്‍.യു.എല്‍.എം) നടത്തുന്ന സൗജന്യ ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക് സൊലൂഷന്‍ എന്ന രണ്ടുമാസ തൊഴിലധിഷ്ഠിത കോഴ്സിലേക്ക്, പന്തളം,അടൂര്‍, പത്തനംതിട്ട മുനിസിപ്പല്‍ പരിധിയില്‍ താമസിക്കുന്ന ബി പി എല്‍ വിഭാഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വരുമാനപരിധി ഒരുലക്ഷത്തില്‍ താഴെ. താല്പര്യമുള്ളവര്‍ കോളേജിന്റെ വെബ് സൈറ്റില്‍ നിന്നും (രലമ.മര.ശി) അപേക്ഷ ഫോറം പ്രിന്റ്…

Read More

പത്തനംതിട്ട നഗരസഭ കുടിവെള്ള വിതരണം തുടങ്ങി

  KONNIVARTHA.COM : പത്തനംതിട്ട നഗരസഭ ആരോഗ്യ സ്ഥിരം സമിതിയുടെ ചുമതലയിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന മേഖലകളിൽ ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിച്ചു തുടങ്ങി. കുടിവെള്ള വിതരണ ഉദ്ഘാടനം നഗരസഭയുടെ എട്ടാം വാർഡിൽ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ് അധ്യക്ഷനായിരുന്നു. ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ അനീഷ് പങ്കെടുത്തു. കുടിവെള്ളം ടാങ്കറിൽ എത്തിച്ചു നൽകാൻ നഗരസഭയ്ക്ക് നിലവിൽ സർക്കാർ ഉത്തരവ് ലഭിച്ചിട്ടില്ല. ജലവിഭവ വകുപ്പിൻെറ പ്ളാന്റിൽ ചെളി നീക്കുന്ന പ്രവൃത്തി പൂർത്തിയാകുവാൻ 10 ദിവസം കൂടി വേണ്ടിവരുമെന്ന സാഹചര്യത്തിലാണ് നഗരസഭ കുടിവെള്ള വിതരണം ആരംഭിച്ചത്. നഗരസഭാ ചെയർമാൻ നൽകിയ മുൻകൂർ അനുമതി ഇന്നു ചേർന്ന നഗരസഭാ കൗൺസിൽ ഐക്യകണ്ഠേന അംഗീകരിച്ചു. കഴിഞ്ഞ എട്ടു വർഷത്തിലധികമായി പ്ലാന്റിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതിൽ വാട്ടർ അതോറിറ്റിയുടെ ഭാഗത്തുനിന്നും…

Read More

മകരവിളക്ക്: പത്തനംതിട്ട ജില്ലയ്ക്ക് പ്രാദേശിക അവധി(ജനുവരി 14ന് (വെള്ളിയാഴ്ച) )

  konn vartha.com : മകരവിളക്കുമായി ബന്ധപ്പെട്ട് ജനുവരി 14ന് (വെള്ളിയാഴ്ച) പത്തനംതിട്ട ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ഈ അവധി ബാധകമല്ല. മകരവിളക്ക് ദിവസം ഉണ്ടാകാനിടയുള്ള തീര്‍ഥാടകരുടെ തിരക്കും വാഹന തിരക്കും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്.

Read More

പന്തളം നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി (ജനുവരി 12ന് (ബുധനാഴ്ച

പന്തളം നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി (ജനുവരി 12ന് (ബുധനാഴ്ച) konnivartha.com : തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് പന്തളം നഗരസഭാ പരിധിയില്‍ ജനുവരി 12ന് (ബുധനാഴ്ച) പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ഈ അവധി ബാധകമല്ല. തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള തീര്‍ഥാടകരുടെ തിരക്കും വാഹന തിരക്കും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്.

Read More

അരുവാപ്പുലം പഞ്ചായത്ത് പടിയ്ക്ക് സമീപം പൈപ്പ് ലൈന്‍ പൊട്ടി

  കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം പഞ്ചായത്ത് പടിയ്ക്ക് സമീപം പൊതു വിതരണ പൈപ്പ് ലൈന്‍ പൊട്ടി .ലക്ഷകണക്കിന് ലിറ്റര്‍ വെള്ളം പാഴാകുന്നു .ഇന്ന് വെളുപ്പിനെ ആണ് പൈപ്പ് പൊട്ടിയത് . വേനല്‍ കടുത്തതോടെ അരുവാപ്പുലം മേഖലയില്‍ കടുത്ത കുടിവെള്ള ക്ഷാമം ആണ് .അതിനു ഇടയില്‍ ആണ് ഈ പൈപ്പ് പൊട്ടിയത് . കൊട്ടാരത്തില്‍ കടവില്‍ നിന്നും പമ്പ് ചെയ്യുന്ന ജലം ആണ് അരുവാപ്പുലം മേഖലയില്‍ എത്തിക്കുന്നത് .ഈ വെള്ളം ശേഖരിച്ചു വിതരണം ചെയ്യാന്‍ അരുവാപ്പുലത്ത്  രണ്ടു ടാങ്ക് ഉണ്ട് . കാല പഴക്കം ചെന്ന പൈപ്പുകള്‍ ആണ് മേഖലയില്‍ ഉള്ളത് .ഉയര്‍ന്ന മര്‍ദ്ദത്തില്‍ വെള്ളം ഇവിടെയ്ക്ക് പമ്പ് ചെയ്യുമ്പോള്‍ പഴയ പൈപ്പുകള്‍ പൊട്ടിയാണ് വെള്ളം പാഴായി പോകുന്നത് . ഈ പൈപ്പുകള്‍ ഉടന്‍ നന്നാക്കുവാന്‍ നടപടി വേണം .പൈപ്പ് പൊട്ടിയതിനാല്‍ ഇപ്പോള്‍ ജലവിതരണം…

Read More