കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ യാഥാർത്ഥ്യമാകുന്നു:1.45 കോടിയുടെ യാഡ് നിർമ്മാണം

കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ യാഥാർത്ഥ്യമാകുന്നു. 1.45 കോടിയുടെ യാഡ് നിർമ്മാണം ജനുവരി 17 ന് ഗതാഗത മന്ത്രി ആൻ്റണി രാജു ഉദ്ഘാടനം ചെയ്യും. KONNIVARTHA.COM : കോന്നി കെ.എസ്.ആർ.ടി.സി കോന്നി ഡിപ്പോ പ്രവർത്തനം ആരംഭിക്കുന്നതിനു മുന്നോടിയായി യാഡ് നിർമ്മാണത്തിൻ്റെ ഉദ്ഘാടനം ജനുവരി 17 ന് ഗതാഗത വകുപ്പു മന്ത്രി ആൻ്റണി രാജു നിർവ്വഹിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.എം.എൽ.എ യുടെ അഭ്യർത്ഥന പ്രകാരം സർക്കാർ അനുവദിച്ച 1.45 കോടി രൂപ ചെലവഴിച്ചാണ് യാഡ് നിർമ്മാണം നടത്തുന്നത്. യാഡ് നിർമ്മാണം പൂർത്തിയായാൽ ഉടൻ തന്നെ ഡിപ്പോയുടെ ഉദ്ഘാടനം നടത്തി പ്രവർത്തനമാരംഭിക്കും. നിർമ്മാണ പ്രവർത്തനങ്ങളുടെ കൺസൾട്ടൻസിയായി എച്ച്.എൽ.എൽ ആണ് പ്രവർത്തിക്കുന്നത്. കോട്ടയം കേന്ദ്രമായുള്ള കെ.എസ്.ആർ.ടി.സി സിവിൽ എഞ്ചിനീയറിംഗ് വിഭാഗമാണ് നിർമ്മാണ മേൽനോട്ടം നിർവ്വഹിക്കുന്നത്. നിർമ്മാണ ഉദ്ഘാടനം നടത്തുന്നതിനു മുന്നോടിയായി എം.എൽ.എ ജനപ്രതിനിധികളുടെ യോഗം വിളിച്ച് ചർച്ച നടത്തി. കോന്നിയുടെ ദീർഘകാല…

Read More

കുമ്പഴ- മലയാലപ്പുഴ റോഡില്‍  ഗതാഗത നിയന്ത്രണം

  KONNIVARTHA.COM: കുമ്പഴ- മലയാലപ്പുഴ റോഡില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡിലെ വാഹന ഗതാഗതം( ജനുവരി 6) മുതല്‍ രണ്ടാഴ്ചത്തേക്ക് ഭാഗികമായി നിയന്ത്രിച്ചു. ഈ വഴി പോകുന്ന വാഹനങ്ങള്‍ കുമ്പഴ-കളീയ്ക്കപ്പടി -പ്ലാവേലി റോഡ് വഴി തിരിഞ്ഞു പോകണമെന്ന് പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Read More

വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്

വാഹനം വാടകയ്ക്ക് ആവശ്യമുണ്ട് KONNIVARTHA.COM : വിനോദ സഞ്ചാര വകുപ്പ് പത്തനംതിട്ട ജില്ലാഓഫീസിന്റെ ഉപയോഗത്തിനായി വാഹനം വാടകയ്ക്ക് നല്‍കാന്‍ താല്‍പ്പര്യമുള്ളവ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും എഗ്രിമെന്റ് കാലാവധി മുതല്‍ ഒരു വര്‍ഷത്തേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. വാഹനം ഓടുന്ന ഓരോ മാസവും വാഹനം ഓടുന്ന കിലോമീറ്ററിന് അനുസരിച്ചുള്ള തുക മാത്രമേ അനുവദിക്കുകയുള്ളു. ക്വട്ടേഷന്‍ ഉള്ളടക്കം ചെയ്ത കവറിന് പുറത്ത് ‘വിനോദസഞ്ചാരവകുപ്പ്, പത്തനംതിട്ട ജില്ലാഓഫീസ് ആവശ്യത്തിന് ടാക്സി ഓടുന്നതിനുളള ക്വട്ടേഷന്‍’എന്ന്് രേഖപ്പെടുത്തി ഡെപ്യുട്ടിഡയറക്ടര്‍, വിനോദ സഞ്ചാരവകുപ്പ്, ജില്ലാഓഫീസ്, സിവില്‍ സ്റ്റേഷന്‍, പത്തനംതിട്ട, പിന്‍. 689645 എന്ന വിലാസത്തില്‍ തപാലിലോ നേരിട്ടോ ക്വട്ടേഷനുകള്‍ എത്തിക്കണം. വ്യക്തമായ മേല്‍വിലാസത്തോടുകൂടിയ (ഫോണ്‍നമ്പര്‍ സഹിതം) സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ഈ മാസം 19 ന് ഉച്ചക്ക്ശേഷം രണ്ടു വരെ ഓഫീസില്‍ സ്വീകരിക്കും. കൂടുതല്‍വിവരങ്ങള്‍ക്ക് പത്തനംതിട്ട കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന വിനോദസഞ്ചാരവകുപ്പ് ജില്ലാഓഫീസുമായി നേരിട്ടോ ഫോണ്‍മുഖേനയോ ബന്ധപ്പെടണം. ഫോണ്‍ :…

Read More

പ്രമാടം ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി കളക്ഷന്‍ ക്യാമ്പുകള്‍

പ്രമാടം ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി കളക്ഷന്‍ ക്യാമ്പുകള്‍ KONNIVARTHA.COM :പ്രമാടം ഗ്രാമപഞ്ചായത്തിലെ കെട്ടിടനികുതി പിരിവ് കളക്ഷന്‍ ക്യാമ്പുകള്‍ (ജനുവരി 5) മുതല്‍ 15 വരെ വിവിധ വാര്‍ഡുകളില്‍ നടത്തും. ജനുവരി 5 – കൊല്ലന്‍പടി ജംഗ്ഷന്‍, 77-ാം നമ്പര്‍ അംഗന്‍വാടി പൂവന്‍പാറ, 65-ാംനമ്പര്‍ അംഗന്‍വാടി ഇളപ്പുപാറ. ജനുവരി 6 – വി-കോട്ടയം ചന്ത, അന്തിചന്ത ജംഗ്ഷന്‍, വകയാര്‍ ലൈബ്രറി. ജനുവരി 7 – വികോട്ടയം ജംഗ്ഷന്‍, 66-ാംനമ്പര്‍ അംഗന്‍വാടി ഇളപ്പുപാറ, 69-ാംനമ്പര്‍ അംഗന്‍വാടി കൈതക്കര. ജനുവരി 10 – വെള്ളപ്പാറ പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍, പൂങ്കാവ് ജംഗ്ഷന്‍, വലഞ്ചുഴിവഞ്ചിപ്പടി. ജനുവരി 11 – നേതാജി എച്ച്എസ് ജംഗ്ഷന്‍, പുളിമുക്ക് ജംഗ്ഷന്‍, വട്ടക്കാവ് കുരിശുംമൂട്, ജനുവരി 12 – കൊലപ്പാറ പ്ലാക്കല്‍, ഇളകൊള്ളൂര്‍ അമ്പലംജംഗ്ഷന്‍, ജിഎല്‍പിഎസ് പ്രമാടം. ജനുവരി 13 – വട്ടകുളഞ്ഞി ജംഗ്ഷന്‍, തെങ്ങുംകാവ് ജംഗ്ഷന്‍, പ്രമാടം…

Read More

പിഎസ്‌സി പത്തനംതിട്ട ജില്ല: ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

    KONNIVARTHA.COM : പത്തനംതിട്ട ജില്ലയില്‍ ഇന്‍ഡ്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നേഴ്സ് ഗ്രേഡ് 2 (ആയുര്‍വേദ) (കാറ്റഗറി നം. 537/2019) (20000-45800 രൂപ ശമ്പള സ്‌കെയിലുളള തസ്തികയിലേക്ക് 08-07-2021 ല്‍ നടന്ന ഒ.എം.ആര്‍ പരീക്ഷയുടെ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പിഎസ്‌സി പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.

Read More

വകയാര്‍ വളളിക്കോട് റോഡില്‍ ഗതാഗത നിയന്ത്രണം

  KONNIVARTHA.COM : വകയാര്‍ വളളിക്കോട് റോഡില്‍ വി കോട്ടയം ജംഗ്ഷനും അന്തിചന്തയ്ക്കുമിടയിലായി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഈ റോഡില്‍ കൂടിയുളള ഗതാഗതത്തിന് (ജനുവരി 5) മുതല്‍ താത്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തി. വകയാര്‍ ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങള്‍ വി കോട്ടയം ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വി കോട്ടയം മല്ലശേരി റോഡില്‍ കൂടിയും വളളിക്കോട് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ അന്തിചന്തയില്‍ നിന്നു തിരിഞ്ഞ് കുരിശുംമൂട്- വികോട്ടയം റോഡില്‍ കൂടിയും പോകണമെന്ന് പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് വിഭാഗം അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Read More

കോന്നി താലൂക്ക് വികസന സമിതി യോഗം ജനുവരി ആറിന്

  konni vartha.com : കോന്നി താലൂക്ക് വികസന സമിതി യോഗം ജനുവരി ആറിന് രാവിലെ 11ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും. ബന്ധപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് കോന്നി തഹസീല്‍ദാര്‍ അറിയിച്ചു.

Read More

സംസ്ഥാനത്ത് 140 സ്ഥലങ്ങളില്‍ പ്രക്ഷോഭ സാധ്യത; പോലീസിന് ജാഗ്രതാ നിര്‍ദേശം

  സംസ്ഥാനത്ത് 140 സ്ഥലങ്ങളില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സംസ്ഥാന പോലീസിനോട് ജാഗ്രത പാലിക്കാന്‍ നിർദേശം നല്‍കി.   ഏതൊക്കെ സംഘടനകളാണ് പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിഷേധ പരിപാടികള്‍ക്ക് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം പോലീസ് മേധാവിക്ക് റിപ്പോർട്ട് നല്‍കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ജാഗ്രത കര്‍ശനമാക്കാന്‍ പോലീസിന് നിര്‍ദേം ലഭിച്ചത്.

Read More

കോന്നി താവളപ്പാറയില്‍ പൊതു പൈപ്പില്‍ നിന്നും രാത്രിയില്‍ വെള്ളം കവരുന്നു

കോന്നി താവളപ്പാറയില്‍ പൊതു പൈപ്പില്‍ നിന്നും രാത്രിയില്‍ വെള്ളം കവരുന്നു കോന്നി വാര്‍ത്ത ഡോട്ട് കോം : വേനല്‍ കടുത്തു .കോന്നി മേഖല കുടിവെള്ള ക്ഷാമത്തിലേക്ക് കടന്നു .പൊതുടാപ്പുകളിലെ ശുദ്ധജലം ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണവും പെരുകി . വലിയ ടാങ്കുകള്‍ വാങ്ങി പലരും പൊതുടാപ്പുകളിലെ ജലം കവരുന്നു . ചിലര്‍ കൃഷി ആവശ്യത്തിലേക്ക് ഈ വെള്ളം എടുക്കുന്നു .ഇതെല്ലാം നടക്കുന്നത് കോന്നി പയ്യനാമണ്ണില്‍  ആണ് .   താവളപ്പാറയിലെ പാവം പിടിച്ച ജനത്തിന് കുടിവെള്ളം പൈപ്പിലൂടെ ഇല്ല .എല്ലാം കവരുന്നത് രാത്രിയില്‍ ആണ് . പണം ഉള്ളവര്‍ 5000 ലിറ്റര്‍ വെള്ളം കൊള്ളുന്ന ടാങ്ക് വാങ്ങി അതില്‍ പൊതു പൈപ്പില്‍ നിന്നും ഹോസ് ഇട്ടു ആണ് നിറയ്ക്കുന്നത് .   മുകളിലേക്ക് ഉള്ള പാവം ജനത്തിന് വെള്ളം എത്തുന്നില്ല . രാത്രി കാലത്ത് വെള്ളം പമ്പ് ചെയ്യുന്ന…

Read More

യുവതിയെ ശല്യം ചെയ്ത കേസില്‍ ഒരാളെ പിടികൂടി

യുവതിയെ ശല്യം ചെയ്ത കേസില്‍ ഒരാളെ പിടികൂടി കോന്നി വാര്‍ത്ത :          റോഡിലൂടെ നടന്നുപോയ യുവതിയെ കൈയേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്ത കേസില്‍ ഒരാളെ ഏനാത്ത് പോലീസ് പിടികൂടി. ഈമാസം ഒന്നാം തീയതി കല്ലേറ്റ് ആണ് സംഭവം നടന്നത്. കൂട്ടുകാരിക്കൊപ്പം നടന്നുപോകുമ്പോള്‍  സ്‌കൂട്ടറിലെത്തിയ പ്രതികള്‍ പട്ടാഴി സ്വദേശിനിയെ തടഞ്ഞുനിര്‍ത്തി, മാസ്‌ക് മാറ്റാനും പേരും മറ്റും പറയാനും ആവശ്യപ്പെടുകയും കൈയേറ്റത്തിന് മുതിരുകയുമായിരുന്നു.     തടയാന്‍ ശ്രമിച്ച കൂട്ടുകാരിയെ കൈയില്‍ കയറിപ്പിടിക്കുകയും തോളില്‍ തള്ളിമാറ്റുകയും ചെയ്തു. സ്ഥലത്തെത്തിയ പരാതിക്കാരിയുടെ സഹോദരനെ ഉപദ്രവിക്കുകയും ചെയ്ത പ്രതികള്‍ സ്‌കൂട്ടര്‍ ഓടിച്ചുപോവുകയായിരുന്നു.     തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടാം പ്രതി പെരുംതോയിക്കല്‍ താന്നിവിള വീട്ടില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന മിഥുന്‍ രാജേഷിനെ (20) പിടികൂടി. ഒന്നാം പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ്.

Read More