തമിഴ്‌നാട് അനുമതി: കേരള-തമിഴ്‌നാട് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു

  കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു. സംസ്ഥാന അതിർത്തി കടന്നുകൊണ്ടുള്ള ബസ് സർവീസുകളാണ് ഇന്നുമുതൽ പുനരാരംഭിച്ചത്.തമിഴ്‌നാട്ടിലേക്കും തിരിച്ചുമുള്ള പൊതുഗതാഗതം പുനരാരംഭിക്കാന്‍ തമിഴ്‌നാട് അനുമതി നല്‍കി. ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ബസ് സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് കേരളം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. കെഎസ്ആര്‍ടിസി സര്‍വീസിനൊപ്പം സ്വകാര്യ ബസുകള്‍ക്കും സര്‍വീസ് നടത്താം

Read More

തെരുവ് നായ പത്തിലധികംആളുകളെ കടിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കലഞ്ഞൂര്‍ മുതല്‍ വകയാര്‍ വരെ ഉള്ള ഭാഗങ്ങളില്‍ തെരുവ് നായ പത്തിലധികംആളുകളെ കടിച്ചു . നായയ്ക്ക് പേ ഉള്ളതായി സംശയിക്കുന്നു . ഇതിനാല്‍ എല്ലാവര്‍ക്കും പ്രതിരോധ കുത്തിവെയ്പ്പ് നല്‍കി .   പരിക്ക് പറ്റിയവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . വഴിയാത്രികരെ ആണ് നായ കടിച്ചത് . വകയാര്‍ നിവാസി തോമസ്‌ വര്‍ഗീസ്‌ ( 69 )ജിത്തു മിനി വര്‍ഗീസ്‌ ( 21),കലഞ്ഞൂര്‍ നിവാസി ജ്യോതി കുമാര്‍ , വൈഗ ,രാജന്‍ നായര്‍ , കോന്നി നിവാസി അനില്‍ കുമാര്‍ , അതിരുങ്കല്‍ നിവാസി രാധ , കൂടല്‍ നിവാസി സിദ്ധാര്‍ത്ഥ വിനോദ് , പത്തനംതിട്ട നിവാസി ദേവൂട്ടി , അന്യ സംസ്ഥാന തൊഴിലാളി അജാസ് എന്നിവര്‍ക്ക് കടിയേറ്റു .എത്ര തെരുവ് നായ്ക്കളെ ഈ നായ കടിച്ചു…

Read More

കൊല്ലം ജില്ലയില്‍ നാളെ (നവംബർ 29 )വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കൊല്ലം ജില്ലയില്‍ നാളെ (നവംബർ 29 )വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി മഴ തുടരുന്ന സാഹചര്യത്തിൽ കൊല്ലം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

Read More

തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി(നവംബര്‍-29)

    കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ കോളജുകള്‍ക്കും (നവംബര്‍-29) അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്കും പൊതു പരീക്ഷകള്‍ക്കും മാറ്റമില്ല

Read More

അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക്‌ മെമ്പറും തമ്മിൽ വിവാഹിതരാകുന്നു

അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക്‌ മെമ്പറും തമ്മിൽ വിവാഹിതരാകുന്നു കോന്നി വാർത്ത ഡോട്ട് കോം :കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എന്ന് അറിയപ്പെടുന്ന കോന്നി അരുവാപ്പുലം പഞ്ചായത്ത്‌ പ്രസിഡന്റ് രേഷ്മ മറിയം റോയിയും (അരുവാപ്പുലം തുണ്ടിയാംകുളം )അരുവാപ്പുലം ബ്ലോക് മെമ്പർ വർഗീസ് ബേബിയും(അരുവാപ്പാപുലം പാര്‍ലി വടക്കേതില്‍ ) തമ്മിലുള്ള വിവാഹം അടുത്ത മാസം (ഡിസംബര്‍ :26 )നു നടക്കുമെന്ന് രേഷ്മയും വര്‍ഗീസ്‌ ബേബിയും  “കോന്നി വാര്‍ത്ത ഡോട്ട് കോമിനോട് ” പറഞ്ഞു .   പ്രമാടം രാജിവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് വിവാഹം . ഇരുവരും ഇടതു പക്ഷ സഹയാത്രികർ ആണ്. ഇക്കുറി അരുവാപ്പുലം പഞ്ചായത്ത്‌ ഭരണം എൽ ഡി എഫിന് ലഭിച്ചു. ഊട്ടു പാറ വാർഡിൽ നിന്നുമാണ് രേഷ്മ ജയിച്ചത്. ബ്ലോക്ക്‌ ഭരണവും ഇടത് മുന്നണി നേടിയിരുന്നു.ഇരുവരും ഏറെ ജന ഹൃദയര്‍…

Read More

നിര്‍ഭയമായി ജോലിചെയ്യാന്‍ കഴിയുന്നത് ഭരണഘടനയുടെ അടിസ്ഥാന മൂല്യം കൊണ്ട് : ജില്ലാ കളക്ടര്‍

  നിര്‍ഭയമായി ജോലിചെയ്യാന്‍ കഴിയുന്നത് ഭരണഘടനയുടെ അടിസ്ഥാന മൂല്യം കൊണ്ടാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. ഭരണഘടനാദിനത്തോട് അനുബന്ധിച്ചു പത്തനംതിട്ട കളകട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞചൊല്ലി സംസാരിക്കുകയായിരുന്നു കളക്ടര്‍.   ഭാരതത്തിലെ ജനങ്ങളായ നാം എന്ന ഭരണഘടനയുടെ ആമുഖം ഉദ്യോഗസ്ഥര്‍ ഏറ്റുചൊല്ലി. ഭരണഘടനയെക്കുറിച്ചുള്ള അറിവ് കൃത്യമായി എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും അതിനുള്ള പരിശീലനം ലഭ്യമാകുന്നതിന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലയിലെ എല്ലാ തലത്തിലുള്ള ഉദ്യോഗസ്ഥരും കൃത്യമായ അറിവോടും സേവനം ചെയ്യാനുള്ള താത്പര്യത്തോടും വേണം ജോലിചെയ്യാനെന്നും എങ്കില്‍ മാത്രമേ ഫയലുകള്‍ കെട്ടിക്കിടക്കുന്ന പ്രവണത ഇല്ലാതാവുകയുള്ളൂ എന്നും കളക്ടര്‍ പറഞ്ഞു.   ഉദ്യോഗസ്ഥരുടെ മുന്‍പില്‍ ഓരോ ഫയല്‍ എത്തുമ്പോഴും അത് ഏത് നിയമത്തിന്‍ കീഴിലുള്ളതാണെന്നും ഏത് റൂള്‍, ഏത് സെക്ഷന്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ കൃത്യമായ വിവരങ്ങളോടെ…

Read More

കൈപ്പട്ടൂര്‍ പാലത്തിലൂടെ ഗതാഗതം അനുവദിച്ച് ഉത്തരവ്

കൈപ്പട്ടൂര്‍ പാലത്തിലൂടെ ഗതാഗതം അനുവദിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി. ഇനി പറയുന്ന മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന നിബന്ധനയോടെയാണ് അനുമതി.     ഏറ്റവും പ്രതികൂല കാലാവസ്ഥയില്‍ പാലത്തിലൂടെ ഗതാഗതത്തിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. ഏറ്റവും പ്രതികൂല കാലാവസ്ഥയിലോ, മറ്റ് അടിയന്തിര സാഹചര്യങ്ങളിലോ 25 ടണ്ണില്‍ കൂടുതല്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ കടന്നു പോകുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം ഉടനടി പ്രാബല്യത്തില്‍ വരുത്തണം.   വാഹനങ്ങള്‍ വേഗത കുറച്ചു പോകുന്നതിനും ഭാരവാഹനങ്ങള്‍ ടാര്‍ എഡ്ജ് ലൈന്‍ കടക്കില്ല എന്നതും ഉള്‍പ്പെടെ എല്ലാ നിബന്ധനകളും ഉറപ്പുവരുത്തുന്നതിന് ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിക്കണം. പാലത്തിന്റെ അവസ്ഥ 10 ദിവസത്തില്‍ ഒരിക്കല്‍ പരിശോധിച്ച് ആവശ്യമായ ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയറെ ചുമതലപ്പെടുത്തിയതായും ഉത്തരവില്‍ പറയുന്നു.

Read More

എലിപ്പനി പ്രതിരോധത്തിനായി ഡോക്‌സിസൈക്ലിന്‍ കഴിക്കുക-ഡിഎംഒ നവംബര്‍ 26 ഡോക്‌സിഡേ

എലിപ്പനി പ്രതിരോധത്തിനായി ഡോക്‌സിസൈക്ലിന്‍ കഴിക്കുക-ഡിഎംഒ നവംബര്‍ 26 ഡോക്‌സിഡേ   ജില്ലയില്‍ മഴ വിട്ടുമാറാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരേ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതാ കുമാരി അറിയിച്ചു.   കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ ഇറങ്ങുന്നവര്‍ക്കും മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കുമാണ് എലിപ്പനി ഉണ്ടാകുന്നതിന് സാധ്യത കൂടുതലുള്ളത്. ഓടകളും കനാലുകളും വൃത്തിയാക്കുന്നവര്‍, പാടത്തും പറമ്പിലും പണിയെടുക്കുന്നവര്‍, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം. ജില്ലയില്‍ എല്ലാ വെള്ളിയാഴ്ചയും ഡോക്‌സിദിനമായി ആചരിക്കുന്നു. മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ ഡോക്‌സിസൈക്ലിന്‍ 100 മില്ലി ഗ്രാമിന്റെ രണ്ട് ഗുളിക ആഴ്ചയില്‍ ഒരിക്കല്‍ വീതം കഴിക്കണം. കെട്ടിക്കിടക്കുന്ന ജലവുമായി സമ്പര്‍ക്കത്തില്‍ വന്നതിനു ശേഷം പനി, ശരീരവേദന, കാല്‍വണ്ണയിലെ പേശികള്‍ക്ക് വേദന, തലവേദന, കണ്ണിനു ചുവപ്പ്, മൂത്രത്തിന് മഞ്ഞനിറം, മൂത്രത്തിന്റെ…

Read More

കോന്നി ഫയർ സ്റ്റേഷനിൽ പുതിയതായി ഫയർ സുരക്ഷ വാഹനം അനുവദിച്ചു

konnivartha.com : കോന്നി ഫയർ സ്റ്റേഷനിൽ പുതിയതായി അനുവദിച്ച ഫയർ സുരക്ഷ വാഹനം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. കോന്നി ഫയർ സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിൽ ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ (FRV) വാഹനമാണ് ഫ്ലാഗ് ഓഫ് ചെയ്തത്. അപകടം ഉണ്ടാകുമ്പോൾ ഉടനെ എത്തിച്ചേരാൻ കഴിയുന്ന ആധുനിക സൗകര്യമുള്ള വാഹനമാണ് FRV. ഓയിൽ മൂലം ഉണ്ടാകുന്ന തീ പിടുത്തതിനെയും പ്രതിരോധിക്കാൻ കഴിയുന്ന സംവിധാനങ്ങൾ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.മരങ്ങൾ മറിഞ്ഞു വീണു ഗതാഗത തടസ്സം ഉണ്ടായാൽ പരിഹരിക്കാനുള്ള സ്റ്റയിൻ സൊ, കമ്പി മുറിച്ചു മാറ്റുവാനുള്ള ഹൈഡ്രോളിക്ക് കട്ടർ, വെള്ളം, തീയണയ്ക്കുവാനുള്ള ഫോം എന്നീ സൗകര്യങ്ങൾ വാഹനത്തിൽ ഉണ്ട്. ചെറിയ റോഡുകളിൽ കൂടിയും സഞ്ചരിക്കുവാൻ കഴിയുന്ന വാഹനമാണ്. ചടങ്ങിൽ എം എൽ എ യോടൊപ്പം കോന്നി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സുലേഖ…

Read More

ഡി. സോമരാജൻ (റിട്ട. ഹവിൽദാർ ) 77 അന്തരിച്ചു

ഡി. സോമരാജൻ (റിട്ട. ഹവിൽദാർ ) 77 മരണപ്പെട്ടു. മുറിഞ്ഞകൽ ഉടയൻവാതുക്കൽ ഡി. സോമരാജൻ (റിട്ട. ഹവിൽദാർ ) 77 മരണപ്പെട്ടു. സംസ്ക്കാരം ഇന്ന് വൈകിട്ട് 4 മണിയ്ക്ക് വീട്ടുവളപ്പിൽ

Read More