konnivartha.com : വിദേശ രാജ്യങ്ങളിലേക്കുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി(പിസിസി) ഇനിമുതല്‍ അപേക്ഷ നല്‍കേണ്ടത് പാസ്‌പോര്‍ട്ട് ഓഫീസുകളിലാണെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി അറിയിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ നിന്നോ അല്ലെങ്കില്‍ പോലീസ് സ്റ്റേഷനുകളില്‍ നിന്നോ നല്‍കിവരുന്ന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ ഇനിമുതല്‍ ബന്ധപ്പെട്ട പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ അപേക്ഷ നല്‍കിയാല്‍ ലഭ്യമാകും. പോലീസ് സ്റ്റേഷനുകളെയോ പോലീസ് ഓഫീസുകളെയോ ഇതിനായി ആരും സമീപിക്കേണ്ടതില്ലെന്നും എല്ലാ എസ്എച്ച്ഒ മാരെയും ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
Read Moreവിഭാഗം: Information Diary
പത്തനംതിട്ടയില്‍ 19 വരെ മഞ്ഞ അലര്‍ട്ട് പുറപ്പെടുവിച്ചു
കേന്ദ്ര കാലവസ്ഥ വകുപ്പിന്റെ പുതുക്കിയ മഴ സാധ്യത പ്രവചന പ്രകാരം ഇന്നു മുതല്‍ മുതല്‍ 19 വരെ(നവംബര്‍ 17 ബുധന്‍ മുതല്‍ 19 വെള്ളി) ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മഞ്ഞ അലര്‍ട്ട് പുറപ്പെടുവിച്ചു. ഒറ്റപെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീ മീറ്റര്‍ മുതല്‍ 115 മില്ലീ മീറ്റര്‍ വരെയുള്ള മഴയാണ് ശക്തമായ മഴകൊണ്ട് അര്‍ത്ഥമാക്കുന്നത്. ജില്ലയിലെ പ്രളയത്തിന്റെയും കോവിഡ് 19 ന്റെയും പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍ ചുവടെ: ശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്ന സാഹചര്യത്തില്‍ പ്രാദേശികമായ ചെറിയ വെള്ളപ്പൊക്കം. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും. അതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്നപ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും…
Read Moreവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(17) അവധി
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(17) അവധി konnivartha.com : പത്തനംതിട്ട ജില്ലയിലെ അടൂർ, തിരുവല്ല താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും റാന്നി,കോന്നി, മല്ലപ്പള്ളി, കോഴഞ്ചേരി താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ (നവംബർ 17 ബുധൻ) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ ഉത്തരവായി
Read Moreശബരിമല തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക്;ഗതാഗതം പുന:ക്രമീകരിച്ചു
konnivartha.com : ശക്തമായ മഴ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയിലെ ചില റോഡുകളില്‍ വെള്ളപൊക്കത്തെ തുടര്‍ന്ന് മാര്‍ഗതടസം ഉണ്ടായതിനാല്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ വഴിതിരിച്ചുവിട്ടിരുന്നു. അതില്‍ ചില റോഡുകളില്‍ ഗതാഗതം പുന:സ്ഥാപിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് (നിരത്തുകള്‍) വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കുമ്പഴ-കോന്നി വഴി വെട്ടൂര്‍ റോഡ്, അടൂര്‍-കൈപ്പട്ടൂര്‍-പത്തനംതിട്ട റോഡ് എന്നിവടങ്ങളില്‍ ഗതാഗതം പുന:സ്ഥാപിച്ചു. അതേസമയം അടൂര്‍- കൈപ്പട്ടൂര്‍-പത്തനംതിട്ട റോഡില്‍ കൈപ്പട്ടൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പാലത്തില്‍കൂടി ഭാരം കുറഞ്ഞ വാഹനങ്ങള്‍ നിയന്ത്രണവിധേയമായി ഒരുവരി ഗതാഗതം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. പന്തളം-ഓമല്ലൂര്‍ റോഡ്, പന്തളം കൈപ്പട്ടൂര്‍ റോഡ്, കൊച്ചാലുംമൂട്- പന്തളം റോഡ് എന്നിവ വെള്ളക്കെട്ട് മൂലം ഇപ്പോഴും സഞ്ചാരയോഗ്യമല്ല. പന്തളം-ഓമല്ലൂര്‍, പന്തളം കൈപ്പട്ടൂര്‍ റോഡില്‍ യാത്ര ചെയ്യാനുള്ള തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ കുളനട- മെഴുവേലി- ഇലവുംതിട്ട-കോഴഞ്ചേരി-റാന്നി വഴിയും, കുളനട-ആറന്മുള-കോഴഞ്ചേരി-റാന്നി വഴിയും യാത്ര ചെയ്യുക. കൊച്ചാലുംമൂട്-…
Read Moreപത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; സർവകലാശാല പരീക്ഷകളും മാറ്റി
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; സർവകലാശാല പരീക്ഷകളും മാറ്റി കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. ആലപ്പുഴ ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. പത്തനംതിട്ട ജില്ലയിലെയും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച്ച അവധി പ്രഖ്യാപിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചിട്ടുണ്ട്. കേരള, എം ജി സർവകലാശാലകൾ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്. മറ്റു ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ല.
Read Moreവെള്ളപ്പൊക്കം: പത്തനംതിട്ട ജില്ലയില്‍ മാര്‍ഗതടസം ഉണ്ടായ റോഡുകളില്‍ ഗതാഗതം തിരിച്ചുവിട്ടു
കോന്നി വാര്‍ത്ത ഡോട്ട് കോം : ശക്തമായ മഴ കാരണം പത്തനംതിട്ട ജില്ലയിലെ ചില പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മാര്‍ഗതടസം ഉണ്ടായതിനാല്‍ ശബരിമല തീര്‍ത്ഥാടകരുടെ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ യാത്രാമാര്‍ഗം തിരിച്ചുവിട്ടതായി ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി അറിയിച്ചു. കുമ്പഴ-കോന്നി വഴി വെട്ടൂര്‍ റോഡില്‍ മാര്‍ഗതടസമുള്ളതിനാല്‍ പുനലൂര്‍, പത്തനാപുരം ഭാഗത്തുനിന്ന് വരുന്ന തീര്‍ഥാടക വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വകയാര്‍, പൂങ്കാവ്, മല്ലശ്ശേരി മുക്ക്, കുമ്പഴ, പാത ഉപയോഗിക്കണം. തീര്‍ഥാടകര്‍ക്കു തുടര്‍ന്ന് മൈലപ്ര, മണ്ണാറക്കുളഞ്ഞി വഴി ശബരിമലയിലേക്ക് പോകാം. അടൂര്‍-പത്തനംതിട്ട നേര്‍ പാതയോ കൊടുമണ്‍ വഴിയോ ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ അടൂര്‍, പന്തളം, കുളനട, ഇലവുംതിട്ട, ഓമല്ലൂര്‍, പത്തനംതിട്ട പാതയും, ഇലവുംതിട്ട, കോഴഞ്ചേരി വഴിയും ഉപയോഗിക്കാം. കൊച്ചാലുംമൂട്, പന്തളം റോഡില്‍ തടസമുള്ളതിനാല്‍ തീര്‍ഥാടകര്‍ക്ക് കുളനട, മെഴുവേലി, ഇലവുംതിട്ട, കോഴഞ്ചേരി, റാന്നി വഴി പോകാവുന്നതാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Read Moreപത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും (16 ചൊവ്വ) അവധി
കോന്നി വാര്‍ത്ത ഡോട്ട് കോം : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും (നവംബര്‍ 16 ചൊവ്വ) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ഉത്തരവായി. എന്നാല്‍ സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എല്ലാ സ്ഥാപനങ്ങളിലെയും അധ്യാപക, അനധ്യാപക ജീവനക്കാരുടെ സേവനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി/ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം അതാതിടങ്ങളില്‍ ലഭ്യമാക്കേതാണെന്ന് ഉത്തരവില്‍ പറയുന്നു.
Read Moreഡോ. എല്‍.അനിതാകുമാരി പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു
കോന്നി വാര്‍ത്ത ഡോട്ട് കോം : ഡോ.എല്‍.അനിതാകുമാരി പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസായി ചുമതലയേറ്റു. നിലവില്‍ ആലപ്പുഴ ഡി.എം.ഒ ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു. മുന്‍പ് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഡെപ്യൂട്ടി ഡിഎംഒ യുടെയും ഡി.എം.ഒ യുടെയും ചുമതല വഹിച്ചിട്ടുണ്ട്. ഈ കാലയളവില്‍ ശബരിമല നോഡല്‍ ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Read Moreവെള്ളപൊക്കം: ഗതാഗതം വഴിതിരിച്ചുവിട്ടു
കുമ്പഴ-കോന്നി വഴി വെട്ടൂര്‍ റോഡില്‍ മാര്‍ഗതടസമുള്ളതിനാല്‍ ഈ റോഡില്‍ കൂടി വരുന്ന തീര്‍ത്ഥാടകര്‍ കെ.എസ്.ടി.പി റോഡായ കോന്നി-കുമ്പഴ-മൈലപ്ര- മണ്ണാറക്കുളഞ്ഞി റോഡ് ഉപയോഗിക്കണം കോന്നി വാര്‍ത്ത ഡോട്ട് കോം : ശക്തമായ മഴ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ ചില റോഡുകളില്‍ വെള്ളപൊക്കത്തെ തുടര്‍ന്ന് മാര്‍ഗതടസം ഉണ്ടായതിനാല്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ചുവടെ പറയുന്നപ്രകാരം യാത്ര ചെയ്യേണ്ടതാണെന്ന് പൊതുമരാമത്ത് (നിരത്തുകള്‍) വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കുമ്പഴ-കോന്നി വഴി വെട്ടൂര്‍ റോഡില്‍ മാര്‍ഗതടസമുള്ളതിനാല്‍ ഈ റോഡില്‍ കൂടി വരുന്ന തീര്‍ത്ഥാടകര്‍ കെ.എസ്.ടി.പി റോഡായ കോന്നി-കുമ്പഴ-മൈലപ്ര- മണ്ണാറക്കുളഞ്ഞി റോഡ് ഉപയോഗിക്കണം. ഏഴംകുളം- കൈപ്പട്ടൂര്‍ റോഡ്-അടൂര്‍- പത്തനംതിട്ട റോഡ്, പത്തനംതിട്ട-കൈപ്പട്ടൂര്‍ റോഡ്, പന്തളം-ഓമല്ലൂര്‍ റോഡ് എന്നിവിടങ്ങളില്‍ മാര്‍ഗതടസമുള്ളതിനാല്‍ ഈ റോഡില്‍ കൂടി വരുന്ന തീര്‍ത്ഥാടകര്‍ കുളനട- മെഴുവേലി- ഇലവുംതിട്ട-കോഴഞ്ചേരി-റാന്നി വഴിയും, കുളനട-ആറന്മുള-കോഴഞ്ചേരി-റാന്നി വഴിയും യാത്ര ചെയ്യുക. കൊച്ചാലുംമൂട്- പന്തളം റോഡില്‍…
Read Moreകേരള, എംജി സർവകലാശാല പരീക്ഷകൾ മാറ്റി; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
സംസ്ഥാനത്തു കനത്ത മഴ തുടരുന്നതിനാൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാട്ടാക്കട, നെടുമങ്ങാട് സ്കൂളുകൾക്ക് ഇന്ന് അവധി. എംജി സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷയും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സർവകലാശാലകൾ പരീക്ഷകളും മാറ്റിവച്ചു. കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കാസർഗോഡ് എറണാകുളം ജില്ലകളിലെ പ്രൊഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് തിങ്കളാഴ്ച കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. കാസർകോട് ജില്ലയിൽ കോളജുകൾക്ക് അവധി ബാധകമല്ല.കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി സർവകലാശാല വൈബ്സൈറ്റിൽ ഉടൻ പ്രസിദ്ധപ്പെടുത്തും. കേരള സർവകലാശാല തിങ്കളാഴ്ച ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ല്യു, എംസിജെ പരീക്ഷകൾ 22ന് ആരംഭിക്കാനായി മാറ്റി.
Read More