കേരള, എംജി സർവകലാശാല പരീക്ഷകൾ മാറ്റി; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

  സംസ്ഥാനത്തു കനത്ത മഴ തുടരുന്നതിനാൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാട്ടാക്കട, നെടുമങ്ങാട് സ്കൂളുകൾക്ക് ഇന്ന് അവധി. എംജി സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷയും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സർവകലാശാലകൾ പരീക്ഷകളും മാറ്റിവച്ചു. കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കാസർഗോഡ് എറണാകുളം ജില്ലകളിലെ പ്രൊഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് തിങ്കളാഴ്ച കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. കാസർകോട് ജില്ലയിൽ കോളജുകൾക്ക് അവധി ബാധകമല്ല.കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി സർവകലാശാല വൈബ്സൈറ്റിൽ ഉടൻ പ്രസിദ്ധപ്പെടുത്തും. കേരള സർവകലാശാല തിങ്കളാഴ്ച ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ല്യു, എംസിജെ പരീക്ഷകൾ 22ന് ആരംഭിക്കാനായി മാറ്റി.

Read More

തിങ്കളാഴ്ച ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് എട്ട് ജില്ലകൾക്ക് യെല്ലോ അലേർട്ട്

എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ  യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.

Read More

ചന്ദനപ്പള്ളി കൊച്ചുകൽ മേഖലയിലും ഉരുള്‍പൊട്ടിയിരുന്നു

  പ്ലാന്റേഷൻ കോർപ്പറേഷൻ ചന്ദനപ്പള്ളി എസ്റ്റേറ്റ് ബി ഡിവിഷൻ കൊച്ചുകൽ ലേബർലൈൻസിനോട് ചേർന്ന് ഉള്ള ഭാഗത്ത് ഉരുൾപൊട്ടി വലിയ രീതിയിൽ വെള്ളവും മണ്ണും റബർ മരവും ഒലിച്ചു വന്നു. ഇവിടുത്തെ താമസക്കാരായ തൊഴിലാളി കുടുബങ്ങൾ ഭയാശങ്കയോട് ലേബർലൈൻസിന് പുറത്ത് ഇറങ്ങി ഇരുന്നു. ഈ മേഖലയിലും പല സ്ഥലത്തും ഉരുള്‍ പൊട്ടലിനുസാധ്യത കൂടുതല്‍ ആണെന്ന് തൊഴിലാളികള്‍ പറയുന്നു . തുടര്‍ച്ചയായുള്ള മഴ ഈ മേഖലയില്‍ ഉണ്ടായതോടെ തൊഴിലാളികള്‍ ഭീതിയിലാണ്

Read More

ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജം: കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ

ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജം: കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ കോന്നി വാര്‍ത്ത : (konnivartha.com )ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ സംവിധാനം സജ്ജമാണെന്ന് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു. പേമാരിയും, വെള്ളപ്പൊക്കവും സൃഷ്ടിച്ച ദുരിതങ്ങള്‍ വിലയിരുത്താന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗവും ചേര്‍ന്നു. 2018 ന്റെ അവസ്ഥയ്ക്ക് സമാനമായ നിലയിലാണ് അച്ചന്‍കോവില്‍ ആറ്റില്‍ ജലനിരപ്പ് ഉയരുന്നത്. നിര്‍ത്താതെ പെയ്യുന്ന മഴ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്. ഏത് പ്രതിസന്ധിയേയും നേരിടാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളും ജനപ്രതിനിധികളും കൂട്ടായ പ്രവര്‍ത്തനം നടത്തണമെന്നും എം.എല്‍.എ പറഞ്ഞു. നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ യോഗം വിലയിരുത്തി. കലഞ്ഞൂര്‍ പഞ്ചായത്ത്, വില്ലേജ് ഓഫീസുകളില്‍ വെള്ളം കയറി. കമ്പ്യൂട്ടറുകള്‍ക്കും ഫയലുകള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പോലീസും ഫയര്‍ഫോഴ്‌സും ജനപ്രതിനിധികളും രംഗത്തിറങ്ങി പ്രവര്‍ത്തനങ്ങള്‍ നടത്തി. കലഞ്ഞൂര്‍ ഇടത്തറ സെന്റ്…

Read More

കൈപ്പട്ടൂര്‍ പാലത്തില്‍ ഗതാഗത നിയന്ത്രണം

  കൈപ്പട്ടൂര്‍-പത്തനംതിട്ട റോഡിലെ കൈപ്പട്ടൂര്‍ പാലത്തിലെ അപ്രോച്ച് റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നതിനെ തുടര്‍ന്ന് പാലത്തില്‍ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവ് പുറപ്പെടുവിച്ചു. പാലത്തിലൂടെ ഒറ്റ വരി ഗതാഗതം മാത്രമാകും അനുവദിക്കുന്നത്. 25 ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള വാഹനങ്ങള്‍ അനുവദിക്കില്ല.

Read More

പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (15 തിങ്കള്‍) അവധി

പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (15 തിങ്കള്‍) അവധി രണ്ടുദിവസമായി കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (നവംബര്‍ 15 തിങ്കള്‍) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ഉത്തരവായി. എന്നാല്‍ സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എല്ലാ സ്ഥാപനങ്ങളിലെയും അധ്യാപക, അനധ്യാപക ജീവനക്കാരുടെ സേവനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി/ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം അതാതിടങ്ങളില്‍ ലഭ്യമാക്കേതാണെന്ന് ഉത്തരവില്‍ പറയുന്നു.

Read More

വീട് നഷ്ടപ്പെട്ടവര്‍ക്കും കൃഷി നാശം സംഭവിച്ചവര്‍ക്കും അടിയന്തരസഹായം എത്തിക്കണം: ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

വീട് നഷ്ടപ്പെട്ടവര്‍ക്കും കൃഷി നാശം സംഭവിച്ചവര്‍ക്കും അടിയന്തരസഹായം എത്തിക്കണം: ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അടൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ പെയ്ത ശക്തമായ  മഴയില്‍ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചവര്‍ക്കും വെള്ളം കയറുകയും കൃഷിനാശം സംഭവിക്കുകയും ചെയ്തവര്‍ക്ക് അടിയന്തര  സഹായം എത്തിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിച്ചു. മണ്ഡലത്തിലെ അടൂര്‍ മുനിസിപ്പാലിറ്റി, കടമ്പനാട് പഞ്ചായത്ത്, കൊടുമണ്‍ പഞ്ചായത്ത്, തുമ്പമണ്‍ പഞ്ചായത്ത്, പന്തളം മുന്‍സിപ്പാലിറ്റി, പള്ളിക്കല്‍  അടക്കമുള്ള പ്രദേശങ്ങളില്‍ വെള്ളം കയറി. ചില പ്രദേശങ്ങള്‍ ഒറ്റപ്പെട്ടിട്ടുമുണ്ട്. കുന്നിന്‍ ചരിവുകളില്‍ താമസിക്കുന്ന വീടുകളില്‍ മലയിടിഞ്ഞ് വീടുകള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട്. അതിനാല്‍ കുന്നിന്‍ ചരിവുകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. നാശനഷ്ടം  സംഭവിച്ച കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം എത്തിക്കുന്നതിനും ക്യാമ്പുകള്‍ തുറന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിനും  റവന്യൂ വകുപ്പ് അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയതായും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.…

Read More

എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം

  മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും ഓഫീസില്‍ ഹാജരാകണമെന്നും തങ്ങളുടെ പരിധിയിലുള്ള എല്ലാ വകുപ്പുകളുടെയും പ്രാദേശിക അതോറിട്ടികളുടെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും മുഴുവന്‍ ജീവനക്കാരും, തൊഴിലാളികളും ഓഫീസുകളില്‍ കൃത്യമായി ഹാജരാകാന്‍ നിര്‍ദേശിക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സനും ജില്ലാ കളക്ടറുമായ ഡോ.ദിവ്യ എസ്.അയ്യര്‍ ഉത്തരവിട്ടു. നവംബര്‍ 15 മുതല്‍ 20 വരെ ഈ ഉത്തരവ് പ്രാബല്യത്തിലുണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു. ഗര്‍ഭിണികള്‍, അംഗപരിമിതര്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങളാല്‍ നിലവില്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നവര്‍ എന്നിവര്‍ക്ക് ഈ ഉത്തരവ് ബാധകമല്ല. ദുരിതാശ്വാസ ക്യാമ്പുകളിലേക്കാവശ്യമായ ഉദ്യോഗസ്ഥരുടെ സേവനം ഇന്‍സിഡന്റ് കമാന്‍ഡര്‍ കൂടിയായ തഹസില്‍ദാര്‍മാര്‍ ഉറപ്പുവരുത്തേണ്ടതാണ്. ആവശ്യമെങ്കില്‍ തങ്ങളുടെ അധികാര പരിധിയിലെ മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട മേലധികാരികള്‍ ഉടന്‍തന്നെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കണം. ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ…

Read More

പത്തനംതിട്ട ജില്ലയിൽ അതീവ ജാഗ്രത നിർദ്ദേശം

അതീവ ജാഗ്രത നിർദ്ദേശം തെക്ക്-കിഴക്കൻ അറബികടലിലും വടക്കൻ തമിഴ്നാട്ടിലും സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെ സ്വാധീനത്താൽ പത്തനംതിട്ട ജില്ലയിൽ മഴ തുടരും. വളരെ കനത്ത, തീവ്ര മഴയ്ക്കും സാധ്യത. നദീ തീരങ്ങളിൽ അതീവ ജാഗ്രത പാലിക്കുക. നദി തീരങ്ങളിൽ ഇറങ്ങരുത്. ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ നിന്ന് എല്ലാവരും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി താമസിക്കുക. വെള്ളപ്പൊക്ക മേഖലകളിൽ ജനങ്ങൾ ആവശ്യം വന്നാൽ മാറി താമസിക്കാൻ സജ്ജരാകണം. മലയോര മേഖലയിലെ യാത്ര ഒഴിവാക്കുക.

Read More

കൊല്ലത്ത്സ്കൂളുകൾക്ക് അവധി

  കനത്ത മഴ  തുടരുന്ന സാഹചര്യത്തില്‍ കൊല്ലത്ത്സ്കൂളുകൾക്ക് അവധി. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയായ ആര്യങ്കാവ് അച്ചൻകോവിൽ കുളത്തുപ്പുഴ മേഖലകളിലെ സ്കൂളുകൾക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു. ജില്ലാ ഭരണകൂടമാണ് അവധി പ്രഖ്യാപിച്ചത്. മണ്ണിടിച്ചിലും മരങ്ങൾ വീണുള്ള അപകടസാധ്യതയും കണക്കിലെടുത്താണ് തീരുമാനം.

Read More