കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കൊല്ലത്ത്സ്കൂളുകൾക്ക് അവധി. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയായ ആര്യങ്കാവ് അച്ചൻകോവിൽ കുളത്തുപ്പുഴ മേഖലകളിലെ സ്കൂളുകൾക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു. ജില്ലാ ഭരണകൂടമാണ് അവധി പ്രഖ്യാപിച്ചത്. മണ്ണിടിച്ചിലും മരങ്ങൾ വീണുള്ള അപകടസാധ്യതയും കണക്കിലെടുത്താണ് തീരുമാനം.
Read Moreവിഭാഗം: Information Diary
വീട്ടമ്മയുടെ വിലപിടിപ്പുള്ള രേഖകള്‍ നഷ്ടപ്പെട്ടു
കോന്നി വാര്‍ത്ത ഡോട്ട് കോം ; പത്തനംതിട്ട -കോന്നി റൂട്ടില്‍ വെച്ച് ചിറ്റാര്‍ നിവാസിയായ വീട്ടമ്മയുടെ വിലപിടിപ്പുള്ള രേഖകള്‍ നഷ്ടപ്പെട്ടു . എ റ്റി എം , പാന്‍ കാര്‍ഡ് ,പരീക്ഷാ രേഖകള്‍ ,മറ്റ് വിലപിടിച്ച രേഖകള്‍എന്നിവ നഷ്ടമായി .കണ്ടു കിട്ടുന്നവര്‍ ദയവായി വിളിക്കുക : 9495717946
Read Moreമഴ: അടിയന്തിര രക്ഷാപ്രവർത്തനത്തിന് സജ്ജരാകാൻ പോലീസിന് നിർദ്ദേശം
സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ച സാഹചര്യത്തിൽ എല്ലാ പോലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് നിർദ്ദേശം നൽകി. മണ്ണിടിച്ചിൽ സാധ്യതയുളളതിനാൽ അടിയന്തിര രക്ഷാപ്രവർത്തനങ്ങൾക്ക് തയ്യാറായിരിക്കാനും നിർദ്ദേശമുണ്ട്. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സംഭവിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കും. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ബോട്ടുകൾ, ലൈഫ് ജാക്കറ്റ്, മണ്ണ് മാറ്റാനും മരം മുറിക്കാനുള്ള ഉപകരണങ്ങൾ, വെളിച്ച സംവിധാനം എന്നിവയും കരുതും. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ സുരക്ഷയ്ക്ക് പ്രത്യേകം പ്രാധാന്യം നൽകും. ആവശ്യത്തിന് ബോട്ടുകളും രക്ഷാപ്രവർത്തനത്തിന് ആവശ്യമായ മറ്റ് ഉപകരണങ്ങളും ശേഖരിക്കാൻ എല്ലാ കോസ്റ്റൽ പോലീസ് സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം വാമനപുരം മേലാറ്റൂമൂഴിയിൽ നേരിയ ഉരുൾപൊട്ടൽ. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വാമനപുരം പുഴയിൽ ജനിരപ്പ് ഉയർന്നു. വിതുര, പൊന്മുടി, നെടുമങ്ങാട് മേഖലകളിൽ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. മഴക്കെടുതി നേരിടാൻ തിരുവനന്തപുരത്ത് കൺട്രോൾ റൂം…
Read Moreറേഷൻ കാർഡിലെ പിശക് തിരുത്താം; തെളിമ പദ്ധതി
റേഷൻ കാർഡിലെ പിശക് തിരുത്താം; തെളിമ പദ്ധതിക്ക് 15നു തുടക്കം റേഷൻ കാർഡിലെ പിശകുകൾ തിരുത്താനും പുതിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുമായുള്ള ‘തെളിമ’ പദ്ധതിക്കു നവംബർ 15നു തുടക്കമാകുമെന്ന് ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തെ മുഴുവൻ റേഷൻ ഗുണഭോക്താക്കളുടേയും ആധാർ വിവരങ്ങൾ റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റവുമായി ബന്ധിപ്പിക്കുന്നത് 2022 ജനുവരി ഒന്നിനു പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു. 2017-ലെ റേഷൻ കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റത്തിൽ വന്ന പിശകുകൾ തിരുത്തുന്നതിനായാണ് ‘തെളിമ’ പദ്ധതി നടപ്പാക്കുന്നത്. അംഗങ്ങളുടെ പേര്, വയസ്, മേൽവിലാസം, കാർഡ് ഉടമയുമായുള്ള ബന്ധം തുടങ്ങിയവയിലെ പിശകുകൾ, എൽ.പി.ജി, വൈദ്യുതി എന്നിവയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ, ഏറ്റവും പുതിയ വിവരങ്ങളുടെ ഉൾപ്പെടുത്തൽ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി അനുവദിക്കും. ഡിസംബർ 15 വരെയാണ്…
Read Moreഇ-ശ്രം രജിസ്ട്രേഷന്‍
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള 60 വയസ് തികഞ്ഞവര്‍ ഒഴികെയുളള എല്ലാ തൊഴിലാളികളും ഡിസംബര്‍ 31 ന് മുന്‍പ് ഇ-ശ്രം പോര്‍ട്ടലില്‍ (www.eshram.gov.in) രജിസ്റ്റര്‍ ചെയ്യണം. ആധാര്‍ ലിങ്കിഡ് മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് എന്നിവയുമായി അടുത്തുളള അക്ഷയ/സിഎസ്‌സി/ഇ- ശ്രം ക്യാമ്പുകള്‍ വഴി രജിസ്റ്റര്‍ ചെയ്യാം. രാവിലെ 10 മുതല്‍ വൈകിട്ട് 4.30 വരെ ക്ഷേമനിധി ഓഫീസില്‍ എത്തിയും രജിസ്റ്റര്‍ ചെയ്യാമെന്ന്് മോട്ടോര്‍ തൊഴിലാളി പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
Read Moreലൈസൻസ് താത്കാലികമായി റദ്ദാക്കിയ റേഷൻ കടകൾ; പരാതി തീർപ്പാക്കാൻ അദാലത്ത്
konni vartha.com : പല കാരണങ്ങളാൽ താത്കാലികമായി ലൈസൻസ് റദ്ദായ റേഷൻ കടകളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് എല്ലാ ജില്ലകളിലും അദാലത്ത് നടത്തുമെന്നു ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. അദാലത്തിൽ ഇതു സംബന്ധിച്ച ഫയലുകൾ പരിശോധിച്ച് കട പുനഃസ്ഥാപിക്കുകയോ സ്ഥിരമായി റദ്ദു ചെയ്ത് പുതിയ നോട്ടിഫിക്കേഷനിലൂടെ ലൈസൻസിയെ കണ്ടെത്തുകയോ ചെയ്യുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എഴുന്നൂറോളം റേഷൻ കടകളുടെ ലൈസൻസാണ് പല കാരണങ്ങളാൽ താത്കാലികമായി റദ്ദാക്കിയിട്ടുള്ളത്. ഇതു സംബന്ധിച്ചുള്ള തുടർ നടപടികളിൽ കാലതാമസം നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാലാണു ജില്ലകൾ തോറും അദാലത്ത് നടത്തി അടിയന്തര തീരുമാനമെടുക്കുന്നത്. താത്കാലികമായി റദ്ദാക്കിയ റേഷൻ കടകൾ തൊട്ടടുത്ത റേഷൻ കടകളിൽ അറ്റാച്ച് ചെയ്തു പ്രവർത്തിക്കുകയാണ്. ഇതു റേഷൻ കാർഡ് ഉടമകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണു ലൈസൻസ് റദ്ദാക്കിയതിന്റെ ഫയൽ പരിശോധിച്ച് ക്രമക്കേടിന്റെ ഗൗരവം മനസിലാക്കി…
Read Moreപത്തനംതിട്ടയില്‍ അതിശക്ത മഴ മുന്നറിയിപ്പ്; (13, 14) ഓറഞ്ച് അലര്‍ട്ട്; 15 ന് മഞ്ഞ അലര്‍ട്ട്
പത്തനംതിട്ടയില്‍ അതിശക്ത മഴ മുന്നറിയിപ്പ്; (13, 14) ഓറഞ്ച് അലര്‍ട്ട്; 15 ന് മഞ്ഞ അലര്‍ട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മഴസാധ്യത പ്രവചന പ്രകാരം (ശനി, ഞായര്‍- നവംബര്‍ 13-14) അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ ഓറഞ്ച് മുന്നറിയിപ്പും നവംബര്‍ 15 നു ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ മഞ്ഞ മുന്നറിയിപ്പും പുറപ്പെടുവിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 116 മില്ലീ മീറ്റര്‍ മുതല്‍ 204.4 മില്ലീ മീറ്റര്‍ വരെയുള്ള മഴയാണ് അതിശക്തമായ മഴകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒറ്റപെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീ മീറ്റര്‍ മുതല്‍ 115 മില്ലീ മീറ്റര്‍ വരെയുള്ള മഴയാണ് ശക്തമായ മഴകൊണ്ട് അര്‍ത്ഥമാക്കുന്നത്. ജില്ലയിലെ പ്രളയത്തിന്റെയും കോവിഡ് 19 ന്റെയും പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍ ചുവടെ: ശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്ന സാഹചര്യത്തില്‍ പ്രാദേശികമായ ചെറിയ വെള്ളപ്പൊക്കം. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ക്ക്…
Read Moreഅച്ചൻ കോവിൽ വനത്തിൽ 7 പേര് കുടുങ്ങി കിടക്കുന്നു
അച്ചൻ കോവിൽ വനത്തിൽ 7 പേര് കുടുങ്ങി കിടക്കുന്നു കോന്നി വാർത്ത :ഇന്നലെ ഉച്ചയ്ക്ക് ശേഷം അച്ചൻ കോവിലിനു പോയ 7 പേര് കോടമലയ്ക്ക് സമീപം വനത്തിൽ കുടുങ്ങി. കനത്ത മഴയും മല വെള്ളപാച്ചിലും മൂലം വനത്തിലെ റോഡിൽ മല ഇടിഞ്ഞു വീണു. ഇതിനാൽ ഗതാഗതം മുടങ്ങി. ഇവർ സുരക്ഷിതരാണ് എന്ന് കോന്നി വാർത്തയോട് പറഞ്ഞു. വർക്കല, കോന്നി നിവാസികൾ ആണ് വനത്തിൽ കുടുങ്ങിയത്. റോഡിൽ നിന്നും വെള്ളം ഇറങ്ങിയ ശേഷമേ ഗതാഗതം സാധ്യമാകൂ. വർക്കലയിൽ നിന്നും ഉള്ള ഷാജി സ്വാമി നാഥനും കൂട്ടരുമാണ് വനത്തിൽ പെട്ടത്
Read Moreവകയാര്‍ -അരുവാപ്പുലം റോഡിലെ കലുങ്ക് അപകടാവസ്ഥയില്‍ : വാര്‍ഡ് മെംബര്‍ എം എല്‍ എയ്ക്കു കത്ത് നല്‍കി
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മണ്ഡലത്തിലെ കോന്നി പഞ്ചായത്ത് വാര്‍ഡ് 13 ല്‍ ഉള്ള വകയാര്‍ അരുവാപ്പുലം പൊതു മരാമത്ത് റോഡില്‍ കലുങ്ക് അപകടാവസ്ഥയിലായി .കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മഴയത്ത് വയലില്‍ വെള്ളം കയറിയതിനാല്‍ ഇരു വയലുകളുടെയും ഇടയിലൂടെ ഉള്ള ഈ കലുങ്കിന്‍റെ ഒരു ഭാഗം ആണ് തകര്‍ന്നത് . ഇടക്കാലത്ത് ഇതുവഴി ടിപ്പര്‍ ലോറികള്‍ പോയതോടെ അതും തകരാറിന് കാരണമായി .വകയാര്‍ പോസ്റ്റ് ഓഫീസിന് മുന്നിലൂടെ അരുവാപ്പുലത്തിന് ഉള്ള റോഡ് കലുങ്കാണ് അപകട സ്ഥിതിയില്‍ ഉള്ളത് . കലുങ്ക് തകര്‍ച്ചയിലായതോടെ വാര്‍ഡ് മെംബര്‍ അനി സാബു ഇടപെടുകയും കോന്നി എം എല്‍ എയ്ക്കും പൊതുമാരാമത്ത് വിഭാഗത്തിനും കത്ത് നല്‍കിയിരുന്നു . മെമ്പറുടെ നിരന്തര ഇടപെടലുകള്‍ ഉണ്ടായതോടെ പൊതു മരാമത്ത് വിഭാഗം എഞ്ചിനീയര്‍ എത്തി കലുങ്കിന്‍റെ അപകടാവസ്ഥ നേരിട്ടു മനസ്സിലാക്കി . ഈ…
Read Moreപത്തനംതിട്ടയില്‍ അതിശക്ത മഴ മുന്നറിയിപ്പ്
പത്തനംതിട്ടയില്‍ അതിശക്ത മഴ മുന്നറിയിപ്പ്: വ്യാഴം വരെ ഓറഞ്ച് അലര്‍ട്ട്; 12ന് മഞ്ഞ അലര്‍ട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ മഴ സാധ്യത പ്രവചനപ്രകാരം നവംബര്‍ 9 മുതല്‍ 11 വരെ(ചൊവ്വ മുതല്‍ വ്യാഴം ) അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടും നവംബര്‍ 12ന് (വെള്ളി) ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ മഞ്ഞ മുന്നറിയിപ്പും പുറപ്പെടുവിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 116 മി.മീ മുതല്‍ 204.4 മി.മീ വരെയുള്ള മഴയാണ് അതിശക്തമായ മഴകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മി.മീ മുതല്‍ 15 മി.മീ വരെയുള്ള മഴയാണ് ശക്തമായമഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്. പത്തനംതിട്ട ജില്ലയിലെ മഴയുടെയും കോവിഡ് 19 ന്റെയും പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍ ചുവടെ: ശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്ന സാഹചര്യത്തില്‍ പ്രാദേശികമായ ചെറിയ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ക്ക് സാധ്യത…
Read More