കോന്നി പൂങ്കാവ് ലൈഫ് കെയർ ഹോസ്പിറ്റൽ &ഡയബെറ്റിക് റിസർച്ച് സെന്‍ററിലെ ക്വാഷ്യാലിറ്റി വിഭാഗം 24 മണിക്കൂറും പ്രവര്‍ത്തനം ആരംഭിച്ചതായി മാനേജിങ് ഡയറക്ടര്‍ ഡോ :സുശീലന്‍ അറിയിച്ചു ഫോണ്‍ : +91 94964 01234,0468 2335444
Read Moreവിഭാഗം: Information Diary
മണ്ണ് വിതറിയ മത്സ്യ വിൽപ്പന: കർശന നടപടി
കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത് പലയിടങ്ങളിലും മണ്ണ് വിതറിയ മത്സ്യവിൽപ്പന ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് മത്സ്യം കേടാകാനിടയാകുകയും നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നതിനാൽ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ നിയമം 2006 പ്രകാരം മത്സ്യം കേടാകാതെ സൂക്ഷിക്കുവാൻ ശുദ്ധമായ ഐസ് 1:1 അനുപാതത്തിൽ ഉപയോഗിക്കേണ്ടതാണ്. യാതൊരു കാരണവശാലും മറ്റ് രാസപദാർത്ഥങ്ങൾ ഇതിനായി ഉപയോഗിക്കാൻ പാടില്ല. മത്സ്യവില്പന നടത്തുന്നവർ ഭക്ഷ്യ സുരക്ഷാ ലൈസൻസ്/രജിസ്‌ട്രേഷൻ നിർബന്ധമായും എടുക്കണം. സുരക്ഷിതവും ഗുണമേൻമയുള്ളതുമായ മത്സ്യത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനായി പൊതുജനങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 1800 425 1125 ൽ പരാതികൾ അറിയിക്കാമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അറിയിച്ചു.
Read Moreചൊവ്വാഴ്ച മുതൽ കനത്ത മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ മഴകനക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം. ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ നവംബർ 10 നും കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ നവംബർ 11 നും മഞ്ഞ ,ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
Read Moreഎലിപ്പനി: അതീവ ജാഗ്രതാ നിര്‍ദേശം
എലിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത: മന്ത്രി വീണാ ജോർജ് എലിപ്പനിക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടി വരികയാണന്നും ആരംഭത്തിൽ തന്നെ കണ്ടെത്തി ചികിത്സിച്ചാൽ രോഗം സങ്കീർണ്ണമാകില്ലെന്നും അവർ പറഞ്ഞു. മലിനജല സമ്പർക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പർക്കത്തിൽ ഏർപ്പെടേണ്ടി വരുന്നവർ നിർബന്ധമായും ഡോക്സിസൈക്ലിൻ എന്ന എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണമെന്നും മന്ത്രി അറിയിച്ചു. എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം. രോഗത്തിന്റെ സ്വയം ചികിൽസിക്കാൻ ആരും ശ്രമിക്കരുതെന്നും മന്ത്രി അഭ്യർഥിച്ചു. *എലിപ്പനി:വിശദവിവരങ്ങൾ *എലിപ്പനി വരുന്നതെങ്ങനെ? എലി, അണ്ണാൻ, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസർജ്യം മുതലായവ കലർന്ന വെള്ളവുമായി സമ്പർക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. തൊലിയിലുള്ള മുറിവുകളിൽ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തിൽ…
Read Moreകേരള സർവകലാശാല നാളെ(5/11/2021 ) നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു
കേരള സർവകലാശാല നാളെ(5/11/2021 ) നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം ; കേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും .മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല. അതേസമയം കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫെഷണൽ കോളജുകൾ ഉൾപ്പെടെയാണ് അവധി. മഴയും വെള്ളക്കെട്ടും പരിഗണിച്ചാണ് തീരുമാനം.
Read Moreആതുരസേവന രംഗത്ത് ജില്ലയ്ക്ക് കരുത്തേകാന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി ഒരുങ്ങുന്നു
കോന്നി വാര്‍ത്ത ഡോട്ട് കോം : ആതുരസേവന രംഗത്ത് പത്തനംതിട്ട ജില്ലയിലെ തന്നെ കൂടുതല്‍ ജനങ്ങള്‍ ആശ്രയിക്കുന്ന പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റിയാകാനുള്ള തയാറെടുപ്പിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രി 3.38 ഏക്കര്‍ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. ന്യൂറോളജി, കാര്‍ഡിയോളോജി എന്നിവയ്ക്കായി സൂപ്പര്‍ സ്‌പെഷ്യാലിറ്റിയും ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, പീഡിയാട്രിക്, ഗൈനക്കോളജി, ഓര്‍ത്തോപീഡിക്, ഇ.എന്‍.റ്റി, ഡെര്‍മ്മറ്റൊളജി, ഒഫ്താല്‍മോളജി, സൈക്യാട്രി, അനസ്‌തേഷ്യോളജി, ഫോറന്‍സിക്, ഡെന്റല്‍, പാലിയേറ്റീവ് കെയര്‍, ഫിസിയോതെറാപ്പി, ജീറിയാട്രിക്, ടെലിമെഡിസിന്‍ എന്നീ സ്‌പെഷ്യാലിറ്റികളാണ് ഇപ്പോള്‍ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഇതുകൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ഒരു മിനിറ്റില്‍ 1000 ലിറ്ററും, 500 ലിറ്ററും ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന രണ്ട് ഓക്സിജന്‍ പ്ലാന്റുകള്‍, ആംബുലന്‍സ്, 108 ആംബുലന്‍സ്, ലാബ്, ഫാര്‍മസി, എക്‌സ്്‌റേ, സി.ടി, മൊബൈല്‍ ഐ യൂണിറ്റ്, പി.പി യൂണിറ്റ്, കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി,…
Read Moreപത്തനംതിട്ട ജില്ലയില്‍ ടിപ്പര്‍ ലോറികളുടെ ഗതാഗതം നിശ്ചിത സമയത്തേക്ക് നിരോധിച്ചു
konnivartha.com : സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെയും ജനങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ ടിപ്പര്‍ ലോറികളുടെയും ടിപ്പര്‍ മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗതം രാവിലെ 8.30 മുതല്‍ 10 വരെയും വൈകുന്നേരം 3 മുതല്‍ 4.30 വരെയും നിരോധിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവിറക്കി.
Read Moreകെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ മേയ് മാസത്തില്‍ നടന്ന കെ-ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന നവംബര്‍ അഞ്ചു മുതല്‍ 12 വരെ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വച്ച് നടക്കും. തീയതി, സമയം,കാറ്റഗറി, രജിസ്റ്റര്‍ നമ്പര്‍ എന്ന ക്രമത്തില്‍: അഞ്ചിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ, കാറ്റഗറി 1 – 517145-517376, ഉച്ചയ്ക്ക് രണ്ടു മുതല്‍ 4.30 വരെ, കാറ്റഗറി 1- 517381-517545. എട്ടിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ, കാറ്റഗറി 1- 517546-517606, ഉച്ചയ്ക്ക് രണ്ടു മുതല്‍ 4.30 വരെ, കാറ്റഗറി 1 -517608-517669. ഒന്‍പതിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ, കാറ്റഗറി 2 -613901-614169. ഉച്ചയ്ക്ക് രണ്ടു മുതല്‍ 4.30 വരെ, കാറ്റഗറി 2 -614170-614380. 10ന് രാവിലെ 10.30 മുതല്‍…
Read Moreതിരുവല്ലയില്‍ വാട്ടര്‍ അതോറിറ്റിയുടെ 55 കിലോവാട്ട് സൗരോര്‍ജ നിലയം
കേരള വാട്ടര്‍ അതോറിറ്റി തിരുവല്ല ജലഭവനു മുകളില്‍ സ്ഥാപിച്ച 55 കിലോവാട്ട് സൗരോര്‍ജ നിലയം പ്രവര്‍ത്തനസജ്ജമായി. ഇതോടെ പത്തനംതിട്ട സര്‍ക്കിളിനു കീഴില്‍ 80 കിലോവാട്ട് ശേഷിയില്‍ സൗരോര്‍ജ വൈദ്യുതി ഉത്പാദനം നടത്താനാകും. ഓഗസ്റ്റില്‍ പത്തനംതിട്ട സര്‍ക്കിളിനു കീഴില്‍ കല്ലിശേരി പ്ലാന്റിന്റെ മേല്‍ക്കൂരയില്‍ 25 കിലോവാട്ട് സൗരോര്‍ജ നിലയം പ്രവര്‍ത്തനം തുടങ്ങിയിരുന്നു. തിരുവല്ല ജലഭവന്‍ പ്ലാന്റില്‍നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്ക് നല്‍കുകയും അത്രയും യൂണിറ്റ് വൈദ്യുതി ജലഭവന്‍ തിരുവല്ല, തിരുവല്ല ഡിവിഷന്‍ ഓഫീസിന്റെ പരിധിയിലുള്ള എടത്വാ, ചങ്ങനാശേരി സബ് ഡിവിഷനുകള്‍, നെടുമ്പ്രം, ചങ്ങനാശേരി, കിടങ്ങറ സെക്ഷന്‍ ഓഫീസ് എന്നിവിടങ്ങളിലെ വൈദ്യുത ഉപഭോഗത്തില്‍നിന്നും കുറവു വരുത്തുന്ന രീതിയിലാണ് കെഎസ്ഇബിയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കല്ലിശേരി സോളാര്‍ പ്ലാന്റില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്ക് നല്‍കുകയും അത്രയും യൂണിറ്റ് വൈദ്യുതി പമ്പ് ഹൗസിന്റെ വൈദ്യുത ഉപഭോഗത്തില്‍ നിന്നും കുറവു…
Read Moreവിവരാവകാശ അപേക്ഷ ഓൺലൈനിൽ :വെബ്‌പോർട്ടൽ പ്രവർത്തനം തുടങ്ങി
konnivartha.com : സംസ്ഥാന വിവരാവകാശ കമ്മീഷനിൽ വിവരാവകാശ നിയമം 2005 പ്രകാരം സമർപ്പിക്കുന്ന രണ്ടാം അപ്പീൽ, പരാതി അപേക്ഷകൾ എന്നിവ ഓൺലൈനായി സ്വീകരിക്കുന്നതിനായി NIC രൂപീകരിച്ച വെബ്‌പോർട്ടൽ മുഖ്യ വിവരാവകാശ കമ്മീഷണർ ഡോ. വിശ്വാസ് മേത്ത ഉദ്ഘാടനം ചെയ്തു. ഇൻഫർമേഷൻ കമ്മീഷണർമാരായ ഡോ. കെ.എൽ. വിവേകാനന്ദൻ, എസ്. സോമനാഥൻ പിള്ള, കെ. സുധാകരൻ, ശ്രീലത പി.ആർ, NIC യിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. പൊതുജനങ്ങൾക്ക് വെരിഫൈഡ് മൊബൈൽ നമ്പർ ഉപയോഗിച്ച് പരാതി/ അപ്പീൽ അപേക്ഷകൾ ഫയൽ ചെയ്യുന്നതിനും അതോടൊപ്പം ഫയൽ ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനം വെബ് പോർട്ടലിൽ ലഭ്യമാണ്. വിലാസം: https://rti.sic.kerala.gov.in/
Read More